Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202423Sunday

രാജസ്ഥാനിലെ ബാരനിൽ ഒരേ വേദിയിൽ ഒരേസമയം വിവാഹിതരായത് 2,143 ദമ്പതിമാർ; രണ്ട് ഗിന്നസ് റെക്കോഡുകൾ തകർത്ത് സമൂഹ വിവാഹം; ദമ്പതികൾക്ക് ആഭരണങ്ങൾക്ക് ഒപ്പം കൈനിറയെ സമ്മാനങ്ങളും; ചടങ്ങിന് സാക്ഷ്യം വഹിച്ച് അശോക് ഗെഹ്ലോട്ട് അടക്കം പ്രമുഖർ

രാജസ്ഥാനിലെ ബാരനിൽ ഒരേ വേദിയിൽ ഒരേസമയം വിവാഹിതരായത് 2,143 ദമ്പതിമാർ; രണ്ട് ഗിന്നസ് റെക്കോഡുകൾ തകർത്ത് സമൂഹ വിവാഹം; ദമ്പതികൾക്ക് ആഭരണങ്ങൾക്ക് ഒപ്പം കൈനിറയെ സമ്മാനങ്ങളും; ചടങ്ങിന് സാക്ഷ്യം വഹിച്ച് അശോക് ഗെഹ്ലോട്ട് അടക്കം പ്രമുഖർ

മറുനാടൻ മലയാളി ബ്യൂറോ

ജയ്പൂർ: രാജസ്ഥാനിലെ ബാരൻ ജില്ലയിൽ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് അടക്കം അതിഥിയായെത്തിയ സമൂഹ വിവാഹം മറികടന്നത് രണ്ട് ലോക റെക്കോർഡുകൾ. ആറു മണിക്കൂർ നീണ്ട സമൂഹ വിവാഹ ചടങ്ങിൽ ഒരേ വേദിയിൽ 2,143 ദമ്പതികളാണ് ഒന്നിച്ചത്. 4,283 ഹിന്ദു, മുസ്ലിം യുവതീ യുവാക്കളാണ് വിവാഹത്തിൽ പങ്കെടുക്കാനെത്തിയത്.

സമൂഹ വിവാഹങ്ങൾ പലതും നാം കണ്ടിട്ടുണ്ടെങ്കിലും ഇത്രയധികം വധൂവരന്മാർ വിവാഹം കഴിക്കുന്നത് ഇതിന് മുമ്പ് നാം കണ്ടിട്ടുണ്ടാവില്ല. ശ്രീ മഹാവീർ ഗോശാല കല്യാൺ സൻസ്ഥാൻ എന്ന രജിസ്റ്റേർഡ് ട്രസ്റ്റാണ് ഹിന്ദു, മുസ്ലിം വിവാഹങ്ങൾ ഉൾപ്പെടുന്ന ഈ സമൂഹവിവാഹം സംഘടിപ്പിച്ചത്.

നിലവിൽ ഗിന്നസ് റെക്കോർഡ്‌സിൽ ഇടം പിടിച്ചിരുന്ന രണ്ട് ലോക റെക്കോർഡുകൾ ആണ് ഈ സമൂഹവിവാഹം തകർക്കുക. 12 മണിക്കൂറിനുള്ളിൽ ഏറ്റവും കൂടുതൽ ദമ്പതികൾ വിവാഹിതരായതും 24 മണിക്കൂറിനുള്ളിൽ ഏറ്റവും കൂടുതൽ ദമ്പതികൾ വിവാഹിതരായതുമായ ഗിന്നസ് വേൾഡ് റെക്കോർഡ് ഭേദിക്കുന്ന ഈ വിവാഹാഘോഷം ആറുമണിക്കൂറിനുള്ളിൽ പൂർത്തിയായി.

രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും ക്യാബിനറ്റ് മന്ത്രി പ്രമോദ് ജെയിൻ ഭയയും ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരിൽ നിന്ന് ഓരോ ദമ്പതികളും അനുഗ്രഹം സ്വീകരിച്ചു. ട്രസ്റ്റ് ഓരോ ദമ്പതികൾക്കും ആഭരണങ്ങൾ ഉൾപ്പെടെയുള്ള സമ്മാനങ്ങൾ നൽകി.

സമ്മാനങ്ങളിൽ കിടക്ക, അടുക്കള പാത്രങ്ങൾ, ടെലിവിഷൻ, റഫ്രിജറേറ്റർ എന്നിവയും ഉൾപ്പെടുന്നു. നിരാലംബരായ ദമ്പതികളെ വിവാഹിതരാക്കാനും ഒരുമിച്ച് ജീവിതം ആരംഭിക്കാനും സഹായിക്കുകയാണ് പരിപാടിയുടെ ലക്ഷ്യമെന്ന് ശ്രീ മഹാവീർ ഗോശാല കല്യാൺ സൻസ്ഥാൻ ട്രസ്റ്റ് ഭാരവാഹികൾ പറഞ്ഞതായാണ് യുപിഐ റിപ്പോർട്ട് ചെയ്യുന്നത്.

തങ്ങൾ സംഘടിപ്പിച്ച ഈ ചടങ്ങ് ഗിന്നസ് വേൾഡ് റെക്കോർഡ്‌സിൽ ഇടം പിടിച്ചതുമായി ബന്ധപ്പെട്ട ഗിന്നസ് വേൾഡ് റെക്കോർഡ്‌സിന്റെ ഔദ്യോഗിക സ്ഥിരീകരണത്തിനായി കാത്തിരിക്കുകയാണ് ഇപ്പോൾ ട്രസ്റ്റ് ഭാരവാഹികൾ. വിവാഹ സർട്ടിഫിക്കറ്റ് നൽകേണ്ട ഉദ്യോഗസ്ഥരടക്കം ചടങ്ങിനെത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP