Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മരക്കാർ' ഒടിടി റിലീസും പരിഗണിക്കുന്നു; ആമസോൺ പ്രൈമുമായി ചർച്ച നടത്തുന്നുവെന്ന് ആന്റണി പെരുമ്പാവൂർ; ചിത്രത്തിന്റെ റിലീസ് ഈ വർഷം തന്നെ ഉണ്ടാകുമെന്നും ആന്റണി; ചിത്രം തിയേറ്ററിൽ തന്നെ എത്തുമെന്ന പ്രതീക്ഷയിൽ ഫിയോക്കും

മരക്കാർ' ഒടിടി റിലീസും പരിഗണിക്കുന്നു; ആമസോൺ പ്രൈമുമായി ചർച്ച നടത്തുന്നുവെന്ന് ആന്റണി പെരുമ്പാവൂർ; ചിത്രത്തിന്റെ റിലീസ് ഈ വർഷം തന്നെ ഉണ്ടാകുമെന്നും ആന്റണി; ചിത്രം തിയേറ്ററിൽ തന്നെ എത്തുമെന്ന പ്രതീക്ഷയിൽ ഫിയോക്കും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: മോഹൻലാൽ പ്രിയദർശൻ  ചിത്രം മരയ്ക്കാർ അറബിക്കടലിന്റെ സിംഹം  ഒടിടി റിലീസിനൊരുങ്ങുന്നു. നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഒടിടി റിലീസിന്റെ സാധ്യതകൾ പരിശോധിക്കുകയാണ്. ഇനിയും റിലീസ് നീട്ടാൻ സാധിക്കില്ല. ആമസോൺ പ്രൈമുമായി ഇക്കാര്യം ചർച്ച ചെയ്തുവെന്നും ഒടിടി റിലീസിന് തീരുമാനിച്ചാൽ തീയറ്റർ റിലീസ് ഉണ്ടാകില്ലെന്നും നിർമ്മാതാവ് വ്യക്തമാക്കി.

സിനിമാപ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'മരക്കാർ: അറബിക്കടലിന്റെ സിംഹം' . മലയാളമുൾപ്പെടെ അഞ്ച് ഭാഷകളിൽ ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ 2020 മാർച്ച് 26ന് എത്തുമെന്ന് പ്രഖ്യാപിക്കപ്പെട്ട ചിത്രത്തിന്റെ റിലീസ് കോവിഡ് കാരണത്താൽ പലവട്ടം മാറ്റിവെക്കേണ്ടിവന്നിരുന്നു. ചിത്രം ഒടിടി റിലീസ് ആവില്ലെന്നും എന്തായാലും തിയറ്ററുകളിൽ തന്നെ റിലീസ് ചെയ്യുമെന്നും അണിയറക്കാർ പലതവണ വ്യക്തമാക്കിയിരുന്നു.ഇതിന് പിന്നാലെയാണ് ചിത്രവും ഒടിടിക്ക് പോകുമോ എന്ന കാര്യവും ചർച്ചയാകുന്നത്.

ആമസോൺ പ്രൈമും ആയി ചർച്ച നടത്തിയെന്നും ഈ വർഷം തന്നെ റിലീസ് ഉണ്ടായേക്കുമെന്നും നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ പറഞ്ഞു. 50% സീറ്റിങ് കപ്പാസിറ്റി വച്ച് റിലീസ് ചെയ്താൽ ലാഭകരമാകുമോ എന്നതിലാണ് ആശങ്ക. റിലീസിനായി അധികം കാത്തിരിക്കേണ്ടി വരില്ലെന്നും ആന്റണി പെരുമ്പാവൂർ അറിയിച്ചു.

എന്നാൽ തിയറ്ററുകൾക്ക് നൽകാതെ ചിത്രം ഒടിടി റിലീസ് ചെയ്യുമെന്ന് താൻ വിശ്വസിക്കുന്നില്ലെന്ന് ലിബർട്ടി ബഷീർ നേരത്തെ വ്യക്തമാക്കിയിരുന്നു. ചിത്രം തിയറ്ററുകളിൽ റിലീസ് ചെയ്യാനാണ് താൽപര്യമെന്ന് പ്രിയദർശനും മോഹൻലാലും ആന്റണി പെരുമ്പാവൂരും നേരത്തെ പ്രതികരിച്ചിരുന്നു.എങ്കിലും തമിഴ്‌നാട്ടിൽ തിയേറ്റർ തുറന്നപ്പോൾ ബിഗ്ബജറ്റ് ചിത്രങ്ങൾക്ക് വേണ്ടത്ര പരിഗണന ലഭിക്കാതെ വന്നപ്പോഴാണ് മലയാളത്തിലും റിലീസിന് നിർമ്മാതാക്കൾ ഭയക്കുന്നത്.

തീയറ്ററുകൾ തുറക്കാൻ സർക്കാർ അനുമതി നൽകിയെങ്കിലും പല മലയാള സിനിമകളും തീയറ്റർ റിലീസിന് മടിക്കുകയാണ്. കോവിഡ് പശ്ചാത്തലത്തിൽ ആളുകൾ തീയറ്ററുകളിലേക്ക് എത്തുമോ എന്ന സംശയമാണ് ഒടിടി റിലീസുകൾ പരിഗണിക്കാൻ നിർമ്മാതാക്കളെ പ്രേരിപ്പിക്കുന്നത്.അതേസമയം മോഹൻലാൽ ചിത്രം തീയറ്ററുകളിൽ തന്നെ റിലീസ് ചെയ്യുമെന്ന് കഴിഞ്ഞ ദിവസം ഫിയോക് സംഘടനാ ഭാരവാഹികൾ അവകാശപ്പെട്ടിരുന്നു. അതിനിടെയാണ് നിർമ്മാതാവ് ഒടിടി റിലീസ് സാധ്യതകൾ പരിശോധിക്കുന്നുവെന്ന് സ്ഥിരീകരിച്ചത്.

മോഹൻലാൽ കുഞ്ഞാലി മരക്കാരായി എത്തുന്ന ചിത്രം പ്രഖ്യാപന സമയം മുതൽ പ്രേക്ഷകരിൽ ആകാംക്ഷ ഉണർത്തിയ ഒന്നാണ്. പ്രണവ് മോഹൻലാൽ, അർജുൻ, സുനിൽ ഷെട്ടി, പ്രഭു, മഞ്ജു വാര്യർ, സുഹാസിനി, കീർത്തി സുരേഷ്, കല്യാണി പ്രിയദർശൻ, ഫാസിൽ, സിദ്ദിഖ്, നെടുമുടി വേണു, ഇന്നസെന്റ്, അശോക് സെൽലൻ തുടങ്ങിയവർ മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നു. സാബു സിറിൾ ആണ് പ്രൊഡക്ഷൻ ഡിസൈൻ. ഛായാഗ്രഹണം തിരു. പ്രിയദർശനും അനി ഐ വി ശശിയും ചേർന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. എഡിറ്റിങ് അയ്യപ്പൻ നായർ എം എസ്. സംഘട്ടനം ത്യാഗരാജൻ, കസു നെഡ. ചമയം പട്ടണം റഷീദ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP