Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

യുവതി ഒളിച്ചോടിയത് വരൻ കെട്ടിയ മൂന്നര പവന്റെ താലിമാലയും വിവാഹ നിശ്ചയ സമയത്ത് നൽകിയ രണ്ടു പവന്റെ വളയും അടക്കം; വീട്ടുകാരിട്ട സ്വർണം വേറെയും; വിവാഹനിശ്ചയം ഏപ്രിലിൽ നടന്നതാണെന്നും വിവാഹത്തിൽനിന്നു പിന്മാറാനും മറ്റൊരാളോടൊപ്പം പോകാനും ഇതിനിടെയുള്ള ആറുമാസം ഉണ്ടായിരുന്നെന്നും പരാതിക്കാരൻ; കല്യാണത്തിന് ശേഷം ഒളിച്ചോടിയ വധുവിനും കാമുകനും ആദ്യരാത്രി ജയിലിനുള്ളിൽ; കല്യാണ ദിവസം സദ്യ കഴിച്ച് വസ്ത്രം മാറി മുങ്ങിയ വധു അകത്താകുമ്പോൾ

യുവതി ഒളിച്ചോടിയത് വരൻ കെട്ടിയ മൂന്നര പവന്റെ താലിമാലയും വിവാഹ നിശ്ചയ സമയത്ത് നൽകിയ രണ്ടു പവന്റെ വളയും അടക്കം; വീട്ടുകാരിട്ട സ്വർണം വേറെയും; വിവാഹനിശ്ചയം ഏപ്രിലിൽ നടന്നതാണെന്നും വിവാഹത്തിൽനിന്നു പിന്മാറാനും മറ്റൊരാളോടൊപ്പം പോകാനും ഇതിനിടെയുള്ള ആറുമാസം ഉണ്ടായിരുന്നെന്നും പരാതിക്കാരൻ; കല്യാണത്തിന് ശേഷം ഒളിച്ചോടിയ വധുവിനും കാമുകനും ആദ്യരാത്രി ജയിലിനുള്ളിൽ; കല്യാണ ദിവസം സദ്യ കഴിച്ച് വസ്ത്രം മാറി മുങ്ങിയ വധു അകത്താകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: വിവാഹത്തിനുപിന്നാലെ ഹാളിൽനിന്ന് ഒളിച്ചോടിയ വധുവിനെയും കാമുകനെയും കൂട്ടാളികളെയും കോടതി റിമാൻഡ് ചെയ്തു. വിവാഹം കഴിഞ്ഞ് സദ്യയും ഉണ്ടതിനു ശേഷം വസ്ത്രം മാറാൻ പോയ വധു കാമുകനൊപ്പം ഒളിച്ചോടിയ കേസിലാണ് നടപടി.

വിശ്വാസവഞ്ചന, ഗൂഢാലോചന, ചതി എന്നീ വകുപ്പുകൾ ചുമത്തി കസബ പൊലീസ് രജിസ്റ്റർചെയ്ത കേസിലാണ് ജുഡീഷ്യൽ ഒന്നാം ക്‌ളാസ് മജിസ്‌ട്രേറ്റി(മൂന്ന്) ന്റെ നടപടി. വധു, കാമുകൻ, കാമുകന്റെ ജ്യേഷ്ഠൻ, ജ്യേഷ്ഠന്റെ ഭാര്യ, കാർഡ്രൈവർ എന്നിവർക്കെതിരേയാണ് നവവരന്റെ പരാതി പ്രകാരം കേസെടുത്തത്. ഇതിൽ ജ്യേഷ്ഠന്റെ ഭാര്യയെ ആരോഗ്യകാരണങ്ങളാൽ റിമാൻഡ് ചെയ്തില്ല.

ഞായറാഴ്ച കോഴിക്കോട് നഗരത്തിലെ ഒരു ഓഡിറ്റോറിയത്തിലായിരുന്നു വിവാഹം. വിവാഹനിശ്ചയം ഏപ്രിലിൽ നടന്നതാണെന്നും വിവാഹത്തിൽനിന്നു പിന്മാറാനും മറ്റൊരാളോടൊപ്പം പോകാനും ഇതിനിടെയുള്ള ആറുമാസം ഉണ്ടായിരുന്നെന്നും പരാതിക്കാരൻ വാദമുന്നയിച്ചു. വിവാഹനിശ്ചയസമയത്തു നൽകിയ രണ്ടുപവന്റെ വളയും ഞായറാഴ്ച കെട്ടിയ മൂന്നരപ്പവന്റെ താലിമാലയും ഉൾപ്പെടെ എടുത്തായിരുന്നു ഒളിച്ചോട്ടം.

വിവാഹദിവസം പെൺവീട്ടുകാർ 1500 പേർക്കുള്ള സദ്യയൊരുക്കിയിരുന്നു. വരന്റെവീട്ടിലേക്കു പോകാനായി വസ്ത്രംമാറാൻപോയ വധു സുഹൃത്തായ യുവതിയെ ഒപ്പംകൂട്ടി. ഏറെനേരം കഴിഞ്ഞിട്ടും കാണാഞ്ഞപ്പോൾ ഇരുവീട്ടുകാരും അന്വേഷണം തുടങ്ങി. സി.സി.ടി.വി. ക്യാമറ പരിശോധിച്ചപ്പോഴാണ് വധു കാറിൽ കയറുന്നതു കണ്ടെത്തിയത്.

വിവാഹം കഴിഞ്ഞ് സദ്യയും കഴിഞ്ഞ് വസ്ത്രംമാറാൻ പോയതായിരുന്നു വധു. ഇതിനിടെ ആൾക്കൂട്ടത്തിൽനിന്ന് സുഹൃത്തായ യുവതിയെയും ഒപ്പം കൂട്ടി വധു കടന്ന് കളയുകയായിരുന്നു. ഏറെനേരം കഴിഞ്ഞിട്ടും വധുവിനെ കാണാതായപ്പോൾ വധുവിന്റെയും വരന്റെയും വീട്ടുകാർ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഒടുവിൽ സിസിടിവി സത്യം പറഞ്ഞു. ആറ് വർഷംമുന്പ് പരിചയപ്പെട്ട പൊക്കുന്ന് സ്വദേശിയുടെ കാറിലാണ് വധുകടന്നു കളഞ്ഞത്. ഇവിടെത്തന്നെയുള്ള കടയിൽ ആറ് വർഷത്തോളം യുവതി ജോലിചെയ്തിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP