Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഒന്നിൽ പിഴച്ചാൽ മൂന്ന്! ഫാൻസ് ഷോയിൽ സൂപ്പർതാരവും ഭാര്യയും; തിയേറ്ററിൽ ആരാധക ആവേശവും; കോവിഡിൽ രണ്ടു തവണ തെറ്റിയ റിലീസിന് സ്വപ്ന തുടക്കം; റിസർവ്വേഷനിലൂടെ നേടിയത് 100 കോടി; ലാലിന്റെ മരയ്ക്കാർ തിയേറ്ററിൽ ആളെ നിറച്ചു; അതിഗംഭീര ക്ലാസ് എന്ന് ഫാൻസ് റിപ്പോർട്ട്

ഒന്നിൽ പിഴച്ചാൽ മൂന്ന്! ഫാൻസ് ഷോയിൽ സൂപ്പർതാരവും ഭാര്യയും; തിയേറ്ററിൽ ആരാധക ആവേശവും; കോവിഡിൽ രണ്ടു തവണ തെറ്റിയ റിലീസിന് സ്വപ്ന തുടക്കം; റിസർവ്വേഷനിലൂടെ നേടിയത് 100 കോടി; ലാലിന്റെ മരയ്ക്കാർ തിയേറ്ററിൽ ആളെ നിറച്ചു; അതിഗംഭീര ക്ലാസ് എന്ന് ഫാൻസ് റിപ്പോർട്ട്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഫാൻസ് ഷോ കാണാൻ താരവും. മോഹൻലാലും ഭാര്യ സുചിത്രാ മോഹൻലാലും നിർമ്മാതാവ് ആന്റണി പെരുമ്പാവൂരും ആരാധകരുടെ മനസ്സ് അനുഭവിച്ചറിയാൻ തിയേറ്ററിൽ നേരിട്ടെത്തി. വമ്പൻ ആഘോഷത്തോടെ ഫാൻസുകാർ മരയ്ക്കാറെ ഏറ്റെടുത്തു. മോഹൻലാൽ ചിത്രം 'മരക്കാർ അറബിക്കടലിന്റെ സിംഹം' മലയാള സിനിമയുടെ ചരിത്രം തിരുത്തുകയാണ്. 100 കോടി ക്ലബ്ബിൽ കടന്നു കയറി മരയ്ക്കാർ അതിവേഗം മലയാളത്തിലെ കളക്ഷൻ റിക്കോർഡുകളെ തകർത്തെറിയും. 100 കോടിയോളം മുതൽ മുടക്കിൽ രണ്ടു കൊല്ലം കൊണ്ട് പൂർത്തിയായ ചിത്രം ലാഭം ഉറപ്പിക്കുകയാണ്. അതിഗംഭീരമെന്നാണ് ഫാൻസുകാർ ചിത്രത്തെ വിലയിരുത്തുന്നത്.

മരയ്ക്കാർ ആവേശത്തിൽ കേരളത്തിലെ തിയേറ്ററുകളിൽ സിനിമ പ്രേമികൾ നിറഞ്ഞു. ആദ്യ ഷോ കാണാൻ മോഹൻലാലും കൊച്ചി സരിത സവിത സംഗീത തിയേറ്ററിലെത്തി. ആരാധക ആവേശത്തിൽ അരമണിക്കൂറോളം കാറിൽ കുടുങ്ങി താരം. മറ്റ് തിയേറ്ററുകളിൽ 12.01ന് മരയ്ക്കാർ അറബിക്കടലിന്റെ സിംഹത്തിന്റെ ആദ്യ പ്രദർശനം തുടങ്ങി. സരിതയിൽ മാത്രം പ്രദർശനം പന്ത്രണ്ടരയോടെയാണ് തുടങ്ങിയത്. പ്രദർശനം 4100 സ്‌ക്രീനുകളിലാണ്. ആരാധകർക്ക് ഊർജം പകർന്ന് സിനിമയുടെ നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ, നടന്മാരായ സിദ്ദിഖ്, ഉണ്ണി മുകുന്ദൻ, ഹണിറോസ് തുടങ്ങി നിരവധി താരങ്ങളും കൊച്ചി സരിത തിയേറ്ററിൽ എത്തി.

ഒന്നിൽ പിഴച്ചാൽ മൂന്ന് എന്നതാണ് മരയ്ക്കാറുടെ സിനിമാ ചരിത്രം. 2020 മാർച്ച് 26ന് ചിത്രം തിയേറ്ററിൽ എത്തേണ്ടതായിരുന്നു. എന്നാൽ കോവിഡ് റിലീസ് അട്ടിമറിച്ചു. ആദ്യ തരംഗത്തിന് ശേഷം തിയേറ്റർ തുറന്നപ്പോൾ വീണ്ടും റിലീസിന് തയ്യാറെടുത്തു. അപ്പോഴും നടന്നില്ല. പിന്നീട് ഒടിടി ചർച്ചകൾ. പ്രിവ്യൂ ഷോ കണ്ട മോഹൻലാൽ ചിത്രം തിയേറ്ററിൽ എത്തണമെന്ന് നിർബന്ധം പിടിച്ചപ്പോൾ സിനിമാ മന്ത്രി അടക്കം തിയേറ്ററുടമകളുമായി ചർച്ച നടത്തി. അങ്ങനെ സൂപ്പർതാര ചിത്രം തിയേറ്ററിലെത്തി. ഒരു സിനിമയുടെ റിലീസിന് മുമ്പ് മലയാള സിനിമയിൽ പതിവില്ലാത്തതായിരുന്നു ചർച്ചകൾ എല്ലാം.

മോഹൻലാലിനെ വ്യക്തിപരമായി അധിക്ഷേപിച്ച തിയേറ്റർ ഉടമ വരെയുണ്ടായി. അവരെ ഞെട്ടിച്ചാണ് പ്രിയദർശന്റെ സ്വപ്‌ന ചിത്രം നേട്ടങ്ങൾ വാരിക്കൂട്ടുന്നത്. പുലിമുരകനേയും ലൂസിഫറിനേയും കടത്തി വെട്ടിയാണ് മരയ്ക്കാറുടെ തിയേറ്റർ യാത്ര. അറബിക്കടലിന്റെ സിംഹം കോവിഡാനന്ത സിനിമയ്ക്കും കരുത്താകുകയാണ്. രണ്ടു ദിവസത്തേക്കുള്ള റിസർവേഷനിലൂടെ മാത്രം സിനിമ 100 കോടി ക്ലബ്ബിലെത്തി. കേരളത്തിൽ മാത്രം 626 സ്‌ക്രീൻ എന്ന റെക്കോഡോടെ റിലീസ് ചെയ്യുന്ന സിനിമ ആദ്യദിവസം ലോകമെമ്പാടുമായി 4100 സ്‌ക്രീനുകളിൽ പ്രദർശിപ്പിക്കും.

ഇതോടെ ആദ്യ ദിവസംതന്നെ സിനിമയുടെ 16,000-ത്തിലേറെ പ്രദർശനങ്ങൾ നടക്കും. റിലീസിനായി കേരളത്തിൽ വലിയ ആഘോഷങ്ങളാണ് മോഹൻലാൽ ഫാൻസും തിയേറ്റർ ഉടമകളും ആസൂത്രണം ചെയ്തത്. ഇതെല്ലാം ബുധനാഴ്ച രാത്രി 12 മണിക്ക് മിക്ക തിയേറ്ററുകളിലും നടന്നു. ചിലയിടങ്ങളിൽ രാവിലെ ഏഴുമണിക്കാണ് ആദ്യപ്രദർശനം. കോവിഡ് മഹാമാരിക്കുശേഷം തിരിച്ചുവരുന്ന തിയേറ്റർ മേഖലയുടെ നിലനിൽപ്പ് തീരുമാനിക്കുന്ന പ്രധാനഘടകമായാണ് തിയേറ്റർ ഉടമകളുടെ സംഘടനായ 'ഫിയോക്' ഈ സിനിമയെ കാണുന്നത്.

മരക്കാർ എന്ന സിനിമ തിയേറ്ററിൽ തന്നെ റിലീസ് ചെയ്യണമെന്ന ആഗ്രഹത്തിലാണ് ഇതുവരെ കാത്തിരുന്നത് എന്ന് നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ പറയുന്നു. സാമ്പത്തികകാര്യങ്ങൾ മാത്രമാണ് നോക്കിയിരുന്നതെങ്കിൽ എന്നേ ഇത് ഒ.ടി.ടി.ക്കു നൽകാമായിരുന്നു. സിനിമാമേഖലയിലെ എല്ലാവർക്കും വേണ്ടിയാണ് മരക്കാർ തിയേറ്ററുകളിൽതന്നെയെത്തുന്നത്-നിർമ്മാതാവ് വിശദീകരിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP