Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202117Sunday

ഒരു നിവർത്തിയുമില്ലാതെ കിച്ചുവിനെ വീട്ടിൽ നിർത്തി പോയ ബൈജുവും രാധയും; സ്‌ഫോടന സൈറൻ മുഴങ്ങുന്നതിന് തൊട്ടു മുമ്പ് കുറുമ്പനെ രക്ഷിക്കാൻ ഓടിയെത്തിയത് മൃഗ സ്‌നേഹി കൂട്ടായ്മ; ഫ്‌ളാറ്റ് പൊളിഞ്ഞു വീഴുന്നതിന് മുമ്പ് ഈ നായയും രക്ഷപ്പെട്ടു; ഗൂഗിളിൽ 'കൊച്ചി' ഉച്ചയ്ക്ക് രണ്ടിൽ എങ്കിൽ രാത്രിയോടെ അഞ്ചിലേക്കും താഴ്ന്നു; 'പൊളിക്കൽ ടൂറിസം' കൊച്ചിക്ക് ലഹരിയാകുമ്പോൾ

ഒരു നിവർത്തിയുമില്ലാതെ കിച്ചുവിനെ വീട്ടിൽ നിർത്തി പോയ ബൈജുവും രാധയും; സ്‌ഫോടന സൈറൻ മുഴങ്ങുന്നതിന് തൊട്ടു മുമ്പ് കുറുമ്പനെ രക്ഷിക്കാൻ ഓടിയെത്തിയത് മൃഗ സ്‌നേഹി കൂട്ടായ്മ; ഫ്‌ളാറ്റ് പൊളിഞ്ഞു വീഴുന്നതിന് മുമ്പ് ഈ നായയും രക്ഷപ്പെട്ടു; ഗൂഗിളിൽ 'കൊച്ചി' ഉച്ചയ്ക്ക് രണ്ടിൽ എങ്കിൽ രാത്രിയോടെ അഞ്ചിലേക്കും താഴ്ന്നു; 'പൊളിക്കൽ ടൂറിസം' കൊച്ചിക്ക് ലഹരിയാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ഒരു നിവർത്തിയുമില്ലാതെ കിച്ചുവിനെ വീട്ടിൽ നിർത്തി പോയ ബൈജുവും രാധയും; സ്‌ഫോടന സൈറൻ മുഴങ്ങുന്നതിന് തൊട്ടു മുമ്പ് കുറുമ്പനെ രക്ഷിക്കാൻ ഓടിയെത്തിയത് മൃഗ സ്‌നേഹി കൂട്ടായ്മ; ഫ്‌ളാറ്റ് പൊളിഞ്ഞു വീഴുന്നതിന് മുമ്പ് ഈ നായയും രക്ഷപ്പെട്ടു; ഗൂഗിളിൽ 'കൊച്ചി' ഉച്ചയ്ക്ക് രണ്ടിൽ എങ്കിൽ രാത്രിയോടെ അഞ്ചിലേക്കും താഴ്ന്നു;

കൊച്ചി: ഗൂഗിളിൽ ശനിയാഴ്ച ഇന്ത്യയിൽ നിന്ന് കൂടുതൽ തിരഞ്ഞത് മരട് ഫ്‌ളാറ്റാണ്. വൈകീട്ട് ഏഴുമണി ഗൂഗിൾ ട്രെൻഡിങ്ങിൽ മരട് ഫ്‌ളാറ്റ് അഞ്ചാമതെത്തി. അരലക്ഷത്തിലേറെപ്പേരാണ് ഇത് സെർച്ച് ചെയ്തത്. ഗൂഗിളിൽ തിരയുന്ന വിഷയങ്ങളെ താത്പര്യമനുസരിച്ച് ക്രോഡീകരിക്കുകയാണ് ഗൂഗിൾ ട്രെൻഡിങ് ചെയ്യുന്നത്. ആളുകളുടെ താത്പര്യം മാറുന്നതനുസരിച്ച് ഇതും മാറി മറിയും. ഉച്ചയ്ക്ക് ഒരുമണിയോടെ മരട് ഫ്‌ളാറ്റ് രണ്ടാം സ്ഥാനത്തായിരുന്നു. സ്‌പോർട്സ് ഒന്നാമതും. വൈകീട്ട് ഏഴിന്, ദിവസവുമുള്ള തിരയൽ പട്ടികയിൽ ആദ്യത്തെ പത്തുവിഷയങ്ങളിൽ അഞ്ചാമതായി 'മരട് ഫ്‌ളാറ്റ്' ഗൂഗിളിൽ നിറഞ്ഞു.

എച്ച് 2 ഒ ഹോളി ഫെയ്ത് ഫ്‌ളാറ്റ് 11 നു പൊളിക്കുമെന്നു പറഞ്ഞെങ്കിലും 17 മിനിറ്റോളം താമസിച്ചു 11.17നാണു പൊളിച്ചത്. നേവിയുടെ ഹെലികോപ്റ്റർ നിരീക്ഷണത്തിനായി പറന്നപ്പോഴുണ്ടായ ആശങ്കയും 200 മീറ്റർ പരിധിക്കുള്ളിൽ ആകാശത്തു ചില സ്വകാര്യ ഡ്രോണുകൾ പറക്കുന്നതു കണ്ടെത്തിയതുമൊക്കെയായിരുന്നു സ്‌ഫോടനം വൈകാൻ കാരണം. ഇതിന് അപ്പുറത്തേക്ക് എല്ലാം പ്രതീക്ഷിച്ച പോലെ നടന്നു. ശനിയാഴ്ച രാവിലെ 8 മുതൽ വൈകിട്ട് 5 വരെ ഫ്‌ളാറ്റുകളുടെ 200 മീറ്റർ ചുറ്റളവിൽ നിരോധനാജ്ഞ ഏർപ്പെടുത്തിയാണ് പൊളിക്കൽ നടപടികൾ പൂർത്തിയാക്കിയത്. രാവിലെ 9.30 ന് മുൻപു ഫ്‌ളാറ്റുകൾക്ക് 200 മീറ്റർ ചുറ്റളവിൽ നിന്ന് എല്ലാവരെയും ഒഴിപ്പിച്ചു. 200 മീറ്റർ ചുറ്റളവിലെ പ്രാദേശിക റോഡുകളിൽ 10.30 മുതൽ ഗതാഗത നിരോധനം ഏർപ്പെടുത്തിയ ശേഷമാണ് പൊളിക്കൽ നടപടികളിലേക്കു കടന്നത്. നാവികസേനാ ഹെലികോപ്റ്റർ നിരീക്ഷണവും നടത്തി. തേവര- കുണ്ടന്നൂർ റോഡിലും ദേശീയ പാതയിലും 10.55 മുതൽ ഗതാഗത നിരോധനം ഏർപ്പെടുത്തി. ഇത് ഫ്‌ളാറ്റുകൾ പൊളിച്ചതിനു പിന്നാലെ ഒഴിവാക്കി.

പൊളിക്കൽ ടൂറിസം ചർച്ചയാകുമ്പോൾ

കൊച്ചിയിൽ നേരിട്ടെത്തി 'പൊളിക്കൽ ടൂറിസ'ത്തിന്റെ അത്യപൂർവ കാഴ്ച നേരിട്ടു കണ്ടത് ആയിരങ്ങളായിരുന്നു. ഫ്‌ളാറ്റ് പൊളിക്കലിന്റെ ആശങ്കയ്ക്കും കൗതുകത്തിനും അപ്പുറം ചില ചിന്തകളും അവരിലൊരാൾ പങ്കിട്ടു. ' സത്യം പറഞ്ഞാൻ വിഷമം തോന്നി. ഇത്രയും വലിയ ഫ്‌ളാറ്റുകൾ പൊളിക്കുന്നതിനു പകരം, സർക്കാർ ഏറ്റെടുത്ത് എന്തെങ്കിലും ചെയ്യേണ്ടതായിരുന്നു. നശിപ്പിക്കാൻ എളുപ്പമാണ്'-ഇതായിരുന്നു പലരും ഉയർത്തിയ പൊതു വികാരം. കാണാനെത്തിയവർ മരട് മേഖലയിലെ ചെറുകിട, ഇടത്തരം ഹോട്ടലുകളിൽ തലേന്നു തന്നെ മുറിയെടുത്തിരുന്നു. നഗരത്തിലെ ബന്ധുവീടുകളിൽ താമസിച്ചു 'പൊളിക്കൽ' കാണാൻ മരട്, കുണ്ടന്നൂർ ഭാഗത്തേക്കു വന്നവരുമുണ്ടായിരുന്നു. മൊബൈൽ ഫോൺ ക്യാമറാ ദൃശ്യം ലഭിക്കാൻ സാധ്യതയുള്ള സ്ഥലങ്ങളിലെല്ലാം ജനം നിലയുറപ്പിച്ചിരുന്നു.

ആദ്യ സ്‌ഫോടനം കഴിഞ്ഞതോടെ ആൽഫ സെറീൻ തകർക്കുന്നതു കാണാൻ മുന്നിൽക്കണ്ട വഴികളിലൂടെയെല്ലാം ജനത്തിന്റെ ഓട്ടം. പലരുടെയും ശ്രമം അവസാനിച്ചതു പൊലീസുദ്യോഗസ്ഥരുടെ മുന്നിൽ. കെട്ടിടങ്ങൾക്കു പിന്നിലൂടെയും മറ്റും വഴി കണ്ടുപിടിച്ചു ചിലർ ഫ്‌ളാറ്റുകൾ കാണാനാവുന്ന സ്ഥലത്തെത്തുന്നതിൽ വിജയം വരിച്ചു. വീണ്ടും സൈറൺ...വീണ്ടും സ്‌ഫോടനം... ഇക്കുറി ശബ്ദം അൽപം കൂടുതൽ... 11.44ന് ആൽഫ സെറീന്റെ ആദ്യ ടവർ നിലംപൊത്തി. 2 മിനിറ്റിനു ശേഷം 11.46നു രണ്ടാം ടവറിലും സ്‌ഫോടനങ്ങൾ അരങ്ങേറി. ഇത്തവണ പൊടിപടലങ്ങൾ കായൽ മറികടന്നെത്തി മരട് നഗരസഭ ഓഫിസിനെ മൂടി. ഇവിടെ തമ്പടിച്ചിരുന്ന ഉദ്യോഗസ്ഥരെല്ലാം സുരക്ഷിത സ്ഥാനങ്ങളിലേക്ക് ഓടി മാറി.

പിന്നെ, വീണ്ടും കാത്തുനിൽപ്. ഫ്‌ളാറ്റുകൾക്കു സമീപത്തേക്കു പോയി തകർച്ചയുടെ ദൃശ്യങ്ങൾ പകർത്താനായി. ജനക്കൂട്ടത്തിന്റെ മോഹം ഒടുവിൽ പൂവണിഞ്ഞത്, 12.37നു പാലം ഗതാഗതത്തിനായി തുറന്നു കൊടുത്തതോടെ. കൂട്ടയോട്ടമായിരുന്നു പാലത്തിലേക്ക്. ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പൊലീസ് പണിപ്പെട്ടു. കെട്ടിട അവശിഷ്ടങ്ങളുടെ പശ്ചാത്തലത്തിൽ ആയിരക്കണക്കിനു സെൽഫികൾ പിറന്നു. പലരും സമൂഹമാധ്യമങ്ങളിൽ ലൈവ് നൽകി ലൈക്കുകൾ വാരിക്കൂട്ടുന്ന തിരക്കിലായിരുന്നു. ആൾക്കൂട്ടം ഗതാഗതത്തിനു തടസ്സം സൃഷ്ടിച്ചതോടെ പലരെയും പൊലീസ് ഓടിച്ചുവിട്ടു.

കിച്ചുവും സുരക്ഷിതൻ

ആെൽഫാ സെറിൻ ഫ്‌ളാറ്റിനു തൊട്ടടുത്തു നികർത്തിൽ ബൈജുവിന്റെയും സഹോദരി രാധയുടെയും നായ 'കിച്ചു'വിനെ വൺനസ് മൃഗസ്‌നേഹി കൂട്ടായ്മയെത്തി രക്ഷിച്ചു. സാഹചര്യങ്ങളുടെ സമ്മർദം കൊണ്ടു കിച്ചുവിനെ വീട്ടിൽ വിട്ടുപോകേണ്ടി വന്ന അവസ്ഥ വാർത്തയായിരുന്നു. തുടർന്നാണു വൺനസിലെ ക്യാംപെയ്ൻ കോ ഓർഡിനേറ്റർ ഷിജിൻ മാത്യു, കൃഷ്ണപ്രിയ എന്നിവരുടെ നേതൃത്വത്തിൽ കിച്ചുവിനെ തൃപ്പൂണിത്തുറയിലെ ബോർഡിങിലേക്കു മാറ്റിയത്. സ്‌ഫോടന സൈറൻ മുഴക്കുന്നതിനു തൊട്ടുമുൻപാണു സംഘം എത്തിയത്. ബൈജുവും രാധയും നാളെ തിരിച്ചെത്തുമെന്നാണു കരുതുന്നത്. ഇവർ എത്തിയാലുടൻ നായയെ തിരിച്ചേൽപ്പിക്കുമെന്നു ഷിബിൻ പറഞ്ഞു.

ചങ്ങലയിൽ തളച്ചിട്ട നിലയിലായിരുന്നു കിച്ചു. ഈ കെട്ടഴിച്ചായിരുന്നു രക്ഷാപ്രവർത്തനം. രക്ഷിക്കാനെത്തിയവരോട് ഈ കുറുമ്പൻ കൂറുകാട്ടുകയും ചെയ്തു.

എല്ലാം ശുഭം

ഏറെ വിവാദങ്ങൾക്കും ആശങ്കകൾക്കും ഒടുവിൽ മരടിലെ നാല് ഫ്ളാറ്റുകളിൽ രണ്ട് ഫ്ളാറ്റുകൾ ഇന്ന് തകർക്കപ്പെട്ടിരിക്കുകയാണ്. ഹോളിഫെയ്ത്ത് എച്ച്2ഒയും, ആൽഫ സെറീൻ ഫ്ളാറ്റുമാണ് ഇന്ന് നിയന്ത്രിത സ്ഫോടനത്തിലൂടെ തകർക്കപ്പെട്ടത്. രാവിലെ 11 മണിക്ക് എച്ച്2ഒയും 11.30 ഓടെ ആൽഫയും സ്ഫോടനത്തിലൂടെ തകർക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. അതിനാൽ തന്നെ രാവിലെ പത്ത് മണിക്ക് മുമ്പേ ജനങ്ങളും മാധ്യമ പ്രവർത്തകരും ഫ്ളാറ്റിന് സമീപത്തായി എത്തിച്ചേർന്നിരുന്നു. എന്നാൽ മുൻകൂട്ടി അറിയിച്ചിരുന്ന സമയ ക്രമത്തിൽ അല്ല ഫ്ളാറ്റുകൾ തകർക്കപ്പെട്ടത്. എച്ച്2ഒ 11 ന് ശേഷവും, ആൽഫ 11.45 ഓടെയുമാണ് തകർക്കപ്പെട്ടത്.

ഇന്ത്യയിൽ തന്നെ ആദ്യമായാണ് ഇത്തരത്തിൽ വലിയ കെട്ടിട സമുച്ചയം നിയന്ത്രിത സ്ഫോടനത്തിന് വിധേയമായത്. അതുകൊണ്ട് തന്നെ പല സ്ഥലങ്ങളിൽ നിന്നുമായി നിരവധിയാളുകളാണ് ഫ്ളാറ്റ് തകർക്കപ്പെടുന്നത് കാണാനായി എത്തിയത്. ഫ്ളാറ്റിന്റെ പരിസര പ്രദേശങ്ങളിലും ഫ്ളാറ്റിന്റെ സമീപത്തുള്ള കെട്ടിങ്ങളുടെ മുകളിലുമായാണ് ഫ്ളാറ്റ് തകർക്കപ്പെടുന്നത് നേരിൽ കാണാനെത്തിയവർ തമ്പടിച്ചിരുന്നത്. ഏറെ നേരം കാത്തിരുന്നതിന് ശേഷം രണ്ട് ഫ്ളാറ്റും തകർക്കപ്പെട്ടപ്പോൾ ആർപ്പുവിളിച്ചാണ് കുറെ പേരെല്ലാം ഫ്ളാറ്റ് തകർക്കപ്പെടുന്നത് കണ്ട് നിന്നത്.

ആദ്യം തകർക്കപ്പെട്ട എച്ച്2ഒ ഫ്ളാറ്റ് വലിയ ശബ്ദമോ പ്രകമ്പനമോ സൃഷ്ടിച്ചില്ല. എന്നാൽ രണ്ടാമതെ തകർക്കപ്പെട്ട ആൽഫ സെറീൻ ഫ്ളാറ്റ് തകർക്കപ്പെട്ടപ്പോൾ വലിയ ശബ്ദവും പ്രകമ്പനവുമാണ് അനുഭവപ്പെട്ടത്. ആൽഫാ ഫ്ളാന്റെ നിർമ്മാണത്തിൽ ഇഷ്ടിക ഉപയോഗിച്ചതും, ആൽഫയിൽ കൂടുതൽ വെടിമരുന്ന് നിറച്ചതുമാണ് എച്ച്2ഒ ഫാളാറ്റ് തകർക്കപ്പെട്ടപ്പോൾ ഉണ്ടായ പ്രകമ്പനത്തെക്കാൾ കൂടുതൽ പ്രകമ്പനവും ശബ്ദവും ആൽഫ തകർക്കപ്പെട്ടപ്പോൾ ഉണ്ടാവാൻ കാരണം. സ്ഫോടനത്തിന് ശേഷം സമീപ പ്രദേശങ്ങളിൽ പൊടി നിറയുകയും ചെയ്തു. അതിന് ശേഷം ഫയർ ആൻഡ് റെസ്‌ക്യൂ എത്തി റോഡിൽ വെള്ളം ഒഴിച്ച് പൊടി ശമിപ്പിച്ചതിന് ശേഷമാണ് എച്ച്2ഒയ്ക്ക് മുന്നിലുള്ള പാലത്തിൽ കൂടി വാഹനങ്ങളെ കടത്തി വിട്ടത്.

അധികൃതർ നേരത്തെ അറിയിച്ചിരുന്നത് പോലെ തന്നെ നേരത്തെ നിശ്ചയിച്ചിരുന്ന സ്ഥല പരിധിക്കുള്ളിൽ തന്നെയാണ് ഫ്ളാറ്റ് തകർന്ന് വീണത്. നാട്ടുകാർ ആശങ്കപ്പെട്ടത് പോലെ സമീപത്തുള്ള വീടുകളിലേക്ക് ഫ്ളാറ്റിന്റെ ഏതെങ്കിലും ഭാഗങ്ങൾ തെറിച്ച് വീണുള്ള അപകടങ്ങൾ ഉണ്ടാവുകയോ വീടുകൾക്ക് കാര്യമായ കേടുപാടുകൾ ഉണ്ടാകുകയോ ചെയ്തില്ല. കൃത്യമായ സുരക്ഷയോടെ തന്നെയായിരുന്നു ഫ്ളാറ്റ് തകർക്കപ്പെട്ടത്. എച്ച2ഒ ഫ്ളാറ്റിന് തൊട്ട് മുന്നിലുള്ള പഴയ വീടിന് പോലും ഒന്നും സംഭവിച്ചില്ല എന്നത് ശ്രദ്ധേയമാണ്. ഫ്ളാറ്റ് തകർന്ന് വീണപ്പോൾ ചെറിയൊരു ഭാഗം വീണ് വീടിന്റെ ടറസിന്റെ ഒരു ചെറിയ ഭാഗം തകർന്നു എന്ന് അല്ലാതെ മറ്റ് കേടുപാടുകളൊന്നും പഴയ വീടിന് പോലും സംഭവിച്ചില്ല. അത്രയും കരുതലോടുകൂടിയാണ് ഫ്ളാറ്റ് സമുച്ചയങ്ങൾ തകർക്കപ്പെട്ടത്.

കഷ്ടപ്പെട്ടത് പൊലീസ്

എച്ച്2ഒ ഫ്ളാറ്റും, ആൽഫയുടെ രണ്ട് ടവറുകളും തകർക്കപ്പെടുന്നത് കാണാനെത്തിയവരെ നിയന്ത്രിക്കാൻ 2000 പൊലീസുകാരാണ് ഫ്ളാറ്റിന്റെ പരിസരത്തായി ഉണ്ടായത്. ആളുകളെ നിയന്ത്രിക്കാൻ പൊലീസുകാർ കുറച്ചധികം കഷ്ടപ്പെട്ടു. ഗതാഗതനിയന്ത്രണവും പൊലീസിന് മുന്നിലുണ്ടായിരുന്ന വെല്ലുവിളിയായിരുന്നു. എന്നാൽ വിചാരിച്ചത് പോലെ തന്നെ കാര്യങ്ങൾ കൊണ്ടുപോവാൻ അധികാരികളെ കൊണ്ട് സാധിച്ചു. ഫ്ളാറ്റ് തകർക്കപ്പെടുന്നത് കാണാൻ എത്തിയവർ ഫ്ളാറ്റുകൾ തകർക്കപ്പെട്ടതിന് ശേഷം ഫ്ളാറ്റിന്റെ അവശിഷ്ടങ്ങൾ കാണാനും എത്തിയിരുന്നു. ഇതെല്ലാം കഴിഞ്ഞാണ് ജനങ്ങൾ പിരിഞ്ഞ് പോയത്.

ഇന്നലത്തെ ഫ്ളാറ്റ് സ്ഫോടനം കാണാൻ എത്തിയവർ അല്ലെങ്കിൽ അതിൽ കൂടുതൽ ആളുകൾ ഇന്ന് നടക്കുന്ന സ്ഫോടനം കാണാൻ എത്തുമെന്നത് ഉറപ്പാണ്. ഇന്ന് അവധി ദിവസമായതിനാൽ തന്നെ കാണാൻ എത്തുന്നവരുടെ എണ്ണത്തിൽ വർധനവ് ഉണ്ടാവാൻ സാധ്യതയുണ്ട്. ഗോൾഡൻ കായലോരവും, ജെയിൻ കോറൽ കോവുമാണ് ഇന്ന് തകർക്കപ്പെടാനൊരുങ്ങുന്ന രണ്ട് ഫ്ളാറ്റ് സമുച്ചയങ്ങൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP