Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പൊളിക്കുന്ന ഫ്‌ളാറ്റുകളുടെ പ്രായം വെല്ലുവിളി; തുറസായ ഭാഗത്തേക്ക് ഫ്‌ളാറ്റുകൾ ചരിച്ച് പൊളിക്കുന്നതാണ് സേഫ്: മരടിലെ ഫ്‌ളാറ്റുകൾ പരിശോധിച്ച ശേഷം പൊളിക്കൽ വിദഗ്ധൻ എസ് ബി സർവതെ; പൊളിക്കാനുള്ള കരാർ രണ്ടുകമ്പനികൾക്ക് കൈമാറി; നിയന്ത്രിത സ്‌ഫോടനത്തിലൂടെ സുരക്ഷിതമായി ഫ്‌ളാറ്റുകൾ പൊളിക്കുമെന്ന് കളക്ടർ; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സ്‌നേഹിൽ കുമാർ

പൊളിക്കുന്ന ഫ്‌ളാറ്റുകളുടെ പ്രായം വെല്ലുവിളി; തുറസായ ഭാഗത്തേക്ക് ഫ്‌ളാറ്റുകൾ ചരിച്ച് പൊളിക്കുന്നതാണ് സേഫ്: മരടിലെ ഫ്‌ളാറ്റുകൾ പരിശോധിച്ച ശേഷം പൊളിക്കൽ വിദഗ്ധൻ എസ് ബി സർവതെ; പൊളിക്കാനുള്ള കരാർ രണ്ടുകമ്പനികൾക്ക് കൈമാറി; നിയന്ത്രിത സ്‌ഫോടനത്തിലൂടെ സുരക്ഷിതമായി ഫ്‌ളാറ്റുകൾ പൊളിക്കുമെന്ന് കളക്ടർ; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സ്‌നേഹിൽ കുമാർ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി : മരടിലെ ഫ്‌ളാറ്റുകൾ പൊളിക്കുന്നതിനുള്ള കരാർ രണ്ടുകമ്പനികൾക്ക് കൈമാറി. മുംബൈ ആസ്ഥാനമായ എഡിഫൈസ് എഞ്ചിനീയറിങ്, ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന വിജയ് സ്റ്റീൽസ് എന്നീ കമ്പനികളെയാണ് ഫ്‌ളാറ്റുകൾ പൊളിക്കാനായി തിരഞ്ഞെടുത്തത്. തീരുമാനം നാളെ നഗരസഭ കൗൺസിലിനെ അറിയിക്കും. മരട് നഗരസഭയിൽ സബ് കളക്ടർ സ്‌നേഹിൽ കുമാറിന്റെ നേതൃത്വത്തിൽ നടന്ന ചർച്ചയിലാണ് തീരുമാനം.

പൊളിക്കാൻ എത്തിയ വിദഗ്ധ എഞ്ചിനീയർ എസ്.ബി സർവത്തെ ഫ്‌ളാറ്റുകൾ പരിശോധിച്ചു. സബ് കളക്ടർക്കും സാങ്കേതിക സമിതി അംഗങ്ങൾക്കും ഒപ്പം ആയിരുന്നു സന്ദർശനം. പൊളിക്കുന്ന കെട്ടിടത്തിന്റെ പ്രായം പ്രധാനമാണെന്നും ചരിച്ചു പൊളിക്കുന്നതാണ് സേഫ് എന്നും സർവാതെ പറഞ്ഞു. ഫ്‌ളാറ്റുകൾ പൊളിക്കുന്ന കാര്യത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ചർച്ചയിൽ കളക്ടർ അറിയിച്ചു.നിയന്ത്രിത സ്‌ഫോടനത്തിലൂടെ സുരക്ഷിതമായി ഫ്‌ളാറ്റുകൾ പൊളിക്കും. നൂറ് മീറ്റർ ചുറ്റളവിൽ വരെ പൊടിപടലങ്ങളുണ്ടാകും. കമ്പനികളോട് ഫ്‌ളാറ്റ് പൊളിക്കുന്നതിനെ കുറിച്ച് വിശദമായ റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

സർവാതെയ്‌ക്കൊപ്പം കമ്പനി പ്രതിനിധികളും ചർച്ചയിൽ പങ്കെടുത്തു. രാവിലെ മരട് നഗരസഭയിൽ എത്തിയ ശരത് ബി സർവാതെ സർക്കാർ നിയോഗിച്ച സാങ്കേതിക സമിതി അംഗങ്ങളുമായും സബ് കളക്ടർ സ്‌നേഹിൽ കുമാറുമായും ചർച്ച നടത്തിയിരുന്നു. ഇതിനു ശേഷം ഫ്‌ളാറ്റുകൾ പരിശോധിച്ചു. ഗോൾഡൻ കായലോരം ഫ്‌ളാറ്റ് ആണ് ആദ്യം പരിശോധിച്ചത്.

ഇരട്ട കെട്ടിടങ്ങൾ നിലകൊള്ളുന്ന ആൽഫാ സെറിൻ ഫ്‌ളാറ്റിൽ എത്തി പരിശോധിച്ചു. ഒടുവിൽ ആണ് ഹോളിഫെയ്ത്തിന്റെ എച്ച്ടുഒ ഫ്‌ളാറ്റിൽ എത്തിയത്. ഇവിടെയും സംഘമായി നടന്നുകണ്ടു. ഇടക്ക് ഉദ്യോഗസ്ഥരുമായി സംശയങ്ങൾ പങ്കുവച്ചു. പൊളിക്കൽ സംബന്ധിച്ച കാര്യങ്ങൾ സബ് കളക്ടർ നാളെ നഗരസഭ കൗൺസിലിൽ വിശദീകരിക്കും. അതേസമയം ഫ്‌ളാറ്റുകൾ പൊളിക്കുന്നതിലെ ആശങ്ക പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പരിസരവാസികൾ മുഖ്യമന്ത്രിക്ക് നിവേദനം നൽകി.

വെള്ളിയാഴ്‌ച്ച ഫ്ളാറ്റുകൾ കമ്പനികൾക്ക് കൈമാറി. 90 ദിവസത്തിനുള്ളിൽ ഫ്ളാറ്റുകൾ പൊളിച്ചു തീർക്കും. 30 ദിവസത്തിനുള്ളിൽ കെട്ടിടാവശിഷ്ടങ്ങളും സ്ഥലത്ത് നിന്നും നീക്കം ചെയ്യും. നാലു ഫ്‌ളാറ്റു സമുച്ചയങ്ങളിലായി അഞ്ചു കെട്ടിടങ്ങളാണ് പൊളിക്കാനുള്ളത്. ഇരുന്നൂറിലേറെ കെട്ടിടങ്ങൾ പൊളിച്ച് അനുഭവ പരിചയമുള്ള എസ് ബി സർവതയെയാണ് സംസ്ഥാന സർക്കാരിന്റെ ഉപദേശകനായി നിയമിച്ചിരിക്കുന്നത്. ഏറ്റവും കൂടുതൽ കെട്ടിടങ്ങൾ പൊളിച്ചതിന്റെ ഗിന്നസ് വേൾഡ് റെക്കോർഡിന് ഉടമയാണ് അദ്ദേഹം. നിയന്ത്രിത സ്‌ഫോടനത്തിലൂടെ കെട്ടിങ്ങൾ പൊളിക്കുന്നതിലും ഖനനത്തിലും വിദഗ്ധനാണ് അദ്ദേഹം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP