Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കണ്ണീരോടെ 350 ഓളം കുടുംബങ്ങൾ തീതിന്നുമ്പോഴും എംപിമാർക്ക് വിഷയത്തിൽ ഭിന്നത; പ്രശ്‌നപരിഹാരം തേടി പ്രധാനമന്ത്രിക്ക് 17 എംപിമാർ ചേർന്ന് കത്തയച്ചപ്പോൾ ഒപ്പുവയ്ക്കാതെ വിട്ടുനിന്നത് ടി എൻ പ്രതാപനും എൻ കെ പ്രേമചന്ദ്രനും രാഹുൽ ഗാന്ധിയും; പ്രതാപനും പ്രേമചന്ദ്രനും വേറിട്ട നിലപാട്; രാഹുൽ സ്ഥലത്തില്ലെന്ന് കോൺഗ്രസ് വിശദീകരണം;

കണ്ണീരോടെ 350 ഓളം കുടുംബങ്ങൾ തീതിന്നുമ്പോഴും എംപിമാർക്ക് വിഷയത്തിൽ ഭിന്നത; പ്രശ്‌നപരിഹാരം തേടി പ്രധാനമന്ത്രിക്ക് 17 എംപിമാർ ചേർന്ന് കത്തയച്ചപ്പോൾ ഒപ്പുവയ്ക്കാതെ വിട്ടുനിന്നത് ടി എൻ പ്രതാപനും എൻ കെ പ്രേമചന്ദ്രനും രാഹുൽ ഗാന്ധിയും; പ്രതാപനും പ്രേമചന്ദ്രനും വേറിട്ട നിലപാട്; രാഹുൽ സ്ഥലത്തില്ലെന്ന് കോൺഗ്രസ് വിശദീകരണം;

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: 350 ഓളം കുടുംബങ്ങളുടെ കണ്ണീർ വീണ മരട് ഫ്‌ളാറ്റ് വിഷയത്തിൽ പ്രശ്‌നപരിഹാരം ഇനിയും അകന്നുനിൽക്കുമ്പോഴും, എംപിമാർക്കിടയിൽ സ്വരഭിന്നത. ഈ വിഷയത്തിൽ 17 എംപിമാർ ചേർന്ന് പ്രധാനമന്ത്രിക്ക് കത്തയച്ചപ്പോൾ മൂന്നു എംപിമാർ വിട്ടുനിന്നു. കത്തിൽ ഒപ്പിടാതെയാണ് ഇവർ മാറി നിന്നത്. ടി.എൻ.പ്രതാപൻ, എൻ.കെ.പ്രേമചന്ദ്രൻ, രാഹുൽ ഗാന്ധി എന്നിവരാണ് കത്തിൽ ഒപ്പിടാതെ മാറി നിന്നത്.

ഇക്കാര്യത്തിൽ വേറിട്ട നിലപാടുള്ളതിനാലാണ് ടി.എൻ.പ്രതാപനും എൻ.കെ.പ്രേമചന്ദ്രനും കത്തിൽ ഒപ്പുവെയ്ക്കാതിരുന്നത് എന്നാണ് സൂചന. എന്നാൽ, വയനാട് എംപി രാഹുൽ ഗാന്ധിയുടെ കാര്യത്തിൽ ഇത് ബാധകമല്ല. സ്ഥലത്ത് ഇല്ലാത്തതിനാലാണ് രാഹുൽഗാന്ധി ഒപ്പിടാതിരുന്നതെന്നാണ് പാർട്ടി വൃത്തങ്ങൾ പറയുന്നത്.

350-ഓളം കുടുംബങ്ങളെ ബാധിക്കുന്ന വിഷയത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടാണ് കേരളത്തിലെ 17 എംപി.മാർ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്ത് അയച്ചത്. മരട് നഗരസഭ ഫ്ളാറ്റ് ഉടമകളിൽനിന്ന് നികുതി സ്വീകരിക്കുന്നുണ്ടെന്നും നിയമലംഘനത്തെക്കുറിച്ച് ഉടമകൾക്ക് അറിവില്ലായിരുന്നുവെന്നും കത്തിൽ പറയുന്നു. മനുഷ്യത്വപരമായ സമീപനം മരട് വിഷയത്തിൽ വേണമെന്നും എംപിമാർ കത്തിലൂടെ ആവശ്യപ്പെട്ടു.

അതേസമയം, ഫ്‌ളാറ്റ് പൊളിക്കലുമായി ബന്ധപ്പെട്ട് പുനരധിവാസ നടപടികളുമായി മുന്നോട്ടുപോകാനാണ് നഗരസഭാ തീരുമാനം. ചൊവ്വാഴ്ച മൂന്നുമണിക്ക് മുൻപ് പുനരധിവാസം ആവശ്യമുള്ളവർ അപേക്ഷ നൽകണം. അപേക്ഷ നൽകാത്തവരെ പുനരധിവസിപ്പിക്കില്ലെന്ന് മുന്നറിയിപ്പ്. ഇതുമായി ബന്ധപ്പെട്ട് ഫ്‌ളാറ്റുകളിൽ നോട്ടീസ് പതിച്ചു. ഉടമകൾ പ്രതിഷേധിക്കുന്നു. ഉടമകൾക്ക് ഒഴിയാനുള്ള സമയ പരിധി ഇന്നലെ അർധരാത്രിയോടെ അവസാനിച്ചിരുന്നു. നഗരസഭയുടെ ഒഴിപ്പിക്കൽ നോട്ടിസിനെതിരെ ഫ്‌ളാറ്റ് ഉടമകൾ ഹൈക്കോടതിയിൽ ഹർജി നൽകി. നോട്ടിസ് നിയമാനുസൃതം അല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി. ഒഴിഞ്ഞുപോകുന്നവരെ എവിടെ മാറ്റിപാർപ്പിക്കും എന്നതിൽ ഇപ്പോഴും ആശയക്കുഴപ്പം തുടരുകയാണ്. വിഷയം ചർച്ച ചെയ്യാൻ മുഖ്യമന്ത്രി വിളിച്ച സർവകക്ഷിയോഗം നാളെ തിരുവനന്തപുരത്ത് ചേരും.

നിലവിൽ ഒരു ഫ്‌ളാറ്റിൽ നിന്നും ഒരാൾപോലും ഒഴിഞ്ഞുപോയിട്ടില്ല. അഞ്ച് ഫ്‌ളാറ്റുകളിൽ ഗോൾഡൻ കായലോരം ഫ്‌ളാറ്റ് ഉടമകൾ മാത്രമാണ് നഗരസഭയുടെ നോട്ടിസിന് മറുപടി നൽകിയത്. അത് ഒഴിയില്ലെന്നായിരുന്നു മറുപടി. ഫ്‌ളാറ്റ് വിഷയത്തിൽ തങ്ങൾക്ക് യാതൊരു ഉത്തരവാദിത്തവുമില്ലെന്നും ഫ്ളാറ്റുകൾ നിയമാനുസൃതമായി നിലവിലെ ഉടമകൾക്ക് വിറ്റതാണെന്നും ഫ്ളാറ്റ് നിർമ്മാതാക്കൾ മരട് നഗരസഭാ സെക്രട്ടറിക്ക് കത്ത് നൽകിയിട്ടുണ്ട്. നേരത്തെ വിഷയവുമായി ബന്ധപ്പെട്ട് നഗരസഭ ഫ്ളാറ്റ് നിർമ്മാതാക്കൾക്ക് നോട്ടീസ് നൽകിയിരുന്നു. ഇതിനുള്ള മറുപടിയാണ് നിർമ്മാതാക്കൾ നൽകിയത്. പദ്ധതിയുമായി യതൊരു ബന്ധവുമില്ലെന്നും നിർമ്മാതാക്കൾ നഗരസഭാ സെക്രട്ടറിക്കു നൽകിയ കത്തിൽ വ്യക്തമാക്കുന്നു.

നഗരസഭ എന്തിനാണ് തങ്ങൾക്ക് നോട്ടീസ് നൽകിയതെന്ന് മനസ്സിലാകുന്നില്ലെന്നും മറുപടിക്കത്തിൽ അവർ പറയുന്നുണ്ട്. നിലവിലെ ഉടമസ്ഥരാണ് ഫ്ളാറ്റുകൾക്ക് കരമടയ്ക്കുന്നത്. അതിനാൽതന്നെ അവയുടെ ഉടമസ്ഥാവകാശം അവർക്കാണുള്ളതെന്നും ഫ്ളാറ്റ് നിർമ്മാതാക്കൾ പറയുന്നു. തീരദേശനിയമം ലംഘിച്ച് നിർമ്മിച്ചതാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് മരടിലെ അഞ്ചു ഫ്ളാറ്റ് സമുച്ചയങ്ങൾ പൊളിച്ചു നീക്കാൻ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഒഴിഞ്ഞുപോയില്ലെങ്കിൽ മുന്നറിയിപ്പില്ലാതെ മറ്റു നിയമനടപടികൾ സ്വീകരിക്കുമെന്ന് നഗരസഭ നൽകിയ നോട്ടീസിൽ വ്യക്തമാക്കിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP