Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചാത്തമറ്റം ശാലേം വിശുദ്ധ മർത്തമറിയം പള്ളിയിലെ ഇന്നത്തെ പെരുന്നാൾ പ്രദക്ഷിണവും പൊലീസ് തടഞ്ഞു; പ്രദക്ഷിണം തടഞ്ഞത് ഇരു വിഭാഗങ്ങൾ തമ്മിൽ തർക്കം നില നിൽക്കുന്നതിനാൽ സംഘർഷം ഒഴിവാക്കാനെന്ന് പൊലീസ്; പെരുന്നാൾ പ്രദക്ഷിണം തടഞ്ഞത് നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണെന്ന് പള്ളി ട്രസ്റ്റി

ചാത്തമറ്റം ശാലേം വിശുദ്ധ മർത്തമറിയം പള്ളിയിലെ ഇന്നത്തെ പെരുന്നാൾ പ്രദക്ഷിണവും പൊലീസ് തടഞ്ഞു; പ്രദക്ഷിണം തടഞ്ഞത് ഇരു വിഭാഗങ്ങൾ തമ്മിൽ തർക്കം നില നിൽക്കുന്നതിനാൽ സംഘർഷം ഒഴിവാക്കാനെന്ന് പൊലീസ്; പെരുന്നാൾ പ്രദക്ഷിണം തടഞ്ഞത് നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണെന്ന് പള്ളി ട്രസ്റ്റി

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: ശാലേം വിശുദ്ധ മർത്തമറിയം ഓർത്തഡോക്‌സ് പള്ളിയിലെ ഇന്നത്തെ പെരുന്നാൾ പ്രദക്ഷിണവും പൊലീസ് തടഞ്ഞു .ഇന്നലെയാണ് പള്ളിയിലെ പെരുന്നാൾ ആഘോഷ പരിപാടികൾ ആരംഭിച്ചത്. രാത്രി നടത്തിയ പെരുന്നാൾ പ്രദക്ഷിണം പള്ളി ഗെയിറ്റിൽ പൊലീസ് തടഞ്ഞിരുന്നു. ഇതിന് സമാനമായിട്ടാണ് ഇന്ന് രാവിലെയും പൊലീസ് പ്രദക്ഷിണം തടഞ്ഞത്.
ഇരു വിഭാഗങ്ങൾ തമ്മിൽ തർക്കം നില നിൽക്കുന്ന സാഹചര്യത്തിൽ സംഘർഷ ഒഴിവാക്കുന്നതിനാണ് പ്രദക്ഷിണം തടഞ്ഞതെന്നാണ് പൊലീസ് വിശദീകരണം .രാവിലെ 11.30 തോടെയാണ് വികാരി ബിനോയി വർഗീസ് പരിയാരത്ത്, ഫാ.ഐസക് കോർ എപ്പിസ്‌കോപ്പ ,ഫാ: പി വി ഫിലിപ്പ് ,ഫാ .എൽദോസ് തേലപ്പിള്ളി എന്നിവരുടെ നേതൃത്വത്തിൽ പള്ളിയിൽ നിന്നും പെരുന്നാൾ പ്രദക്ഷിണം ആരംഭിച്ചത്.
നിരവധി വൈദികരും വിശ്വാസികളും അനുഗമിച്ചു. പള്ളി ഗെയിറ്റിലെത്തിയപ്പോൾ പൊലീസ് പ്രദക്ഷിണം തടഞ്ഞു. ഗെയിറ്റ് വിട്ട് പുറത്തു കടക്കാൻ ആവില്ലെന്നായിരുന്നു പൊലീസ് നിലപാട്. ഇതേച്ചൊല്ലി വികാരിയും പൊലീസുമായി ഏറെ നേരം തർക്കമുണ്ടായി. തിരുവസ്ത്രം ധരിച്ചെത്തിയ തന്റെ നെഞ്ചിൽ കൈവച്ചാണ് പൊലീസ് തടഞ്ഞതെന്നും ഇതിൽ നിയമനടപടി സ്വീകരിക്കുമെന്നും വികാരി പിന്നീട് വ്യക്തമാക്കി.

ഹൈക്കോടതിയിൽ നിന്ന് അനുകൂല വിധി ലഭിച്ചിട്ടും പൊലീസ് പെരുന്നാൾ പ്രദക്ഷിണം തടഞ്ഞത് നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണെന്നും ഇതിനെതിരെ കോടതിയെ സമീപിക്കുന്നതിനാണ് തങ്ങൾ തീരുമാനിച്ചിട്ടുള്ളതെന്നും പള്ളി ട്രസ്റ്റി ബ്ലസൺ എൽദോ അറിയിച്ചു. ഗെയിറ്റിന് പുറത്തിറങ്ങി മുള്ളിരിങ്ങാട് -പോത്താനിക്കാട് റോഡിൽ കൂടി ഒരു കിലോമീറ്ററോളം അകലെ കുരിശും തൊട്ടിയിലേക്കായിരുന്നു പ്രദക്ഷിണം പോകാൻ ലക്ഷ്യമിട്ടിരുന്നത്. ഇവിടേയ്ക്ക് പോകുന്നതിനുള്ള വിശ്വാസികളുടെ നീക്കമാണ് പൊലീസ് തടഞ്ഞത്.

കഴിഞ്ഞ വർഷം യാക്കോബായ വിഭാഗം തലവൻ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവായുടെ നേതൃത്വത്തിൽ പള്ളിയുടെ ഗെയിറ്റിന് സമീപം പ്രാർത്ഥന യജ്ഞം നടത്തിയിരുന്നു. നുറുകണക്കിന് യാക്കോബായ വിശ്വാസികൾ ബാവയ്ക്ക് പിന്തുണ അറിയിച്ചത്തിയതോടെ പ്രദേശത്ത് സംഘർഷ അവസ്ഥ സംജാതമായി.ഇതേ തുടർന്ന് അന്നും പൊലീസ് പ്രദക്ഷിണം തടഞ്ഞിരുന്നു.   

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP