Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അവശിഷ്ടങ്ങൾ വേർതിരിക്കുന്ന സ്ഥലങ്ങൾ മെറ്റൽ ഷീറ്റ് ഉപയോഗിച്ച് മറയ്ക്കണമെന്ന നിബന്ധനയ്ക്ക് പുല്ലുവില; എല്ലാം സ്പ്രിങ്ലറുകൾ ഉപയോഗിച്ച് നനയ്ക്കണമെന്നും സിസിടിവി സ്ഥാപിക്കണമെന്നും ഉള്ള നിർദ്ദേശങ്ങളും പാലിച്ചില്ല; കോൺക്രീറ്റ് കുത്തിയിളക്കുന്നത് മൂലം ശബ്ദ മലിനീകരണവും കൂടുതൽ; മരടിലെ ഫ്ളാറ്റുകൾ പൊളിച്ച് ഒരു മാസം തികയുമ്പോഴും നീക്കം ചെയ്തത് 40% അവശിഷ്ടങ്ങൾ മാത്രം; സമീപത്തെ വീടുകളുടെ കേടുപാടുകൾ നന്നാക്കമെന്ന വാഗ്ദാനവും പാലിക്കപ്പെട്ടില്ല

അവശിഷ്ടങ്ങൾ വേർതിരിക്കുന്ന സ്ഥലങ്ങൾ മെറ്റൽ ഷീറ്റ് ഉപയോഗിച്ച് മറയ്ക്കണമെന്ന നിബന്ധനയ്ക്ക് പുല്ലുവില; എല്ലാം സ്പ്രിങ്ലറുകൾ ഉപയോഗിച്ച് നനയ്ക്കണമെന്നും സിസിടിവി സ്ഥാപിക്കണമെന്നും ഉള്ള നിർദ്ദേശങ്ങളും പാലിച്ചില്ല; കോൺക്രീറ്റ് കുത്തിയിളക്കുന്നത് മൂലം ശബ്ദ മലിനീകരണവും കൂടുതൽ; മരടിലെ ഫ്ളാറ്റുകൾ പൊളിച്ച് ഒരു മാസം തികയുമ്പോഴും നീക്കം ചെയ്തത് 40% അവശിഷ്ടങ്ങൾ മാത്രം; സമീപത്തെ വീടുകളുടെ കേടുപാടുകൾ നന്നാക്കമെന്ന വാഗ്ദാനവും പാലിക്കപ്പെട്ടില്ല

സുവർണ്ണ എസ്‌

കൊച്ചി: മരടിലെ ഫ്ളാറ്റുകൾ പൊളിച്ച് നീക്കപ്പെട്ടിട്ട് ഒരു മാസം തികയുമ്പോഴും, ഫ്ളാറ്റ് പൊളിച്ചപ്പോൾ ബാക്കിയായ അവശിഷ്ടങ്ങൾ 40 ശതമാനം മാത്രമാണ് നീക്കം ചെയ്യാൻ സാധിച്ചിട്ടുള്ളത്. അതുകാണ്ട് തന്നെ സുപ്രീം കോടതി അനുവദിച്ചിട്ടുള്ള സമയത്തിനുള്ളിൽ അവശിഷ്ടങ്ങൾ നീക്കി തീരുമോ എന്നത് സംശയമാണ്. മാത്രമല്ല അവശിഷ്ടങ്ങൾ നീക്കം ചെയ്യുമ്പോൾ പാലിക്കേണ്ട മാർഗനിർദ്ദേശങ്ങളിൽ പലതും ഇതുവരെയും നടപ്പാക്കിയട്ടുമില്ല.

അതായത് അവശിഷ്ടങ്ങൾ വേർതിരിക്കുന്ന സ്ഥലങ്ങൾ മെറ്റൽ ഷീറ്റ് ഉപയോഗിച്ച് മറയ്ക്കണം എന്നതുൾപ്പെടെയുള്ള എൻജിടി മേൽനോട്ട സമിതിയുടെ പല നിർദ്ദേശങ്ങളും മരട് നഗരസഭയും കരാറുകാരും നടപ്പാക്കിയിട്ടില്ല. ആൽഫ സെറീൻ ഫ്ളാറ്റ് പരിസരത്തിന് ചുറ്റും നേരത്തേ നിർമ്മിച്ച മറ മാത്രമാണ് പൊളിച്ച ഫ്ളാറ്റുകളുടെ പരിസരത്തുള്ള ഏക മറ. കൂടാതെ ഫ്ളാറ്റ് പൊളിച്ചപ്പോൾ ഭാക്കിയായ അവശിഷ്ടങ്ങൾ സ്പ്രിങ്ലറുകൾ ഉപയോഗിച്ച് നനയ്ക്കണം, പരിസരത്ത് സിസിടിവി സ്ഥാപിക്കണം എന്നുള്ള നിർദ്ദേശങ്ങളും ഇതുവരെയും പാലിച്ചിട്ടില്ല. അതേസമയം ഫ്ളാറ്റ് പരിസരങ്ങളിലെ പൊടിയുടെ അളവിൽ കുറവുണ്ട്. എന്നാൽ യന്ത്രങ്ങൾ ഉപയോഗിച്ച് കോൺക്രീറ്റ് കുത്തിയിളക്കുന്നത് മൂലമുള്ള ശബ്ദ മലിനീകരണം കൂടുതലാണെന്നാണ് ബോർഡിന്റെ വിശദീകരണം.

അതുകൊണ്ട് തന്നെ ഇക്കാര്യങ്ങൾ എല്ലാം തന്നെ വിശദീകരിച്ചുള്ള കർമ പദ്ധതി മലിനീകരണ നിയന്ത്രണ ബോർഡ് ഇന്ന് ദേശീയ ഹരിത ട്രിബ്യൂണൽ (എൻജിടി) സംസ്ഥാന തല മേൽനോട്ട സമിതി ചെയർമാൻ ജസ്റ്റിസ് എ.വി. രാമകൃഷ്ണ പിള്ളയ്ക്ക് കൈമാറും. ശേഷം സമിതിയുടെ ശുപാർശകൾ കൂടി ഉൾപ്പെടുത്തിയ ശേഷം റിപ്പോർട്ട് എൻജിടിക്ക് സമർപ്പിക്കും.

ഫ്ളാറ്റുകൾ പൊളിച്ച് 70 ദിവസത്തിനുള്ളിൽ അവശിഷ്ടങ്ങൾ നീക്കം ചെയ്യണമെന്നാണ് കരാർ. എന്നാൽ ഇനിയും ഒന്നര മാസമെങ്കിലും ഈ അവശിഷ്ടങ്ങൾ നീക്കം ചെയ്യാനായി വേണ്ടിവരുമെന്നാണ് ജോലിക്കാരുടെ അഭിപ്രായം. അതുകൊണ്ട് തന്നെ കോടതി അനുവദിച്ചിട്ടുള്ള സമയത്ത് പണി പൂർത്തിയാക്കാൻ കഴിയാത്ത സാഹചര്യത്തിൽ കുറച്ചുകൂടി സമയം നീട്ടി വാങ്ങണമെങ്കിൽ തന്നെ കോടതി അനുവദിക്കണം. അതേസമയം പൊളിച്ചതിൽ ഏറ്റവും ചെറിയ ഫ്ളാറ്റായിരുന്ന ഗോൾഡൻ കായലോരത്തിന്റെ കോൺക്രീറ്റ് മാലിന്യങ്ങൾ കാര്യമായി നീക്കിയിട്ടുണ്ട്.

അവശിഷ്ടങ്ങൾ നീക്കുന്നതിന്റെ ഭാഗമായി രണ്ടുതരം ജോലികളാണ് എല്ലായിടത്തും നടക്കുന്നത്. അതായത് കോൺക്രീറ്റിൽ നിന്നും കമ്പി വേർതിരിക്കുന്നതാണ് ആദ്യം ചെയ്യുന്നത്. അതിന് ശേഷം ഈ കമ്പി പാലക്കാട് കഞ്ചിക്കോട്ടേക്ക് കൊണ്ടുപോയി ഉരുക്കി പുതിയ രൂപത്തിലാക്കും. പിന്നീട് കമ്പി നീക്കിയ കോൺക്രീറ്റ് ലോറികളിൽ പെരുമ്പാവൂരിനടുത്തുള്ള വെങ്ങോലയിലേക്ക് കൊണ്ടുപോകും. ഇതാണ് രണ്ടാമത്തെ ജോലി. ശേഷം ഇത് പൊടിച്ച് എം-സാൻഡ് ആക്കി മാറ്റും. എന്നാൽ എം-സാൻഡാക്കി മാറ്റുന്ന റബിൾ മാസ്്റ്റർ എന്ന യന്ത്രം ഇനിയും എത്തിയിട്ടില്ല.

ഫ്ളാറ്റ് പൊളിച്ചതും, അതിന് ശേഷമുള്ള അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിനെയുമെല്ലാം കുറിച്ച് ചർച്ചകൾ നടത്തുന്നവർ എന്നാൽ ശ്രദ്ധിക്കാതെ പോവുന്ന, ആലോചിക്കാത്ത ഒരു ഭാഗം കൂടിയുണ്ട് ഈ മരടിലെ ഫ്ളാറ്റുകൾ പൊളിക്കലുമായി ബന്ധപ്പെട്ട്. പൊളിച്ച ഫ്ളാറ്റുകളുടെ പരിസരത്തായി താമസിച്ചവർ. അതായത് ഫ്ളാറ്റുകൾ പൊളിക്കുമ്പോൾ സമീപത്തെ വീടുകൾക്ക് ഉണ്ടാകുന്ന കേടുപാടുകൾ നന്നാക്കിക്കൊടുക്കുമെന്നത്. എന്നാൽ അധികാരികളുടെ ഈ വാക്കുകൾ വാക്കുകളായി തന്നെ നിലനിൽക്കുകയാണ്. നിയന്ത്രിത സ്ഫോടനത്തിന് മുമ്പ് യന്ത്രങ്ങൾ ഉപയോഗിച്ച് പൊളിക്കൽ നടത്തിയപ്പോൾ ആൽഫ സെറീൻ ഫ്ളാറ്റിന്റെ പരിസരത്തുള്ള കുറേ വീടുകളിൽ വിള്ളൽ വീണിരുന്നു. ഫ്ളാറ്റുകൾ പൊളിച്ച കമ്പനി ഇത് ശരിയാക്കി കൊടുക്കേണ്ടതാണ്. എന്നാൽ വിള്ളൽ വീണ വീടുകളിൽ തന്നെ കഴിയുകയാണ് മിക്കയാളുകളും.

ഇതിൽ ഏഴ് വീടുകളുടെ കേടുപാട് തിട്ടപ്പെടുത്തൽ (സ്ട്രക്ചറൽ ഓഡിറ്റിങ്ങ്) നടത്തിയിരുന്നു. കൂടാതെ 18 വീടുകളുടെ ലിസ്റ്റ് ഡിവിഷൻ കൗൺസിലർ ദിഷ പ്രതാപൻ നഗരസഭയിൽ നൽകിയിരുന്നു. നഗരസഭ എൻജിനീയർ ഉൾപ്പെടെയുള്ളവർ കഴിഞ്ഞ വെള്ളിയാഴ്ച വന്ന് വീടുകൾ പരിശോധിച്ച് തിങ്കളാഴ്ച ജോലി തുടങ്ങുമെന്നാണ് അറിയിച്ചിരുന്നതെന്നും കൗൺസിലർ പറഞ്ഞു. മാത്രമല്ല ഒന്നോ രണ്ടോ ദിവസത്തിനകെ അറ്റകുറ്റപ്പണി തുടങ്ങാനാകുമെന്നും ദിഷ പ്രതാപൻ പറഞ്ഞു. അതേസമയം നഗരസഭയിൽ നിന്ന് നിർദ്ദേശം കിട്ടാത്തതിനാലാണ് പണി തുടങ്ങാത്തതെന്നാണ് ഈ ഫ്ളാറ്റ് പൊളിച്ച വിജയ് സ്്റ്റീൽസ് ജീവനക്കാർ തിങ്കളാഴ്ച പരിസരവാസികളോട് പറഞ്ഞത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP