Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

മരട് ഫ്ളാറ്റുകളിൽ പൊളിക്കൽ നടപടികൾ പുരോഗമിക്കുമ്പോൾ ഭീതിയിൽ സമീപവാസികൾ; ടെറസ് വീടുകളിൽ വിള്ളൽ കണ്ടതോട ഒടിട്ട വീടുകളുടെയും അവസ്ഥയിൽ ആശങ്ക അതിശക്തം; സമീപവാസികളുടെ പരാതികൾ അവഗണിച്ച് ഫ്ളാറ്റ് പൊളിക്കാനുള്ള ഒരുക്കം തകൃതി; പൊളിക്കൽ അശാസ്ത്രീയമെന്ന ആക്ഷേപം ഉയരുമ്പോൾ

മരട് ഫ്ളാറ്റുകളിൽ പൊളിക്കൽ നടപടികൾ പുരോഗമിക്കുമ്പോൾ ഭീതിയിൽ സമീപവാസികൾ; ടെറസ് വീടുകളിൽ വിള്ളൽ കണ്ടതോട ഒടിട്ട വീടുകളുടെയും അവസ്ഥയിൽ ആശങ്ക അതിശക്തം; സമീപവാസികളുടെ പരാതികൾ അവഗണിച്ച് ഫ്ളാറ്റ് പൊളിക്കാനുള്ള ഒരുക്കം തകൃതി; പൊളിക്കൽ അശാസ്ത്രീയമെന്ന ആക്ഷേപം ഉയരുമ്പോൾ

സുവർണ്ണ പി എസ്

കൊച്ചി: സുപ്രീംകോടതി വിധി അംഗീകരിച്ചുകൊണ്ട് മരട് ഫ്ളാറ്റ് പൊളിക്കാനുള്ള നടപടികൾ തകൃതിയായി നടത്തികൊണ്ടിരിക്കുകയാണ്. വിധി നടപ്പാക്കുന്നതും, അനധികൃതമായി പണിത് ഉയർത്തിയ ഫ്ളാറ്റ് പൊളിക്കലും അനിവാര്യമാണ്. എന്നാൽ ഫ്ളാറ്റുകളുടെ സമീപത്തായി താമസിക്കുന്നവരെ സംബന്ധിച്ചിടത്തോളം ഫ്ളാറ്റ് പൊളിക്കൽ ആശങ്കയുണർത്തുന്നതാണ്. കോൺക്രീറ്റ് തല്ലിപ്പൊളിക്കുന്നതിന്റെ ശബ്ദം, പൊടിശല്യം ഇതിന് പുറമേ വീടിന് ബലക്ഷയവും വന്ന് തുടങ്ങിയിട്ടുണ്ട്. ഇതാണ് പ്രധാനമായും സമീപവാസികൾ ആശങ്കയുണർത്തുന്നത്. ബലശയത്തിന് പുറമേ ഫ്ളാറ്റ് പൊളിക്കുമ്പോൾ അവശിഷ്ടങ്ങൾ വന്ന് വീഴുമോ എന്ന ഭയവും ഇവരിൽ ഉണ്ട്.

മരട് ഫ്ളാറ്റുകളിൽ നിയന്ത്രിത സ്ഫോടനം നടത്താൻ ഒന്നരമാസം ബാക്കി നിൽക്കേ അമ്പതിലേറെ തൊഴിലാളികളാണ് ഓരോ ഫ്ളാറ്റ് സമുച്ചയത്തിലായി പൊളിക്കൽ ജോലിയിൽ ഏർപ്പെട്ടിരിക്കുന്നത്. അതിനാൽ തന്നെ ഫ്ളാറ്റിൽ സ്ഫോടനം നടത്താൻ ഉദ്ദേശിക്കുന്ന ഭാഗങ്ങളിലെ ഭിത്തികൾ പൊളിച്ച് മാറ്റുന്നുണ്ട്. അതേസമയം കഴിഞ്ഞ ദിവസം പൊളിച്ച് മാറ്റുന്നതിന്റെ ഭാഗമായി സമീപത്തെ വിടിന് അടുത്തായി ഫ്ളാറ്റിന്റെ അവശിഷ്ടങ്ങൾ വന്ന് വീണിരുന്നു. എന്നാൽ ഇതിനെതിരെ പ്രതിഷേധം ശക്തമായപ്പോൾ മാത്രമാണ് കല്ലും മറ്റ് അവശിഷ്ടങ്ങളും തെറിച്ച് വീഴാതിരിക്കാനായി ഷീറ്റിട്ട് മറച്ചത്. അതേസമയം ഫ്ളാറ്റ് പൊളിക്കുന്നതിന്റെ ഭാഗമായി സമീപത്തെ വീടുകളുടെ സുരക്ഷ ഉറപ്പാക്കാനായി 100 കോടി രൂപയുടെ ഇൻഷുറൻസ് ഏർപ്പെടുത്തുമെന്ന് അധികൃതർ പറഞ്ഞിരുന്നു. എന്നാൽ ഇതുവരെയും ആ കാര്യത്തിൽ ഒരു നടപടിയും ഉണ്ടായിട്ടില്ല. ഇതുവരെയും ഇൻഷുറൻസ് കമ്പനിയുമായി കരാറിൽ ഒപ്പുവച്ചിട്ടില്ലെന്നാണ് പരിസരവാസികൾ പറയുന്നത്.

ഫ്ളാറ്റ് പൊളിക്കുന്നതിന്റെ ഭാഗമായി സമീപപ്രദേശത്തെ പല വീടുകളിലും വിള്ളൽ വീണിട്ടുണ്ട്. സ്ഫോടനം നടക്കുന്നത് മുമ്പ് ടെറസ് വീടുകൾക്ക് വീള്ളൽ വീണതിനാൽ തന്നെ ഓടിട്ട വീടുകളുടെ അവസ്ഥയെക്കുറിച്ചോർത്ത് സമീപവാസികളിൽ ആശങ്ക രൂക്ഷമാണ്. അതിനാൽ തന്നെ വീടിനുള്ളിൽ സമാധാനത്തോടെ കിടന്നുറങ്ങാൻ കഴിയാത്ത അവസ്ഥയാണ് ഇവിടെയുള്ളവർക്ക്. വീടുകളിൽ വിള്ളൽ വീണ വിവരം അറിയിക്കുന്നതിനായി സാങ്കേതിക സമിതിയെ വിളിച്ചിട്ട് പോലും കിട്ടിയില്ലെന്ന് ഒരു സമീപവാസി പറയുന്നു. മാത്രമല്ല ഫ്ളാറ്റിന്റെ അഞ്ചാം നിലയിൽ നിന്ന് പൊളിച്ച് താഴേക്ക് ഇടുന്ന പൊടിപടലം മുഴുവനും കായലിലേക്കാണ് വീഴുന്നത്. ഇതിനെതിരെ പരാതി പറഞ്ഞ് മത്സ്യത്തൊഴിലാളികളും മടുത്തു.

അതേസമയം ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും അശാസ്ത്രീയ പൊളിക്കൽ തുടരുന്ന നെട്ടൂർ ആൽഫസെറിൻ ഫ്ളാറ്റ് സമുച്ചയത്തിന്റെ സമീപവാസികൾ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ്. ഒരു കാരണവശാലും ആദ്യം ആൽഫ പൊളിക്കാൻ അനുവദിക്കില്ലെന്നാണ് ഇവരുടെ നിലപാട്. അതിനാൽ തന്നെ താമസക്കാർ അധികമില്ലാത്ത ജെയിൻ ഫ്ളാറ്റ് പോലുള്ളവ പൊളിച്ചതിന് ശേഷം അതിന്റെ പ്രത്യാഘാതങ്ങൾ മനസ്സിലാക്കിയതിന് ശേഷം മാത്രമേ ആൽഫ പൊളിക്കാൻ അനുവദിക്കൂ എന്നാണ് നെട്ടൂർ ആൽഫസെറിൻ ഫ്ളാറ്റ് സമീപവാസികൾ പറയുന്നത്. ഫ്ളാറ്റ് പൊളിക്കുന്നതിന്റെ ഭാഗമായി പല വീടുകളലും ഇപ്പോൾ തന്നെ വിള്ളൽ വീണിട്ടുണ്ട്.

ഈ വരുന്ന ജനുവരിയിൽ ഫ്ളാറ്റുകൾ പൊളിക്കാനിരിക്കെ ആശങ്കയിലായ സമീപവാസികളുടെ കാര്യത്തിൽ മാത്രം തീരുമാനമായിട്ടില്ല. സ്വത്തിന്റെയും വീടിന്റെയും കാര്യത്തിൽ ആശങ്ക ഉണ്ടാവുക എന്നത് സ്വാഭാവികമാണ് അത് തീർത്തുകൊടുക്കേണ്ടത് അധികൃതരുടെയും. ഇവിടെ വീടിനും സ്വത്തിനും പുറമേ ജീവന്റെ കാര്യത്തിലും ആശങ്കയുണ്ട്. വീടിനുള്ളിൽ എങ്ങനെ ധൈര്യമായി കിടന്നുറങ്ങുമെന്നാണ് ഏവരുടെയും സംശയം. അതിനാൽ തന്നെ ഇവരുടെ ആശങ്ക നീക്കേണ്ടത് അനിവാര്യവും അത്യാവശ്യവുമാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP