Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202028Wednesday

മരട് ഫ്ളാറ്റ് പൊളിക്കുന്ന സമയക്രമത്തിൽ മാറ്റമില്ല; ദ്വാരങ്ങളിൽ സ്ഫോടക വസ്തുക്കൾ നിറച്ച് കഴിഞ്ഞാൽ ഫ്ളാറ്റ് പരിസരത്ത് നിയന്ത്രണം കർശനമാക്കും; ജോലിക്കാർ ഉൾപ്പെടെയുള്ളവർ മൊബൈൽ ഫോണുകൾ ഉപയോഗിക്കരുത്; 200 മീറ്റർ പരിധിയിൽ ഡ്രോണുകൾ അനുവദിക്കില്ല; സ്ഫോടനത്തിന് മുമ്പായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതെല്ലാമാണ്...

പി.എസ് സുവർണ

കൊച്ചി : മരടിലെ ഫ്ളാറ്റുകൾ പൊളിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ വലിയ ആശങ്കയിലാണ് പരിസരവാസികൾ. അതുകൊണ്ട് തന്നെ ഫ്ളാറ്റ് പൊളിക്കുന്ന സമയക്രമം മാറ്റണമെന്ന് പരിസരവാസികൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ മരട് ഫ്ളാറ്റ് പൊളിക്കുന്ന സമയക്രത്തിൽ മാറ്റം വരുത്താൻ സാധ്യതയില്ലെന്നാണ് അറിയുന്നത്.

സമയമാറ്റത്തെ സംബന്ധിച്ച് നടത്തിയ ചർച്ചയിൽ തീരുമാനമൊന്നുമുണ്ടായതുമില്ല. എന്തെന്നാൽ സമയക്രമത്തിൽ മാറ്റം വരുത്തിയാൽ കൂടുതൽ ബുദ്ധിമുട്ട് ഉണ്ടായേക്കാം എന്നാണ് സമിതിയുടെ വിലയിരുത്തൽ. മാത്രമല്ല സമയക്രമം മാറ്റണമെന്നത് പരിസരവാസികളുടെ അപേക്ഷ മാത്രമായിരുന്നെന്നും സബ് കലക്ടർ സ്നേഹിൽ കുമാർ പറഞ്ഞു.

അതേസമയം സമയക്രമം സുപ്രീംകോടതിയിൽ നൽകിയതാണെന്നും. പൊളിക്കാൻ ചുമതലയുള്ള കമ്പനികൾ സമയക്രമത്തിൽ മാറ്റം വരുത്തുന്നതിനെക്കുറിച്ച് ഇതുവരെയും പ്രതികരിച്ചിട്ടുമില്ലെന്നും പറഞ്ഞ സ്നേഹിൽകുമാർ. സിറ്റി പൊലീസ് കമ്മീഷണർ, കലക്ടർ എന്നിവരുമായുള്ള ചർച്ചകൾക്ക് ശേഷം ഇന്ന് അന്തിമ തീരുമാനമെടുക്കുമെന്നുമാണ് പറഞ്ഞത്. അതേസമയം ജനവാസമില്ലാത്ത മേഖലയിലെ ഫ്ളാറ്റുകൾ ആദ്യം പൊളിക്കണമെന്ന ആവശ്യവുമായി നെട്ടൂർ ആൽഫാ സെറീൻ ഫ്ളാറ്റ് പരിസരവാസികൾ നിരാഹാര സമരത്തിലായിരുന്നു. പിന്നീട് മന്ത്രി എ.സി.മൊയ്തീൻ വിളിച്ചു ചേർത്ത യോഗത്തിൽ സമയക്രമം മാറ്റുന്നത് പരിഗണിക്കാമെന്ന ഉറപ്പിലാണ് പരിസരവാസികൾ നിരാഹാരം ഉപേക്ഷിച്ചത്. അതിനാൽ തന്നെ ഇപ്പോൾ സമിതിയെടുത്തിരിക്കുന്ന തീരുമാനം തങ്ങളെ പരിഹസിക്കുന്നതാണെന്നാണ് പരിസരവാസികൾ പറയുന്നത്.

ഫ്ളാറ്റുകൾ നിയന്ത്രണ സ്ഫോടനത്തിന് വിധേയമാക്കുന്നതിന് മുന്നോടിയായുള്ള സ്ഫോടക വസ്തുക്കൾ ഇന്ന് നിറയ്ക്കും. സ്ഫോടകവസ്തുക്കൾ നിറച്ച് കഴിഞ്ഞാൽ ഫ്ളാറ്റ് പരിസരത്ത് കർശന നിയന്ത്രണം ഏർപ്പെടുത്തും. പൊളിക്കപ്പെടുന്ന ഫ്ളാറ്റുകളിൽ ഗോൾഡൻ കായലോരം ഫ്ളാറ്റ് രണ്ടായി പിളർത്തെിക്കൊണ്ടവും പോളിക്കുക.

അതായത് ഫ്ളാറ്റിന്റെ മധ്യത്തിലൂടെ ഭാഗികമായി മുറിച്ചിരിക്കുകയാണ്. അങ്ങനെ വരുമ്പോൾ സ്ഫോടനം നടത്തപ്പെടുമ്പോൾ ഫ്ളാറ്റ് രണ്ടായി മുറിയുകയും കെട്ടിടത്തിന്റെ ഒരു ഭാഗം മുൻ വശത്തേയ്ക്കും മറു വശം പിന്നിലേക്കും വീഴും. സ്ഫോടന സമയം ഫ്ളാറ്റിന് സമീപത്തുള്ള അങ്കണവാടിയിലേക്ക് സ്ഫോടനം നടക്കുമ്പോഴുള്ള അവശിഷ്ടങ്ങൾ വീഴാതിരിക്കാനാണ് ഇത്. പൊളിക്കപ്പെടുന്ന നാല് ഫ്ളാറ്റുകളിൽ ഏറ്റവും ചെറിയ ഫ്ളാറ്റായ ഗോൾഡൻ കായലോരം ഫ്ളാറ്റിൽ സ്ഫോടക വസ്തുക്കൾ നിറയ്ക്കാൻ 960 ദ്വാരങ്ങൾ മാത്രമാണ് വേണ്ടത്.

എന്തായാലും സ്ഫോടനത്തോട് അനുബന്ധിച്ച് ഫ്ളാറ്റുകളുടെ 200 മീറ്റർ പരിസരത്തുള്ള വീടുകളിൽ എത്ര പേർ വീതമുണ്ടെന്ന് പൊലീസ് കണക്കെടുപ്പ് തുടങ്ങി. ഈ കൂട്ടത്തിൽ മൃഗങ്ങളുടെ എണ്ണവും എടുക്കുന്നുണ്ട്. കൗൺസിലർമാരെ ബന്ധപ്പെട്ടും നേരിട്ടും പൊലീസ് കണക്ക് ശേഖരിക്കും. മാത്രമല്ല ഇവരയെല്ലാം സ്ഫോടന ദിവസം 3-4 മണിക്കൂർ നേരത്തേക്ക് വീടുകളിൽ നിന്ന് ഒഴിപ്പിക്കും. സ്ഫോടനത്തിന് 2 മണിക്കൂർ മുമ്പായി ഇവരെ തേവര എസ്.എച്ച് കോളേജ്, പനങ്ങാട് ഫിഷറീസ് കോളേജ് എന്നിവിടങ്ങളിലേക്കാണ് മാറ്റുക.

ഫ്ളാറ്റുകളിൽ സ്ഫോടക വസ്തുക്കൾ നിറച്ചു കഴിഞ്ഞാൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ;

*സ്ഫോടക വസ്തുക്കൾ നിറച്ച് കഴിഞ്ഞാൽ ഫ്ളാറ്റ് പരിസരങ്ങൾ കർശന നിയന്ത്രണങ്ങൾക്ക് വിധേയമാകും.

*ഫ്ളാറ്റിന്റെ കോമ്പൗണ്ടിലേക്ക് ആരെയും പ്രേവേശിപ്പിക്കുകയില്ല.

*ജോലിക്കാർ ഉൾപ്പെടെയുള്ളവർ കോമ്പൗണ്ടിനുള്ളിൽ മൊബൈൽ ഫോൺ ഉപയോഗിക്കാൻ പാടില്ല.

*ഫ്ളാറ്റിന്റെ 200 മീറ്റർ പരിധിയിലുള്ളവരെ ഒഴിപ്പിക്കുമ്പോൾ ആൽഫ, ഹോളിഫെയ്ത് ഫ്ളാറ്റുകളുടെ സമീപത്തുള്ള ഹോട്ടലിന്റെ പിൻഭാഗവും ഒഴിപ്പിക്കേണ്ടിവരുമെന്ന് ഫോർട്ട് കൊച്ചി സബ് കലക്ടർ സ്നേഹികുമാർ അറിയിച്ചു.

*പൊളിക്കുന്ന ഫ്ളാറ്റുകളുടെ 200 മീറ്റർ പരിധിയിൽ ഡ്രോണുകൾ അനുവദിക്കില്ല. ഉപയോഗിച്ചാൽ നടപടിയുണ്ടാകും.

സ്ഫോടനം നടത്തുന്നതിനോട് അനുബന്ധിച്ച് സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കുന്നുണ്ട്. മാത്രമല്ല സ്ഫോടനം നടക്കുന്ന സമയം പത്ത് മിനിറ്റ് നേരത്തേയ്ക്ക് മാത്രം ഗതാഗതം നിയന്ത്രിക്കും. കൂടാതെ സ്ഫോടനത്തിന് ശേഷമുണ്ടാകുന്ന പൊടി ടാങ്കറുകളിൽ വെള്ളം ഉപയോഗിച്ച് നിയന്ത്രിക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP