Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നൃത്താധ്യാപികയായ അയൽവാസിയുടെ ചിത്രം കാട്ടി വളച്ചെടുത്തത് കണ്ണൂരിലെ രാഷ്ട്രീയ സ്വാധീനമുള്ള യുവാവിനെ; ആശുപത്രിയിലെ ടെക്‌നീഷ്യനെന്ന് പറഞ്ഞ് ആൾമാറാട്ടത്തിലൂടെ പറ്റിച്ചത് നാലുമാസം; പെണ്ണുകാണാൻ വന്ന കാമുകനെ തിരിച്ചയച്ചത് വീട്ടിൽ മരണമെന്നും ചിക്കൻ പോക്സെന്നും അടക്കമുള്ള തൊടു ന്യായങ്ങൾ; മന്ത്രിമാരേയും ക്ഷണിച്ച് കല്യാണം കെങ്കേമമാക്കാൻ എത്തിയ വരന്റെ സഹോദരി ബൗസിന് അളവ് വാങ്ങാൻ എത്തിയപ്പോൾ കണ്ടത് 43-കാരിയായ ആശാവർക്കറെ; തിരുവാർപ്പിലെ കല്യാണം മുടങ്ങൽ കഥ ഇങ്ങനെ

നൃത്താധ്യാപികയായ അയൽവാസിയുടെ ചിത്രം കാട്ടി വളച്ചെടുത്തത് കണ്ണൂരിലെ രാഷ്ട്രീയ സ്വാധീനമുള്ള യുവാവിനെ; ആശുപത്രിയിലെ ടെക്‌നീഷ്യനെന്ന് പറഞ്ഞ് ആൾമാറാട്ടത്തിലൂടെ പറ്റിച്ചത് നാലുമാസം; പെണ്ണുകാണാൻ വന്ന കാമുകനെ തിരിച്ചയച്ചത് വീട്ടിൽ മരണമെന്നും ചിക്കൻ പോക്സെന്നും അടക്കമുള്ള തൊടു ന്യായങ്ങൾ; മന്ത്രിമാരേയും ക്ഷണിച്ച് കല്യാണം കെങ്കേമമാക്കാൻ എത്തിയ വരന്റെ സഹോദരി ബൗസിന് അളവ് വാങ്ങാൻ എത്തിയപ്പോൾ കണ്ടത് 43-കാരിയായ ആശാവർക്കറെ; തിരുവാർപ്പിലെ കല്യാണം മുടങ്ങൽ കഥ ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

കുമരകം: ഇന്നായിരുന്നു നിശ്ചയിച്ചുറപ്പിച്ച വിവാഹം.. അതിന് മുമ്പ് കഴിഞ്ഞ ദിവസം വിവാഹ ബ്ലൗസിന്റെ അളവ് വാങ്ങാൻ നവവധുവിനെ തേടി നവവരന്റെ സഹോദരി വിനീഷയും ഭർത്താവ് ജയദീപും എത്തിയപ്പോൾ കണ്ടത് വിവാഹിതയായ 43-കാരിയെ. തിരുവാർപ്പ് പഞ്ചായത്തിലെ ആശാ വർക്കറായി ജോലി ചെയ്യുകയായിരുന്ന റെജിമോളുടെ തട്ടിപ്പ് അപ്പോഴാണ് മനസ്സിലായത്. റെജിമോൾ വിവാഹിതയാണ്. വാട്‌സാപിൽ ഇട്ട ചിത്രത്തിലെ പെൺകുട്ടി എന്ന വ്യാജേന റെജിമോൾ യുവാവുമായി ഫോൺ വിളി നടത്തുകയായിരുന്നു. 6 മാസമായി ഇരുവരും തമ്മിൽ ഫോൺ വിളി നടത്തി വരികയായിരുന്നു. തുടർന്നാണ് വിവാഹം ഉറപ്പിച്ചത്.അയൽവാസിയായ യുവതിയുടെ ചിത്രം നൽകി യുവാവിനെ കബളിപ്പിച്ച് വിവാഹം ഉറപ്പിച്ചുവെന്ന പരാതിയിൽ തിരുവാർപ്പ് മണയത്തറ റെജിമോൾ(43)ക്കെതിരെ പൊലീസ് നിസ്സാര വകുപ്പിട്ടാണ് കേസെടുത്തത്. കബളിപ്പിക്കപ്പെട്ട കണ്ണൂർ തളിപ്പറമ്പ് കൂവേരി കാക്കാമണി വിഗേഷി(30)ന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ് എടുത്തത്.

സാമ്പത്തികത്തട്ടിപ്പു നടന്നിട്ടില്ലെന്നും ആൾമാറാട്ടം നടത്തി കബളിപ്പിച്ചതിനാണ് കേസെന്നു സിഐ ഷിബു പാപ്പച്ചൻ പറഞ്ഞു. റെജിമോളെ ഇന്നലെ വൈകിട്ടോടെ ജാമ്യത്തിൽ വിട്ടു. യുവതിയുടെ ഫോട്ടോ ഉപയോഗിച്ച് ആൾമാറാട്ടം നടത്തി വിവാഹം ഉറപ്പിച്ചത് എന്തിനാണെന്നതിന് റെജിമോൾ ഇതുവരെ വ്യക്തമായ മൊഴി നൽകിയിട്ടില്ല. ഫോണിലൂടെയുള്ള യുവാവിന്റെ സംസാരം ഇഷ്ടപ്പെട്ടതു മൂലമാണ് ബന്ധം തുടർന്നതെന്നു മാത്രമാണ് റെജിമോളുടെ മൊഴി. വാട്‌സാപ്പിൽ കണ്ട പെൺകുട്ടി എന്ന നിലയിലാണ് ബന്ധം തുടർന്നതെന്നും സംസാരത്തിലെ നിഷ്‌കളങ്കത മൂലമാണ് ഇഷ്ടപ്പെട്ടതെന്നും വിഗേഷ് പറഞ്ഞു. ഫേസ്‌ബുക്ക് വ്യാജ ഐഡി ഉണ്ടാക്കിയാണ് കണ്ണൂർ സ്വദേശിയായ യുവാവുമായി വിവാഹം ഉറപ്പിച്ചത്. ഇതിന് പിന്നിൽ വീട്ടമ്മയ്ക്കു യുവാക്കളോടു ഫോണിൽ സംസാരിക്കാനുള്ള മോഹം മാത്രമാണെന്നാണ് പൊലീസിന്റേയും നിഗമനം.

നിത്യേന രാത്രി ഒമ്പതു മുതൽ 11 വരെ യുവാവുമായി ഫോണിൽ ബന്ധപ്പെട്ടു സംസാരിച്ചിരുന്നു. ആൾമാറാട്ടം നടത്തിയിരുന്നതിനാൽ ഒരിക്കൽ പോലും വീട്ടമ്മ യുവാവുമായോ ബന്ധുക്കളുമായോ വീഡിയോ കോൾ നടത്തിയിട്ടില്ല. തിരുവാർപ്പ് മണിയത്ര രാജപ്പന്റെ ഭാര്യ റജിമോൾ എന്ന രജി രാജു കണ്ണൂർ സ്വദേശിയായ യുവാവിനു വിശ്വാസത്തിനായി അയച്ചു കൊടുത്തത് അയൽ വാസിയായ പെൺകുട്ടിയുടെ വിവിധ പ്രായത്തിലുള്ള 100 ഫോട്ടോകളും റേഷൻ കാർഡിനേറെയും ഐഡന്റിറ്റി കാർഡിന്റെയും കോപ്പികളും ആണ്. വെള്ളപ്പൊക്ക ദുരിതാശ്വാസം ലഭ്യമാക്കുന്നതിനാണെന്ന വ്യാജേന വാങ്ങിയതാണ് ഇവ. ആശാ വക്കർ എന്ന നിലയിലാണ് ഇത് സംഘടിപ്പിച്ചത്. വിവാഹ ആലോചന മുതൽ ഇന്നു കല്യാണം നടത്താൻ തീരുമാനിച്ചെങ്കിലും ഇതുവരെ വധുവിനെ കാണാൻ വരനോ ബന്ധുക്കൾക്കോ അവസരം നൽകാതെയായിരുന്നു തട്ടിപ്പ്.

തിരുവനന്തപുരത്തു ജോലിയുള്ള പെൺകുട്ടിയെ കാണാൻ രണ്ടു തവണ കണ്ണൂരിൽ നിന്നും തിരുവനന്തപുരത്തിനു തിരിച്ച വരനെ രണ്ടു തവണയും സൂത്രത്തിൽ തിരിച്ചയച്ചു. വീട്ടിൽ മരണം , ചിക്കൻ പോക്സ് , വഴി പണി തുടങ്ങിയ കാരണങ്ങൾ നിരത്തി ലോഡ്ജിൽ വെച്ച് കല്യാണ നിശ്ചയം നടത്തിക്കാൻ പോലും വീട്ടമ്മയ്ക്കു സാധിച്ചിരുന്നു. ജനുവരി 27നു പെണ്ണിന്റെ അമ്മയായി വീട്ടമ്മയും അച്ചനായി തന്റെ സ്വന്തം നാടായ പുതുപ്പള്ളി സ്വദേശിയേയും കോട്ടയത്തെ ലോഡ്ജിൽ എത്തിച്ചു യുവാവിന്റെ വീട്ടുകാരുമായി കല്യാണ നിശ്ചയം നടത്തിയത്. തൃപ്രയാർ ക്ഷേത്രത്തിൽ ഓഡിറ്റോറിയം ബുക്കു ചെയ്യുകയും മന്ത്രിമാർ ഉൾപ്പടെയുള്ളവരെ ക്ഷണിക്കുകയും ചെയ്തതെന്ന് യുവാവിന്റെ സഹോദരിയോടു പറഞ്ഞിരുന്നു.

രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചു പെൺകുട്ടിക്കായി കണ്ണൂരിലേക്കു സ്ഥലം മാറ്റം വാങ്ങാൻ യുവാവു ശ്രമിക്കണമെന്നു വീട്ടമ്മ ആവശ്യപ്പെട്ടതും അവിശ്വാസം ഉണ്ടാകാതിരിക്കാനായിരിന്നു. ആൾമാറാട്ടം, വ്യാജ ഐഡി നിർമ്മിക്കൽ ,വിശ്വാസ വഞ്ചന എന്നീ കുറ്റങ്ങൾക്ക് കസ്റ്റഡിയിലെടുത്ത വീട്ടമ്മയെ പൊലീസ് ചോദ്യം ചെയ്തെതെങ്കിലും യഥാർഥ ഉദ്ദേശം കണ്ടെത്തനായില്ല. അയൽവാസിയായ നൃത്താധ്യാപികയുടെ ഫോട്ടോകളും റേഷൻ കാർഡിന്റെയും ആധാർ കാർഡിന്റെയും കോപ്പികളാണ് വിശ്വസിപ്പിക്കാനായി കാമുകന് അയച്ചുകൊടുത്തത്.

ഫെബ്രുവരി 16-ന് തൃപ്പയാർ ക്ഷേത്രത്തിൽ കല്യാണം നടത്തുന്നതിനായി വരന്റെ ബന്ധുക്കൾ ഓഡിറ്റോറിയംവരെ ബുക്കുചെയ്തിരുന്നു. ഞായറാഴ്ച കല്യാണം നടത്താൻ തീരുമാനിച്ചെങ്കിലും ഇതുവരെ 'വധു'വിനെ കാണാൻ വരനോ ബന്ധുക്കൾക്കോ അവസരം നൽകാതെ രജി ഒഴിഞ്ഞുമാറുകയായിരുന്നു. തിരുവനന്തപുരം സർക്കാർ ആശുപത്രിയിലെ ടെക്നീഷ്യനാണ് വധുവെന്നാണ് തെറ്റിദ്ധരിപ്പിച്ചിരുന്നത്. നിശ്ചയ സമയത്ത് വരന്റെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് വധുവിന് കണ്ണൂരിലേക്ക് സ്ഥലം മാറ്റം വാങ്ങാൻ ശ്രമിക്കണമെന്ന് രജി ആവശ്യപ്പെട്ടിരുന്നു. 7025802438 എന്ന വാട്ട്സാപ്പ് നമ്പരാണ് ഇവർ തട്ടിപ്പിന് ഉപയോഗിച്ചിരുന്നത്. മൂന്ന് ലക്ഷത്തോളം രൂപയുടെ നഷ്ടമാണ് കണ്ണൂർ സ്വദേശിക്ക് ഉണ്ടായതെന്ന് സൂചനയുണ്ട്.

16 നു തൃപ്പയാർ ക്ഷേത്രത്തിൽ കല്യാണം നടത്തുന്നതിനു വരന്റെ ബന്ധുക്കൾ ഓഡിറ്റോറിയം ബുക്ക് ചെയ്തിരുന്നു. കൂടാതെ കല്യാണത്തോടനുബന്ധിച്ചു വീടിന്റെ അറ്റകുറ്റപ്പണികളും പൂർത്തീകരിച്ചു. 400ൽപ്പരം ബന്ധുക്കളേയും മന്ത്രിമാർ ഉൾപ്പടെയുള്ളവരേയും വിവാഹത്തിനു ക്ഷണിച്ചു. മൂന്നു ലക്ഷത്തോളം രൂപയുടെ നഷ്ടവും മാനഹാനിയുമാണു കണ്ണൂർ സ്വദേശിക്കുണ്ടായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP