Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മറയൂരിൽ കരിമ്പിൻ പാടങ്ങൾ വ്യാപകമായി മണ്ണിട്ട് നികത്തി മുറിച്ച് വിറ്റ് ഭൂമാഫിയ; നിയമവിരുദ്ധ കൈമാറ്റവും വിൽപനയും മറയൂർ ശർക്കരയുടെ ഉത്പാദനത്തെ പോലും ബാധിക്കുമെന്ന് ദേവികുളം സബ് കളക്ടർ; അടിയന്തരമായി നിലംനികത്തൽ തടയാൻ വിജ്ഞാപനം ഇറക്കണമെന്ന് ആവശ്യപ്പെട്ട് മേലധികാരികൾക്ക് അയച്ച കത്തിൽ പറയുന്നത് ഇങ്ങനെ

മറയൂരിൽ കരിമ്പിൻ പാടങ്ങൾ വ്യാപകമായി മണ്ണിട്ട് നികത്തി മുറിച്ച് വിറ്റ് ഭൂമാഫിയ; നിയമവിരുദ്ധ കൈമാറ്റവും വിൽപനയും മറയൂർ ശർക്കരയുടെ ഉത്പാദനത്തെ പോലും ബാധിക്കുമെന്ന് ദേവികുളം സബ് കളക്ടർ; അടിയന്തരമായി നിലംനികത്തൽ തടയാൻ വിജ്ഞാപനം ഇറക്കണമെന്ന് ആവശ്യപ്പെട്ട് മേലധികാരികൾക്ക് അയച്ച കത്തിൽ പറയുന്നത് ഇങ്ങനെ

പ്രകാശ് ചന്ദ്രശേഖർ

മൂന്നാർ :മറയൂർ വില്ലേജിൽ ഭൂമാഫിയ കരിമ്പിൻപാടങ്ങൾ വ്യാപകമായി മണ്ണിട്ട് നികത്തി മുറിച്ച് വില്ക്കുന്നതിനെതിരെ സർക്കാർ തലത്തിൽ നോട്ടിഫിക്കേഷൻ ഇറക്കുന്നതിന് അപേക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് ദേവികുളം സബ്കളക്ടർ റവന്യൂപ്രിൻസിപ്പൽ സെക്രട്ടറി ഇടുക്കി ജില്ലാകളക്ടർ എന്നിവർക്ക് നൽകിയ കത്തിന്റെ പകർപ്പ് പുറത്ത്. ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കിൽ മറയൂർ വില്ലേജിൽ നിയമവിരുദ്ധമായി നിലം നികത്തി ഭൂമി മുറിച്ചുവില്കുന്നത് വ്യാപകമായിരിക്കുകയാണ്. റിയൽ എസ്റ്റേറ്റ് ഭൂ മാഫിയയകളാണ് ഇതിനുപിന്നിൽ എന്ന സൂചനകളാണ് പുറത്തുവരുന്നത്.

ദേവികുളം സബ് രജിസ്റ്റാറിൽ നിന്നും റിപ്പോർട്ട് തേടിയതിൽ നിന്ന് ഇത്തരം നിയമവിരുദ്ധമായ ഭൂമി കൈമാറ്റങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയില്ലെങ്കിൽ പൈതൃകഗ്രാമത്തിലെ പാരിസ്ഥിതിക സന്തുലനാവസ്ഥ അട്ടിമറിക്കപ്പെടുകയും അതുമൂലം പ്രദേശത്തെ കരിമ്പിൻ കൃഷിയേയും കാർഷിക വൃത്തിയെയും ദോഷകരമായി ബാധിക്കുകയും പൈതൃകമെന്ന് അവകാശപ്പെടുന്ന കരിമ്പിൻപാടങ്ങളും ഭൗമസൂചിക പദവി ലഭിച്ച മറയൂർ ശർക്കരയുടെ ഉത്പാദനവും അന്യംനിന്നുപോവുന്ന സാഹചര്യങ്ങളിലേക്കാണ് ഇത്തരത്തിൽ നിയമവിരുദ്ധമായി നിലം നികത്തിയുള്ള ഭൂമി കൈമാറ്റവും വില്പനയും എത്തിച്ചേരുക.മറയൂർ വില്ലേജിലെ കരിമ്പിൻ പാടങ്ങൾ പ്ലോട്ടുകളായി തിരിച്ച് വില്പന നടക്കുന്നുണ്ടെന്നും പിന്നീട് അത് നികത്തി മറ്റു നിർമ്മാണപ്രവർത്തനങ്ങൾക്കായി ഉപയോഗിക്കാൻ സാധ്യതയുണ്ടെന്നും പരാതിയും റിപ്പോർട്ടും ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ മറയൂർ വില്ലേജ് ബ്ലോക്ക് 47,48 എന്നിവയിൽ ഉൾപ്പെട്ട 43 സർവ്വേ സബ്ഡിവിഷൻ നമ്പരുകളിൽ കരിമ്പിൻ പാടങ്ങളുടെ വസ്തുക്കളുടെ രജിസ്‌ട്രേഷൻ നടപടികൾ ദേവികുളം സബ്കളക്ടറുടെ ഓഫീസിൽ നിന്നും മുൻകൂർ അനുമതിയോടുകൂടി മാത്രമേ നടത്താവൂ എന്ന് ദേവികുളം സബ് രജിസ്റ്റാർക്ക് ദേവികുളം സബ് കലക്ടർ കത്തുനൽകിയിട്ടുള്ളതാണ്.എന്നിരുന്നാലും ഒരു ഭൂ പ്രദേശത്തിന്റെ ആവാസവ്യവസ്ഥയെ തകിടംമറിക്കുന്ന ഇത്തരം പ്രവർത്തികൾക്കെതിരെ സർക്കാർ തലത്തിലുള്ള ഉത്തരവുകൾ പുറപ്പെടുവിച്ചാൽ മാത്രമേ ഇത് ശാശ്വതമായി നിയന്ത്രിക്കാൻ കഴിയൂ.

കേരള ഭൂവിനിയോഗ ഉത്തരവ് 1967 വകുപ്പ് മൂന്നിൽ 'തൽസമയം നിലവിലുള്ള നിയമത്തിലോ ഉത്തരവിലോ ആചാരത്തിലോ കീഴ് വഴക്കത്തിലോ എന്തുതന്നെ അടങ്ങിയിരുന്നാലും ഏതെങ്കിലും ഒരു പ്രദേശത്തെ ഭക്ഷ്യവിളകളുടെ ഉൽപാദനം വർധിപ്പിക്കേണ്ടത് അത്യാവശ്യമാണെന്നോ അനുപേക്ഷണീയമാണെന്നോ സംസ്ഥാന ഗവൺമെന്റിന് ബോധ്യപ്പെടുന്നപക്ഷം ഒരു ഗസറ്റ് വിജ്ഞാപനം വഴി ആ മേഖലയിലെ എല്ലാ കൈവശക്കാരോടും തന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് ഉത്തരവിൽ പറയുന്ന നിർണ്ണയിക്കാവുന്ന അങ്ങനെയുള്ള ഭാഗത്തും സമയത്തിനുള്ളിലും അയാൾ കൃഷിചെയ്യുന്ന വിളക്ക് പുറമേ മേൽ പറഞ്ഞ പ്രകാരത്തിൽ നിർണ്ണയിക്കാവുന്ന വിളകൂടി കൃഷിയിറക്കാൻ നിർദ്ദേശിക്കാവുന്നതാണ്.'
എന്ന് കാണുന്നു.

ഭൂമിമുറിച്ചു വിൽക്കുന്നതും ആ ഭൂമിയിലെ കെട്ടിടനിർമ്മാണവും മൂലം കരിമ്പിന്റെ ഉത്പാദനം കുറഞ്ഞു വന്നിരിക്കുന്ന അവസ്ഥയാണ്. മറയൂർ ശർക്കരയുടെ ഉത്പാദനവും കരിമ്പുകൃഷിയുമായും ബന്ധപ്പെട്ട് നിരവധി ആളുകളാണ് തൊഴിൽ ചെയ്യുന്നത്. മറയൂർ പ്രദേശത്തെ പൈതൃകസ്വത്തായ മറയൂർ ശർക്കരയുടെ ഉത്പാദനം വർദ്ധിപ്പിക്കുന്നതിനും കരിമ്പുകൃഷി നിലനിർത്തേണ്ടത് അത്യന്താപേക്ഷിതമാണ് .സർക്കാർ ഈ വിഷയത്തിൽ അടിയന്തിരമായി ഇടപെട്ട് മറയൂരിലും പരിസരപ്രദേശങ്ങളിലും കരിമ്പുകൃഷി നിർബന്ധമാക്കുന്നതിന് ഉള്ള ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിക്കണമെന്നും കത്തിൽ പറയുന്നു.റിയലെസ്റ്റേറ്റ് മാഫിയ കരിമ്പിൻ പാടങ്ങൾ വാങ്ങി മുറിച്ചുവിൽക്കുന്നതും കെട്ടിടം പണിത് കൃഷിസ്ഥലങ്ങളുടെ വിസ്തീർണം കുറക്കുന്നത് നിരോധിക്കണമെന്നും ഉത്തരവിറക്കണമെന്ന് ആവശ്യപ്പെട്ടാണ് ദേവികുളം സബ്കളക്ടർ റവന്യൂപ്രിൻസിപ്പൽ സെക്രട്ടറി ഇടുക്കി ജില്ലാ കലക്ടർ എന്നിവർക്ക് കത്തു നൽകിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP