Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202118Monday

ഭൂം.. എല്ലാം തവിടുപൊടി..! മരടിലെ 19 നിലയുള്ള ഹോളിഫെയ്ത്ത് എച്ച്.ടു.ഒ ഫ്‌ളാറ്റ് സ്‌ഫോടനത്തിലൂടെ തകർത്തു; മരടിലെ ഫ്‌ളാറ്റ് ഭീമൻ നിലപംപൊത്തിയത് 11.17 മണിയോടെ; സ്‌ഫോടനത്തിന് പിന്നാലെ ചുറ്റും വമ്പൻ പൊടിപടലും പടർന്നു; വമ്പൻ കെട്ടിടത്തിന്റെ പതനം നേരിൽ കണ്ടു ആർപ്പുവിളിച്ചു കാഴ്‌ച്ചക്കാരായി എത്തിയവർ; ടെലിവിഷനിലൂടെയും സോഷ്യൽ മീഡിയയിലൂടെയും ഫ്‌ളാറ്റ് പൊളിക്കുന്നത് കണ്ടത് ലക്ഷങ്ങൾ; ഇന്നലെ വരെ തല ഉയർത്തി നിന്ന അംബരചുംബി ഇന്ന് വെറും അവശിഷ്ടം

ഭൂം.. എല്ലാം തവിടുപൊടി..! മരടിലെ 19 നിലയുള്ള ഹോളിഫെയ്ത്ത് എച്ച്.ടു.ഒ ഫ്‌ളാറ്റ് സ്‌ഫോടനത്തിലൂടെ തകർത്തു; മരടിലെ ഫ്‌ളാറ്റ് ഭീമൻ നിലപംപൊത്തിയത് 11.17 മണിയോടെ; സ്‌ഫോടനത്തിന് പിന്നാലെ ചുറ്റും വമ്പൻ പൊടിപടലും പടർന്നു; വമ്പൻ കെട്ടിടത്തിന്റെ പതനം നേരിൽ കണ്ടു ആർപ്പുവിളിച്ചു കാഴ്‌ച്ചക്കാരായി എത്തിയവർ; ടെലിവിഷനിലൂടെയും സോഷ്യൽ മീഡിയയിലൂടെയും ഫ്‌ളാറ്റ് പൊളിക്കുന്നത് കണ്ടത് ലക്ഷങ്ങൾ; ഇന്നലെ വരെ തല ഉയർത്തി നിന്ന അംബരചുംബി ഇന്ന് വെറും അവശിഷ്ടം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ശ്വാസം അടക്കിപ്പിടിച്ചു കൊണ്ട് ജനലക്ഷങ്ങൾ നോക്കി നിൽക്കേ മരടിലെ 19 നിലകളുള്ള ഫ്‌ളാറ്റ് സ്‌ഫോടനത്തിലൂടെ തകർത്തു. സുപ്രീംകോടതി ഉത്തരവ് പ്രകാരം ഹോളിഫെയ്ത്ത് എച്ച്.ടു.ഒ ഫ്‌ളാറ്റാണ് സ്‌ഫോടനത്തിലൂടെ തകർത്തത്. 11.17 മണിയോടെയാണ് സ്‌ഫോടനത്തിലൂടെ അംബരചുംബിയായ കെട്ടിടം വെറും തവിടുപൊടിയായി മാറിയത്. സ്‌ഫോടനം നടത്തിയവർ അവകാശപ്പെട്ടതു പോലെ യാതൊരു പിഴവും സംഭവിക്കാതെയാണ് സ്‌ഫോടനം ഉണ്ടായത്. നേരത്തെ നിശ്ചയിച്ചു പോലെ 11.17-ന് ബ്ലാസ്റ്റർ വിരലമർന്നതോടെ അംബരചുംബി വെറും അവശിഷ്ടങ്ങളായി നിലംപതിക്കുകയായിരുന്നു. പിന്നാലെ വലിയ പൊടിപടലവും അന്തരീക്ഷത്തിൽ ഉർന്നു.

പൊളിക്കുന്നതിന് മുന്നോടിയായി ആദ്യ സൈറൺ 10.30 നായിരുന്നു നിശ്ചയിച്ചത്. 10.32-ന് സൈറൺ മുഴങ്ങി. സുരക്ഷ വിലയിരുത്തുന്നതിന്റെ ഭാഗമായി നാവികസേനയുടെ ഹെലികോപ്റ്റർ നിരീക്ഷണം നടത്തിയതിനെ തുടർന്ന് രണ്ടാമത്തെ സൈറൺ വൈകി. 10.55-ന് നിശ്ചയിച്ച രണ്ടാമത്തെ സൈറൺ 11.10-നാണ് മുഴങ്ങിയത്. അവസാനത്തേതും മൂന്നമത്തേതുമായ സൈറൺ 11.17 ന് മുഴങ്ങിയതിന് പിന്നാലെ സ്ഫോടനം ഉണ്ടായത്.

സ്‌ഫോട്‌നത്തിന് പിന്നാലെ കാഴ്‌ച്ചകളെയും ക്യാമറകളെയും മറച്ച് പൊടിപടലും ഉയർന്നു പൊങ്ങി. മിനിറ്റുൾക്ക് ശേഷം പൊടിയങ്ങുമ്പോൾ കാണുന്ന കാഴ്ച കോൺക്രീറ്റ് അവിശിഷ്ടമായി മാറുകയായിരുന്നു ഹോളി ഫെയ്ത്ത് എച്ച്ടുഒ. കായലിലേക്ക് പോലും അവശിഷ്ടങ്ങൾ തെറിക്കാതെ എല്ലാം കൃത്യമായ തന്നെ നടത്താൻ അധികൃതർക്ക് സാധിച്ചു.

ഫ്‌ളാറ്റുകളുടെ 200 മീറ്റർ ചുറ്റളവിൽ വൈകിട്ട് 5 മണി വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. സമീപവാസികളെയും റോഡുകളിലെ കാഴ്ചക്കാരേയും മാറ്റിയിരുന്നു. ഫ്‌ളാറ്റുകൾ തകർന്നുവീഴുമ്പോഴുള്ള പൊടി 50 മീറ്റർ ചുറ്റളവിൽ നിറഞ്ഞു. വൻ ജനക്കൂട്ടമാണ് സ്‌ഫോടനം കാണാൻ കൊച്ചിയിൽ തടിച്ചുകൂടിയത്. ഇവർ ഫ്‌ളാറ്റ് തകർന്നുവീഴുന്ന കാഴ്‌ച്ചയെ ആർപ്പുവിളികളോടെയാണ് സ്വീകരിച്ചത്. രണ്ടാം സൈറൺ വൈകിയത് ചെറിയ ആശങ്ക സൃഷ്ടിച്ചെങ്കിലും എല്ലാം മുൻകൂട്ടി തിരുമാനിച്ചതു പോലെ സംഭവിക്കുകയായിരുന്നു.

കേരളത്തിൽ ഇത്തരത്തിൽ പൊളിച്ചു നീക്കുന്ന ആദ്യ ഫ്ളാറ്റാണ് ഹോളിഫെയ്ത്ത്. രണ്ടാം സ്ഫോടനം നെട്ടൂർ ആൽഫ സെറീൻ ഫ്ളാറ്റിലാണ് നടന്നത്. നാളെയാണ് മറ്റ് രണ്ട് ഫ്‌ളാറ്റുകൾ സ്‌ഫോടനത്തിലൂടെ തകർക്കു. ജെയിൻ കോറൽ കോവ്, ഗോൾഡൻ കായലോരം എന്നിവയാണ് തകർക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP