Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202026Saturday

ഇറ്റ് വാസ് എ കപ്പ് ഓഫ് ഫുൾ ഓഫ് ലൗവ്.... ഹീ ബ്രോക്ക് ഇറ്റ്.... ഫീലിങ്ങ് സാഡ്.... പ്രണയദിനത്തിൽ ബംഗളുരുവിലെ മലയാളി ഇട്ട പോസ്റ്റിലുള്ളത് മാതൃഭൂമിയിലെ ധിംതരികിട തോം അവതാരകന്റെ ചിത്രം; ഇത് പ്രസ് ക്ലബ് ആക്ടിങ് പ്രസിഡന്റ് മാർഷൽ സെബാസ്റ്റ്യന്റെ പ്രണയ വഞ്ചനയെ മുൻ കാമുകി പ്രണയ ദിനത്തിൽ അനുസ്മരിക്കുന്നതെന്ന് സോഷ്യൽ മീഡിയ; ഇട്ടത് തെറ്റിധരിക്കപ്പെട്ടെന്ന് കാട്ടി പോസ്റ്റ് പിൻവലിച്ച് യുവതി; തിരുവനന്തപുരം പ്രസ് ക്ലബ്ബിനെ വെട്ടിലാക്കി പുതിയ ചർച്ച

ഇറ്റ് വാസ് എ കപ്പ് ഓഫ് ഫുൾ ഓഫ് ലൗവ്.... ഹീ ബ്രോക്ക് ഇറ്റ്.... ഫീലിങ്ങ് സാഡ്.... പ്രണയദിനത്തിൽ ബംഗളുരുവിലെ മലയാളി ഇട്ട പോസ്റ്റിലുള്ളത് മാതൃഭൂമിയിലെ ധിംതരികിട തോം അവതാരകന്റെ ചിത്രം; ഇത് പ്രസ് ക്ലബ് ആക്ടിങ് പ്രസിഡന്റ് മാർഷൽ സെബാസ്റ്റ്യന്റെ പ്രണയ വഞ്ചനയെ മുൻ കാമുകി പ്രണയ ദിനത്തിൽ അനുസ്മരിക്കുന്നതെന്ന് സോഷ്യൽ മീഡിയ; ഇട്ടത് തെറ്റിധരിക്കപ്പെട്ടെന്ന് കാട്ടി പോസ്റ്റ് പിൻവലിച്ച് യുവതി; തിരുവനന്തപുരം പ്രസ് ക്ലബ്ബിനെ വെട്ടിലാക്കി പുതിയ ചർച്ച

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഇറ്റ് വാസ് എ കപ്പ് ഓഫ് ഫുൾ ഓഫ് ലൗവ്.... ഹീ ബ്രോക്ക് ഇറ്റ്.... ഫീലിങ്ങ് സാഡ്.... പ്രണയദിനത്തിൽ ബംഗളുരുവിലെ മലയാളി ഇട്ട പോസ്റ്റിലുള്ളത് മാതൃഭൂമിയിലെ അവതാരകന്റെ ചിത്രം. ഇത് പ്രസ് ക്ലബ് ആക്ടിങ് പ്രസിഡന്റ് മാർഷൽ സെബാസ്റ്റ്യനും. മാതൃഭൂമിയിലെ പ്രധാന അവതാരകനാണ് മാർഷൽ. ചാനൽ അവതാരകന്റെ പ്രണയ വഞ്ചനയെ മുൻ കാമുകി വാലന്റൈൻസ് ഡേ ദിനത്തിൽ അനുസ്മരിക്കുന്നതെന്ന് സോഷ്യൽ മീഡിയ വിലയിരുത്തുന്നു. ഇതോടെ തിരുവനന്തപുരം പ്രസ് ക്ലബ്ബിനെ വെട്ടിലാക്കുകയാണ് മലയാളി യുവതിയുടെ പോസ്റ്റ്. സദാചാര ഗുണ്ടായിസവുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ രാധാകൃഷ്ണനെ പുറത്താക്കിയാണ് മാർഷലും സംഘവും പ്രസ് ക്ലബ്ബിൽ അധികാരം പിടിച്ചത്. ഈ മാധ്യമ നേതാവിനെതിരെയാണ് യുവതിയുടെ പോസ്റ്റ് എന്നാണ് ഉയരുന്ന ആരോപണം. അതിനിടെ ചർച്ച മുറുകിയതോടെ പോസ്റ്റ് യുവതി പിൻവലിച്ചു. തെറ്റിധരിക്കപ്പെട്ടതാണെന്നും ഈ മാധ്യമ പ്രവർത്തകൻ തന്റെ മെന്ററാണെന്നും കുറിച്ചു. ഏതായാലും ചർച്ച സോഷ്യൽ മീഡിയയിൽ പൊടി പൊടിക്കുകയാണ്.

മാതൃഭൂമി ന്യൂസ് ചാനലിലെ ധിംതരികിട തോം എന്ന ഹാസ്യ പരിപാടിയുടെ അവതാര സ്ഥാനത്ത് നിന്ന് മാർഷൽ വി സെബാസ്റ്റ്യനെ താൽകാലികമായി മാറ്റിയത് മുമ്പ് ചർച്ചയായിരുന്നു. മാതൃഭൂമിയുടെ ചാനൽ മേധാവി കൂടിയായ എംവി ശ്രേയംസ് കുമാറിന്റെ ഇടപെടലിനെ തുടർന്നായിരുന്നു ഇത്്. മാർഷലിനെതിരെ ഉർന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് മാറ്റമെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. പ്രസ് ക്ലബ്ബിലെ ജേർണലിസം
ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചുമതലയും ഇയാൾക്കുണ്ടായിരുന്നു. അന്ന് അഞ്ച് വിദ്യാർത്ഥിനികൾ രേഖാമൂലം പരാതി നൽകിയതിന്റെ തുടർന്ന് തിരുവനന്തപുരം ജേർണിലിസം ഇന്റിറ്റിറ്റിയൂട്ടിന്റെ വിഷ്വൽ മീഡിയാ കോഴ്‌സ് കോ ഓഡിനേറ്റർ പദവി രാജി വച്ചതിന്റെ പിന്നാലെയാണ് പരിപാടിയിൽ നിന്നും മാറ്റിയതെന്നായിരുന്നു് റിപ്പോർട്ടുകൾ. വിദ്യാർത്ഥിനികളുടെ പരാതിക്ക് പിന്നാലെ ഒരു വീട്ടമ്മയും മാർഷലിനെതിരെ ആരോപണങ്ങൾ ഉന്നയിച്ചുവെന്ന് വാദമെത്തി. ഇതേ യുവതിയാണ് ഇപ്പോൾ പോസ്റ്റ് ഇട്ടരിക്കുന്നത്.

അന്നും വീട്ടമ്മ ചാനലിലെ മുതിർന്ന ഒരു അവതാരകനെതിരെ ഫെയ്‌സ് ബുക്കിൽ എഴുതിയ കുറിപ്പ് വലിയ വിവാദങ്ങൾക്ക് ഇട നൽകിയിരുന്നു. അതും മാർഷലിനെതിരെയായിരുന്നു. ചിത്രങ്ങൾ സഹിതമായിരുന്നു പോസ്റ്റ്. ഈ വിഷയത്തിലും അതിശക്തമായ നടപടി വേണമെന്ന അഭിപ്രായക്കാരനായിരുന്നു ശ്രേയംസ് കുമാർ. എന്നാൽ ഇത് കേസും വഴക്കുമൊന്നും പൊതു സമൂഹത്തിൽ ആയില്ല. അതുകൊണ്ട് തന്നെ മാർഷൽ രക്ഷപ്പെട്ടു. ഇതിന് ശേഷം ഫെയ്‌സ് ബുക്കിലും മറ്റും മാർഷൽ അത്ര സജീവമായിരുന്നില്ല.

ഒരു കാലത്ത് ഫെയ്‌സ് ബുക്കിലൂടെ അഭിപ്രായ പ്രകടനം നടത്തി ശ്രദ്ധേയനായ മാധ്യമ പ്രവർത്തകനാണ് മാർഷൽ. എസ് എഫ് ഐ നേതാവായിരുന്ന മാർഷൽ ദേശാഭിമാനിയിലൂടെയാണ് പത്രപ്രവർത്തകനായത്. വി എസ് അച്യുതാനന്ദന്റെ വിശ്വസ്തനായി അറിയപ്പെട്ടിരുന്ന മാർഷലിനെ ദേശാഭിമാനി ഒഴിവാക്കുകയായിരുന്നു. സിപിഎമ്മിൽ വിഭാഗീയത നിറഞ്ഞ സമയത്തായിരുന്നു അത്. പിന്നീട് ജീവൻ ടിവിയിലൂടേയും ഇന്ത്യാവിഷനിലൂടെയും ടെലിവഷനിൽ ശ്രദ്ധേയനായി. ഇന്ത്യാവിഷനിലെ കലൈഡോസ്‌കോപ് എന്ന പരിപാടിക്ക് ഏറെ പ്രേക്ഷക പിന്തുണയും കിട്ടി. ഇതോടെയാണ് അവതാരകനായി മാർഷൽ തിളങ്ങുന്ന താരമായത്. മാതൃഭൂമി ചാനലിന്റെ തുടക്കം മുതൽ അതിലെ പ്രധാനിയുമായി.

റീജിയണൽ ബ്യൂറോ ചീഫായിരുന്ന മാർഷലിന്റെ ധിംതരികട തോം റേറ്റിംഗിലും ശ്രദ്ധേയ സാന്നിധ്യമായി. സാമൂഹിക വിഷയങ്ങളിൽ ഞങ്ങൾ പറയാനുണ്ടെന്ന പരിപാടിയിലൂടെ നടത്തിയ ഇടെപടലും ശ്രദ്ധേയമാണ്. ഇതിനിടെയാണ് ധിംതരികിട തോമിന്റെ പരിപാടിയിൽ നിന്നും മാർഷലിനെ താൽകാലികമായി മാറ്റി. പിന്നീട് തിരിച്ചെത്തുകയും ചെയ്തു. പിന്നീട് തിരുവനന്തപുരം പ്രസ് ക്ലബ്ബിലെ ഭാരവാഹിയായി. ഇതിനിടെയാണ് രാധാകൃഷ്ണനെതിരായ സദാചാര പൊലീസ് ആരോപണമെത്തിയത്. ഇത് മുതലെടുത്ത് മാർഷലും കൂട്ടരും പ്രസ് ക്ലബ്ബ് പിടിച്ചെടുത്തു. അത്തരത്തിലൊരു മാധ്യമ നേതാവിനെതിരെയാണ് ഫെയ്‌സ് ബുക്ക് പോസ്റ്റ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP