Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലിങ്ക് ഹൊറൈസൺ ഫ്‌ളാറ്റിന്റെ ആറാം നിലയിൽ നിന്ന് വീട്ടുജോലിക്കാരി ഊർന്നിറങ്ങിയത് രണ്ട് സാരികൾ കൂട്ടിചേർത്ത് ; ആത്മഹത്യാശ്രമത്തിന് കേസെടുക്കാൻ പൊലീസ്; സേലത്ത് നിന്ന് ബന്ധുക്കളെ വിളിച്ചുവരുത്തി മൊഴിയെടുക്കും; കുമാരിയുടെ നില അതീവഗുരുതരം; മറൈൻഡ്രൈവ് സംഭവത്തിൽ ദുരൂഹത

ലിങ്ക് ഹൊറൈസൺ ഫ്‌ളാറ്റിന്റെ ആറാം നിലയിൽ നിന്ന് വീട്ടുജോലിക്കാരി ഊർന്നിറങ്ങിയത് രണ്ട് സാരികൾ കൂട്ടിചേർത്ത് ; ആത്മഹത്യാശ്രമത്തിന് കേസെടുക്കാൻ പൊലീസ്; സേലത്ത് നിന്ന് ബന്ധുക്കളെ വിളിച്ചുവരുത്തി മൊഴിയെടുക്കും; കുമാരിയുടെ നില അതീവഗുരുതരം; മറൈൻഡ്രൈവ് സംഭവത്തിൽ ദുരൂഹത

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മറൈൻ ഡ്രൈവിന് അടുത്തുള്ള ഫ്‌ളാറ്റിൽ നിന്ന് വീണ് പരുക്കേറ്റ വീട്ടുജോലിക്കാരിയുടെ നില അതീവഗുരുതരം. ഇവർ ഫ്‌ളാറ്റിന്റെ ആറാം നിലയിൽ നിന്ന് അബദ്ധത്തിൽ വീണതല്ലെന്ന നിഗമനത്തിലാണ് പൊലീസ്. സാരികൾ കെട്ടിത്തൂക്കി ഊർന്നിറങ്ങി രക്ഷപ്പെടാൻ ശ്രമിക്കൂമ്പോഴാണ് അപകടമുണ്ടായത്. ഫ്ളാറ്റിൽ നിന്ന് രക്ഷപെടാൻ ശ്രമിച്ചപ്പോൾ അപകടത്തിൽ പെട്ടതായിരിക്കാമെന്ന് കരുതുന്നതായി എറണാകുളം നോർത്ത് എസിപി ലാൽജി പറഞ്ഞു. ആത്മഹത്യാശ്രമത്തിന് കേസെടുക്കാൻ ഒരുങ്ങുകയാണ്. ജോലിക്കാരി കുമാരി അപകടനില തരണം ചെയ്താൽ അവരുടെ മൊഴിയെടുത്ത് വേണ്ടിവന്നാൽ കേസിൽ മറ്റുവകുപ്പുകൾകൂടി ചേർക്കും.ഇതിന് മുന്നോടിയായി സേലത്തുള്ള കുമാരിയുടെ ബന്ധുക്കളെ വിളിച്ചുവരുത്തി മൊഴിയെടുക്കും.

അതേസമയം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന
55 വയസുകാരിയായ കുമാരി  വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നത്. ഫ്‌ളാറ്റിലെ ആറാം നിലയിൽ താമസിക്കുന്ന അഡ്വക്കറ്റ് ഇംത്യാസ് അലിയുടെ വീട്ടുജോലിക്കാരി കുമാരിയെ ഫ്‌ളാറ്റിനു താഴെയുള്ള കാർപോർച്ചിനുമുകളിൽ വീണുപരുക്കേറ്റ് കിടക്കുന്ന നിലയിൽ കണ്ടത്. ഇന്നലെ രാവിലെ ഏഴ് മണിയോടെയായിരുന്നു. ആറാം നിലയിൽ നിന്ന് താഴേക്ക് രണ്ട് സാരികൾ കൂട്ടിചേർത്ത് കെട്ടിയിട്ടത് കണ്ടതോടെയാണ് അപകടത്തിൽ ദുരൂഹത വർധിച്ചത്.

ഏതായാലും ഈ സംഭവത്തിലെ ദുരൂഹത നീക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. വീട്ടുജോലിക്കാരി സാരിയിൽ കെട്ടിത്തൂങ്ങി പുറത്തിറങ്ങാൻ മുതിർന്നത് എന്തിനാണെന്നാണ് അന്വേഷണം.  ആദ്യം എറണാകുളം ജനറൽ ആശുപത്രിയിലാണ് ഇവരെ പ്രവേശിപ്പിച്ചതെങ്കിലും പരിക്ക് ഗുരുതരമാണെന്ന് കണ്ട് ലേക്ക് ഷോറിലേക്ക് മാറ്റിയിരിക്കുകയാണ്.നാട്ടിൽ പോയി വന്നിട്ട് പത്ത് ദിവസം കഴിഞ്ഞപ്പോഴാണ് അപകടമുണ്ടായത്.

ഫ്ളാറ്റുടമ ഇംതിയാസ് അഹമ്മദ്, ഫ്ളാറ്റ് അസോസിയേഷൻ സെക്രട്ടറി കൂടിയാണ്. വീട്ടുജോലിക്കാരി കിടന്നുറങ്ങിയിരുന്ന മുറി തുറക്കാതിരുന്നതിനെ തുടർന്ന് വാതിൽ തുറന്ന് നോക്കിയപ്പോൾ ആളെ കണ്ടില്ലെന്നും പിന്നീട് താഴെ വീണ് കിടക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു എന്നുമാണ് ഇംതിയാസ് പൊലീസിനോട് പറഞ്ഞിരിക്കുന്നത്.

കുമാരി കഴിഞ്ഞ കുറച്ചുകാലമായി ഫ്ളാറ്റുടമയായ ഇംതിയാസ് അഹമ്മദിന്റെ വീട്ടിൽ ജോലി ചെയ്ത് വരികയായിരുന്നു. കോവിഡ് ലോക്ക്ഡൗൺ തുടങ്ങിയ ശേഷം നാട്ടിലേക്ക് മടങ്ങിയ ഇവർ 11 ദിവസം മുമ്പ് മാത്രമാണ് തിരികെ ജോലിയിൽ പ്രവേശിച്ചത്. ചാടുന്ന സമയത്ത് ഇവർ താമസിച്ചിരുന്ന മുറി അകത്ത് നിന്ന് പൂട്ടിയിരുന്നുവെന്നും പൊലീസ് പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP