Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202120Wednesday

പൊങ്കൽ ആഘോഷങ്ങൾക്ക് നിറം പകർന്ന് 'വാത്തി' യെത്താൻ ഇനി മണിക്കൂറുകൾ മാത്രം; തമിഴ്‌നാട്ടിൽ ആദ്യ ഷോ പുലർച്ചെ നാലുമണിക്ക്; തമിഴകത്ത് ഷോ 800-ൽ അധികം തീയേറ്ററുകളിൽ; വാട്‌സ് ആപ്പ് സ്റ്റാറ്റസുകളിൽ നിറഞ്ഞ് ഐ ആം വേറ്റിങ്ങ്; കേരളത്തിലും ആവേശം വാനോളം

പൊങ്കൽ ആഘോഷങ്ങൾക്ക് നിറം പകർന്ന് 'വാത്തി' യെത്താൻ ഇനി മണിക്കൂറുകൾ മാത്രം; തമിഴ്‌നാട്ടിൽ ആദ്യ ഷോ പുലർച്ചെ നാലുമണിക്ക്; തമിഴകത്ത് ഷോ 800-ൽ അധികം തീയേറ്ററുകളിൽ; വാട്‌സ് ആപ്പ് സ്റ്റാറ്റസുകളിൽ നിറഞ്ഞ് ഐ ആം വേറ്റിങ്ങ്; കേരളത്തിലും ആവേശം വാനോളം

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: 2020 മാർച്ചോടെ ഇരുട്ടുവീണ വെള്ളിത്തിരയിലേക്ക് പുത്തൻ പ്രതീക്ഷകൾ നൽകാൻ ഇളദളപതിയുടെ 'ജെഡി' എത്താൻ ഇനി മണിക്കൂറുകൾ മാത്രം. തിയേറ്ററുകളുടെ പല പ്രതിസ ന്ധി ഘട്ടത്തിലും രക്ഷകനായി എത്തിയ വിജയ് തന്നെയാണ് ഇത്തവണയും തിയേറ്ററുകൾക്ക് ഊർജ്ജം പകരാൻ എത്തുന്നത്.പൊങ്കൽ ആഘോഷങ്ങൾക്ക് നിറം പകർന്ന് തമിഴകമാകമാനം ഇളയദളപതി ചിത്രം മാസ്റ്ററിന്റെ വിശേഷങ്ങളിൽ നിറയുകയാണ്.കോവിഡ് നിർദ്ദേശങ്ങൾ പാ ലിച്ചുകൊണ്ടുള്ള സിനിമാ പ്രദർശനം എത്രത്തോളം പ്രാവർത്തികമാകുമെന്നറിയാൻ ഇനി മ ണിക്കൂറുകൾ ബാക്കി.രാവിലെ 4 മണിക്കാണ് ചെന്നൈയിൽ മാസ്റ്ററിന്റെ ആദ്യ ഷോ.

തമിഴകത്ത് 800-ൽ അധികം തീയേറ്ററുകളിൽ മാസ്റ്റർ പ്രദർശനത്തിനെത്തും.ലോക് ഡൗണിനു മുൻപ് എത്തിയ രജനികാന്ത് ചിത്രം'ദർബാറിന്' ആദ്യദിനം ആയരിത്തിലധികം തീയേറ്ററുകളാ ണ് ലഭിച്ചിരുന്നത്.ആഘോഷങ്ങൾക്ക് ശക്തമായ വിലക്ക് ഏയർപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇളയദളപതിചിത്രത്തിന്റെ പ്രദർശനം പുലർച്ചേ നാലിനു തുടങ്ങാനാണ് ആരാധകരുടെ നീക്കം. ചെന്നൈ മൗണ്ട് റോഡിലെ അണ്ണാതീയേറ്ററിലും ആവഡിയിലെ തീയേറ്റുകളുമെല്ലാം നാലുമണിക്കുള്ള പ്രദർശനത്തിനായി ഒരുങ്ങി കഴിഞ്ഞു.തമിഴകത്തെ തെരുവോരങ്ങളിൽ വിജയും- വിജയ് സേതുപതിയും കൊമ്പുകോർക്കുന്ന പോസ്റ്ററുകൾ നിറഞ്ഞു കഴിഞ്ഞു. ചിത്രം റീലിസ് ചെയ്യുന്ന പ്രധാനതീയേറ്ററുകളിലെലാം തന്നെ കൂറ്റൻ കട്ട് ഔട്ടുകൾ നിറഞ്ഞു കഴിഞ്ഞു.

തമിഴ്‌നാട്ടിലെ തീയേറ്ററുകളിലെ മുഴുവൻ സീറ്റും പ്രദർശനത്തിനായി തുറന്നുകൊടുന്നവെന്നാ യി രുന്നു സംസ്ഥാനസർക്കാർ തുടക്കത്തിൽ അറിയിച്ചിരുന്നത്.എന്നാൽ തീരുമാനത്തിനെതിരെ കേന്ദ്രസർക്കാറും മദ്രാസ് ഹൈക്കോടതിയും എത്തിയതോടെ സർക്കാർ നിലപാട് മാറ്റുകയായി രുന്നു. തീയേറ്ററുകളിലെ പകുതിസീറ്റുകളിലേയ്ൽക്ക് മാത്രമായിരിക്കും നിലവിൽ പ്രവേശനം നടത്തുക.

ആവേശത്തിൽ കേരളക്കരയും

കോവിഡിന് ശേഷം തുറക്കുന്ന കേരളത്തിലെ തിയേറ്ററുകൾക്കും മാസ്റ്റർ നൽകുന്ന പ്രതീക്ഷ യും ആശ്വാസവും ചെറുതല്ല. ഓൺലൈൻ ബുക്കിനുൾപ്പടെ മികച്ച പ്രതികറമാണ് കേരളത്തി ലും ഉണ്ടായിരിക്കുന്നത്.വലുപ്പ ചെറുപ്പമില്ലാതെ തിയേറ്ററുകൾക്ക് ചിത്രം നൽകിയതോടെ മുന്നു റ്റി അമ്പതോളം സ്‌ക്രീനുകളിലാണ് കേരളത്തിൽ മാസ്റ്റർ പ്രദർശിപ്പിക്കുക. കേരളത്തിലെ ആദ്യ ഷോ രാവിലെ 9 മണിക്ക് ആരംഭിക്കും. സെക്കൻഷോ അനുവദിച്ചില്ലെങ്കിലും ഷോകളുടെ എണ്ണ ത്തിലുള്ള നിയന്ത്രണം മാസ്റ്ററിന് ഇല്ല എ്ന്നതും തിയേറ്ററുകൾക്ക് ആശ്വാസമാണ്. അതേസമയം ചിത്രത്തിന്റെ ദൈർഘ്യം മൂന്നു മണിക്കൂർ അയതിനാൽ തന്നെ മൂന്നു ഷോ എന്ന രീതികളി ലാ ണ് ഭൂരിഭാഗം തിയേറ്ററിലും ക്രമീകരിച്ചിരിക്കുന്നത്.

മാസ്റ്ററിനെ വരവേറ്റ് വാട്‌സ് ആപ്പ് സ്റ്റാറ്റസുകളും ആവേശം നിറക്കുന്നുണ്ട്.തുപ്പാക്കിയിലെ ഇന്റർവെൽ പഞ്ച് ഡയലോഗാണ് ഇന്ന് തമിഴകത്തെ വിജയ് ആരാധകരുടെ വാട്‌സ് ആപ്പ് സ്റ്റാറ്റസ് ''ഐ ആം വേറ്റിങ്ങ്...'

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP