Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സിആർഎസ് രണ്ടു സോണിൽ ആയിരിക്കവേ സിആർഎസ് മൂന്ന് സോണിലാണെന്ന് വ്യാജ സത്യവാങ്മൂലം കൊടുത്തു സുപ്രീം കോടതിയെ തെറ്റിദ്ധരിപ്പിച്ച് തുടക്കം; തെറ്റായി റിപ്പോർട്ടു ചെയ്തത് ഇപ്പോൾ മോങ്ങുന്ന സർക്കാർ നിശ്ചയിച്ച ടെക്‌നിക്കൽ കമ്മിറ്റി; ഫ്‌ളാറ്റ് ഉടമകളോട് ചോദിക്കാതെ അന്തിമ തീരുമാനത്തിൽ എത്തിയ കോടതി നിയമം ലംഘിച്ച ബിൽഡേഴ്‌സിനോ നഷ്ടം ഈടാക്കാൻ പറയാതെ നിരപരാധികളായ ഫ്‌ളാറ്റ് ഉടമകളെ ശിക്ഷിച്ചത് എന്തിന്? പൊളിക്കാൻ പരിസ്ഥിതി ആഘാതം അളന്നേ മതിയാകൂ എന്നു പറയാൻ ചീഫ് സെക്രട്ടറിക്ക് ഭയം

സിആർഎസ് രണ്ടു സോണിൽ ആയിരിക്കവേ സിആർഎസ് മൂന്ന് സോണിലാണെന്ന് വ്യാജ സത്യവാങ്മൂലം കൊടുത്തു സുപ്രീം കോടതിയെ തെറ്റിദ്ധരിപ്പിച്ച് തുടക്കം; തെറ്റായി റിപ്പോർട്ടു ചെയ്തത് ഇപ്പോൾ മോങ്ങുന്ന സർക്കാർ നിശ്ചയിച്ച ടെക്‌നിക്കൽ കമ്മിറ്റി; ഫ്‌ളാറ്റ് ഉടമകളോട് ചോദിക്കാതെ അന്തിമ തീരുമാനത്തിൽ എത്തിയ കോടതി നിയമം ലംഘിച്ച ബിൽഡേഴ്‌സിനോ നഷ്ടം ഈടാക്കാൻ പറയാതെ നിരപരാധികളായ ഫ്‌ളാറ്റ് ഉടമകളെ ശിക്ഷിച്ചത് എന്തിന്? പൊളിക്കാൻ പരിസ്ഥിതി ആഘാതം അളന്നേ മതിയാകൂ എന്നു പറയാൻ ചീഫ് സെക്രട്ടറിക്ക് ഭയം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മരടിലെ ഫ്ളാറ്റുകൾ പൊളിക്കാൻ സുപ്രീംകോടതി ഉത്തരവിട്ടതോടെ വെട്ടിലായ ഫ്‌ളാറ്റ് ഉടമകൾക്ക് മുന്നിൽ ഇനിയുള്ളത് എന്തു വഴിയാണ് എന്ന കാര്യത്തിൽ ഇപ്പോഴും അവ്യക്തതകൾ തുടരുകയാണ്. കായലോരത്ത് എല്ലാ വിധ സൗകര്യങ്ങളോടും കൂടിയ ഫ്‌ളാറ്റ് സ്വന്തമാക്കിയവർ സ്വപ്‌നത്തിൽ തങ്ങൾ വീടൊഴിഞ്ഞു പോകേണ്ടി വരുമെന്ന് ആദ്യം കരുതിയിരുന്നില്ല. എന്നാൽ ഇത്തരമൊരു വിധിയിലേക്ക് നയിച്ചത് തീരദേശ പരിപാലന അഥോറിറ്റിയാണ്. മരടിലെ ഫ്ളാറ്റ് നിർമ്മാതാക്കൾക്ക് പഞ്ചായത്ത് അയച്ച കാരണം കാണിക്കൽ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിയപ്പോൾ തുടങ്ങിയ പ്രശ്നമാണ് ഇപ്പോൾ നാല് ഫ്ളാറ്റ് സമുച്ചയങ്ങൾ പൊളിക്കണം എന്ന ഉത്തരവിൽ എത്തിച്ചത്.

ഇത്തരമൊരു ഉത്തവുണ്ടാകാൻ ഇടയാക്കിയ സംഭവത്തിൽ ഫ്‌ളാറ്റ് ഉടമകൾ പ്രതിക്കൂട്ടിൽ നിർത്തുന്നത് സർക്കാറിനെയും തീരദേശ പരിപാലന അഥോറിറ്റിയെയുമാണ്. മരട് ഫ്‌ളാറ്റ് വിധിയിൽ ഗുരുതരമായ സാങ്കേതിക പിഴവുകൾ ഉണ്ടെന്നാണ് ഉടമകളുടെ പക്ഷം. സുപ്രീംകോടതി നിയോഗിച്ച ടെക്‌നിക്കൽ കമ്മറ്റിയോ കേരള കോസ്റ്റൽ മാനേജ്‌മെന്റ് അഥോറിറ്റി തെറ്റിദ്ധരിപ്പിച്ചു എന്നാണ് ആരോപണം. ടെക്‌നിക്കൽ കമ്മിറ്റിയിൽ ഹർജിക്കാരുടെ പ്രതിനിധികൾക്ക് വേണ്ടി കരുനീക്കങ്ങളും നടന്നുവെന്നാണ് ആക്ഷേപം.

സിആർഎസ് രണ്ടു സോണിയിൽ ആയിരിക്കവേ സിആർഎസ് മൂന്ന് സോണിലാണെന്ന് വ്യാജ സത്യവാങ്മൂലം കൊടുത്തു സുപ്രീം കോടതിയെ തെറ്റിദ്ധരിപ്പിച്ചതാണ് തിരിച്ചടിയായ വിധിക്ക് ആധാരമെന്നാണ് പറയുന്നത്. ഫ്‌ളാറ്റുകൾ നിർമ്മിച്ചിട്ടുള്ളത് സിആർഎസ് 3 സോണിലാണെന്നും, ഇത് നിയമ ലംഘനമാണെന്നും, പൊളിച്ചു നീക്കണമെന്നുമാണ് സുപ്രീം കോടതി ഉത്തരവ്. അതേസമയം മരട് മുൻസിപ്പാലിറ്റിയിയിലെ ഈ പ്രദേശം നിർമ്മാണ പ്രവർത്തനങ്ങൾ അനുവദനീയമായ സിആർഎസ് 2 സോണിൽ ആണെന്നതാണ് വാസ്തവം. പെർമിറ്റ് നൽകുന്ന സമയത്തും, നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുമ്പോഴും, വിധി പറയുമ്പോഴും, ഇപ്പോഴും ഇത് സിആർഎഎസ് രണ്ടിൽ ആയിരുന്നു. കോടതി നിയോഗിച്ച സമിതി നൽകിയ റിപ്പോർട്ടിൽ ഇത് സിആർഎസ് മൂന്നിൽ ആണെന്ന് തെറ്റിദ്ധരിപ്പിച്ചെന്നാണ് ഫ്‌ളാറ്റ് ഉടമകൾ വാദിക്കുന്നത്.

തീരദേശ നിയമം ലംഘിച്ചാണോ നിർമ്മാണം എന്നു പഠിക്കാൻ സുപ്രീംകോടതി മൂന്ന് അംഗങ്ങളുള്ള കമ്മിറ്റിയെ ആണ് നിയോഗിച്ചത്. തദ്ദേശ സ്വയം ഭരണ സെക്രട്ടറി, ജില്ലാ കലക്ടർ, മരട് മുൻസിപ്പൽ സെക്രട്ടറി എന്നിവരായിരുന്നു അംഗങ്ങൾ. ഈ കമ്മിറ്റി ഒരു ടെക്‌നിക്കൽ കമ്മിറ്റിയെ വച്ചു. സംസ്ഥാന സർക്കാരാണ് ഈ കമ്മറ്റിയെ വച്ചത്. ഇവരാണ് റിപ്പോർട്ട് തയ്യാറാക്കിയത്. സുപ്രീം കോടതിയിൽ അപ്പീൽ നൽകിയ കേരള കോസ്റ്റൽ സോൺ മാനേജ്‌മെന്റ് അഥോറിറ്റിയിലെ അംഗങ്ങളായിരുന്നു, ടെക്‌നിക്കൽ കമ്മിറ്റിയിൽ ഉണ്ടായിരുന്ന രണ്ട് അംഗങ്ങളും.

ഇവർ നൽകിയ റിപ്പോർട്ടിൽ ഫ്‌ളാറ്റുകൾ സിആർഎസ് മൂന്നിൽ ആണെന്ന് വ്യക്തമാക്കിയത്. 2019 മാർച്ച് 12 നാണ് റിപ്പോർട്ട് നൽകുന്നത്. 1996 ലെ കോസ്റ്റൽ സോൺ മാനേജ്‌മെന്റ് പ്ലാൻ ആണ് ഇപ്പോഴും നിലനിൽക്കുന്നതെന്നും, കേന്ദ്ര സർക്കാരിന്റെ പുതിയ പ്ലാനിന് 2011 ജനുവരി 6 ന് ശേഷമേ സാധുതയുള്ളൂ എന്നുമാണ് കമ്മിറ്റി കോടതിയെ ധരിപ്പിച്ചത്. കേന്ദ്രസർക്കാരിൽ നിന്ന് പുതിയ പ്ലാനിന്റെ അനുമതി സംസ്ഥാന സർക്കാരിന് ലഭിക്കും വരെ 1996 ലെ പ്ലാനിനാണ് സാധുത എന്നായിരുന്നു വിശദീകരണം. അതു തന്നെ പുതിയ പ്ലാൻ അംഗീകരിച്ചതായി കേന്ദ്രം കേരളത്തെ അറിയിച്ചാലേ നിയമ സാധുതയുള്ളൂ എന്നും കുട്ടിച്ചേർക്കുന്നു.

കേന്ദ്ര സർക്കാർ പുതിയ കോസ്റ്റൽ സോൺ മാനേജ്‌മെന്റ് പ്ലാനിന് അനുമതി നൽകിയത് 2019 ഫെബ്രുവരി 25 നാണ്. ഈ യോഗത്തിൽ കേരള കോസ്റ്റൽ മാനേജ്‌മെന്റ് അറ്റാറിറ്റിയുടെ 2 അംഗങ്ങൾ പങ്കെടുത്തിരുന്നു. വിവരം കേന്ദ്ര സർക്കാർ ഫെബ്രുവരി 28ന് സംസ്ഥാന സർക്കാരിനെ അറിയിച്ചു. ഈ വിവരം മറച്ചു വച്ചു കൊണ്ട് ടെക്‌നിക്കൽ കമ്മിറ്റി ഈ പ്രദേശം സിആർഎസ് മുന്നിൽ ആണെന്നും സിആർഎസ് രണ്ടിൽ മരടിനെ ഉൾപ്പെടുത്തിയ 2011 ലെ കോസ്റ്റൽ മാനേജ്‌മെന്റ് പ്ലാൻ നോട്ടിഫിക്കേഷൻ അംഗീകരിച്ചു കൊണ്ടുള്ള കേന്ദ്രത്തിന്റെ ഔദ്യോഗിക അറിയിപ്പ് ലഭിക്കും വരെ 1996 ലെ പ്ലാനാണ് നിയമപരമായി നില നിൽക്കുന്നതെന്നും കോടതിയെ അറിയിച്ചു.

ഈ റിപ്പോർട്ട് നൽകുന്നത് മാർച്ച് 12 നാണ്. കേന്ദ്ര നോട്ടിഫിക്കേഷൻ വന്ന് 2 ആഴ്ച കഴിഞ്ഞിരുന്നു. പുതിയ പ്ലാൻ വന്ന വിവരം മനഃപൂർവം മറച്ചു വച്ചു.ഈ കമ്മിറ്റി റിപ്പോർട്ടും, ഇതിലെ നിഗമനങ്ങളും മുഖവിലയ്‌ക്കെടുത്താണ് സുപ്രീം കോടതി അന്തിമ വിധി തീർപ്പ് നടത്തിയത്. കോടതി ഈ നിഗമനത്തിലെത്താൻ ആധികാരികമായി അവലംബമാക്കിയത് ഈ റിപ്പോർട്ടാണെന്ന് വിധിയിൽ പറയുന്നു. ഇത് സാങ്കേതികമായുണ്ടായ വലിയ പിഴവായി ചൂണ്ടിക്കാട്ടപ്പെടുന്നു. റിവ്യൂ ഹർജിയിൽ ഏറ്റവും നിർണായകമാവുക ഈ സാങ്കേതിക പിഴവായിരിക്കും എന്ന് നിയമജ്ഞരും ചൂണ്ടിക്കാട്ടുന്നു. കോടതിയെ തെറ്റിദ്ധരിപ്പിച്ച റിപ്പോർട്ട് തയ്യാറാക്കിയതിന് പിന്നിൽ ഹർജിക്കാരായിരുന്ന കേരള കോസ്റ്റൽ മാനേജ്‌മെന്റ് അഥോറിറ്റിയാണെന്ന ആക്ഷേപം ശക്തമാകുമ്പോൾ പ്രതിക്കൂട്ടിലാകുന്നത് സംസ്ഥാന സർക്കാറാണ്.

അതേസമയം സുപ്രീംകോടതി വിധിയുടെ വിശദാംശങ്ങളിൽ ഉടമകൾ എന്തു ചെയ്യണം എന്ന കാര്യത്തിൽ പോലും വ്യക്തത നൽകിയിട്ടില്ല. രേഖകൾ പരിശോധിച്ച് ബാങ്കുകൾ നൽകിയ വായ്‌പ്പയിൽ ഫ്‌ളാറ്റു വാങ്ങിയവർ ഉണ്ട്. അപ്പോഴൊന്നും യാതൊരു തടസ്സങ്ങളും ഉണ്ടായിട്ടില്ല. അതേസമയം സുപ്രീംകോടതി നിർദേശിക്കുന്ന വിധി നടപ്പിലാക്കുമ്പോൾ തന്നെ പരിസ്ഥിതി ആഘാതം അളന്നേ എന്നു പറയാൻ പോലും ചീഫ് സെക്രട്ടറിയും തയ്യാറായിട്ടില്ല. നാല് പടുകൂറ്റൻ ഫ്‌ളാറ്റുകൾ എങ്ങനെ ഉടൻ പൊളിക്കുന്നത് വലിയ പരിസ്ഥിതി ആഘാതം ഉണ്ടാക്കും. ഇതിന് വേണ്ടി ചെലവാകുന്ന പണം ആരും വഹിക്കും എന്ന കാര്യത്തിലും ഇപ്പോൾ തർക്കം നടക്കുന്നുണ്ട്.

ഈ ഫ്‌ളാറ്റ് സമുച്ചയങ്ങൾ പൊളിക്കാതെ പ്രശ്‌നം പരിഹരിക്കാൻ ആകുമോ എന്ന നിലയിലേക്കും കാര്യങ്ങൾ പരിശോധിച്ചിട്ടില്ല. ആദർശ് ഫ്‌ളാറ്റ് സൈന്യം ഏറ്റെടുത്തതു പോലുള്ള മാർഗ്ഗങ്ങൾ തേടണമെന്ന അഭിപ്രായവും ഉയരുന്നുണ്ട്. സുപ്രീംകോടതി ജസ്റ്റിസ് അരുൺ മിശ്രയുടെ വിധിയെ എങ്ങനെ മറികടക്കാൻ സാധിക്കുമെന്ന് അറിയാത്ത അവസ്ഥയിലാണ് കേരളാ സർക്കാർ. ക്ഷിപ്രകോപിയായ ജഡ്ജി വിധി നടപ്പിലാക്കാത്ത കാര്യത്തിൽ കടുത്ത അമർഷത്തിലാണ്. തീരദേശ പരിപാലന നിയമം ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി മരടിലെ ഫ്ളാറ്റ് നിർമ്മാതാക്കൾക്ക് പഞ്ചായത്ത് അയച്ച കാരണം കാണിക്കൽ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിയപ്പോൾ തുടങ്ങിയ പ്രശ്നമാണ് ഇപ്പോൾ നാല് ഫ്ളാറ്റ് സമുച്ചയങ്ങൾ പൊളിക്കണം എന്ന അവസ്ഥയിൽ എത്തി നിൽക്കുന്നത്. ഹൈക്കോടിതയുടെ വിധിക്കെതിരെ സംസ്ഥാന തീരദേശ പരിപാലന അഥോറിറ്റിയാണ് സുപ്രീംകോടതിയെ സമീപിച്ചത്.

സംഭവം സുപ്രീംകോടതിയുടെ പരിധിയിൽ വന്നതോടെ കാര്യങ്ങളെല്ലാം കൈവിട്ടു പോയി. കേസ് പരിഗണിക്കവേ വിഷയം ഹൈക്കോടതിക്കു വിടാമെന്നാണ് ജസ്റ്റിസ് മിശ്ര തുടക്കത്തിൽ പറഞ്ഞതെങ്കിലും സുപ്രീംകോടതിതന്നെ പരിഗണിച്ചാൽമതിയെന്ന് അഭിപ്രായമുയർന്നതോടെ അദ്ദേഹം സമ്മതിച്ചു. തുടർന്ന് ഹർജിയും നിയമവശങ്ങളും പരിശോധിച്ച അരുൺ മിശ്ര ഉത്തരവിട്ടപ്പോൾ സംസ്ഥാന സർക്കാറും തീരദേശ സംരക്ഷണ സമിതിയും ശരിക്കും പെട്ടു. ഒരുമാസത്തിനകം ഫ്ളാറ്റുകൾ പൊളിച്ച് റിപ്പോർട്ടു നൽകണമെന്ന് മെയ് എട്ടിന് ഉത്തരവു പുറപ്പെടുവിക്കുകയയിരുന്നു ജസ്റ്റിസ് മിശ്ര.

പൊതുവേ സംഭവിക്കാറുള്ളതുപോലെ നിർമ്മാതാക്കൾക്ക് വൻതുക പിഴചുമത്തുമെന്നേ അഭിഭാഷകർ പ്രതീക്ഷിച്ചിരുന്നുള്ളൂ. പൊളിക്കാനുള്ള ഉത്തരവുവരുന്നതുവരെ ഫ്ളാറ്റുടമകൾ സുപ്രീംകോടതിയിൽ എത്തിയിരുന്നില്ല. ഇതും കേസിൽ നിർണായകമായി മാറി. നൂറുകണക്കിന് കുടുംബങ്ങൾ വർഷങ്ങളായി താമസിക്കുന്ന ഫ്ളാറ്റുകളാണിവയെന്ന വിവരം കോടതി അറിഞ്ഞോയെന്നുപോലും പലരും സംശയം ഉന്നയിച്ചു. കൊച്ചിൽ അടക്കം തീരദേശ നിയമം ലംഘിച്ചു പണിത നിരവധി കെട്ടിടങ്ങളുണ്ട്. സുപ്രീംകോടതി വിധി ഇവിടെ നടപ്പിലാക്കിയാൽ മറ്റെല്ലായിടത്തും സമാനമായ സ്ഥിതി വരും. ഇത്് കാര്യങ്ങൾ മൊത്തത്തിൽ കുഴപ്പത്തിലാക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെ എത്തിക്കും.

അതുകൊണ്ടുതന്നെ ഫ്ളാറ്റ് പൊളിക്കുന്നതിലെ പ്രായോഗിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഉടൻതന്നെ പുനഃപരിശോധനാ ഹർജി നൽകലായിരുന്നു നിയമപരമായ മാർഗമെന്ന് വിദഗ്ദ്ധർ പറയുന്നു. അതിനുപകരം, കോടതിയുത്തരവ് ചോദ്യംചെയ്യുംവിധം പലതരം റിട്ട് ഹർജികളെത്തിയത് ദോഷമായെന്ന് കരുതുന്നവരുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP