Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പൊക്കിക്കെട്ടിയതെല്ലാം ഒറ്റ സ്വിച്ചിൽ പൊട്ടിക്കാൻ സർക്കാർ!അനധികൃതമായ നിർമ്മിച്ച മരടിലെ ഫ്‌ളാറ്റുകൾ സ്‌ഫോടനത്തിലൂടെ തകർക്കുന്നതിന് സർക്കാർ നേരമെടുത്തു; ജനുവരി 11ന് രാവിലെ 11നകം ഫ്‌ളാറ്റുകൾ പൊളിച്ചുമാറ്റും; നാല് ഫ്‌ളാറ്റുകൾക്കുമായി നൽകുന്നത് 95 കോടിയുടെ ഇൻഷുറൻസ്; സ്‌ഫോടനം അരങ്ങേറുക മൈക്രോ സെക്കന്റ് വ്യത്യാസത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: വിവാദത്തിലായ മരട് ഫ്‌ളാറ്റുകൾ സ്‌ഫോടനത്തിലൂടെ തകർക്കുന്നതിന് സർക്കാർ നേരമെടുത്തു. ജനുവരി 11ന് രാവിലെ 11നാണ് എച്ച്.ടു.ഒ ഫ്‌ളാറ്റിൽ ആദ്യ സ്‌ഫോടനം നടക്കും. 11.30ന് ആൽഫാ സെറീനിലും 12ന് രാവിലെ 11 മണിക്ക് ജെയിൻ ഫ്‌ളാറ്റും രണ്ടുമണിക്ക് ഗോൾഡൻ കായലോരവും പൊളിക്കും. നാലു ഫ്‌ളാറ്റുകൾക്കുമായി 95 കോടിയുടെ ഇൻഷുറൻസ് പരിരക്ഷ നൽകുമെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

ആൽഫയുടെ ഇരട്ട കെട്ടിടങ്ങളുടെ സമീപത്തുള്ളവർക്ക് 50 കോടിയുടെ ഇൻഷുറൻസ്. ജെയ്‌നിനും ഗോൾഡൻ കായലോരത്തിനും 10 കോടി. എച്ച്ടുഒയ്ക്ക് 25 കോടിയും നൽകാനാണ് തീരുമാനം. മുൻപ് ലഭിച്ച വിവരങ്ങൾ പ്രകാരം താഴത്തെ നില, 1, 5, 9, 12 എന്നീ നിലകളിലാണു സ്‌ഫോടക വസ്തുക്കൾ സ്ഥാപിക്കുക. മൈക്രോ സെക്കൻഡുകളുടെ വ്യത്യാസത്തിലാണു ഓരോ നിലകളിലെയും സ്‌ഫോടനങ്ങൾ.

ഫ്‌ളാറ്റുകൾ പൊളിക്കുന്നതിനു മേൽനോട്ടം വഹിക്കാൻ സർക്കാർ നിയോഗിച്ച സാങ്കേതിക വിദഗ്ധൻ ശരത് സർവാതെ വിവിധ കമ്പനികളുടെ പ്രതിനിധികളുമായി കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനുശേഷമാണ് കമ്പനിയെ തെരഞ്ഞെടുക്കുക. ഫ്‌ളാറ്റ് നിർമ്മാതാക്കൾക്ക് എതിരായ അന്വേഷണത്തിൽ മുൻ മരട് പഞ്ചായത്ത് ഉദ്യോഗസ്ഥരെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യുന്നത് ഇന്നും തുടരും.

മരടിലെ നാല് അനധികൃത ഫ്‌ളാറ്റുകൾ പൊളിക്കുന്നതിനു മേൽനോട്ടം വഹിക്കാൻ സർക്കാർ നിയോഗിച്ച സാങ്കേതിക വിദഗ്ധൻ ശരത് സർവാതെ കൊച്ചിയിലെത്തിയിട്ടുണ്ട്.. ഫ്‌ളാറ്റുടമകളുടെ നഷ്ടപരിഹാരത്തിന്റെ കാര്യത്തിൽ ജസ്റ്റിസ് ബാലകൃഷ്ണൻ നായരുടെ അധ്യക്ഷതയിലുള്ള നഷ്ടപരിഹാര നിർണയ സമിതി മാർഗ നിർദ്ദേശം പുറത്തിറക്കി. നിർമ്മാതാക്കളിൽ നിന്ന് ഫ്‌ളാറ്റുകൾ വാങ്ങിയ തുക വ്യക്തമാക്കി ഫ്‌ളാറ്റുടമകൾ ഒരാഴ്ചക്കകം സത്യവാങ്മൂലം നൽകണം. ഫ്ളാറ്റുകളുടെ ഉടമസ്ഥാവകാശം തെളിയിക്കുന്ന അനുബന്ധ രേഖകളും ഇതോടൊപ്പം നൽകണമെന്നും നിർദേശത്തിൽ പരാമർശിച്ചിരുന്നു.

മരടിൽ അനധികൃതമായി ഫ്ളാറ്റ് നിർമ്മിച്ച കമ്പനികൾക്കെതിരെയെടുത്ത കേസ് നിലവിൽ ക്രൈംബ്രാഞ്ചാണ് അന്വേഷിക്കുന്നത്. മന്ത്രിസഭ തീരുമാന പ്രകാരമാണ് ഫ്ളാറ്റ് നിർമ്മാണ കമ്പനിക്കെതിരെ ഇന്നലെ ക്രിമിനൽ കേസെടുത്തത്. ഈ കേസ് പ്രത്യേക സംഘം അന്വേഷിക്കാൻ ഡിജിപിയുടെ ഉത്തരവിട്ടിരുന്നു.

വഞ്ചനക്കും നിയമലംഘനം മറച്ചുവച്ച് വിൽപ്പന നടത്തിയതിനുമാണ് മരട് ഫ്ളാറ്റ് നിർമ്മാതാക്കൾക്കെതിരെ കേസെടുത്തിരിക്കുന്നത്. ആൽഫാ വെഞ്ചേഴ്സ്, ഹോളി ഫെയ്ത്ത്, ജെയിൻ കോറൽ കോവ്, ഗോൾഡൻ കായലോരം എന്നീ നിർമ്മാണക്കമ്പനികളുടെ ഉടമകളാണ് കേസിലെ പ്രതികൾ.

കമ്പനി ഉടമകളെ കൂടാതെ അനധികൃത നിർമ്മാണത്തിന് കൂട്ടുനിന്ന ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ എന്നിവരെയും അന്വേഷണ പരിധിയിൽ കൊണ്ടുവരാനാണ് തീരുമാനം. കോടതി വിധിയുടെ പശ്ചാത്തലത്തിൽ കഴിഞ്ഞ സെപ്റ്റംബറിലാണ് മരടിലെ അനദികൃത ഫ്‌ള്ാറ്റുകൾ പൊളിക്കാൻ ധാരണയായത്. കോടതി വിധിയുടെ പശ്ചാത്തലത്തിൽ വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും വാട്ടർ കണക്ഷൻ കട്ട് ചെയ്യുകയും ചെയ്തു.
തുടർന്ന് ഫ്‌ളാറ്റിലെ താമസക്കാരെ ഒഴിപ്പിച്ച ശേഷം ഘട്ടം ഘട്ടമായി പൊളിക്കൽ നടപടികൾ തുടങ്ങിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP