Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നിയന്ത്രിത സ്‌ഫോടനത്തിലൂടെ തകരുന്നതും കാത്ത് മരടിലെ ഫ്‌ളാറ്റുകൾ; സ്‌ഫോടക വസ്തുക്കൾ സുരക്ഷിതമായി എത്തിച്ച് രണ്ടു ഫ്‌ളാറ്റുകളിലെ മുന്നൊരുക്കങ്ങൾ; മൂന്നിടത്ത് എതിർുപ്പുമായി നാട്ടുകാർ; ഫ്‌ളാറ്റുകൾ പൊളിക്കുന്നത് ജനുവരി 11, 12 ദിവസങ്ങളിലെന്ന നിലപാടിൽ ഉറച്ച് ജില്ലാ ഭരണകൂടം; സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തി വിദഗ്ധരും; കൂറ്റൻ മാളിക ചില്ലു കൊട്ടാരം പോലെ തകരുമെന്ന് ഉറപ്പിക്കാൻ കരുതലോടെ പിണറായി സർക്കാരും

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: സുപ്രീം കോടതി നിർദ്ദേശ പ്രകാരം മരടിൽ പൊളിക്കുന്ന ഫ്‌ളാറ്റുകളിൽ നിയന്ത്രിത സ്‌ഫോടനം നടത്താൻ ഇനി 10 ദിവസം. സ്‌ഫോടനത്തിനു മുന്നോടിയായി ഇടഭിത്തികൾ നീക്കിയതോടെ ഫ്‌ളാറ്റുകൾ ഇപ്പോൾ അസ്ഥികൂടമായിക്കഴിഞ്ഞു. പെട്രോളിയം ആൻഡ് എക്‌സ്‌പ്ലോസിവ്‌സ് സേഫ്റ്റി ഓർഗനൈസേഷന്റെ (പെസോ) അന്തിമ അനുമതി ലഭിച്ചു കഴിഞ്ഞാൽ ഫ്‌ളാറ്റുകളിൽ സ്‌ഫോടക വസ്തു നിറയ്ക്കാൻ തുടങ്ങും.എച്ച്2ഒ ഹോളിഫെയ്ത്തും, ജെയിൻ കോറൽ കോവുമാണ് നിയന്ത്രിത സ്ഫോടനത്തിന് മുന്നോടിയായുള്ള ഒരുക്കങ്ങൾ പൂർത്തിയായ ഫ്ളാറ്റുകൾ.

ഇരു ഫ്ളാറ്റുകളിലും സ്ഫോടക വസ്തുക്കൾ നിറയ്ക്കാനുള്ള മുഴുവൻ ദ്വാരങ്ങളും പൂർത്തിയായിട്ടുണ്ട്. ഫ്ളാറ്റ് പൊളിക്കുന്നതിന് കരാറെടുത്ത കമ്പനി പ്രതിനിധികളാണ് ഇത് അറിയിച്ചത്. അതേസമയം കോൺക്രീറ്റ് അവശിഷ്ടങ്ങൾ നീക്കുന്ന ജോലി പുരോഗമിച്ചുകൊണ്ടിരിക്കുന്ന ഗോൾഡൻ കായലോരവും രണ്ട് ദിവസത്തിനുള്ളിൽ നിയന്ത്രിത സ്ഫോടനിത്തിന് മുന്നോടിയായുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി സജ്ജമാകും. മാത്രമല്ല ഇവിടെ താഴത്തെ നിലകളിൽ ദ്വാരങ്ങളിടുന്ന ജോലി കൂടി പൂർത്തിയാകാനുണ്ട്.

എച്ച്2ഒ ഹോളി ഫെയ്ത്ത്

സമീപത്ത് തേവര കുണ്ടന്നൂർ പാലം, ഇന്ത്യൻ ഓയിൽ കോർപറേഷന്റെ പൈപ് ലൈൻ, തൊട്ടടുത്ത് വീട് എന്നിവ ഉള്ളതിനാൽ നിയന്ത്രിത സ്‌ഫോടനം ഏറ്റവും സങ്കീർണമായത് ഇവിടെ.സ്‌ഫോടനം നടത്തുന്നത് ഗ്രൗണ്ട്, 1, 3, 5, 11, 16 നിലകളിൽ; ജനുവരി 11നു 11ന്

ആൽഫ സെറീൻ

ഫ്‌ളാറ്റ് പൊളിക്കുന്നതുമായി ബന്ധപ്പെട്ടു സമീപവാസികളുടെ ശക്തമായ പ്രതിഷേധം നിലനിൽക്കുന്നത് ഇവിടെ. സമീപത്തെ 18 വീടുകളിൽ ഇതിനകം വിള്ളൽ വീണു.തൂണുകളിൽ ദ്വാരങ്ങളിടുന്നതു പൂർത്തിയായി. .സ്‌ഫോടനം നടത്തുക ഗ്രൗണ്ട്, 1, 2, 5, 7, 9, 11, 14 നിലകളിൽ; ജനുവരി 11നു 11.30ന്

ഗോൾഡൻ കായലോരം

പൊളിക്കുന്നതിൽ ഏറ്റവും ചെറിയ ഫ്‌ളാറ്റ്. സ്‌ഫോടനങ്ങൾ നടത്തുക ഗ്രൗണ്ട്, 1, 2, 7, 13 നിലകളിൽ; സ്‌ഫോടനം ജനുവരി 12നു 2ന്.ഗോൾഡൻ കായലോരത്തിന് പുറമേ നെട്ടൂർ ആൽഫ സെറീനിലെ ജോലികളും അവസാന ഘട്ടത്തിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. ഈ ഫ്ളാറ്റുകളിൽ കൂടി മുന്നൊരുക്കങ്ങൾ പൂർത്തിയായാൽ. സുപ്രീം കോടതി വിധി അനുസരിച്ചുള്ള ഫ്ളാറ്റ് പൊളിക്കൽ നടപടികൾ സിശ്ചിത സമയത്തിനുള്ളിൽ തന്നെ പൂർത്തിയാകും. അതേസമയം സ്ഫോടനത്തിനായുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയ എച്ച്2ഒ ഹോളിഫെയ്ത്ത് , ജെയിൻ കോറൽ കോവ് എന്നീ ഫ്ളറ്റുകളിലെ തൂണുകൾ കമ്പിവലയും ജിയോ ടെക്സ്റ്റൈലും ഉപയോഗിച്ച് പൊതിഞ്ഞിട്ടുണ്ട്.

ജനുവരി 11,12 തീയതികളിലായാണ് മരടിലെ ഫ്ളാറ്റുകൾ നിയന്ത്രിത സ്ഫോടനത്തിന് വിധേയമാക്കുക. അതിനോട് അനുബന്ധിച്ച് ജനുവരി 3,4 തിയതികളിലായി ഫ്ളാറ്റുകളിൽ സ്ഫോടക വസ്തുക്കൾനിറയ്ക്കുന്നത് പൂർത്തായികും. അതേസമയം ഫ്ളാറ്റുകളിലെ ഒരുക്കങ്ങൾ വിലയിരുത്താനും സ്ഫോടന പദ്ധതിക്ക് അന്തിമ രൂപം നൽകാനുമായി സാങ്കേതിക വിദഗ്ദ സമിതി ചേർന്നു. യോഗത്തിൽ സ്ഫോടനത്തിന് മുന്നോടിയായുള്ള സുരക്ഷ ക്രമീകരണങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങളും ചർച്ച ചെയ്തിട്ടുണ്ട്. കൂടാതെ പൊളിക്കാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്ന ഫ്ളാറ്റുകളിലും വിദഗ്ധ സംഘം സന്ദർശനം നടത്തും.

നിയന്ത്രിത സ്ഫോടനത്തിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായി കൊണ്ടിരിക്കുന്ന ഫ്ളാറ്റുകൾ ഇനി നിയന്ത്രിത സ്ഫോടനത്തിന് വിധേയമാകാൻ ദിവസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. ഇതിന് മുന്നോടിയായുള്ള സുരക്ഷാ ക്രമീകരണങ്ങൾക്ക് മുൻഗണന കൊടുക്കുന്നുമുന്നുണ്ട്.

അതുകൊണ്ട് തന്നെയാണ് സ്ഫോടനത്തിന് വിധേയമാക്കപ്പെടുന്ന ഫ്ളാറ്റുകൾക്ക് സമീപം താമസിക്കുന്നവരോട് മാറി താമസിക്കാൻ ആവശ്യപ്പെട്ടതും. എന്നാൽ ഫ്ളാറ്റുകൾ തകർന്നു വീഴുമ്പോൾ തങ്ങളുടെ വീടുകൾക്ക് എന്ത് സംഭവിക്കുമെന്നുള്ള ആശങ്കയിലാണ് നാട്ടുകാർ. കാരണം ഇപ്പോൾ തന്നെ വീടുകളിൽ വീണിരിക്കുന്ന വിള്ളലുകളാണ് ഇവരുടെ ആശങ്ക വർധിപ്പിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP