Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

എതിർ ശബ്​​ദങ്ങളെ നിശബ്ദമാക്കാൻ പത്രമാരണ ഓർഡിനൻസ്; പിണറായിയുടെ കരിനിയമത്തിനെതിരെ മറുനാടൻ പോരാട്ടം തുടങ്ങി; ​ഗവർണർക്ക് കത്തയച്ച് മറുനാടൻ എഡിറ്റർ; ഭരണഘടനാ വിദ​ഗ്ധരുടെ അഭിപ്രായം തേടണമെന്നും ആവശ്യം

എതിർ ശബ്​​ദങ്ങളെ നിശബ്ദമാക്കാൻ പത്രമാരണ ഓർഡിനൻസ്; പിണറായിയുടെ കരിനിയമത്തിനെതിരെ മറുനാടൻ പോരാട്ടം തുടങ്ങി; ​ഗവർണർക്ക് കത്തയച്ച് മറുനാടൻ എഡിറ്റർ; ഭരണഘടനാ വിദ​ഗ്ധരുടെ അഭിപ്രായം തേടണമെന്നും ആവശ്യം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ഇന്ത്യ കണ്ടതിൽ വെച്ച് ഏറ്റവും വലിയ പത്രമാരണ ബിൽ ഓർഡിനൻസായി കൊണ്ടുവരാൻ കേരളം ഒരുങ്ങുമ്പോൾ മറുനാടൻ മലയാളി അതിനെതിരായ പോരാട്ടം ആരംഭിക്കുകയാണ്. അഭിപ്രായ സ്വാതന്ത്ര്യത്തിന് വിലങ്ങിടാൻ ഭരണകൂടം തന്നെ മുൻകൈ എടുക്കുമ്പോൾ ജനതയെ അതിനെതിരെ ശബ്ദിക്കാൻ പ്രാപ്തമാക്കുക എന്ന ജനാധിപത്യ ധർമ്മമാണ് മറുനാടൻ ഏറ്റെടുക്കുന്നത്. മുഖ്യധാരാ പത്രമാധ്യമങ്ങൾ അപകടകരമായ മൗനം പാലിക്കുമ്പോഴാണ് പത്രമാരണ ബിൽ ഓർഡിനൻസിനെതിരെ മറുനാടൻ രം​ഗത്തിറങ്ങുന്നത്. ആദ്യപടിയായി ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി മറുനാടൻ എഡിറ്റർ ഷാജൻ സ്കറിയ, ബഹുമാനപ്പെട്ട കേരള ​ഗവർണർ ഡോ. ആരിഫ് മുഹമ്മദ് ഖാന് കത്തയച്ചു.

ഇന്ന് രാവിലെ തന്നെ ​ഗവർണർക്കുള്ള കത്ത് തയ്യാറാക്കുകയും ഇമെയിൽ വഴി അയച്ച് കൊടുക്കുകയുമായിരുന്നു. സംസ്ഥാന സർക്കാർ നടപ്പാക്കാൻ ശ്രമിക്കുന്നത് ഭരണഘടനാ വിരുദ്ധമായ ഒരു കാര്യമാണെന്ന് അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടുന്നു. ഇത്തരമൊരു നിയമം കേന്ദ്ര സർക്കാർ കൊണ്ടുവന്നപ്പോഴും, അതിന്റെ ചുവട് പിടിച്ച് കേരള സർക്കാർ മറ്റൊരു നിയമം കൊണ്ടുവന്നപ്പോഴും അത് അഭിപ്രായ സ്വാതന്ത്ര്യത്തിന് എതിരാണെന്ന് പറഞ്ഞ് സുപ്രീംകോടതി പറഞ്ഞതിനെ മറികടക്കുന്നതിന്, നിയമവാഴ്‌ച്ചയെ അട്ടിമറിക്കുന്നതിനുള്ള ​ഗൂഢാലോചനയുടെ ഭാ​ഗമാണിതെന്നും മറുനാടൻ എഡിറ്റർ കത്തിൽ ചൂണ്ടിക്കാട്ടുന്നു. സർക്കാരിനെതിരായ ശബ്ദങ്ങളെ ഇല്ലാതാക്കാനും എതിർക്കുന്നവരെ ജയിലിലടയ്ക്കാനുമുള്ള ഹിറ്റലർ നിയമത്തനെതിരെ ശബ്​ദം ഉയർത്തണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.

​ഗവർണർക്കയച്ച കത്തിൽ മൂന്നു കാര്യങ്ങളാണ് ഷാജൻ സ്കറിയ അഭ്യർത്ഥിക്കുന്നത്. ഇന്ന് സർക്കാർ അയച്ച ഓർഡിനൻസിൽ ധൃതി പിടിച്ച് ഒപ്പിടരുത് എന്നാണ് ആദ്യത്തെ അപേക്ഷ. ഭരണഘടനാ വിദ​ഗ്ധരിൽ നിന്നും നിയമോപ​ദേശം തേടാനായി ഈ ഓർഡിനൻസ് അവർക്ക് അയച്ച് കൊടുക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നുണ്ട്. മൂന്നാമതായി, അവ്യക്തതകൾ നീക്കി, ഭരണഘടനക്ക് എതിരല്ല എന്ന് ഉറപ്പ് വരുത്തുന്നതിനായി പുതുതായി ഓർഡിനൻസ് അയച്ച് തരാൻ സർക്കാരിന് ഓർഡിനൻസ് തിരിച്ചയച്ച്കൊണ്ട് ആവശ്യപ്പെടണമെന്നും അദ്ദേഹം അഭ്യർത്ഥിക്കുന്നു.

ഇത്തരത്തിൽ മൂന്ന് ആവശ്യങ്ങളും ഉയർത്തിയിരിക്കുന്നത് ഈ ജനാധിപത്യ വിരുദ്ധ, പത്രമാരണ നിയമം നടപ്പാക്കുന്നതിന് തടസ്സം സൃഷ്ടിക്കാനാണ്. കുറുക്ക് വഴിയിലൂടെയാണ് ഈ നിയമം പാസാക്കിയെടുക്കാൻ ശ്രമിക്കുന്നത് എന്നും മറുനാടൻ എഡിറ്റർ ചൂണ്ടിക്കാട്ടുന്നു.

പത്രമാരണ ബിൽ ഓർഡിനൻസിനെ കുറിച്ച് കേരളത്തിലെ പത്രങ്ങൾ റിപ്പോർട്ട് ചെയ്തത് ഇങ്ങനെയാണ്. 'സാമൂഹിക ഓൺലൈൻ മാധ്യമങ്ങൾ വഴി വ്യക്തിഹത്യയോ അധിക്ഷേപമോ നടത്തിയാൽ, അഞ്ചുവർഷം തടവോ, പതിനായിരം രുപ പിഴയോ രണ്ടും കൂടിയോ ലഭിക്കാം.' പക്ഷേ ഈ ഓർഡിനൻസിന്റെ വരികളിലൂടെ ഒന്ന് കണ്ണോടിച്ചാൽ മനസ്സിലാവും മുമ്പ് സുപ്രീം കോടതി റദ്ദാക്കിയ കരിനിയമായ 66 എ യേക്കാൾ ഭീകരനാണ് ഈ ഓർഡിനൻസ് എന്ന്. കമന്റ് ചെയ്തതിന്റെയും ലൈക്ക് ചെയ്തതിന്റെയും പേരിൽ ആളുകൾ അകത്താവുന്ന കാലമാണ് ഇനി വരാൻ പോകുന്നത്.

എസ്എംഎസ് തൊട്ട് ചാനലുകൾ വരെ പരിധിയിൽ

പത്രങ്ങളും ചാനലുകളും റിപ്പോർട്ട് ചെയ്തപോലെ സോഷ്യൽ മീഡിയയും ഓൺലൈൻ മാധ്യമങ്ങളും മാത്രമല്ല ഇതിന്റെ പരിധിയിൽ വരുന്നത്. എതെങ്കിലും വിനിമയ ഉപാധികൾ എന്നാണ് പറയുന്നത്. അതായത് എസ്എംഎസ് തൊട്ട് പത്രങ്ങളും ചാനലുകളും വരെ ഇതിന്റെ പരിധിയിൽ വരും. 'ഒരു വാർത്ത അല്ലെങ്കിൽ വിവരം അത് പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കയോ ചെയ്യുന്നത് എതെങ്കിലും ഒരു മാധ്യമം വഴി' എന്നാണ് പറഞ്ഞിരിക്കുന്നത്. അത് സോഷ്യൽ മീഡിയ ആവാം, മെസേജ് ആവാം. എന്തുമാവാം. ഓൺലൈൻ പത്രം ആവാം, പ്രിന്റഡ് പത്രമാവാം, ചാനലും ആവാം, യൂ ട്യൂബ് വീഡിയോയയും ആവാം. അതായത് ഫലത്തിൽ സർക്കാറിന് തങ്ങൾക്ക് എതിരായ വാർത്തകൾ എഴുതുന്നവരെ നിഷ്പ്രയാസം കേസിൽ കുടുക്കാൻ കഴിയും. ഇടതുപക്ഷം എക്കാലവും എതിർത്തുപോന്ന തികഞ്ഞ പൊലീസ് രാജിനാണ് ഇത് വഴിവെക്കുക.

ഇൻസൾട്ട്, ഹാം ദ റെപ്യൂട്ടേഷൻ എന്നീ വാക്കുകൾ ഇതിൽ എടുത്തു പറഞ്ഞിരിക്കുന്നത്, വ്യാഖ്യാനിച്ച് എത് സംഭവത്തെയും മറ്റൊരാൾക്ക് ഇൻസൾട്ട് ആണെന്ന് വരുത്തി തീർക്കാൻ കഴിയും. നേരത്തെ ബാൽതാക്കറേ മരിച്ചതിന്റെ ഭാഗമായുണ്ടായ ഹർത്താലിനെ വിമർശിച്ചതിന്റെ പേരിൽ രണ്ട് പെൺകുട്ടികളെ പൊലീസ് അറസ്റ്റ് ചെയ്തത് ഇങ്ങനെ ഇൻസൾട്ട് എന്ന പദം വ്യാഖ്യാനിച്ചാണ്. അതുസംബന്ധിച്ച് ഉണ്ടായ കേസാണ് 66 എ എന്ന കരി നിമയം എടുത്തുകളയുന്നതിലേക്ക് നയിച്ചത്. ഫലത്തിൽ 66 എ യെ അതിനേക്കാൾ ശക്തമായി പുസ്ഥാപിക്കയാണ് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ചാമ്പ്യന്മാർ എന്ന് പറയുന്ന ഇടതുപക്ഷം ചെയ്യുന്നത്.

കൊഗ്നൈസബിൾ ഓഫൻസാണിത് എന്നതാണ് ഏറ്റവും അപലപനീയം.അതായത് പതിനാലും ദിവസം ഉറപ്പായും നിങ്ങൾ റിമാൻഡിലാവും. പിന്നീട് നിങ്ങൾ നിങ്ങളുടെ നിരപരാധിത്വം തെളിയിക്കണം. ഒരർഥത്തിൽ ഇത്ര കഠിനമായിരുന്നില്ല 66 എ എന്ന് പലരും ചൂണ്ടിക്കാട്ടുന്നുണ്ട്. അതിൽ ഒരു കമ്പ്യൂട്ടർ വഴി ചെയ്യാലേ പ്രശനം ഉണ്ടായിരുന്നുള്ളൂ. നിങ്ങൾ എഴുതുകയോ പറയുകയോ ചെയ്താൽ പ്രശ്നം ഉണ്ടായിരുന്നില്ല. ഇവിടെ കമ്പ്യൂട്ടറും വേണ്ട, 'ഏതൊരു വാർത്താവിനിമയ ഉപാധിയും' എന്നാണ് പറയുന്നത്. ഇപ്പോൾ ഈ നിയമത്തെ അനുകൂലിക്കയാണ് മാതൃഭൂമിയും മനോരമയും അടക്കമുള്ള പ്രധാനപ്പെട്ട പത്രങ്ങൾ. പക്ഷേ വൈകാതെ അവരും കുരുക്കിലാവുമെന്ന് അവർ അറിയുന്നില്ല. സോഷ്യൽ മീഡിയ ഓൺലൈൻ പത്രവും മാത്രമല്ല ഒരു എസ് എംഎസ്പോലും ഈ നയമത്തിന്റെ പരിധിയിൽ ഇല്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP