രാവിലെ ഒമ്പതിന് 200 മീറ്റർ ചുറ്റളവിലുള്ള സകലരേയും ഒഴിപ്പിച്ചു; രണ്ടായിരത്തോളം പേരെ പരിസരത്ത് നിന്നും മാറ്റി നിർത്തും; ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ പ്രത്യേക സംവിധാനം; ഗതാഗതം നിയന്ത്രിക്കാൻ മാത്രം 300 പൊലീസുകാർ; ഇന്ന് രാവിലെ 11ന് ഒരു മിനിറ്റ് പോലും നീളാത്ത സമയത്തിനുള്ളിൽ മരടിലെ രണ്ട് കൂറ്റൻ ഫ്ളാറ്റുകൾ നിലംപതിക്കുന്നത് കാണാൻ ഒരുങ്ങി കേരളം

മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: കേരളത്തിൽ ആദ്യമായി സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് ഫ്ളാറ്റ് തകർക്കുന്നതിന് ഇനി മണിക്കൂറുകൾ മാത്രം. മരടിൽ അനധികൃതമായി കെട്ടിപ്പൊക്കിയ നാല് ഫ്ളാറ്റുകളിൽ രണ്ടെണ്ണം ഇന്ന് മണ്ണിനടിയിലാകും. കുണ്ടന്നൂർ എച്ച്2ഒ ഹോളിഫെയ്ത്, ആൽഫ സെറീൻ എന്നീ ഫ്ളാറ്റുകൾ രാവിലെ പതിനൊന്ന് മണിക്കാണ് തകർക്കാൻ തുടങ്ങുക. പതിനൊന്ന് മണിക്ക് വെടിമരുന്നിലേക്ക് തീപടർത്താൻ ബ്ലാസ്റ്റർ വിരലമർത്തുന്നതോടെ ഒരു ജലപാതംപോലെ ഹോളിഫെയ്ത്ത് മണ്ണിലേക്ക് കൂപ്പുകുത്തും. മില്ലിസെക്കൻഡുകളുടെ വ്യത്യാസത്തിലാവും വിവിധ സ്ഫോടനങ്ങൾ. അഞ്ചുമിനിറ്റിനുശേഷമാണ് കായലിന്റെ എതിർവശത്തുള്ള ആൽഫ സെറീനെ തകർക്കുക. സിനിമകളിൽ മാത്രം കണ്ടു പരിചയമുള്ള ബിൽഡിങ് ഡീമോളിഷൻ കാണാൻ കേരളം ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. അതിലേറെ ആശങ്കയും ജനങ്ങൾ പങ്കുവെക്കുന്നുണ്ട്.
എന്നാൽ, ആശങ്കകൾക്ക് സ്ഥാനമില്ല എന്ന് അധികൃതർ ആവർത്തിച്ച് വ്യക്തമാക്കുന്നു. കൃത്യമായ മുന്നൊരുക്കങ്ങളോടെയാണ് കെട്ടിടങ്ങൾ തകർക്കുക. ഫ്ളാറ്റുകളിലെ അവസാന വട്ട സുരക്ഷാപരിശോധനകൾ പൂർത്തിയാക്കി മോക്ക് ഡ്രില്ലും നടത്തിയ ശേഷമാണ് ഇന്ന് കെട്ടിടങ്ങൾ തകർക്കുന്നത്. രാവിലെ 9നുള്ളിൽ ഫ്ളാറ്റ് സമുച്ചയത്തിന് 200 മീറ്റർ ചുറ്റളവിലുള്ള മുഴുവൻ ആളുകളെയും ഒഴിപ്പിക്കും. രാവിലെ എട്ട് മണിയോടെ പരിസരവാസികളെ ഒഴിപ്പിക്കുന്നത് ആരംഭിക്കും. തേവര എസ്.എച്ച്.കോളേജ്, പനങ്ങാട് ഫിഷറീസ് കോളേജ് എന്നിവിടങ്ങളാണ് താത്കാലിക അഭയകേന്ദ്രങ്ങൾ ഒരുക്കിയിരിക്കുന്നത്.
മുന്നൊരുക്കങ്ങൾ പഴുതുകളടച്ച്
ഇന്ന് എട്ട് മണിമുതൽ പ്രദേശത്ത് നിരോധനാജ്ഞ പ്രാബല്യത്തിൽ വരും. രാവിലെ ഒമ്പത് മണിക്ക് മുമ്പ് തന്നെ കുണ്ടന്നൂർ എച്ച്2ഒ ഹോളിഫെയ്ത് ഫ്ളാറ്റിനും നെട്ടൂർ ആൽഫ സെറീൻ ഫ്ളാറ്റിനും 200 മീറ്റർ ചുറ്റളവിലുള്ളവരെ ഒഴിപ്പിക്കും. രാവിലെ 10.30 ഒരു മിനിറ്റ് നീളമുള്ള ആദ്യ സൈറൻ മുഴങ്ങും. ഇതോടെ സ്ഫോടന പ്രക്രിയയുടെ തുടക്കമാകും. സമീപവാസികൾ മുഴുവൻ ഒഴിഞ്ഞുവെന്ന് ഉറപ്പു വരുത്തുന്നു. 10.55 രണ്ടാം സൈറൻ മുഴങ്ങുന്നതോടെ 200 മീറ്റർ ചുറ്റളവിലെ പ്രധാന റോഡുകളിലെ ട്രാഫിക് നിർത്തും.
10.59 മൂന്നാം സൈറൻ. സ്ഫോടനം നടത്താനുള്ള അറിയിപ്പാണിത്. ഫ്ളാറ്റിൽ നിന്നു 100 മീറ്റർ മാറി കുണ്ടന്നൂർ തേവര പാലത്തിന് അടിയിലായി സ്ഥാപിക്കുന്ന ബ്ലാസ്റ്റ് ഷെഡിലുള്ള ബ്ലാസ്റ്റർ/ ഷോട്ട് ഫയറർ എക്സ്പ്ലോഡർ പ്രവർത്തിപ്പിക്കും. അഞ്ചംഗ സംഘമാണ് ഇവിടെയുണ്ടായിരിക്കുക. കെട്ടിടത്തിന്റെ താഴത്തെ നിലയിൽ സ്ഥാപിച്ച ഡിലെ ഇലക്ട്രിക് ഡിറ്റനേറ്ററുകളിലേക്കു വൈദ്യുതി പ്രവഹിക്കും. ഈ ഡിലെ ഡിറ്റനേറ്ററുകളാണ് ഓരോ നിലകളിലെയും സ്ഫോടന സമയം ക്രമീകരിക്കുന്നത്.
പൊട്ടിത്തെറി
ഡിറ്റനേറ്ററുകളിൽ നിന്നു ജ്വലനം നോൺ ഇലക്ട്രിക് ഷോക്ക് ട്യൂബുകൾ (നോണൽ) വഴി സ്ഫോടകവസ്തുക്കളിലേക്കു പ്രവഹിക്കും. അകം പൊള്ളയായ പ്ലാസ്റ്റിക് ട്യൂബുകളാണു നോണൽ. ഇതിന്റെ ഉൾവശത്തു സ്ഫോടക വസ്തു തേച്ചു പിടിപ്പിച്ചിരിക്കും. സെക്കൻഡിൽ 2000 മീ വേഗത്തിൽ ജ്വലനം ഈ ട്യൂബിലൂടെ കടന്നു പോകും. ഫ്ളാറ്റിലെ തൂണിലെ ദ്വാരങ്ങളിൽ അമോണിയം നൈട്രേറ്റ് മുഖ്യ ഘടകമായ എമൽഷൻ സ്ഫോടക വസ്തുക്കൾ ഡിറ്റനേറ്റിങ് ഫ്യൂസിൽ (ഡിറ്റനേറ്റിങ് വയറുകൾ) പൊതിഞ്ഞാണു വച്ചിരിക്കുന്നത്. ഈ ഡിറ്റനേറ്റിങ് ഫ്യൂസ് സെക്കൻഡിൽ 6400 മീറ്റർ വേഗത്തിൽ പൊട്ടിത്തെറിക്കും. സ്ഫോടക വസ്തുക്കൾ സെക്കൻഡിൽ 3.5 കിമീ വേഗത്തിലും പൊട്ടിത്തെറിക്കും.
നിർണായകമായ ഒമ്പത് സെക്കന്റുകൾ
ഇംഗ്ലിഷ് അക്ഷരമാലയിലെ 'വി' എന്ന അക്ഷരത്തിന്റെ മാതൃകയിലാണ് എച്ച്2ഒ ഹോളിഫെയ്ത് കെട്ടിടം. കെട്ടിടത്തിന്റെ പടിഞ്ഞാറു ഭാഗത്തു നിന്ന് (കുണ്ടന്നൂർ തേവര പാലവും കായലും ചേരുന്ന സ്ഥലത്തു നിന്ന്) കിഴക്കു ഭാഗത്തേക്കു പുരോഗമിക്കുന്ന രീതിയിലാണു സ്ഫോടനം രൂപകൽപന ചെയ്തിട്ടുള്ളത്. താഴത്തെ നിലയിൽ പടിഞ്ഞാറു ഭാഗത്തുള്ള തൂണുകളിലാണ് ആദ്യം സ്ഫോടനം തുടങ്ങുക. ഇതോടെ, ഈ ഭാഗം ചെരിയും. തുടർന്ന് സ്ഫോടനങ്ങൾ കിഴക്കു ഭാഗത്തേക്കു പുരോഗമിക്കും. ഈ സ്ഫോടനം മൂലമുണ്ടാകുന്ന അവശിഷ്ടങ്ങൾ പടിഞ്ഞാറു ഭാഗത്തേക്കു 46 ഡിഗ്രി ചെരിഞ്ഞു വന്നു വീഴും.
കിഴക്കു ഭാഗമെത്തുമ്പോഴേക്കും സ്ഫോടന സമയ ക്രമീകരണത്തിലൂടെ ഈ ചെരിവ് റോഡിന്റെ ഭാഗത്തേക്കു 37 ഡിഗ്രിയാക്കി മാറ്റും. ഈ ഭാഗത്തെ അവശിഷ്ടങ്ങൾ അങ്ങനെയാണു വീഴുക. കെട്ടിടം പൂർണമായി നിലം പൊത്താൻ 5.6 സെക്കൻഡ് മുതൽ 9 സെക്കൻഡ് വരെ സമയമെടുക്കും. വെള്ളച്ചാട്ടം താഴേക്കു വരുന്നതു പോലെയാണു ഈ കെട്ടിടം താഴേക്കു പതിക്കുക. കെട്ടിടത്തിന്റെ ചുറ്റളവിൽ നിന്നു പരമാവധി 10 മീറ്റർ ദൂരത്തേക്കു മാത്രമേ അവശിഷ്ടങ്ങൾ വീഴുകയുള്ളൂ.
ജനങ്ങൾക്ക് പ്രവേശനം എല്ലാം നിയന്ത്രണ വിധേയം എന്ന് ഉറപ്പാക്കിയ ശേഷം
ആദ്യസ്ഫോടനം നടക്കുമ്പോഴുണ്ടാകുന്ന പൊടി ശമിപ്പിക്കാൻ അഗ്നിശമനസേന വെള്ളം തളിക്കും. തുടർന്ന് എൻജിനിയർമാരും സ്ഫോടനവിദഗ്ധരും സ്ഥലംസന്ദർശിച്ച് എല്ലാം സുരക്ഷിതമെന്ന് ഉറപ്പാക്കും. തുടർന്നാണ് അടുത്തസ്ഫോടനത്തിന് അനുമതി നൽകുക. രണ്ടിടത്തും സ്ഫോടനം പൂർത്തിയായശേഷം എല്ലാം സുരക്ഷിതമെന്ന് ഉറപ്പാക്കിയിട്ടാവും ജനങ്ങളെ അങ്ങോട്ടേക്ക് പ്രവേശിപ്പിക്കുക. സ്ഫോടനത്തിനു ശേഷം പരിസരം പൂർണ സുരക്ഷിതമെന്ന് ഉറപ്പു വരുത്തിയാൽ മാത്രമേ മാറ്റിപ്പാർപ്പിച്ച പ്രദേശവാസികളെ വീടുകളിലേക്കു മടക്കി അയയ്ക്കൂ. പരിസരത്തെ ഏതെങ്കിലും വീടുകളിൽ ആളുകൾ ഉണ്ടോയെന്നറിയാൻ പൊലീസ് സംഘം സൂക്ഷ്മമായ തിരച്ചിൽ നടത്തും.
പ്രതീക്ഷിക്കുന്നത് വൻ ജനക്കൂട്ടത്തെ
കേട്ടുകേൾവി മാത്രമുള്ള ബിൽഡിങ് ഡീമോളിഷൻ നേരിട്ട് കാണാൻ നിരവധിയാളുകൾ എത്തും എന്നാണ് അധികൃതർ കണക്കുകൂട്ടുന്നത്. ഇതിനായി വിപുലമായ മുന്നൊരുക്കങ്ങൾ പൊലീസ് സ്വീകരിച്ച് കഴിഞ്ഞു. സ്ഫോടനം കാണാൻ വൻ ജനക്കൂട്ടം പരിസര പ്രദേശങ്ങളിൽ തടിച്ചു കൂടുമെന്നാണു പ്രതീക്ഷിക്കുന്നത്. നിർദിഷ്ട മേഖലയ്ക്കു പുറത്തു സുരക്ഷിതമായ സ്ഥലങ്ങളിൽ നിന്നു മാത്രമേ ജനങ്ങൾ സ്ഫോടനം കാണാവൂവെന്ന് അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.
ഓരോ ഫ്ളാറ്റ് പരിസരത്തും സുരക്ഷയ്ക്കായി 500 പൊലീസുകാരെയാണു വിന്യസിക്കുന്നത്. ഫ്ളാറ്റുകളിൽ നിന്ന് 200 മീറ്റർ പരിധിക്കു പുറത്തുള്ള വലിയ കെട്ടിടങ്ങളിലെല്ലാം സ്ഫോടനം കാണാനായി ആളുകൾ കയാറാനുള്ള സാധ്യതയുണ്ട്. ഗതാഗത നിയന്ത്രണത്തിനു മാത്രം 300 പൊലീസുകാരെ നിയോഗിച്ചിട്ടുണ്ട്.200 മീറ്റർ ചുറ്റളവിലുള്ള സ്ഥലത്തിന് പുറത്തുനിന്ന് സ്ഫോടനം കാണാൻ കഴിയും. ഡ്രോണുകൾ പറത്തിയാൽ വെടിവെച്ചിടും. ഈസമയത്ത് കായലിലും സഞ്ചാരംതടയും.
ആശങ്കയായി ആൽഫ
ആളുകൾക്ക് ആശങ്കയുണ്ടാക്കുന്നതും ആൽഫയുടെ വീഴ്ചയാണ്. സമീപത്ത് കൂടുതൽ വീടുകളുള്ളത് ഇവിടെയാണ്. ഫ്ളാറ്റുകളുടെ 200 മീറ്റർ ചുറ്റളവിൽ സ്ഫോടനദിവസങ്ങളിൽ രാവിലെ എട്ടുമുതൽ അഞ്ചുവരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. സാഹചര്യമനുസരിച്ച് സമയം കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യും. ആൽഫയിലെ സ്ഫോടകവസ്തു നിറയ്ക്കൽ പൂർത്തിയായത് വെള്ളിയാഴ്ചയാണ്.
ആദ്യസ്ഫോടനത്തിലെ പൊടിശല്യംമൂലം നിശ്ചയിച്ച സമയത്ത് നടക്കാനിടയില്ലെങ്കിലും 10-15 മിനിറ്റിൽക്കൂടുതൽ വൈകില്ലെന്ന് ഫോർട്ടുകൊച്ചി സബ്കളക്ടർ സ്നേഹിൽകുമാർ സിങ് പറഞ്ഞു. ഞായറാഴ്ച രാവിലെ 11-ന് ജെയിൻ കോറൽകോവും രണ്ടുമണിക്ക് ഗോൾഡൻ കായലോരവും തകർക്കും. നിയന്ത്രിതസ്ഫോടനത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായി.
- TODAY
- LAST WEEK
- LAST MONTH
- പ്രശ്നം തുടങ്ങിയത് ഷാജഹാൻ ബ്രാഞ്ച് സെക്രട്ടറിയായപ്പോൾ; ഷാജഹാന്റെ വീടിന് സമീപത്ത് കുടിലു കെട്ടി പ്രതികൾ ലഹരി പദാർത്ഥങ്ങൾ ഉപയോഗിച്ചത് ചോദ്യം ചെയ്തതും വൈരാഗ്യം ഉയർത്തി; ആക്രമണത്തിന് പിന്നിൽ വലിയ ഗൂഢാലോചനയെന്ന് ഷാജഹാന്റെ കുടുംബം; അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു; ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ 19 അംഗ ടീം
- കുതിരവട്ടത്തു നിന്നും ചാടിയ കൊലക്കേസ് പ്രതിയെ പിടികൂടി; വിനീഷിനെ പിടികൂടിയത് കർണാടകയിലെ ധർമ്മസ്ഥലയിൽ നിന്നും; ട്രെയിന്മാർഗ്ഗം മംഗലാപുരത്ത് എത്തിയ പ്രതി അവിടെ നിന്നും ബൈക്ക് മോഷ്ടിച്ചു ധർമ്മസ്ഥലയിലേക്ക് എത്തി; യാത്ര ട്രാക്ക് ചെയ്ത് പിന്നാലെയെത്തി പൊക്കി പൊലീസ്
- ഒരു മതം എന്ന് പറയുന്നവർ പാക്കിസ്ഥാനിലേക്ക് നോക്കണം; മതത്തെ അടിസ്ഥാനമായി കരുതുന്നവർക്കുള്ള മുന്നറിയിപ്പാണ് പാക്കിസ്ഥാൻ; കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞ നിയമം ഐക്യം തകർക്കാൻ ലക്ഷ്യം വെച്ചുള്ളത്; പ്രതികരിക്കാൻ പോലും കോൺഗ്രസ് വിറങ്ങലിച്ചു; ഫ്രീഡം സ്ട്രീറ്റിൽ പങ്കെടുത്ത് കെ ടി ജലീലിന്റെ വാക്കുകൾ
- ഭക്ഷ്യക്ഷാമം മൂലം കൂട്ട മരണങ്ങളുണ്ടാകുമെന്ന് പ്രവചിക്കപ്പെട്ട രാജ്യം; ലോകത്തിൽ എറ്റവും കുറഞ്ഞ ആയുർ ദൈർഘ്യമുള്ള നാട്; ബ്രിട്ടീഷ് ഭരണം തകർത്തത് സാമ്പത്തിക അടിത്തറ; എന്നിട്ടും 30 കോടി ജനങ്ങളെ ദാരിദ്ര്യത്തിൽ നിന്ന് രക്ഷിച്ച ലോക മഹാത്ഭുദം; പാക്കിസ്ഥാൻ കൊടും പട്ടിണിയിലേക്ക് നീങ്ങുമ്പോൾ ഇന്ത്യ കുതിക്കുന്നു; വളരുന്ന ഭാരതത്തിന്റെ കഥ!
- പ്രിയ വർഗീസിന്റേത് അവസാന നിമിഷവും കസേര ഉറപ്പിക്കാനുള്ള ശ്രമം; റിസർച്ച് സ്കോറുകൾക്ക് ആധികാരികമായ രേഖകൾ പരിശോധിച്ചില്ലെന്ന വാദം തെറ്റ്; രേഖകൾ പരിശോധിച്ച് ഉറപ്പിച്ചത് പ്രോ വിസി അധ്യക്ഷനായ കമ്മിറ്റി; കെ കെ രാഗേഷിന്റെ ഭാര്യയുടെ നിലപാട് തള്ളി സെലക്ഷൻ കമ്മറ്റി അംഗം ലിസി മാത്യു
- 'നിങ്ങളെന്നെ ചെന്നായ്ക്കൾക്ക് എറിഞ്ഞു കൊടുത്തില്ലേ'; ആ കരച്ചിൽ, ജവഹർലാലിന്റെ കാതിൽ എത്തുന്നതിനു മുൻപ് അതിർത്തികളും രാഷ്ട്രമീമാംസയുടെ നിയമങ്ങളും ഗാഫർഖാന് നേരെ ജാലകങ്ങൾ കൊട്ടിയടച്ചിരുന്നു; ചരിത്രവും രാഷ്ട്രീയവും നീതി കാണിക്കാത്ത അതിർത്തിഗാന്ധിയെ കുറിച്ച് സുധാ മേനോൻ എഴുതുന്നു
- മെട്രോയിൽ സീറ്റിനായി സ്ത്രീകൾ തമ്മിൽ പൊരിഞ്ഞ പോര്; വീഡിയോ വൈറൽ; ഇതിനോടകം കണ്ടത് ഒരു ലക്ഷത്തിലേറെ പേർ
- പീഡനത്തിനിരയായി ഗർഭംധരിച്ചു; നിർബന്ധിത ഗർഭച്ഛിദ്രത്തിനിടെ വിദ്യാർത്ഥിനി മരിച്ചു
- കോട്ടേക്കാട്ടെ ഷാജഹാന്റെ കൊലയിൽ സിപിഎം അടിച്ചത് സെൽഫ് ഗോളോ? എകെജി സെന്ററിലെ പടക്കം ഏറിൽ പറഞ്ഞതിന് സമാനമായ മറ്റൊരു അബന്ധമാണ് പരിവാറിനെ കുറ്റപ്പെടുത്തൽ എന്ന വാദം ശക്തം; മന്ത്രി റിയാസ് ആർ എസ് എസിനെ കുറ്റപ്പെടുത്തുമ്പോൾ കടന്നാക്രമണത്തിന് തയ്യാറാകാത്ത മുഖ്യമന്ത്രി; തലവേദനയാകുന്നത് ദൃക്സാക്ഷിയുടെ ചാനൽ വെളിപ്പെടുത്തൽ; കൊലയ്ക്ക് കാരണം 'പാർട്ടി ശത്രുത' തന്നെ
- ആ ദളിത് വിദ്യാർത്ഥിയുടെ മരണത്തിൽ ദുഃഖിതൻ; സ്വാതന്ത്ര്യം ലഭിച്ച് 75 വർഷങ്ങൾക്കിപ്പുറം ദലിതരെ ചൂഷണത്തിന് ഇരയാകുന്നത് എന്നെ വല്ലാതെ വേദനിപ്പിക്കുന്നു; ഇന്നും ദളിത് സമൂഹത്തിന്റെ അടിസ്ഥാന അവകാശങ്ങൽക്കായി പോരാടേണ്ട അവസ്ഥ; രാജസ്ഥാനിൽ കോൺഗ്രസ് എംഎൽഎ രാജിവെച്ചു
- കോവിഡിനിടെ മകളുടെ ക്ലാസ് ടീച്ചർ അച്ഛന്റെ മൊബൈൽ നമ്പർ വാങ്ങി; മസ്കറ്റിൽ പോയ ഭാര്യ പിന്നീട് അറിഞ്ഞത് കരുവാറ്റയിൽ കന്യാസ്ത്രീയും ഒന്നിച്ചുള്ള ഭർത്താവിന്റെ താമസം; തിരുവസ്ത്രം ഊരി വിവാഹം കഴിച്ചെന്ന് ലിഡിയയും; ചാലക്കുടിയിലെ അടുപ്പം പ്രണയവും വിവാഹവുമായി; ഭർത്താവിനെ തട്ടിയെടുത്ത കഥ പറഞ്ഞ് അനൂപിന്റെ ഭാര്യ ജാസ്മിൻ
- സ്വപ്നയുടെ നിർണായക വെളിപ്പെടുത്തലിൽ മുഖ്യമന്ത്രിയുടെ വീട്ടുപടിക്കൽ ഇ ഡി എത്തിയപ്പോൾ ആന്റി ക്ലൈമാക്സ്; ഇ ഡി ഓഫീസർ രാധാകൃഷ്ണന്റെ കസേര തെറിപ്പിച്ചത് മുകളിൽ നിന്നുള്ള അതിവേഗ ഇടപെടലിൽ; മുഖ്യമന്ത്രിയുടെ മൊഴിയെടുക്കുമെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെയുള്ള നടപടി ദുരൂഹം
- ഭർത്താവിന്റെ പരസ്ത്രീഗമനവും ലഹരി ഉപയോഗവും: ആത്മഹത്യാക്കുറിപ്പെഴുതി വച്ച് യുവതി തൂങ്ങി മരിച്ചു; ഭർത്താവ് ആത്മഹത്യാക്കുറിപ്പ് എടുത്തു മാറ്റിയപ്പോൾ കേസെടുത്തത് സ്വാഭാവിക മരണത്തിന്; ഫോണിൽ നിന്ന് കൂട്ടുകാരിക്ക് അയച്ച ശബ്ദസന്ദേശവും ആത്മഹത്യാക്കുറിപ്പും വഴിത്തിരിവായി; ദിവസങ്ങൾക്ക് ശേഷം ഭർത്താവ് അറസ്റ്റിൽ
- ഓ..നമുക്ക് സാധനം കിട്ടാനില്ല.. പൈസ കൊടുത്തിട്ടും സാധനം കിട്ടാനില്ല... ഇവിടൊക്കെ ലോക്കൽസ്; ഫോർട്ട് കൊച്ചി വരെ പോകാൻ പറ്റുവോ...കോതമംഗലം വരെ പോകാൻ പറ്റുവോ..? പ്ലസ്ടു വിദ്യാർത്ഥിനിയുമായുള്ള 'പൊകയടി' വീഡിയോയ്ക്ക് പിന്നാലെ കഞ്ചാവ് വലിക്കുന്ന വ്ളോഗറുടെ വീഡിയോയും പുറത്ത്; മട്ടാഞ്ചേരി മാർട്ടിൻ എക്സൈസ് പിടിയിൽ
- തല്ലുമാല, യോയോ യൂത്ത് സ്പെഷ്യൽ ആഘോഷ സിനിമ; ഇൻസ്റ്റഗ്രാമിന്റെ ടൈംലൈനിലൂടെ പോവുന്നതു പോലെയുള്ള കഥ; പാട്ടും ഡാൻസും അടിയുമായി യുവതയുടെ ആഘോഷം; പക്ഷേ കലാപരമായി നോക്കുമ്പോൾ തല്ലിപ്പൊളി മാല; ടൊവീനോ സൂപ്പർ താര പദവിയിലേക്ക്; ഇത് മുജാഹിദ് ബാലുശ്ശേരിമാരുടെ കണ്ണുതുറപ്പിക്കട്ടെ!
- ഭക്ഷ്യക്ഷാമം മൂലം കൂട്ട മരണങ്ങളുണ്ടാകുമെന്ന് പ്രവചിക്കപ്പെട്ട രാജ്യം; ലോകത്തിൽ എറ്റവും കുറഞ്ഞ ആയുർ ദൈർഘ്യമുള്ള നാട്; ബ്രിട്ടീഷ് ഭരണം തകർത്തത് സാമ്പത്തിക അടിത്തറ; എന്നിട്ടും 30 കോടി ജനങ്ങളെ ദാരിദ്ര്യത്തിൽ നിന്ന് രക്ഷിച്ച ലോക മഹാത്ഭുദം; പാക്കിസ്ഥാൻ കൊടും പട്ടിണിയിലേക്ക് നീങ്ങുമ്പോൾ ഇന്ത്യ കുതിക്കുന്നു; വളരുന്ന ഭാരതത്തിന്റെ കഥ!
- സിനിമാ പരസ്യത്തെ ആ നിലയിലെടുക്കണം; വിമർശനങ്ങൾ സ്വാഭാവികം; രാജാവിനേക്കാൽ വലിയ രാജഭക്തി കാണിച്ച സൈബർ സഖാക്കളെ തള്ളിപ്പറഞ്ഞ് മന്ത്രി മുഹമ്മദ് റിയാസ്; സിനിമാ പരസ്യത്തെപ്പോലും ഭയക്കുന്നവരെന്ന് ചീത്തപ്പേരും സിപിഎമ്മിന്; ന്നാ താൻ കേസ് കൊട് സിനിമയുടെ ലോഞ്ചിങ് സൂപ്പർഹിറ്റാക്കി കുഞ്ചാക്കോ ബോബൻ
- മെട്രോയിൽ സീറ്റിനായി സ്ത്രീകൾ തമ്മിൽ പൊരിഞ്ഞ പോര്; വീഡിയോ വൈറൽ; ഇതിനോടകം കണ്ടത് ഒരു ലക്ഷത്തിലേറെ പേർ
- കോളേജിലെ പ്രണയം; വിവാഹത്തിന് ശേഷമുള്ള പുനസമാഗമം ഇഷ്ടത്തെ അസ്ഥിയിൽ കയറ്റി; തൊടുപുഴയിൽ കാമുകൻ ജോലിക്കെത്തിയപ്പോൾ രണ്ടര വയസ്സുള്ള കുട്ടിയേയും മറന്ന് ഒളിച്ചോട്ടം; കൽപ്പറ്റയിലെ വാടക വീട്ടിൽ നിന്നും ഇഫാമും അജുമിയ മോളും കുടുങ്ങി; ഈ വിവാഹാനന്തര പ്രണയവും അഴിക്കുള്ളിൽ
- കഴിഞ്ഞ സാമ്പത്തിക വർഷം ലുലു മാൾ ഇന്ത്യക്ക് 51.4 കോടി നഷ്ടം; തുടർച്ചയായി രണ്ടാമത്തെ സാമ്പത്തിക വർഷവും നഷ്ടത്തിലായത് കോവിഡ് ഏൽപ്പിച്ച ആഘാതത്തിൽ; പുതിയ മാളുകൾ പൂർണ്ണമായും സജ്ജമാകുമ്പോൾ വരുമാനത്തിൽ കുതിപ്പുചാട്ടം പ്രതീക്ഷിച്ചു യൂസഫലി
- സംസ്ഥാനത്ത് പ്രചാരത്തിലുള്ള കറിപൗഡറുകളിലും കുടിവെള്ള പായ്ക്കറ്റുകളിലും വിഷമായ രാസവസ്തുക്കൾ; പരിശോധനയിൽ കണ്ടെത്തിയവയിൽ കരൾ, നാഡീവ്യൂഹം എന്നിവയ്ക്ക് തകരാറും കാൻസറും ഉണ്ടാക്കുന്നവ; ബ്രാഹ്മിൻ, നിറപറ, കിച്ചൺ ട്രഷേഴ്സ്, ഈസ്റ്റേൺ, വിൻകോസ് തുടങ്ങി പ്രമുഖ ബ്രാൻഡുകളിൽ രാസവസ്തുക്കൾ; പ്രോസിക്യൂഷൻ നടപടികൾ നടക്കുന്നുവെന്ന് ഭക്ഷ്യാസുരക്ഷാ വകുപ്പ്
- ചെങ്കൽചൂളയിലെ സിപിഎം പ്രവർത്തകനായ വിജയാണ് ഈ വാഹനത്തിന്റെ ഉടമ; 12 തവണ എകെജി സെന്ററിന്റെ മുന്നിൽ കൂടി കടന്നുപോയ വിജയ് പടക്കം എറിയാൻ മുൻകൂട്ടി നിശ്ചയിച്ച വ്യക്തിയുമായി ബന്ധപ്പെടുന്ന ദൃശ്യങ്ങളും പൊലീസിന്റെ പക്കൽ; വില്ലൻ ഐപി ബിനുവെന്ന് ജനംടിവിയും
- നാളെ ഇതു പറയാൻ ഞാൻ നിങ്ങൾക്ക് മുമ്പിലുണ്ടാകണമെന്നില്ല; ശബരിനാഥനെ പോലെ എനിക്ക് ജാമ്യത്തിൽ ഇറങ്ങാൻ കഴിഞ്ഞെന്ന് വരില്ല; അതു കൊണ്ട് ഇതിനെല്ലാം കാരണഭൂതനായ പിണറായി വിജയന് നൂറു കോടി അഭിവാദ്യങ്ങൾ! അടുത്ത അറസ്റ്റ് വിനു വി ജോണിന്റേതോ? പാസ്പോർട്ട് പുതുക്കാൻ പോയ ഏഷ്യാനെറ്റ് ന്യൂസ് അവതാരകൻ അറിഞ്ഞത് ഞെട്ടിക്കുന്ന സത്യം; പക പോക്കൽ കേരളത്തിൽ തുടരുമ്പോൾ
- കോപ്പിലെ പാപ്പൻ! ജോഷി വീണ്ടും ചതിച്ചു; തിരിച്ചുവരവ് പ്രതീക്ഷിച്ച് എത്തിയ ആരാധകർക്ക് കാണാനായത് അളിഞ്ഞ സുരേഷ് ഗോപിയെ; ഫോക്കസില്ലാത്ത തിരക്കഥയും ബോറൻ സംഭാഷണങ്ങളും; ആശ്വാസം ഗോകുൽ സുരേഷും ഷമ്മി തിലകനും; ജോഷിയും സുരേഷ് ഗോപിയുമൊക്കെ ഇനി സ്വയം വിരമിക്കണം!
- കുസാറ്റ് സിഗ്നൽ മുതൽ തൃക്കാക്കര ക്ഷേത്രം വരെ വാഹനങ്ങൾ ഇടിച്ചുതെറിപ്പിച്ച് മരണപ്പാച്ചിൽ; അമിത ലഹരിയിലുള്ള പാച്ചിൽ അവസാനിച്ചത് ടയർ പൊട്ടിയതോടെ; ചുറ്റും വളഞ്ഞ നാട്ടുകാർക്ക് നേരേ ഭീഷണിയും കൈയേറ്റശ്രമവും; സിനിമാ- സീരിയൽ താരം അശ്വതി ബാബുവും സുഹൃത്തും പിടിയിൽ
- 'അധികാരം ഉപയോഗിച്ച് ശ്രീറാമിന് എന്തും ചെയ്യാം; പക്ഷേ എനിക്കെന്താണ് സംഭവിക്കുക എന്ന് അറിയില്ല'; ഭർത്താവ് ഉപേക്ഷിച്ചു; മദ്യപാനി, അഹങ്കാരി, കാമഭ്രാന്തി തുടങ്ങിയ ചാപ്പകൾ വേറെയും; ഒറ്റരാത്രി കൊണ്ട് വിവാദനായിക; ശ്രീറാം വെങ്കിട്ടരാമൻ കളക്ടറായി അധികാരമേൽക്കുമ്പോൾ, എല്ലാം നഷ്ടപ്പെട്ട് വഫ
- പ്രണയിക്കുമ്പോൾ ലോറി ക്ലീനർ; ഓട്ടോ ഡ്രൈവറായത് കാമുകിയെ പൊന്നു പോലെ നോക്കാൻ; എട്ടു വർഷം മുമ്പത്തെ വിവാഹം തലവര മാറ്റി; ഭർത്താവിനെ 350 കോടി ആസ്തിക്കാരനാക്കി ഭാര്യയുടെ തന്ത്രങ്ങൾ; പാരമ്പര്യ വൈദ്യനെ വെട്ടി നുറുക്കി പുഴയിൽ എറിഞ്ഞതും അത്യാർത്തിയിൽ; വയനാട്ടിൽ നിന്നും നിലമ്പൂരിലെത്തി കോടികളുണ്ടാക്കിയ ഫസ്നയുടേയും ഭർത്താവിന്റേയും കഥ
- ഒരു പ്രോട്ടോക്കോളും ഞങ്ങൾക്ക് ബാധകമല്ല എന്ന് കരുതുന്ന കമ്മ്യൂണിസ്റ്റ് ക്യാപിറ്റലിസ്റ് കുടുംബവും കാര്യസ്ഥനും കേന്ദ്ര സർക്കാർ അറിയാതെ സ്വയം തീരുമാനിച്ചു നടത്തിയ ക്ലിഫ് ഹൗസ് പ്രോഗ്രാം! ഫോട്ടോ പുറത്തു വിട്ടത് അമിത് ഷായുടെ വിശ്വസ്തൻ; നേരിട്ടിറങ്ങി പ്രതീഷ് വിശ്വനാഥ്; പിണറായിയെ വെട്ടിലാക്കുന്ന കൂടുതൽ ചിത്രങ്ങൾ സ്വപ്ന പുറത്തു വിടുമോ?
- 'എന്റെ മുന്നിൽ വച്ച് എന്റെ ഫ്രണ്ടുമായി സെക്സിൽ ഏർപ്പെട്ടു; നിർബന്ധിച്ചു മദ്യവും കഞ്ചാവും എല്ലാം അടിപ്പിക്കാൻ തുടങ്ങി; സെക്സ് വീഡിയോ കാണാൻ നിർബന്ധിക്കും, ഭർത്താവ് സഞ്ജു എന്നെ നശിപ്പിച്ചു': ഹോക്കി താരം ശ്യാമിലിയുടെ ആത്മഹത്യയിലേക്ക് വെളിച്ചം വീശുന്ന ഡയറി പുറത്ത്
- കണ്ണൂരിലെ സർവ്വീസുകൾ നിർത്തുന്നത് പരിഗണിച്ച് ഇൻഡിഗോ? സാങ്കേതിക കാരണം പറഞ്ഞ് ബംഗ്ലൂരുവിൽ നിന്നുള്ള സർവ്വീസ് റദ്ദാക്കിയത് ചർച്ചകളിൽ; പിണറായിക്കും ജയരാജനും ഇനി തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്ക് നേരിട്ട് പറന്നിറങ്ങാൻ കഴിയുമോ? കണ്ണൂരിനെ പ്രതിസന്ധിയിലാക്കി വിമാന പ്രതിഷേധ വിവാദം; സർക്കാർ പ്രതികാരം ഭയന്ന് വിമാനക്കമ്പനി
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്