Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജെഎൻയുവിൽ മുഖംമൂടി ധരിച്ച് ആയുധങ്ങളുമായി എത്തിയ ഗുണ്ടാ സംഘങ്ങളുടെ കൂട്ടത്തിൽ പെൺഗുണ്ടകളും; വിദ്യാർത്ഥിനികളെയും അദ്ധ്യാപകരെയും മാരകായുധങ്ങളുമായി തല്ലിച്ചതച്ചു; തലയോട്ടികൾ തകർക്കാൻ മാത്രം വലുപ്പമുള്ള കല്ലുകളാണ് അക്രമികൾ കൈയിൽ കരുതിയതെന്ന് പ്രൊഫസർ അതുൽ സൂദ്; പൊലീസ് കയ്യുംകെട്ടി നോക്കി നിന്നെന്നും ആരോപണം; അക്രമികൾക്കെതിരെ ഉടൻ നടപടി എടുക്കണമെന്ന മുഖ്യമന്ത്രി കെജ്രിവാൾ; 25 എബിപിവി പ്രവർത്തകരെ ഇടതു വിദ്യാർത്ഥികൾ ആക്രമിച്ചു പരിക്കേൽപ്പിച്ചെന്ന് മറുപക്ഷവും

ജെഎൻയുവിൽ മുഖംമൂടി ധരിച്ച് ആയുധങ്ങളുമായി എത്തിയ ഗുണ്ടാ സംഘങ്ങളുടെ കൂട്ടത്തിൽ പെൺഗുണ്ടകളും; വിദ്യാർത്ഥിനികളെയും അദ്ധ്യാപകരെയും മാരകായുധങ്ങളുമായി തല്ലിച്ചതച്ചു; തലയോട്ടികൾ തകർക്കാൻ മാത്രം വലുപ്പമുള്ള കല്ലുകളാണ് അക്രമികൾ കൈയിൽ കരുതിയതെന്ന് പ്രൊഫസർ അതുൽ സൂദ്; പൊലീസ് കയ്യുംകെട്ടി നോക്കി നിന്നെന്നും ആരോപണം; അക്രമികൾക്കെതിരെ ഉടൻ നടപടി എടുക്കണമെന്ന മുഖ്യമന്ത്രി കെജ്രിവാൾ; 25 എബിപിവി പ്രവർത്തകരെ ഇടതു വിദ്യാർത്ഥികൾ ആക്രമിച്ചു പരിക്കേൽപ്പിച്ചെന്ന് മറുപക്ഷവും

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഡൽഹിയിലെ ജവഹർലാൽ നെഹ്‌റു സർവകലാശാലയിലെ സബർമതി ഹോസ്റ്റലിനുള്ളിലും മുഖംമൂടി ധരിച്ച അക്രമി സംഘം കടന്നുകയറി ആക്രമണം നടത്തിയതോടെ നിരവധി പേർക്കാണ് പരിക്കേറ്റത്. കോളേജ് കാമ്പസിൽ കയറി ആക്രമണം നടത്തിയത് എബിവിപി പ്രവർത്തകർ ആണെന്നാണ് ആരോപണം. കാമ്പസിന് പുറത്തു നിന്നും സംഘമായി എത്തിയ അക്രമി സംഘം വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും അടക്കം മർദ്ദിക്കുകയായിരുന്നു. അതിക്രൂരമായി മർദ്ദനം നടത്തിയവരുടെ കൂട്ടത്തിൽ പെൺഗുണ്ടകളും ഉണ്ടായിരുന്നു എന്ന റിപ്പോർട്ടും പുറത്തുവന്നു.

സ്ത്രീകളടക്കമുള്ള സംഘമാണ് ആക്രമണം അഴിച്ചുവിട്ടത്. മാരകായുധങ്ങളുമായി എത്തിയത് എബിവിപി പ്രവർത്തകരും പുറത്തുനിന്നുള്ളവരുമാണെന്നാണ് ആരോപണം. ആർഎസ്എസ് അനുകൂലികളാണ് ആക്രമണം നടത്തിയതെന്നും ആക്ഷേപം ഉയരുന്നണ്ട. അദ്ധ്യാപക സംഘടനയുടെ പരിപാടിക്കിടെയായിരുന്നു അമ്പതോളം വരുന്ന മുഖം മറച്ച സംഘം വടികളുമായെത്തി അക്രമണമുണ്ടായത്. യൂണിയൻ നേതാക്കളെ അക്രമിച്ച ശേഷം കാമ്പസിലെ സബർമതി ഹോസ്റ്റലും വഴിയിൽ പാർക്കു ചെയ്തിരുന്ന കാറുകളും അക്രമികൾ അടിച്ചുതകർത്തു.

എബിവിപിയുടെ ഗുണ്ടാ അക്രമത്തിൽ വിദ്യാർത്ഥി യൂണിയൻ അധ്യക്ഷ ഐഷി ഘോഷിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. തലയ്ക്കു പരിക്കേറ്റ എസ്എഫ്‌ഐ വനിതാ നേതാവായ ഐഷിയെ എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യൂണിയൻ ജോയിന്റ് സെക്രട്ടറി മുഹമ്മദ് ഡാനിഷിനും സുചിത്ര സെൻ ഉൾപ്പെടെ ഏതാനും അദ്ധ്യാപകർക്കും അക്രമണത്തിൽ പരിക്കുണ്ട്. മുഖംമൂടി ധരിച്ചെത്തിയ ബിജെപി, എബിവിപി പ്രവർത്തകരാണു തന്നെ അക്രമിച്ചതെന്ന് ആശുപത്രിയിലേക്കു പോകുംവഴി ഐഷി ഘോഷ് പറഞ്ഞു.

തലയ്ക്കടിയേറ്റ ഐഷിയെ ചോരയിൽ കുളിച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്. മുഖം മറച്ചു വടികളുമായെത്തി അക്രമിക്കുന്നവരുടെ ഫോട്ടോകളും വീഡിയോ ദൃശ്യങ്ങളും ചില വിദ്യാർത്ഥികൾ മൊബൈലിൽ പകർത്തിയിട്ടുണ്ട്. ഐഷി ഘോഷിനെയും മറ്റും മർദിക്കുന്നതു തടയാൻ ശ്രമിച്ചതിനാണ് അദ്ധ്യാപകർക്കെതിരേയും അക്രമികൾ മർദനം അഴിച്ചുവിട്ടത്. പൊലീസിന്റെ പിന്തുണയോടെയാണ് ആക്രമണം അരങ്ങേറിയതെന്നാണ് അറിയുന്നത്. സംഭവത്തിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ അപലപിച്ചു രംഗത്തുവന്നു. ജെ.എൻ.യു വിലെ അക്രമത്തെക്കുറിച്ച് കേട്ടപ്പോൾ നടുങ്ങിപ്പോയി. വിദ്യാർത്ഥികൾ നിഷ്ഠൂരമായി ആക്രമിക്കപ്പെട്ടിരിക്കുന്നു. പൊലീസ് തീർച്ചയായും പെട്ടെന്നുതന്നെ നടപടിയെടുത്ത് സമാധാനം പുനഃസ്ഥാപിക്കണമെന്നായിരുന്നു കെജരിവാളിന്റെ ട്വീറ്റ്.

തലയോട്ടികൾ തകർക്കാന്മാത്രം വലുപ്പമുള്ള കല്ലുകളാണ് അക്രമികൾ ജെ.എൻ.യുവിലെ വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും നേരെ എറിഞ്ഞതെന്ന് പ്രൊഫസർ അതുൽ സൂദ്. അക്രമികൾ മുഖം മറച്ചാണ് എത്തിയതെന്നും അവർ എൻ.ഡി ടി.വിയോട് പറഞ്ഞു. 'അവയൊന്നും ചെറിയ കല്ലുകളായിരുന്നില്ല. ഞങ്ങളുടെ തലയോട്ടിയടക്കം തകർക്കാൻ പോന്ന വലിയ വലുപ്പത്തിലുള്ളവയായിരുന്നു. ശബ്ദം കേട്ട് വന്ന ഞാൻ കണ്ടത് എന്റെ വാഹനമടക്കം അവിടെയുണ്ടായിരുന്നതെല്ലാം അവർ നശിപ്പിക്കുന്നതാണ്', അതുൽ സൂദ് പറഞ്ഞു.

അതേസമയം സംഭവത്തെ അപലപിച്ചു കോൺഗ്രസും രംഗത്തുവന്നു. നാസി ജർമ്മനിയെ ഓർമ്മിപ്പിക്കുന്ന കാര്യങ്ങളാണ് ഇപ്പോൾ ജെ.എൻ.യുവിൽ നടക്കുന്നതെന്ന് കോൺഗ്രസ് വക്താവ് മനീഷ് തിവാരി. ഭരണാധികാരികൾ പദ്ധതിയിട്ട് നടപ്പാക്കുന്ന ഫാസിസമാണ് അരങ്ങേറുന്നത് എന്നതിൽ സംശയമില്ലെന്നും അത് തന്നെയാണ് ഹിറ്റ്ലർ തന്റെ യുവ പോരാളികളെക്കൊണ്ട് നടപ്പിലാക്കിയതെന്നും തിവാരി ട്വീറ്റ് ചെയ്തു.

സാമൂഹ്യമാധ്യമങ്ങളിലടക്കം നിരവധി ചിത്രങ്ങളും വാർത്തകളും പുറത്തു വരുന്നുണ്ട്. അക്രമകാരികളിൽ പലരും സർവകലാശാലയ്ക്കകത്ത് പ്രവേശിക്കുകയും അക്രമം അഴിച്ചുവിടാൻ അനുമതി കാത്ത് നിൽക്കുകയുമായിരുന്നുവെന്ന് പേര് വെളിപ്പെടുത്താത്ത പ്രൊഫസർ പറഞ്ഞു. ഡൽഹി പൊലീസ് ഇതുവരെയും ഒരു നടപടിയും സ്വീകരിക്കാതെ കൈയും കെട്ടി നോക്കി നിൽക്കുകയും ചെയ്തു. ചുറ്റികയും മറ്റു മാരകായുധങ്ങളുമായാണ് മുഖം മൂടിയണിഞ്ഞ സംഘം വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും മർദ്ദിക്കുന്നത്.

ഇന്നലെ മുതൽ സർവകലാശാലയിൽ ഫീസ് വർധനയ്ക്കെതിരെ സമാധാനപരമായി സമരം നടത്തിവരുന്ന വിദ്യാർത്ഥികൾക്കു നേരെയാണ് എ.ബി.വി.പി ആക്രമിച്ചതെന്ന് മുൻ ജെ.എൻ.യു പ്രസിഡന്റ് സായി ബാലാജി പറഞ്ഞു. 'ഫീസ് വർധനയ്ക്കെതിരെ സമാധാനപരമായി പ്രതിഷേധിച്ചു വരികയായിരുന്നു വിദ്യാർത്ഥികൾ. എബിവിപിയിലെ പ്രതിനിധിയായ റിത്വിക് രാജ് ഒരു സംഘത്തിനൊപ്പം എത്തുകയും വിദ്യാർത്ഥികളെ അക്രമിക്കുകയായുമായിരുന്നു. അവർ ജെഎൻയു പ്രസിഡന്റ് അയ്ഷേ ഗോഷിനെതിരെയും ജനറൽ സെക്രട്ടറി സതീഷിനെയും മറ്റു വിദ്യാർത്ഥികളെയും ആക്രമിച്ചു'- സായി ബാലാജി പറഞ്ഞു. ക്യാംപസിനകത്ത് കാറുകളടക്കം വാഹനങ്ങളെല്ലാം അടിച്ചു തകർത്തുകൊണ്ടിരിക്കുകയാണ്. നാലുമണി മുതൽ വിദ്യാർത്ഥികൾക്ക് നേരെ അക്രമം നടക്കുന്നുണ്ട്. രാത്രിയായതോടു കൂടി മുഖം മറച്ച അമ്പതോളം പേർ വിദ്യാർത്ഥികളെ വടിയും ചുറ്റികയുമുൾപ്പെടെയുള്ള ആയുധങ്ങളുപയോഗിച്ച് അക്രമിക്കുകയായിരുന്നു.

അതേസമയം ഇടതു വിദ്യാർത്ഥി യൂണിയനുകൾ നടത്തിയ ആക്രമണത്തിൽ 25 എബിവിപി പ്രവർത്തകർക്കും പരിക്കേറ്റതായുള്ള റിപ്പോർട്ടുകളും പുറത്തുവന്നു പരിക്കേറ്റവരുടെ ചിത്രങ്ങളും എബിവിപി പുറത്തുവിട്ടിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP