Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202122Friday

കർണാടിക് സംഗീതം മുതൽ ഹിപ്പ് ഹോപ്പ് വരെ; ഏത് പ്രായക്കാർക്കും കോവിഡ് കാലത്ത് വീട്ടിലിരുന്ന് കലാപഠനം സാധ്യമാക്കാം; കൗൺസിലിങും ഭാഷാപഠനവും സാധ്യം; അവസരങ്ങളുടെ വാതായനം തുടന്ന് മാഷ് ആപ്പ്

കർണാടിക് സംഗീതം മുതൽ ഹിപ്പ് ഹോപ്പ് വരെ; ഏത് പ്രായക്കാർക്കും കോവിഡ് കാലത്ത് വീട്ടിലിരുന്ന് കലാപഠനം സാധ്യമാക്കാം; കൗൺസിലിങും ഭാഷാപഠനവും സാധ്യം; അവസരങ്ങളുടെ വാതായനം തുടന്ന് മാഷ് ആപ്പ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ലോകത്തിന്റെ ഏത് കോണിലിരുന്നും ഏത് പ്രായക്കാർക്കും കലാപഠനം നടത്തുന്നതിനായി അവസരമൊരുക്കി മാഷ് ആപ്പ്. പത്തനംതിട്ട ഉള്ളന്നൂർ സ്വദേശിയായ സംരംഭകൻ മഹേഷ് മംഗലശ്ശേരിയുടെ നേതൃത്വത്തിലാണ് ഓൺലൈൻ പഠനരംഗത്തെ നൂതന ആശയമായ മാഷ് ആപ്പ് തയ്യാറാക്കിയിരിക്കുന്നത്.

ഭരതനാട്യം, കുച്ചുപ്പുടി, മോഹിനിയാട്ടം, നാടോടിനൃത്തം, കേരളനടനം, കഥക്, കഥകളി മുതൽ സിനിമാറ്റിക് ഡാൻസ്, ഇന്ത്യൻ കണ്ടമ്പററി നൃത്തം, ഹിപ്പ്ഹോപ്പ് വരെയുള്ള നൃത്തരൂപങ്ങളും യോഗ, സുമ്പ പോലുള്ള വ്യായാമമുറകളും കർണാടിക്, ഭജന, ആറന്മുള വഞ്ചിപ്പാട്ട്, നാടൻപാട്ട് തുടങ്ങിയ സംഗീതരൂപങ്ങളും ഈ ആപ്പിലൂടെ അഭ്യസിക്കാൻ സാധിക്കും.

ഗിറ്റാർ, വയലിൻ, കീ ബോർഡ്, ഓടക്കുഴൽ, ഡ്രംസ്, ചെണ്ട തുടങ്ങിയ സംഗീത ഉപകരണങ്ങളും കളരി, കരാട്ടെ, കുംഫു തുടങ്ങിയ അയോധനകലകളും മാഷ് ആപ്പിലൂടെ പഠിക്കാം. ചിത്രരചനയുടെ വിവിധ രൂപങ്ങളും ചലച്ചിത്രപഠനവും ഈ ആപ്പിലൂടെ സാധ്യമാണ്. മൊബൈൽ ആസക്തിയുള്ളവർക്കുള്ള കൗൺസിലിങ്, ഇന്റലിജൻസ് ടെസ്റ്റ്, പേഴ്സണാലിറ്റി ടെസ്റ്റ്, വിദ്യാർത്ഥികൾക്കും മാതാപിതാക്കൾക്കുമുള്ള കൊൺസലിങ്, ഉറക്കസംബന്ധമായ പ്രശ്നങ്ങൾക്കുള്ള കൗൺസിലിങ് തുടങ്ങിയവയും ഈ ആപ്പിലുണ്ട്. കോഡിങ് പഠനം, ഭാഷാ പഠനം, ഗെയിമുകൾ എന്നിവയും ഈ ആപ്പിലൂടെ സാധ്യമാണ്.

കൊറോണ കാലഘട്ടത്തിൽ കലാപഠന രംഗത്ത് കുട്ടികളും അദ്ധ്യാപകരും നേരിടുന്ന പ്രതിസന്ധി തരണം ചെയ്യുക എന്ന ആശയത്തിൽ നിന്നുമാണ് ഈ പ്ലാറ്റഫോം ആരംഭിക്കുന്നത്. കുട്ടികൾക്ക് അവരുടെ പഠനം മുടക്കം വരാതെയും അദ്ധ്യാപകർക്ക് വരുമാനത്തിന് മുടക്കം വരാതെയും, ഈ പ്രതിസന്ധിയെ തരണം ചെയ്യുക എന്നതാണ് ലക്ഷ്യം. സിനിമാ രംഗത്തും കലാരംഗത്തും ഉള്ള പ്രമുഖരെ ഉൾപ്പെടുത്തിയാണ് ക്ലാസുകൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്. പ്രശസ്ത സിനിമാതാരങ്ങളും നർത്തകരുമായ ഉത്തരാ ഉണ്ണി, രചന നാരായണൻ കുട്ടി, ദേവി ചന്ദന സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ സെനി പി അരുക്കാട്ട്, സംഗീതജ്ഞനായ രാജേഷ് ചേർത്തല എന്നിവരാണ് മെന്റർമാർ.

വെറും നാന്നൂറു രൂപ മുതൽ മുതലുള്ള ഫീസ് ഘടനയും മാഷ് ആപ്പിന്റെ എടുത്തുപറയേണ്ട ഒരു കാര്യമാണ്. കഴിഞ്ഞ ആഗസ്റ്റിലാണ് ഇതിനു തുടക്കം കുറിച്ചത്. കേരളത്തിൽ മാത്രമല്ല ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും കുട്ടികളും അദ്ധ്യാപകരും ഇതിനിനോടകം മാഷിന്റെ ഭാഗമായി കഴിഞ്ഞു.

ഇപ്പോൾ മലയാളത്തിലും ഇംഗ്ലീഷിലും ആണ് ക്ലാസുകൾ നയിക്കുന്നത്. ഉടൻ തന്നെ മറ്റ് ഭാഷകളിൽ കൂടി തുടങ്ങുവാനാണ് പദ്ധതി. വളരെ ചിട്ടയായി ആണ് ക്ലാസുകൾ നിജപ്പെടുത്തിയിരിക്കുന്നത്. ഓരോ ക്ലാസ്സുകളും ഓരോ മണിക്കൂർ വീതമാണ്, ഓരോ കുട്ടികൾക്കും അവരവരുടെ സംശയങ്ങൾ യഥാ സമയം ചോദിച്ചു മനസിലാക്കുവാനും, പിന്നീട് ചാറ്റിലൂടെ സംശയനിവാരണം നടത്തുവാനും അവസരം ഉണ്ട്. അവരുടെ മെന്റർസ് വിളിച്ചു ഡീറ്റൈൽഡ് ആയ വിഡിയോകൾ ലഭ്യമാക്കി പഠനം സുഗമമാക്കും. കുട്ടികളുടെ പ്രകടനം വിലയിരുത്തുന്നതിന് വേണ്ടി ടെസ്റ്റുകളും പെർഫോമൻസ് വിഡിയോകളും അദ്ധ്യാപകർ കൃത്യമായി വിലയിരുത്തും. അതിനെ ആസ്പദമാക്കി ആയിരിക്കും തുടർന്നുള്ള ക്ലാസുകൾ.

ഇപ്പോൾ നിരന്തരമായി ഇരുന്നുള്ള ഈ സ്‌കൂൾ ക്ലാസ്സുകളും ട്യൂഷൻ ക്ലാസ്സുകളും കൊണ്ടുണ്ടാകുന്ന ശാരീരികവും മാനസികവും ആയി അലട്ടുന്ന പ്രശ്നങ്ങൾക്കുള്ള ഒരു പരിഹാരമാണ് മാഷ് .ഡാൻസുകളും മാർഷ്യൽ ആർട്സും പടിക്കുന്നതിലൂടെ കുട്ടികൾക്ക് ശാരീരിക വ്യായാമം ലഭിക്കുന്നു. മാസികോല്ലാസത്തിനു മ്യൂസിക്കും മറ്റു കലകളും. ശാരീരികവും മാനസിക ഉല്ലാസവും മാത്രമല്ല കുട്ടികളുടെ കഴിവിനെ പരമാവധി ഉപയോഗപ്പെടുത്തുകയാണ് ഇതിലൂടെ ചെയ്യുന്നത്. കുട്ടികളുടെ ചിന്താശേഷി വളർത്തുന്നതിന് ചെസ്സും കോഡിങ് കോഴ്സും കോഡിങ് പഠിക്കുന്ന ഒരു കുട്ടി അവന്റെ പഠനം കഴിഞ്ഞാൽ സ്വന്തമായി മൊബൈൽ ആപ്ലിക്കേഷൻ, വെബ്സൈറ്റ് , അനിമേഷൻ, റോബോട്ടിക്സ് , എന്നിവ തനിയെ ചെയ്യുവാനും നിര്മിക്കുവാനും കഴിയുന്ന തരത്തിലേക്ക് മാറും. അതോടെ അവന്റെ ഇന്നൊവേറ്റീവ് ആയ ആശയങ്ങളെ ലോകത്തിനു പരിചപ്പെടുത്തുവാൻ അവനു സാധിക്കുന്നു.

ഒരുദാഹരണത്തിനു ഇന്നത്തെകാലത്തു ഒരാൾക്ക് മ്യൂറൽ പെയിന്റിങ് പഠിക്കണം എങ്കിൽ ഒന്നുകിൽ വാസ്തുവിദ്യാ ഗുരുകുലത്തിലോ ആർട്സ് കോളേജിലോ പോയി പഠിക്കണം മാഷിലൂടെ ആണെങ്കിൽ ലോകത്തിന്റെ ഏതൊരുകോണിൽ ഇരുന്നും പ്രഗത്ഭരായ അദ്ധ്യാപകരുടെ ശിക്ഷണത്തിൽ കുറഞ്ഞ നിരക്കിൽ പഠിക്കാം. പിന്നീട് രക്ഷിതാക്കളുടെ അഭ്യർത്ഥന പരിഗണനയിൽ എടുത്തുകൊണ്ട് കുട്ടികൾക്ക് വേണ്ടി പേഴ്സണാലിറ്റി ടെസ്റ്റും ഇന്റലിജൻസ് ടെസ്റ്റും കൂടാതെ ഉറക്കമില്ലായ്മ പരിഹരിക്കുന്നതിന് കൗൺസിലിങ്, മൊബൈൽ ഗെയിംസിന്റെ അധികഉപയോഗം കുറക്കുന്നതിന് കൗൺസിലിങ് എന്നിവ പ്രഗത്ഭരായ സൈക്യാർട്ടിസ്റ്റുകളുടെ സഹായത്തോടെ നടത്തപ്പെടുന്നു. ഇന്ന് ഇത് 100% കുട്ടികൾക്കും പ്രയോജനപ്പെടുന്നുണ്ട്.

ഏതു പ്രായക്കാർക്കും വീട്ടിൽ ഇരുന്നു തന്നെ കലാപഠനത്തിനു അവസരം ഒരുക്കുന്നു, ടെസ്റ്റുകൾ നടത്തി സമയാസമയങ്ങളിൽ പഠനം വിലയിരുത്തുന്നു, ലോകത്തു എവിടെ ഇരുന്നു വേണമെങ്കിലും ഏതു കോഴ്സും പഠിക്കാനാകും, വളരെ കുറഞ്ഞ നിരക്കിലുള്ള ഫീസ് ഘടന, ഓരോകുട്ടിക്കും പേർസണൽ കെയർ കൊടുക്കാൻ മെന്റർമാർ, ലൈവ് ക്ലാസുകൾ വീണ്ടും കണ്ടു പഠിക്കാൻ റെക്കോർഡഡ് വീഡിയോസ് ഡാഷ്ബോർഡിൽ ലഭിക്കും, ആൻഡ്രോയിഡ്- ഐഒഎസ് - വെബ് അപ്ലിക്കേഷനുകൾ, 24 ഃ 7 സപ്പോർട്ട്, സിനിമാ രംഗത്തും കലാരംഗത്തും ഉള്ള പ്രമുഖർ ക്ലാസുകൾ നയിക്കും തുടങ്ങി നിരവധി സവിശേഷതകളാണ് ഈ ആപ്പിനുള്ളത്.

കേരളത്തിന്റെ തനതു കലകളെ പ്രോത്സാഹിപ്പിക്കുന്നതിന് മാഷ് പ്രത്യേക മുൻഗണന നൽകുന്നു. ആറന്മുള വഞ്ചിപ്പാട്ട് കേരളനടനം, കളരി തുടങ്ങിയവ പോലും മാഷിലൂടെ പഠിക്കാം. മാഷിന്റെ മറ്റൊരു പ്രത്യേകത ഇ-സ്റ്റോർ ആണ് . അവിടെ കുട്ടികൾക്ക് വേണ്ടിയുള്ള വാദ്യോപകരണങ്ങളും ചിത്രരചനക്കും മറ്റു കലകൾക്കും ആവശ്യമായ സാധനങ്ങൾ വളരെ മിതമായ നിരക്കിൽ ലഭ്യമാണ്. അതുപോലെ തന്നെ കലാകാരന്മാരെ പ്രോത്സാഹിപ്പിക്കാനും അവർക്ക് മറ്റൊരു വരുമാനം നേടാനും അവരുടെ കലാസൃഷ്ടികൾ വിൽക്കുവാൻ മാഷിന്റെ ആർട് ഗാലറി വെബ്സൈറ്റിൽ കൂടെ സാധ്യമാകുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP