Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മരട് ഫ്‌ളാറ്റുകൾ പൊളിക്കാൻ കൂറ്റൻ ക്രെയിനുകൾ കൊണ്ടുവരില്ല; പകരം നിയന്ത്രിത സ്‌ഫോടനത്തിലൂടെ ഫ്‌ളാറ്റുകൾ പൊളിക്കും; ക്രെയിനുകൾ ഉപയോഗിച്ചാൽ കാലതാമസം വരുമെന്ന് വിലയിരുത്തൽ; അഞ്ചു ഫ്‌ളാറ്റുകളും പൊളിക്കുക ഒരേസമയം; നിയന്ത്രിത സ്‌ഫോടനം സുരക്ഷിതമെന്ന് ഫോർട്ട് കൊച്ചി സബ്കളക്ടർ സ്‌നേഹിൽ കുമാർ സിങ്; താമസക്കാരെ ഒഴിപ്പിക്കുക നാളെ മുതൽ; സമയപരിധി ഒക്ടോബർ മൂന്നുവരെ; കൂടുതൽ സമയം വേണമെന്ന് ഉടമകൾ; മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ അനിശ്ചിതകാല സമരം നാളെ മുതൽ

മരട് ഫ്‌ളാറ്റുകൾ പൊളിക്കാൻ കൂറ്റൻ ക്രെയിനുകൾ കൊണ്ടുവരില്ല; പകരം നിയന്ത്രിത സ്‌ഫോടനത്തിലൂടെ ഫ്‌ളാറ്റുകൾ പൊളിക്കും; ക്രെയിനുകൾ ഉപയോഗിച്ചാൽ കാലതാമസം വരുമെന്ന് വിലയിരുത്തൽ; അഞ്ചു ഫ്‌ളാറ്റുകളും പൊളിക്കുക ഒരേസമയം; നിയന്ത്രിത സ്‌ഫോടനം സുരക്ഷിതമെന്ന് ഫോർട്ട് കൊച്ചി സബ്കളക്ടർ സ്‌നേഹിൽ കുമാർ സിങ്; താമസക്കാരെ ഒഴിപ്പിക്കുക നാളെ മുതൽ; സമയപരിധി ഒക്ടോബർ മൂന്നുവരെ; കൂടുതൽ സമയം വേണമെന്ന് ഉടമകൾ; മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ അനിശ്ചിതകാല സമരം നാളെ മുതൽ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സുപ്രീം കോടതി ഉത്തരവിനെ തുടർന്ന് മരടിലെ അഞ്ച് ഫ്‌ളാറ്റുകളും പൊളിക്കാനുള്ള നടപടികൾക്ക് നാളെ തുടക്കമാകും, താമസക്കാരെ നാളെ മുതൽ ഒഴിപ്പിക്കും. ക്രെയിനുകൾ ഉപയോഗിച്ച് ഫ്‌ളാറ്റുകൾ പൊളിക്കാനുള്ള നീക്കം ഉപേക്ഷിച്ചു. കാലതാമസം വരുമെന്നത് കണക്കിലെടുത്താണ് പുചിയ തീരുമാനം. നിയന്ത്രിത സ്‌ഫോടനത്തിലൂടെയായിരിക്കും ഫ്‌ളാറ്റുകൾ പൊളിക്കുക. 90 ദിവസത്തിനകെ ഫ്‌ളാറ്റുകൾ പൊളിക്കണമെന്നാണ് കോടതിയുടെ അന്ത്യശാസനം. ഫ്‌ളാറ്റ് പൊളിക്കാനുള്ള തീരുമാനം നാളെ ഫ്‌ളാറ്റ് ഉടമകളെ അറിയിക്കുമെന്ന് ഫോർട്ട് കൊച്ചി സബ്കളക്ടറും നഗരസഭ സെക്രട്ടറിയുടെ ചുമതലയുള്ള ഉദ്യോഗസ്ഥനുമായ സ്‌നേഹിൽ കുമാർ സിങ് വ്യക്തമാക്കി. നഷ്ടപരിഹാരം നൽകാനുള്ള ഫ്‌ളാറ്റ് ടമകളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ നാളെമുതൽ ശേഖരിക്കും. ഒഴിയാൻ ആവശ്യമായ എല്ലാ സഹായങ്ങളും നഗരസഭ നൽകും.

ഒക്ടോബർ ഒമ്പതിന് മുൻപ് പൊളിക്കലിനുള്ള കമ്പനികളുമായി കരാർ ഒപ്പിടുമെന്നും അദ്ദേഹം അറിയിച്ചു.ചില ഫ്‌ളാറ്റ് ഉടമകൾ സാധനങ്ങൾ മാറ്റിത്തുടങ്ങിയിട്ടുണ്ട്. ഫ്‌ളാറ്റുടമകൾക്ക് നഷ്ടപരിഹാരം നിശ്ചയിക്കാനായി സുപ്രീം കോടതി മൂന്നംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്. ഹൈക്കോടതി റിട്ട. ജസ്റ്റിസ് കെ ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിലാണ് സമിതി. ഫ്‌ളാറ്റുടമകൾക്ക് നഷ്ടപരിഹാരം ഈ സമിതി ഉറപ്പാക്കണമെന്നും നൽകേണ്ട മുഴുവൻ തുക സംബന്ധിച്ച പരിശോധനയും സമിതി നടത്തണമെന്നും കോടതി നിർദ്ദേശിച്ചു.

ഫ്‌ളാറ്റ് ഒഴിഞ്ഞ് പോകില്ലെന്ന കർശന നിലപാടിൽ നിന്ന് ഉടമകൾ പിന്മാറിയെങ്കിലും, കൂടുതൽ സമയം വേണമെന്നതാണ് അവരുടെ ആവശ്യം. സുപ്രീം കോടതി നിശ്ചയിച്ച നഷ്ടപരിഹാരം വേഗത്തിൽ കിട്ടണം. ഫ്‌ളാറ്റുകളിൽ നിന്ന് സാധനങ്ങൾ അടക്കം നീക്കി മാറുന്നതിന് കൂടുതൽ സമയം വേണെന്നുമാണ് പുതിയ ഉപാധി. ഫ്‌ളാറ്റ് ഒഴിയാൻ കൂടുതൽ സാവകാശം വേണമെന്നാവശ്യപ്പെട്ട് ഉടമകൾ സർക്കാരിനെ സമീപിച്ചു. നഷ്ടപരിഹാരം വേഗത്തിൽ നൽകണമെന്നും വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കണമെന്നും ഫ്ളാറ്റുടമകൾ ആവശ്യപ്പെട്ടു. നഷ്ടപരിഹാരം നൽകാനുള്ള സുപ്രീംകോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ നിബന്ധനകളോടെ ഫ്ളാറ്റ് ഒഴിയാൻ തയ്യാറാണെന്ന നിലപാടിലാണ് ഫ്ളാറ്റുടമകൾ. അതേസമയം, മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ ഫ്‌ളാറ്റ് ഉടമകൾ നാളെ മുതൽ അനിശ്ചിത കാല സമരം തുടങ്ങും.

സുപ്രീംകോടതി ഉത്തരവ് പ്രകാരം നടപടികൾ വേഗത്തിലാക്കുമെന്നാണ് ചീഫ് സെക്രട്ടറി നേരത്തെ അറിയിച്ചിരുന്നു. ഫ്‌ളാറ്റ് ഉടമകൾക്ക് നഷ്ടപരിഹാരം സർക്കാർ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഈ തുക പിന്നീട് ഫ്‌ളാറ്റ് നിർമ്മാതാക്കളിൽ നിന്നും തുക ഈടാക്കുമെന്നും നിർമ്മാതാക്കളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള നടപടി ആരംഭിച്ചെന്നും ചീഫ് സെക്രട്ടറി പറഞ്ഞു. സുപ്രീം കോടതി ഉത്തരവ് അനുസരിച്ചാണ് സർക്കാരിന്റെ നടപടി. കോടതിയിൽ സമർപ്പിച്ചിരിക്കുന്ന റിപ്പോർട്ട് അനുസരിച്ച് കാര്യങ്ങൾ മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു. ഫ്‌ളാറ്റുകളുടെ ഉടമകൾക്ക് ഇടക്കാലനഷ്ടപരിഹാരമായി നാലാഴ്ചയ്ക്കകം 25 ലക്ഷം രൂപ വീതം നൽകാൻ കഴിഞ്ഞ ദിവസം സുപ്രീംകോടതി നിർദ്ദേശം നൽകിയിരുന്നു. ഫ്‌ളാറ്റുടമകൾക്ക് നൽകുന്ന നഷ്ടപരിഹാരം നിർമ്മാതാക്കളിൽനിന്ന് സർക്കാരിന് ഈടാക്കാമെന്നും ജസ്റ്റീസ് അരുൺ മിശ്ര പറഞ്ഞു.

ഫ്ളാറ്റുകൾ ഒഴിയുന്നതിനു മുൻപ് താൽക്കാലിക നഷ്ടപരിഹാരമായ 25 ലക്ഷം രൂപ നൽകുക, പൂർണ നഷ്ടപരിഹാരം ലഭിക്കുന്നതു വരെ ഇപ്പോഴത്തേതിനു തുല്യമായ സൗകര്യങ്ങളോടെയുള്ള താമസസ്ഥലം നൽകുക, ഫ്ളാറ്റുകൾ ഒഴിയുന്നതു വരെ വൈദ്യുതി, വെള്ളം കണക്ഷനുകൾ പുനഃസ്ഥാപിക്കുക എന്നീ നിബന്ധനകളാണു ഫ്ളാറ്റുടമകൾ മുന്നോട്ടു വയ്ക്കുന്നത്. മരടിലെ ആൽഫ വെഞ്ച്വേഴ്സ് ഫ്ളാറ്റിലെ താമസക്കാർ ശനിയാഴ്ച രാവിലെ മുതൽ ഒഴിഞ്ഞുതുടങ്ങി. ഫ്ളാറ്റിൽ വാടകയ്ക്ക് താമസിച്ചിരുന്നവരാണ് ആദ്യഘട്ടത്തിൽ ഒഴിയുന്നത്. ഫ്ളാറ്റ് ഉടമകളിൽ ചിലരും ഒഴിയുന്നതിനായി ചില ഏജൻസികളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.

അതേസമയം, ഫ്ളാറ്റ് പൊളിക്കലുമായി ബന്ധപ്പെട്ട് സർക്കാർ നിയോഗിച്ച പുതിയ സെക്രട്ടറിക്കെതിരെ നഗരസഭ ഭരണസമിതി രംഗത്തെത്തി.
ഫ്ളാറ്റ് പൊളിക്കലിന് മാത്രമായി നിയമിച്ച ഐ.എ.എസ് ഉദ്യോഗസ്ഥൻ പൂർണ ചുമതല നിർവഹിക്കുന്നില്ലെന്നും ഭരണ സ്തംഭനമാണെന്നും കാണിച്ച് സർക്കാരിന് കത്തയച്ചിട്ടുണ്ട്. ദൈനംദിന പ്രവർത്തനങ്ങളുടെ ചുമതല മറ്റാർക്കെങ്കിലും നൽകണമെന്നും നഗരസഭ ആവശ്യപ്പെട്ടു. മരടിലെ ഫ്ളാറ്റ് പൊളിക്കൽ വിഷയത്തിൽ സുപ്രീംകോടതി നിലപാട് കടുപ്പിച്ചതോടെയാണ് ഫ്ളാറ്റ് പൊളിക്കലിന് മാത്രമായി സർക്കാർ പ്രത്യേക ഉത്തരവിലൂടെ ഐ.എ.എസ് ഉദ്യോഗസ്ഥനെ നിയമിച്ചത്.കഴിഞ്ഞ ദിവസമാണ് മരടിലെ ഫ്ളാറ്റുടമകൾക്ക് താത്കാലിക നഷ്ടപരിഹാരമായി 25 ലക്ഷം രൂപ വീതം നാലാഴ്ചയ്ക്കുള്ളിൽ നൽകാൻ സുപ്രീംകോടതി സംസ്ഥാന സർക്കാരിനോട് ഉത്തരവിട്ടത്.

ഈ പണം പിന്നീട് ഫ്ളാറ്റ് നിർമ്മാതാക്കളിൽ നിന്നും പ്രൊമോട്ടർമാരിൽ നിന്നും ഈടാക്കാമെന്നും ജസ്റ്റിസ് അരുൺമിശ്ര അദ്ധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ഫ്ളാറ്റുകളുടെ മൂല്യം നിശ്ചയിച്ച് ബാക്കി നഷ്ടപരിഹാരം തീരുമാനിക്കാൻ റിട്ട. ഹൈക്കോടതി ജഡ്ജി ഉൾപ്പെട്ട സമിതിയെയും നിയമിച്ചു.കേസിൽ ബിൽഡർമാർക്കും പ്രൊമോട്ടർമാർക്കും നോട്ടീസ് അയച്ചു. നിർമ്മാതാക്കളുടെയും പാർട്ണർമാരുടെയും ഡയറക്ടർമാരുടേതുമടക്കമുള്ള സ്വത്തുവിവരങ്ങളും തേടി. സ്വത്തുക്കൾ കണ്ടുകെട്ടാനും സർക്കാരിന് അവകാശമുണ്ട്. പരിസ്ഥിതി ദുർബല പ്രദേശത്ത് നിർമ്മാണാനുമതി നൽകിയ പഞ്ചായത്തിലെ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരുടെ പങ്കും സമിതി അന്വേഷിക്കും. പഞ്ചായത്തും ബിൽഡർമാരുമായി ധാരണയുണ്ടാക്കിയെന്നും നിയമലംഘനത്തിന് ഇവരും ഉത്തരവാദികളാണെന്നും ബെഞ്ച് വാക്കാൽ നിരീക്ഷിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP