Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അമർ രഹേ.. അമർ രഹേ.. പിറന്ന നാടിൻ മാനം കാക്കാൻ ജീവൻ നൽകിയ യോദ്ധാവേ; വീരമൃത്യു വരിച്ച വസന്തകുമാറിന്റെ മൃതദേഹം കരിപ്പൂരിൽ എത്തിച്ചപ്പോൾ മുഴങ്ങിയ മുദ്രാവാക്യം വിളികൾ ഇങ്ങനെ; 15 മിനിറ്റ് പൊതുദർശനത്തിന് വെച്ചപ്പോൾ വീരപുത്രന് ആദരാജ്ഞലി അർപ്പിക്കാൻ ഒഴുകി എത്തിയത് ആയിരങ്ങൾ; മുഖ്യമന്ത്രി പിണറായി വിജയനു വേണ്ടി മന്ത്രി ഇ പി ജയരാജൻ പുഷ്പ്പ ചത്രം അർപ്പിച്ചു; ലക്കിടിയിൽ പൊതുദർശനത്തിന് വെച്ച ശേഷം തൃക്കരിപ്പറ്റയിൽ സംസ്‌കരിക്കും

അമർ രഹേ.. അമർ രഹേ.. പിറന്ന നാടിൻ മാനം കാക്കാൻ ജീവൻ നൽകിയ യോദ്ധാവേ; വീരമൃത്യു വരിച്ച വസന്തകുമാറിന്റെ മൃതദേഹം കരിപ്പൂരിൽ എത്തിച്ചപ്പോൾ മുഴങ്ങിയ മുദ്രാവാക്യം വിളികൾ ഇങ്ങനെ; 15 മിനിറ്റ് പൊതുദർശനത്തിന് വെച്ചപ്പോൾ വീരപുത്രന് ആദരാജ്ഞലി അർപ്പിക്കാൻ ഒഴുകി എത്തിയത് ആയിരങ്ങൾ; മുഖ്യമന്ത്രി പിണറായി വിജയനു വേണ്ടി മന്ത്രി ഇ പി ജയരാജൻ പുഷ്പ്പ ചത്രം അർപ്പിച്ചു; ലക്കിടിയിൽ പൊതുദർശനത്തിന് വെച്ച ശേഷം തൃക്കരിപ്പറ്റയിൽ സംസ്‌കരിക്കും

എം പി റാഫി

കരിപ്പൂർ: അമർ രഹേ.. അമർ രഹേ.. പിറന്ന നാടിൻ മാനം കാക്കാൻ ജീവൻ നൽകിയ യോദ്ധാവേ.. നിനക്ക് മരണമില്ല. ജീവിക്കുന്നൂ ഞങ്ങളിലൂടെ.. പുൽവാമയിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി ജവാൻ വിവി വസന്തകുമാറിന്റെ മൃതദേഹം ഇന്ന് ഉച്ചക്ക് ശേഷം കോഴിക്കോട് കരിപ്പൂർ വിമാനത്താവളത്തിൽ എത്തിച്ച വേളയിൽ അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ടു മുഴങ്ങിയ മുദ്രാവാക്യം വിളികൾ ഇങ്ങനെയായിരുന്നു. നാടിന് വേണ്ടി ജീവൻ നല്കിയ ധീരജവാന് വേ്ണ്ടിയുള്ള അന്ത്യവാക്കുകൾ.

ശനിയാഴ്ച ഉച്ച കഴിഞ്ഞ് രണ്ടേകാലോടെ പ്രത്യേക വിമാനത്തിലാണ് മൃതദേഹം കരിപ്പൂരിൽ എത്തിച്ചത്. സർക്കാരിനു വേണ്ടി മന്ത്രി എ കെ ശശീന്ദ്രൻ വസന്ത്കുമാറിന്റെ ഭൗതികദേഹം ഏറ്റുവാങ്ങി. മുഖ്യമന്ത്രി പിണറായി വിജയനു വേണ്ടി മന്ത്രി ഇ പി ജയരാജൻ, കേരളാ ഗവർണർ ജസ്റ്റിസ് പി സദാശിവത്തിനു വേണ്ടി മലപ്പുറം ജില്ലാ കളക്ടർ അമിത് മീണ എന്നിവർ മൃതദേഹത്തിൽ പുഷ്പചക്രം സമർപ്പിച്ചു. കേന്ദ്രത്തെ പ്രതിനിധീകരിച്ച് മന്ത്രി അൽഫോൻസ് കണ്ണന്താനവും എം പിമാരായ ഇ ടി മുഹമ്മദ് ബഷീർ, എം കെ രാഘവൻ, പി വി അബ്ദുൾ വഹാബ് തുടങ്ങിയവരും അന്ത്യോപചാരം അർപ്പിച്ചു. നിരവധിയാളുകളാണ് വസന്ത് കുമാറിന് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയത്.

പതിനഞ്ചുമിനിട്ടത്തെ പൊതുദർശനത്തിനു ശേഷം വസന്ത്കുമാറിന്റെ ഭൗതികദേഹവുമായുള്ള വാഹനവ്യൂഹം വയനാട്ടിലേക്ക് തിരിച്ചു. ഈ സമയം ആയിരങ്ങളാണ് ധീരജവാന് ആദരാഞ്ജലികൾ അർപ്പിച്ചത്. വിമാനത്താവളത്തിലെ സിആർപിഎഫ് വിഭാഗവും അദ്ദേഹത്തിന് അന്ത്യയാത്ര നൽകി. വയനാട് ലക്കിടിയിലെത്തിക്കുന്ന ഭൗതികദേഹം ലക്കിടി ഗവൺമെന്റ് എൽ പി സ്‌കൂളിൽ പൊതുദർശനത്തിനു വെക്കും. തുടർന്ന് ഔദ്യോഗിക ബഹുമതികളോടെ തൃക്കരിപ്പറ്റയിൽ സംസ്‌കരിക്കും. ജില്ലാ പൊലീസ് മേധാവി അടക്കമുള്ള ഉദ്യോഗസ്ഥർ ഇതിനോടകം എത്തിച്ചേർന്നിട്ടുണ്ട്. വസന്ത്കുമാറിനെ അവസാനമായി ഒരുനോക്കു കാണാൻ നിരവധിയാളുകളാണ് ഇതിനോടകം എത്തിയിട്ടുള്ളത്.

തുടർന്ന് തൃക്കൈപറ്റ മുക്കംകുന്ന് സമുദായ ശ്മശാനത്തിൽ സംസ്ഥാന, സൈനിക ബഹുമതികളോടെ സംസ്‌കാര ചടങ്ങുകൾ നടക്കും. ധീരജവാനെ നഷ്ടപ്പെട്ട വേദനയിൽ വിവി വസന്ത് കുമാറെന്ന സൈനികന് അന്ത്യയാത്ര നൽകാനുള്ള തയ്യാറെടുപ്പിലാണ് ലക്കിടി. രാജ്യത്തിനു വേണ്ടി ജീവൻ നൽകിയ യോദ്ധാവിനെ കുറിച്ചോർത്ത് അഭിമാനിക്കുമ്പോഴും ഈ മലയോര ഗ്രാമം കണ്ണുനീർ തുടയ്ക്കുകയാണ്.

പുതിയ ജോലിസ്ഥലമായ കശ്മീരിലെ വിശേഷങ്ങളുമായി, ഭീകരാക്രമണമുണ്ടാകുന്നതിനു 2 മണിക്കൂർ മുൻപും വസന്തകുമാർ വീട്ടിലേക്കു വിളിച്ചിരുന്നു. ആ വിളിയുടെ സന്തോഷം അധികം നീണ്ടു നിന്നില്ല. ജാലിത്തിരക്കിൽ നിന്നു സമയം കണ്ടെത്തി ദിവസവും ഭാര്യ ഷീനയെയും അമ്മ ശാന്തയെയും വിളിക്കുമായിരുന്നു. ജമ്മു ശ്രീനഗർ ഹൈവേയിലൂടെയാണു യാത്രയെന്നും പുതിയ സ്ഥലത്തെ ഡ്യൂട്ടിക്കായാണു പോകുന്നുവെന്നും വസന്തകുമാർ ഫോണിൽ പറഞ്ഞു. മണിക്കൂറുകൾക്കുള്ളിൽ അവന്തിപ്പുരയിൽ സ്ഫോടനമുണ്ടായി. ഈ ക്രൂരതയിൽ വസന്ത് കുമാറും യാത്രയായി. വസന്തകുമാറും സഞ്ചരിച്ചിരുന്ന ബസിലേക്കാണ് സ്ഫോടക വസ്തു നിറച്ച വാഹനം ഇടിച്ചുകയറ്റിയത്. ചാനലുകളിൽ വാർത്ത പരന്നെങ്കിലും വീട്ടുകാർ ഒന്നും അറിഞ്ഞിരുന്നില്ല.

മറ്റൊരു വാഹനത്തിലുണ്ടായിരുന്ന വസന്തകുമാറിന്റെ സുഹൃത്തായ ജവാനാണ് ഭാര്യാസഹോദരനെ ആദ്യം വിവരമറിയിച്ചത്. ഔദ്യോഗിക സ്ഥിരീകരണം ലഭിക്കാത്തതിനാൽ മറ്റു കുടുംബാംഗങ്ങളോടു പറഞ്ഞില്ല. വർഷം സേവനം പൂർത്തിയാക്കിയ വസന്തകുമാറിന് ഈയിടെ ഹവിൽദാറായി സ്ഥാനക്കയറ്റം ലഭിച്ചിരുന്നു. 2 വർഷത്തിനുള്ളിൽ വിരമിക്കാൻ ഇരിക്കേയാണ് വിയോഗം. വർഷങ്ങളായി വസന്തകുമാറിന്റെ കുടുംബം കുന്നത്തിടവക വില്ലേജിൽ ഉൾപ്പെടുന്ന ലക്കിടി പൂക്കോട് വെറ്ററിനറി സർവകലാശാലക്ക് സമീപമാണ് താമസിച്ചുവന്നിരുന്നത്. 

വെറ്ററിനറി യൂണിവേഴ്‌സിറ്റിക്കായി സ്ഥലം ഏറ്റെടുക്കുന്നതിന്റെ ഭാഗമായി ലഭിച്ച അഞ്ചേക്കർ സ്ഥലത്ത് വസന്തകുമാർ 2001ൽ സൈനികനായി ജോലിയിൽ പ്രവേശിച്ച് പത്ത് വർഷം പിന്നിട്ട ശേഷമാണ് പുതിയ വീട് വച്ചത്. മേപ്പാടി സ്വദേശിനിയായ ഭാര്യ ഷീനയക്കും പൂക്കോട് വെറ്ററിനറി കോളജിൽ താൽക്കാലിക തസ്തികയിൽ ക്ലാർക്ക് ജോലി കിട്ടി. വസുമിതയാണ് ഏകസഹോദരി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP