Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202119Tuesday

പൗരത്വ ഭേദഗതി നിയമവും എൻപിആറും ഭരണഘടനാ ലംഘനം; ഇതിനെതിരെ ഇനിയും ശക്തമായ പ്രക്ഷോഭം ഉയർന്ന് വരണം; കേന്ദ്രസർക്കാരിന്റെ പരിശ്രമം രാജ്യത്ത് ജാതി - മത വേർതിരിവ് ഉണ്ടാക്കാനെന്നും മാരാമൺ കൺവൻഷനിൽ മാർത്തോമ സുവിശേഷ പ്രസംഗ സംഘം പ്രസിഡണ്ട് യുയാക്കിം മാർ കൂറിലോസ് മെത്രാപ്പൊലീത്ത

പൗരത്വ ഭേദഗതി നിയമവും എൻപിആറും ഭരണഘടനാ ലംഘനം; ഇതിനെതിരെ ഇനിയും ശക്തമായ പ്രക്ഷോഭം ഉയർന്ന് വരണം; കേന്ദ്രസർക്കാരിന്റെ പരിശ്രമം രാജ്യത്ത് ജാതി - മത വേർതിരിവ് ഉണ്ടാക്കാനെന്നും മാരാമൺ കൺവൻഷനിൽ മാർത്തോമ സുവിശേഷ പ്രസംഗ സംഘം പ്രസിഡണ്ട് യുയാക്കിം മാർ കൂറിലോസ് മെത്രാപ്പൊലീത്ത

എസ്.രാജീവ്

കോഴഞ്ചേരി .കേന്ദ്ര സർക്കാർ നടപ്പാക്കിയ ദേശീയ പൗരത്വ ബില്ലിനെതിരെ മാരാമൺ കൺവൻഷൻ രംഗത്ത് .മാർത്തോമാ സഭയുടെ ആഭിമുഖ്യത്തിൽ പമ്പാതീരത്ത് നടക്കുന്ന മാരാമൺ കൺവൻഷന്റെ ഉദ്ഘാടന യോഗത്തിലാണ് ബില്ലിനെതിരെ അതിരൂക്ഷമായ വിമർശനം ഉയർന്നത്. കൺവൻഷന്റെ ഉദ്ഘാടന യോഗത്തിൽ അദ്ധ്യക്ഷത വഹിച്ച മാർത്തോമ സുവിശേഷ പ്രസംഗ സംഘം പ്രസിഡണ്ട് ഡോ .യു യാക്കി മാർ കൂറിലോസ് മെത്രാപ്പൊലീത്തയാണ് ബില്ലിനെതിരെ രൂക്ഷമായ വിമർശനം ഉയർത്തിയത്.

മാർത്തോമാ സഭയുടെ ഔദ്യോഗിക നിലപാടാണ് താൻ പറയാൻ പോകുന്നതെന്ന് ആമുഖമായി അദേഹം പറയുകയും ചെയ്തു .മോദി സർക്കാർ കൊണ്ടുവന്ന ബില്ലിനെക്കുറിച്ച് അഭിപ്രായം പറയാൻ സഭയ്ക്ക് ഇനി കാത്തിരിക്കാൻ കഴിയില്ല .സി .എ .എ യും എൻ .പി .ആറും ഭരണഘടനാ ലംഘനമാണ് .ഇതിനെതിരെ ഇനിയും ശക്തമായ പ്രക്ഷോഭം ഉയർന്ന് വരണം .രാജ്യത്ത് ജാതി - മത വേർതിരിവ് ഉണ്ടാക്കുന്നതിനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത് .സ്വാതന്ത്ര്യം കിട്ടിയതിനു ശേഷം ഉണ്ടായ മതപരമായ വിഭജനത്തിന്റെ ഓർമ്മകൾക്ക് ആക്കം കൂട്ടുന്നതിനാണ് അധികാരികൾ ശ്രമിക്കുന്നതെന്നും ഇത് സങ്കടകരമാണെന്നും യു യാക്കിം മാർ കൂറിലോസ് പറഞ്ഞു

എതിരഭിപ്രായം പറയുന്നവരെ നാട് കടത്തുമെന്ന് പറയുന്നത് ശരിയല്ലെന്ന് ബില്ലിനെ പരോക്ഷമായി പരാമർശിച്ച് കൺവൻഷൻ ഉൽഘാടനം ചെയ്യവെ സഭയുടെ പരമാധ്യക്ഷൻ ഡോ .ജോസഫ് മാർത്തോമാ മെത്രാപ്പൊലീത്ത അഭിപ്രായപ്പെട്ടു .രാജ്യത്ത് വിഭാഗീയത ആളിക്കത്തിക്കാനാണ് ചിലരുടെ ശ്രമമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.ശബരിമലയിലെ തത്വമസ്സിയുടെ പൊരുൾ മനസ്സിലാക്കണം, വൃശ്ചികം ഒന്നിന് മാലയിട്ട് കഴിഞ്ഞാൽ ഭഗവാനും ഭക്തനും അവിടെ ഒന്നാണ് .ഭക്തരെ വിളിക്കുന്നത് ദൈവ നാമമായ സ്വാമി എന്നാണ് .ഇതു പോലെ അപരനിൽ ദൈവത്തെ ദർശിക്കാൻ കഴിയണം .. ദൈവത്തിന്റെ പ്രതിഛായ ആണ് മനുഷ്യർ.

ദൈവത്തിന്റെ പ്രതിരൂപങ്ങളായ മനുഷ്യരിൽ ദൈവീക ഗുണം ഉണ്ടാക്കിയെടുക്കണം .നീതി ,ദയ ,വിനയം എന്നിവയാണ് ഇന്ന് ആധുനിക സമൂഹത്തിൽ ആവശ്യം പ്രകൃതിയെ ചൂഷണം ചെയ്ത് വികലമാക്കുകയാണ് മനുഷ്യൻ .പുണ്യനദിയായ പമ്പയെ ദിനംപ്രതി മലിനമാക്കുന്നു .ക്വാളിഫോം ബാക്ടീരിയയുടെ അളവ് വർദ്ധിക്കുന്നു. പ്രകൃതിയെ നശിപ്പിക്കാതെയുള്ള ജീവിതം നയിക്കാൻ ദൈവത്തിന്റെ പ്രതിച്ഛായ യായ മനുഷ്യർക്ക് കഴിയണമെന്ന് ഡോ.ജോസഫ് മാർത്തോമാ മെത്രാപ്പൊലീത്ത പറഞ്ഞു എപ്പിസ്‌ക്കോപ്പമാരായ ഡോ .ഗീവർഗീസ് മാർ തിയോഡോഷ്യസ് ,ജോസഫ് മാർ ബർണബാസ് ,തോമസ് മാർ തിമഥിയോസ് ,ഡോ .ഐസക്ക് മാർ പിലക്‌സി നോസ് ,ഡോ .ഏബ്രഹാം മാർ പൗലോസ് ,ഡോ .മാത്യൂസ് മാർ മക്കാറിയോസ് ,ഡോ .ഗ്രിഗേറിയോസ് മാർ തീത്തോസ് , ആർച്ച് ബിഷപ് കെയ്മാരി ഗോഡ്‌സ് വർത്തി ( ഓസ്‌ട്രേലിയ), ബിഷപ് ഡിനോ ഗബ്രിയേൽ (സൗത്ത് ആഫ്രിക്ക ), റവ.ഡോ. മോണോ ദീപ് ദാനിയേൽ (ഡൽഹി), റവ.ഡോ.ജോൺ സാമുവേൽ (ചെന്നൈ), എന്നിവരും പങ്കെടുത്തു .എം .പി മാരായ എൻ .കെ .പ്രേമചന്ദ്രൻ ,ആൻടോ അന്റണി ,മുൻ രാജ്യസഭ ഉപാദ്ധ്യക്ഷൻ പ്രൊഫ .പി .ജെ .കുര്യൻ ,എം .എൽ .എ മാരായ വീണാ ജോർജ് ,രാജു ഏബ്രഹാം ,മാത്യു .ടി .തോമസ് ,തിരുവഞ്ചൂർ രാധാകൃഷ്ണൻ കെ .യു .ജനീഷ് കുമാർ ,മുൻ എം .എൽ .എ മാരായ അഡ .കെ .ശിവദാസൻ നായർ ,പി .സി .വിഷ്ണുനാഥ് ,ജില്ലാ പഞ്ചായത്ത് വൈസ് .പ്രസിഡണ്ട് ജോർജ് മാമൻ കൊണ്ടൂർ ,കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കൃഷ്ണ കുമാർ തുടങ്ങിയവർ പന്തലിൽ ഉണ്ടായിരുന്നു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP