Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇതുവരെ മഠം സന്ദർശിക്കാത്ത പിണറായിയിൽ നിന്നും ഇളവു ലഭിക്കുമെന്ന പ്രതീക്ഷ നഷ്ടമായി; ഹൈക്കോടതിയിൽ നിന്നും തിരിച്ചടി കിട്ടുമെന്ന സൂചനയും ശക്തമായി; അമൃതാനന്ദമയി മഠം വെട്ടിച്ച ഒരു കോടിയുടെ നികുതി അടച്ച് തടിതപ്പി; അഴിമതിക്കാർക്കെതിരെ പോരാട്ടത്തിനിറങ്ങിയ വിജേഷിന് ഇത് ആത്മാഭിമാനത്തിന്റെ നിമിഷം

ഇതുവരെ മഠം സന്ദർശിക്കാത്ത പിണറായിയിൽ നിന്നും ഇളവു ലഭിക്കുമെന്ന പ്രതീക്ഷ നഷ്ടമായി; ഹൈക്കോടതിയിൽ നിന്നും തിരിച്ചടി കിട്ടുമെന്ന സൂചനയും ശക്തമായി; അമൃതാനന്ദമയി മഠം വെട്ടിച്ച ഒരു കോടിയുടെ നികുതി അടച്ച് തടിതപ്പി; അഴിമതിക്കാർക്കെതിരെ പോരാട്ടത്തിനിറങ്ങിയ വിജേഷിന് ഇത് ആത്മാഭിമാനത്തിന്റെ നിമിഷം

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: ഭരിക്കുന്നത് ആരായാലും ഉന്നത കേന്ദ്രങ്ങലിൽ പിടിവള്ളിയുള്ളവരാണ് മാതാ അമൃതാനന്ദമയി മഠക്കാർക്ക്. ഈ സ്വാധീനം കൊണ്ട് പലപ്പോഴും നിയമത്തിന്റെ കണ്ണുവെട്ടിച്ചുള്ള ഇടപാടുകൾ ഇവിടെ നടക്കാറുണ്ടെന്ന ആക്ഷേപവും ഉയരാറുണ്ട്. നേരത്തെ തന്നെ നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട ആക്ഷേപങ്ങൾ അമൃതാനന്ദമയി മഠത്തിനെതിരെ ഉയർന്നിട്ടുണ്ട്. എന്നാൽ, ഇതുമായി ബന്ധപ്പെട്ട് അന്വേഷണങ്ങൾ പുരോഗമിക്കുമ്പോൾ പലപ്പോഴും മഠം എളുപ്പത്തിൽ തടിയൂരുകയാണ് ചെയ്യാറ്. എന്നാൽ, സംസ്ഥാനത്ത് ഭരണം മാറിയപ്പോൾ മാതാ അമൃതാനന്ദമയിക്കും അടിതെറ്റി തുടങ്ങിയോ? ഒരിക്കൽ പോലും മഠം സന്ദർശിക്കാത്ത പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനത്ത് എത്തിയതോടെ സർക്കാറിൽ നിന്നും ഇളവു ലഭിക്കുമെന്ന പ്രതീക്ഷയില്ലാതെ മഠം പണം അടച്ച് തടിതപ്പി.

സംസ്ഥാന സർക്കാറിന് അവകാശപ്പെട്ട നികുതി അടയ്ക്കാതെ കബളിപ്പിക്കൽ നടപടി തുടർന്ന കൊല്ലത്തെ അമൃതാനന്ദമയി മഠമാണ് രക്ഷയില്ലെന്ന് കണ്ടപ്പോൾ നികുതിക്കുടിശ്ശിക അടച്ച് തടിയെടുത്തത്. സംസ്ഥാന സർക്കാറിന്റെ ശക്തമായ സമർദ്ദത്തിന്റെ ഫലമായാണ് മഠം നികുതി കവിഞ്ഞ ദിവസം നികുതി കുടിശ്ശിക തീർത്തത്. മഠം നിലനിൽക്കുന്ന പ്രദേശത്ത് നടത്തിയ അനധികൃത നിർമ്മാണങ്ങളുടെ പേരിലാണ് പിഴയയായും നികുതി വെട്ടിച്ച തുകയായും ഒരു കോടിയുടെ കുടിശ്ശിക സർക്കാർ അടയ്ക്കാനുണ്ടായിരുന്നത്. ഇത് ശ്രദ്ധയിൽപ്പെട്ട ഡിവൈഎഫ്‌ഐ പ്രവർത്തകനും പൊതുപ്രവർത്തകനുമായ വിജേഷാണ് മഠത്തിനെതിരെ പോരാട്ടം തുടങ്ങി വച്ചത്. ഈ പോരാട്ടത്തിന്റെ വിജയദിനമായിരുന്നു കവിഞ്ഞ ദിവസം.

2004 മുതലുള്ള നികുതി കുടിശ്ശികയാണ് അമൃതാനന്ദമയി മഠം കഴിഞ്ഞ ദിവസം ക്ലാപ്പന പഞ്ചായത്തിൽ ഒടുക്കിയിരിക്കുന്നത്. നികുതി അയക്കാതെ ബലം പിടിച്ചാൽ കൂടുതൽ കാര്യങ്ങൾ വെളിയിൽ വരുമെന്ന് ഭയന്നാണ് ഒരു കോടി അടച്ച് അമൃതാനന്ദമയി മഠം തടിയെടുത്തത്. ജൂലൈ 7ന് അമൃത മഠത്തിലെ അനധികൃത നിർമ്മാണങ്ങൾ പരിശോധിക്കാൻ അന്വേഷണ കമ്മീഷനെ വെയ്ക്കണമെന്ന് സംബന്ധിച്ച ഹർജി ഹൈക്കോടതി പരിഗണിക്കാനിരിക്കേയാണ് മഠം പണം അടച്ചത്. മഠം സ്ഥിതി ചെയ്യുന്ന ക്ലാപ്പന പഞ്ചായത്തിൽ വർഷങ്ങളായി തുടരുന്ന അനധികൃത നിർമ്മാണ പ്രവർത്തനങ്ങൾ പലതവണ വിവാദമായിട്ടുള്ളതാണ്. ആരെങ്കിലും എതിർപ്പുയർത്തിയാൽ അതിനെ അധികാര കേന്ദ്രങ്ങളിലെ സ്വാധീനം ഉപയോഗിച്ച് ശരിപ്പെടുത്തുന്ന രീതിയാണ് മഠം കൈക്കൊണ്ടത്.

ഭരണതലത്തിലെ സ്വാധീനമുപയോഗിച്ച് കെട്ടിപ്പൊക്കിയ മഠം വിവിധ മാർഗ്ഗങ്ങലിലൂടെ പത്ത് വർഷത്തോളം വരുന്ന കാലയളവിൽ വെട്ടിത്ത് കോടികളുടെ നികുതിപ്പണമായിരുന്നു. 2011 ലാണ് ഇതു സംബന്ധിച്ച് ഹൈക്കോടതിയിൽ കേസ് ഹർജിക്കാർ കേസ് ഫയൽ ചെയ്തത്. എന്നാൽ കോടതി നടപടികൾ പരിശോധിച്ചതോടെ മഠത്തിന് രക്ഷയില്ലെന്ന് ബോധ്യമായി. ഇതോടെ ഗത്യന്തരമില്ലാതെ 2012 ൽ 17 ലക്ഷം രൂപ പഞ്ചായത്തിൽ നികുതിയിനത്തിൽ അടച്ച് അമൃതമഠം കേസ് ഒത്തുതീർപ്പാക്കാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ പിന്നീട് ഹർജിക്കാരുടെ വാദം മുഖവിലയ്ക്കെടുത്ത് ഹൈക്കോടതി അന്വേഷണത്തിന് ഉത്തരവിടുകയും അന്വേഷണത്തിനൊടുവിൽ മഠം കണക്കിൽ കാണിക്കാത്ത 64 ബിൽഡിംഗുകൾ കൂടി കണ്ടെത്തി റിപ്പോർട്ടു നൽകുകയും ചെയ്തു. ഇതോടെ മഠം ശരിക്കു അപകടം മണത്തു.

സ്വാധീനങ്ങൾ വിലപ്പോയില്ല, ഹൈക്കോടതിയിൽ നിന്നും തിരിച്ചടി മണത്തപ്പോൾ തടിയെടുക്കൽ

ഉദ്യോഗസ്ഥ- ഭരണ തലങ്ങളിലെ സ്വാധീനം വിലപ്പോകാതെ വന്നപ്പോഴാണ് മഠം പത്ത് വർഷത്തോളമായി തുടർന്നു പോന്ന നികുതി വെട്ടിപ്പിൽ മര്യാദയുടെ തലത്തിലേക്ക് എത്തിയത്. എന്നാൽ, ഹൈക്കോടതിയിൽ നിന്നും തിരിച്ചടിയുണ്ടാകുമെന്ന സൂചന പുറത്തുവന്നതോടെയാണ് പണം അടയ്ക്ക് തടിയെടുത്തത്. മാത്രമല്ല, കൂടുതൽ വിവാദങ്ങളും മഠം ഭയന്നു. സോഷ്യൽ മീഡിയിയയുടെ അടക്കം സ്വാധീനം കൂടിയായപ്പോൾ മൂടിവെക്കൽ എളുപ്പമാകില്ലെന്നും കരുതി. ഇതോടെയാണ് മഠം പണം മടച്ചത്.

ഇപ്പോഴുള്ള 64 ബിൽഡിംഗുകൾ മാത്രമല്ല മഠത്തിന്റെ അധീനതയിലുള്ളതെന്നാണ് ഹർജിക്കാരൻ വാദിക്കുന്നത്. ഉപയോഗത്തിന്റെ അടിസ്ഥാനം പരിശോധിക്കുകയാണെങ്കിൽ കണക്കുകൂട്ടിയത്തിന്റെ പലമടങ്ങ് തുക നികുതിയിനത്തിൽ മഠം അടയ്ക്കേണ്ടി വരുമായിരുന്നു. അതുകൊണ്ടുതന്നെ ഒരു അന്വേഷണ കമ്മീഷനെ നിയമിക്കണമെന്നുള്ളതാണ് ഹർജിക്കാരന്റെ വാദവും. ഈ വാദം മുഖവിലയ്‌ക്കെടുത്താൽ ഇപ്പോഴത്തേക്കാൾ കോടികൾ അടയ്‌ക്കേണ്ടി വരുമെന്ന സൂചന ശക്തമായിരുന്നു. ഹൈക്കോടതിയിൽ നിന്നും തിരിച്ചടിയുണ്ടാകും മുമ്പ് കാര്യങ്ങൽ കോപ്രസമൈസ് ആക്കിയത്. ഒരു കോടി അടച്ചെങ്കിലും 2004 മുതൽ ഇതുവരെയുള്ള ഔദ്യോഗിക കണക്കിൽ ഇനിയും 9 ലക്ഷം രൂപ കൂടി മഠം പഞ്ചായത്തിൽ അടയ്ക്കണമെന്ന് പഞ്ചായത്ത് അധികൃതർ പറയുന്നത്.

വിജേഷിന് അഭിമാന നിമിഷം, ജേക്കബ് തോമസിന്റെ ഇടപെടലും വരുന്നു

ഒരു കോടി രൂപ ക്ലാപ്പന പഞ്ചായത്തിൽ അടച്ച് അമൃതാനന്ദമയി മഠം തൽക്കാലം രക്ഷപെട്ടെങ്കിലും അത് താൽക്കാലികമാണെന്ന സൂചനയാണ് നിലവിലുള്ളത്. അമൃതാനന്ദ മയി മഠം ഒരുകോടി സർക്കാറിലേക്ക് അടയ്ക്കുന്നതിൽ നിർബന്ധിതനാക്കിയ വിജേഷ് തന്റെ പോരാട്ടങ്ങൽ അവസാനിപ്പിച്ചിട്ടില്ല. അമൃതാനന്ദമയി മഠത്തിന്റെ അനധികൃത നിർമ്മാണങ്ങൾ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് വിജേഷ് സംസ്ഥാന വിജിലൻസ് മേധാവി ജേക്കബ് തോമസിന് പരാതി നൽകിയിട്ടുണ്ട്. ബന്ധപ്പെട്ട രേഖകൾ സഹിതമാണ് വിജേഷ് പരാതി നൽകിയിരിക്കുന്നത്. രേഖകൾ പരിശോധിച്ച് നടപടി ഉറപ്പു വരുത്തുമെന്ന് ജേക്കബ് തോമസിൽ നിന്നും ഉറപ്പു ലഭിച്ചതായും വിജേഷ് വ്യക്തമാക്കുന്നു. ഇതോടെ മഠം വീണ്ടും പ്രതിസന്ധിയിലായേക്കും. നേരായല്ല, കാര്യങ്ങളെങ്കിൽ കർശന നിലപാട് സ്വീകരിക്കുമെന്നാണ് ജേക്കബ് തോമസിന്റെയും പക്ഷം.

ഭയപ്പാട് ഏതുമില്ലാതെയാണ് വിജേഷ് അമൃതാനന്ദമയി മഠത്തിനെതിനെ നിയമപോരാട്ടം നടത്തിയത്. 2011 ലാണ് ഇതു സംബന്ധിച്ച് ഹൈക്കോടതിയിൽ കേസ് ഹർജിക്കാർ കേസ് ഫയൽ ചെയ്തത് മുതലുള്ള സമ്മർദ്ദങ്ങലെ അദ്ദേഹം അതിജീവിക്കുകയും ചെയ്തു. കേസ് അട്ടിമറിക്കാൻ മഠം പഠിത്ത പണി പതിനെട്ടും നോക്കിയിട്ടും വിജേഷ് പോരാട്ട മുഖത്തിൽ നിന്നു പിന്മാറിയില്ല.

എഞ്ചിനീയറിങ് കോളേജ്, ഏഴു ബോയ്‌സ് ഹോസ്‌ററൽ കെട്ടിടങ്ങൾ, അഞ്ചു വർക്ക്‌ഷോപ്പ് കെട്ടിടങ്ങൾ, നാല് ഗേൾസ് ഹോസ്‌ററലുകൾ ,ഒരു സബ്‌സ്റ്റേഷൻ, രണ്ടു മെസ്സ്, തൊഴിലാളികൾക്ക് താമസിക്കാൻ നിരവധി കെട്ടിടങ്ങൾ, എട്ട് ഗോഡൗണുകൾ, രണ്ടു പവർ ഹൗസ് ബിൽഡിങ്, ഒരു ടെക്‌നോളജി ബിസിനസ്സ് ഇന്ക്യുബെറ്റർ ബിൽഡിങ് എന്നിങ്ങനെ അമ്പതോളം കെട്ടിടങ്ങളാണ് ക്ലാപ്പന പഞ്ചായത്തിൽ അമൃതമഠം അനധികൃതമായി കെട്ടിയുയർത്തിയിരിക്കുന്നത്. ഇക്കാര്യങ്ങലെല്ലാം വിജിലൻസിന് നൽകിയ പരാതിയിലും വിജേഷ് ചൂണ്ടിട്ടിയിട്ടുണ്ട്.

ഒരു അന്വേഷണ കമ്മീഷനെ വച്ചാൽ നിയമലംഘനത്തിന്റെ മറ്റ് ചിത്രങ്ങൾ കൂടി വ്യക്തമാകുമെന്നാണ് വിജേഷ് പറയുന്നത്. കഴിഞ്ഞ യുഡിഎഫ് സർക്കാർ ഇത്തരത്തിലുള്ള അനധികൃത നിർമ്മാണങ്ങൾക്കെതിരെ നടപടികളൊന്നും സ്വീകരിച്ചിട്ടില്ല. എന്നാൽ, സർക്കാർ മാറിയതോടെ കാർക്കശ്യക്കാരനായ മുഖ്യമന്ത്രി നിലപാട് മയപ്പെടുത്തുന്നുമില്ല. കൃഷിവകുപ്പിൽ നിന്നും 15 ഏക്കറോളം നിലം നികത്താൻ മാത്രമാണ് മഠത്തിന് അനുമതി ലഭിച്ചിട്ടുള്ളത്. പക്ഷേ ആ അനുമതിയുടെ മറവിൽ ഇവിടെ 45 ഏക്കറോളം നികത്തിയാണ് കെട്ടിടങ്ങൾ നിർമ്മിച്ചിരിക്കുന്നത്. ഇവയിൽ പ്രവർത്തിക്കുന്ന എഞ്ചിനീയറിങ് കോളേജിനും ടിബി ഐയ്ക്കും മറ്റും പഞ്ചായത്തിൽ നിന്നുള്ള ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് പോലും ലഭിച്ചിട്ടില്ല. ഇതെല്ലാം തന്നെ വിജേഷ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. തന്റെ പോരാട്ടം ഇവിടം കൊണ്ട് നിർത്താതെ തുടർന്നു കൊണ്ടുപോകാനാണ് വിജേഷിന്റെ നീക്കം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP