Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202021Monday

ലബനൻ തലസ്ഥാനമായ ബെയ്‌റൂട്ടിൽ വൻ സ്‌ഫോടനപരമ്പര; 10 ലധികം പേർ കൊല്ലപ്പെട്ടതായി ആദ്യവിവരം; 100 ലധികം പേർക്ക് പരിക്കേറ്റു; ബെയ്‌റൂട്ടിനെ പിടിച്ചുകുലുക്കിയ സ്‌ഫോടനങ്ങൾ ഉണ്ടായത് നഗരത്തിലെ തുറമുഖപ്രദേശത്ത്; തുറമുഖത്തിന് സമീപത്തെ വെയർഹൗസിലാണ് സ്‌ഫോടനങ്ങളുണ്ടായതെന്ന് സുരക്ഷാ ഏജൻസികൾ; സ്‌ഫോടനം മുൻ പ്രധാനമന്ത്രി റാഫിക് ഹരീരിയെ കൊലപ്പെടുത്തിയ കേസിലെ വിധി വരാനിരിക്കെ; സംഭവത്തിൽ തങ്ങൾക്ക് പങ്കൊന്നുമില്ലെന്ന് ഇസ്രേയൽ

ലബനൻ തലസ്ഥാനമായ ബെയ്‌റൂട്ടിൽ വൻ സ്‌ഫോടനപരമ്പര; 10 ലധികം പേർ കൊല്ലപ്പെട്ടതായി ആദ്യവിവരം; 100 ലധികം പേർക്ക് പരിക്കേറ്റു; ബെയ്‌റൂട്ടിനെ പിടിച്ചുകുലുക്കിയ സ്‌ഫോടനങ്ങൾ ഉണ്ടായത് നഗരത്തിലെ തുറമുഖപ്രദേശത്ത്; തുറമുഖത്തിന് സമീപത്തെ വെയർഹൗസിലാണ് സ്‌ഫോടനങ്ങളുണ്ടായതെന്ന് സുരക്ഷാ ഏജൻസികൾ; സ്‌ഫോടനം മുൻ പ്രധാനമന്ത്രി റാഫിക് ഹരീരിയെ കൊലപ്പെടുത്തിയ കേസിലെ വിധി വരാനിരിക്കെ; സംഭവത്തിൽ തങ്ങൾക്ക് പങ്കൊന്നുമില്ലെന്ന് ഇസ്രേയൽ

മറുനാടൻ ഡെസ്‌ക്‌

ബെയ്‌റൂട്ട്: ലബനൻ തലസ്ഥാനമായ ബെയ്‌റൂട്ടിലുണ്ടായ സ്‌ഫോടന പരമ്പരയിൽ 10 ലേറെ പേർ കൊല്ലപ്പെട്ടു. വൻസ്‌ഫോടനത്തിന്റെ ആഘാതത്തിൽ വീടുകളുടെ ചില്ലുകൾ പൊട്ടിത്തകരുകയും, അപ്പാർട്‌മെന്റ് ബാൽക്കണികൾ തകർന്നുവീഴുകയും ചെയ്തു. നഗരത്തിലെ തുറമുഖത്തിന് സമീപം വെയർഹൗസിലും പരിസരത്തുമാണു സ്‌ഫോടനങ്ങൾ. സ്‌ഫോടക വസ്തുക്കൾ സൂക്ഷിച്ചിരുന്ന വെയർഹൗസിലാണ് സ്‌ഫോടനങ്ങളുണ്ടായതെന്ന് ലെബനനിലെ സർക്കാർ വാർത്താ ഏജൻസിയായ എൻഎൻഎയും മറ്റു സുരക്ഷാ ഉദ്യോഗസ്ഥരും പറഞ്ഞു. മേഖലയിൽ രാസവസ്തുക്കൾ സൂക്ഷിച്ചിരുന്നതായി മറ്റൊരു സുരക്ഷാ ഏജൻസി അറിയിച്ചു.

പൊട്ടിത്തെറിക്കു പിന്നാലെ കുറഞ്ഞത് 10 മൃതദേഹങ്ങളെങ്കിലും ആശുപത്രികളിലേക്കു കൊണ്ടുപോയതായി സുരക്ഷാ വൃത്തങ്ങൾ വാർത്താ ഏജൻസിയായ റോയിറ്റേഴ്‌സിനോടു പറഞ്ഞു. വെയർഹൗസിൽ ഉണ്ടായിരുന്ന സ്‌ഫോടക വസ്തുക്കൾ പൊട്ടിത്തെറിക്കുക ആയിരുന്നെന്നാണു വിവരം. പൊട്ടിത്തെറിക്കു കാരണം എന്താണെന്നു വ്യക്തമല്ല. എന്തുതരത്തിലുള്ള സ്‌ഫോടക വസ്തുക്കളാണ് വെയർഹൗസിൽ ഉണ്ടായിരുന്നതെന്നും പുറത്തുവന്നിട്ടില്ല.

Stories you may Like

സ്ഥലത്തുണ്ടായിരുന്ന ഒരുസംഘം അഗ്നിശമന സേനാംഗങ്ങൾ സ്‌ഫോടനത്തെ തുടർന്ന് അപ്രത്യക്ഷരായെന്ന് ബെയ്‌റൂട്ട് തുറമുഖ ഗവർണർ സ്‌കൈ ന്യൂസിനോട് പറഞ്ഞു. ഒരുവലിയ തീപന്തും പുകയും കണ്ടുവെന്നും ആളുകൾ ഓടുന്നതും കരയുന്നതും രക്തമൊലിപ്പിച്ച് കിടക്കുന്നതും കണ്ടെന്നും ദൃക്‌സാക്ഷികൾ പറഞ്ഞു. വളരെയധികം പേർക്ക് പരിക്കേറ്റിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രി ഹമദ് ഹസൻ റോയിട്ടേഴ്‌സിനോട് പറഞ്ഞു. നൂറുകണക്കിന പേർക്ക് പരിക്കേറ്റുവെന്നാണ് അൽ മയാദീൻ ടിവി റിപ്പോർട്ട് ചെയ്തത്. സ്ഥലത്ത് നിന്ന് പരിക്കേറ്റവരെയും വഹിച്ച് പോകുന്ന ആംബുലൻസുകൾ കാണാമായിരുന്നു.

സ്‌ഫോടനങ്ങൾക്ക് പിന്നാലെ പ്രധാനമന്ത്രി ഹസൻ ദിയബ് ഒരുദിവസത്തെ ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചു. പ്രസിഡന്റ് മിഷേൽ ഐയോൺ അടിയന്തര പ്രതിരോധ കൗൺസിൽ യോഗം വിളിച്ചിട്ടുണ്ട്. ലബനനെ പിന്തുണയ്ക്കാൻ ആഹ്വാനം ചെയ്ത്‌കൊണ്ട് വിദേശകാര്യമന്ത്രി ജാവദ് സരിഫ് ട്വീറ്റ് ചെയ്തു. ഈ വലിയദുരന്തത്തിൽ നമ്മുടെ ഹദയങ്ങൾ ലബനീസ് ജനതയ്‌ക്കൊപ്പമാണ്. സ്‌ഫോടനത്തിൽ ഇരകളായവർക്ക് ആത്മശാന്തി ലഭിക്കട്ടെ, അദ്ദേഹം ട്വീറ്റിൽ പറഞ്ഞു.

സാമ്പത്തിക പ്രതിസന്ധിയും കോവിഡും ഉലയ്ക്കുമ്പോൾ ദുരന്തവും

ലെബനീസ് സമ്പദ് വ്യവസ്ഥ കടുത്ത പ്രതിസന്ധിയിൽ ഉഴലുമ്പോഴാണ് ഈ സ്‌ഫോടനപരമ്പര രാജ്യത്തെ പിടിച്ചുകുലുക്കുന്നത്. കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായുള്ള പ്രശ്‌നങ്ങൾ നിലനിൽക്കവേയാണ് ഈ കൊടുംക്രൂരത. അതിനൊപ്പം ഇസ്രയേലും ഹിസ്ബുള്ള ഗ്രൂപ്പും തമ്മിൽ ദക്ഷിണ അതിർത്തിയിൽ കൂടി വരുന്ന സംഘർഷവും. 2005 ൽ മുൻ പ്രധാനമന്ത്രി റാഫിക് ഹരീരിയെ കൊലപപ്പെടുത്തിയ കേസിലെ വിധി വരാനിരിക്കെയാണ് സ്‌ഫോടനപരമ്പര ഉണ്ടായിരിക്കുന്നത്. 15 വർഷം മുമ്പ് ട്രക്ക് സ്‌ഫോടനത്തിലാണ് ഹരീരി കൊല്ലപ്പെട്ടത്. കേസിൽ യുഎൻ പിന്തുണയുള്ള ട്രിബ്യൂണൽ മൂന്നു ദിവസത്തിനകം വിധി പറയാനിരിക്കുകയാണ്. സംഭവത്തിൽ തങ്ങൾക്ക് പങ്കൊന്നും ഇല്ലെന്ന് ഇസ്രേയൽ വ്യക്തമാക്കിയിട്ടുണ്ട്. ബെയറൂട്ടിന് എല്ലാവിധ സഹായങ്ങളും അമേരിക്കൻ വിദേശകാര്യ വകുപ്പ് വാഗ്ദാനം ചെയ്തു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP