Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

85കാരി വയോധികയ്ക്ക് മാസ്‌ക്ക് ഇടാത്തതിന് പിഴ ഈടാക്കുന്ന വീഡിയോ പ്രചരിപ്പിച്ച സംഭവം: വിശദീകരണം തേടി മലപ്പുറം ജില്ലാ കലക്ടർ; വീഡിയോ ഹാസ്യ രൂപേണ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതിൽ അമർഷം ശക്തം; വീഴ്‌ച്ച സെക്ടറൽ മജിസ്‌ട്രേറ്റിന്റെ ഭാഗത്തെന്ന് ആരോപണം

85കാരി വയോധികയ്ക്ക് മാസ്‌ക്ക് ഇടാത്തതിന് പിഴ ഈടാക്കുന്ന വീഡിയോ പ്രചരിപ്പിച്ച സംഭവം: വിശദീകരണം തേടി മലപ്പുറം ജില്ലാ കലക്ടർ; വീഡിയോ ഹാസ്യ രൂപേണ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതിൽ അമർഷം ശക്തം; വീഴ്‌ച്ച സെക്ടറൽ മജിസ്‌ട്രേറ്റിന്റെ ഭാഗത്തെന്ന് ആരോപണം

ജംഷാദ് മലപ്പുറം

മലപ്പുറം: നാട്ടിൻപുറത്തുകാരിയായ വയോധികയും 85കാരിയായ ആയിശക്ക് മാസ്‌കിടാത്തതിന് വിശദീകരണ കുറിപ്പ് നൽകിയ വീഡിയോ പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തിൽ വിശദീകരണം തേടി മലപ്പുറം ജില്ലാ കലക്ടർ ഗോപാലകുഷ്ണൻ. നിഷ്‌കളങ്കയായ വയോധികയോട് സംസാരിക്കുന്ന വീഡിയോ ഹാസ്യ രൂപേണയാണു സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചെന്നാരോപിച്ച് പ്രതിഷേധങ്ങൾ ഉയർന്നിരുന്നു.

ആയിശയോട് സെക്ടറൽ മജിസ്‌ട്രേറ്റ് സംസാരിക്കുന്ന വീഡിയോ റെക്കോർഡ് ചെയ്തത് ഇവരുടെ വാഹനത്തിലെ ഡ്രൈവർ തന്നെയാണ്. തുടർന്ന് ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തിലാണ് മലപ്പുറം ജില്ലാ കലക്ടർ വിശദീകരണം തേടിയത്. തുടർന്ന് പിഴയാണു നൽകുന്നതെന്നുപോലും അറിയാതെ ഒരു റസീറ്റ് ഉണ്ട് ഇത് വീട്ടിൽ കൊണ്ടുപോയി നൽകണമെന്നുമാണ് സെക്ടറൽ മജിസ്‌ട്രേറ്റ് വയോധികയോട് ആവശ്യപ്പെട്ടത്.

മലപ്പുറം എടക്കരയിലെ മൂത്തേടം പഞ്ചായത്തിലെ കാരപ്പുറം ചോളമുണ്ടയിലെ അത്തിമണ്ണിൽ ആയിശയോട് സംസാരിക്കുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചത്. വാഹനത്തിന്റെ ഡ്രൈവറാണ് വീഡിയോ എടുത്ത് വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അയച്ചതെന്നാണു പ്രാഥമിക വിവരം. എന്നാൽ ഇക്കാര്യത്തിൽ സെക്ടറൽ മജിസ്‌ട്രേറ്റിന്റെ ഭാഗത്തും വീഴ്‌ച്ചയുണ്ടായതായാണ് ആരോപണം ഉയർന്നിട്ടുള്ളത്. ആയിശയുടെ വീടിന്റെ മുന്നിലുള്ള റോഡിൽ വച്ചായിരുന്നു സംഭവം.

സെക്ടറർ മജിസ്‌ട്രേറ്റിനെതിരെയുംഇതു പ്രചരിപ്പിച്ച ഡ്രൈവർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് ആവശ്യമാണ് സോഷ്യൽ മീഡിയയിൽ വ്യാപകമായി ഉയരുന്നത്. എന്താണു സംഭവിച്ചതെന്ന് തനിക്ക് അറിയില്ലെന്നും ഇതെന്തു പുതുമയാണെന്നുമാണ് സംഭവത്തെ കുറിച്ചു ചോദിച്ചപ്പോൾ ആയിശ നൽകിയമറുപടി. പ്രായധിക്യംകൊണ്ടുവന്നെ സംസാരത്തിലുംപ്രവർത്തനങ്ങളിലും ഇതിന്റേതായ പ്രയാസങ്ങൾ നേരിടുന്നുണ്ടെന്നും ഇക്കാര്യങ്ങൾ ഉദ്യോഗസ്ഥർ മനസ്സിലാക്കാതെ പെരുമാറിയെന്നും മക്കളും പ്രതികരിച്ചു. കലക്ടർ വിശദീകരണം ആവശ്യപ്പെട്ടതോടെ സെക്ടറൽ മജിസ്‌ട്രേറ്റിനോട് തഹസീൽദാറും വിശദീകരണം തേടിയിട്ടുണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP