Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202006Sunday

കൊറോണ പടർന്ന് പിടിക്കുന്ന ബാങ്കോക്കിലേക്ക് സ്റ്റഡി ടൂർ പോയ മാർ ഇവാനിയോസ് കോളേജിലെ വിദ്യാർത്ഥി സംഘം തിരിച്ചെത്തി; കൊച്ചി എയർപോർട്ട് വഴി തിരികെ എത്തിയത് കഴിഞ്ഞ വെള്ളിയാഴ്‌ച്ച; പ്രാഥമിക പരിശോധനയിൽ വ്യക്തമായതുകൊറോണ ബാധയുടെ ലക്ഷണങ്ങൾ ഇല്ലെന്ന്; ഹോം ക്വാറന്റെൻ ചെയ്യാനുള്ള കർശന നിർദ്ദേശം നൽകിയത് ആരോഗ്യവകുപ്പ്; കോവിഡ് 19 ആശങ്ക സജീവമാക്കി ബാങ്കോക്കിൽ നിന്നും തിരിച്ചെത്തിയ അദ്ധ്യാപകരും വിദ്യാർത്ഥികളും അടങ്ങിയ സംഘം ഐസൊലെഷനിൽ തുടരും

കൊറോണ പടർന്ന് പിടിക്കുന്ന ബാങ്കോക്കിലേക്ക് സ്റ്റഡി ടൂർ പോയ മാർ ഇവാനിയോസ് കോളേജിലെ വിദ്യാർത്ഥി സംഘം തിരിച്ചെത്തി; കൊച്ചി എയർപോർട്ട് വഴി തിരികെ എത്തിയത് കഴിഞ്ഞ വെള്ളിയാഴ്‌ച്ച; പ്രാഥമിക പരിശോധനയിൽ വ്യക്തമായതുകൊറോണ ബാധയുടെ ലക്ഷണങ്ങൾ ഇല്ലെന്ന്; ഹോം ക്വാറന്റെൻ ചെയ്യാനുള്ള കർശന നിർദ്ദേശം നൽകിയത് ആരോഗ്യവകുപ്പ്; കോവിഡ് 19 ആശങ്ക സജീവമാക്കി ബാങ്കോക്കിൽ നിന്നും തിരിച്ചെത്തിയ അദ്ധ്യാപകരും വിദ്യാർത്ഥികളും അടങ്ങിയ സംഘം ഐസൊലെഷനിൽ തുടരും

എം മനോജ് കുമാർ

തിരുവനന്തപുരം: കൊറോണ ബാധിതമായ ബാങ്കോക്കിലേക്ക് സ്റ്റഡി ടൂറിന് പോയ മാർ ഇവാനിയോസ് കോളേജിലെ പിജി ടൂറിസം വിദ്യാർത്ഥികൾ തിരിച്ചെത്തി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കൊച്ചി എയർപോർട്ട് വഴി സംഘം തിരികെ എത്തിയത്. അദ്ധ്യാപകരും വിദ്യാർത്ഥികളും അടക്കമുള്ള സംഘത്തിനെ ഐസൊലേഷൻ ചെയ്യാൻ ആരോഗ്യവകുപ്പ് അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്. പ്രാഥമിക പരിശോധനയിൽ ഇവർ കൊറോണ ബാധിതരല്ലെന്നു വ്യക്തമായിട്ടുണ്ട്. കൊറോണയുമായി ബന്ധപ്പെട്ട ശാരീരിക അസ്വസ്ഥതകൾ ഇവരിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. അതിനാലാണ് ഇവരെ ഹോം ക്വാറന്റെൻ ചെയ്യാൻ ആരോഗ്യവകുപ്പ് അധികൃതർ നിർദ്ദേശം നൽകിയത്. ക്വാറന്റെൻ കാലാവധിയായ ഇരുപത്തിയെട്ട് ദിവസം ഇവർ നിരീക്ഷണത്തിലായിരിക്കും. ക്വാറന്റെനു നൽകിയ നിർദ്ദേശം ഇവർ ലംഘിക്കുന്നുണ്ടോ എന്നറിയാൻ ആരോഗ്യവകുപ്പ് വോളന്റിയർമാർ ഇവർക്ക് മേൽ നിരീക്ഷണവും ഏർപ്പെടുത്തും. ട്രാവൽ ആൻഡ് ടൂറിസം ബാച്ചിലെ പിജി വിദ്യാർത്ഥികളാണ് ബാങ്കോക്കിലേക്ക് പോയി തിരികെ എത്തിയത്.

കൊറോണ പടർന്നു പിടിച്ച തായ്‌ലണ്ടിലേക്ക് കേരളത്തിലെ വിദ്യാർത്ഥി സംഘം കഴിഞ്ഞയാഴ്ച യാത്ര തിരിച്ചത് വിവാദമായിരുന്നു. കൊറോണ ബാധിത രാജ്യമായ തായ്‌ലണ്ടിലേക്ക് വിദ്യാർത്ഥി സംഘത്തെ അയച്ചതിൽ ജില്ലാ ഭരണകൂടം വിശദീകരണം തേടിയിരുന്നു എന്നാണ് അറിയാൻ കഴിഞ്ഞത്. പക്ഷെ തൃപ്തികരമായ ഒരു വിശദീകരണവും കോളേജ് അധികൃതരുടെ ഭാഗത്ത് നിന്നും വന്നിരുന്നില്ല. മുൻകൂട്ടി തീരുമാനിച്ച പ്രകാരമുള്ള യാത്രയായിരുന്നു. ടൂറിസം പിജി വിദ്യാർത്ഥികളാണ് അദ്ധ്യാപകർക്കൊപ്പം യാത്ര പോയത് എന്നാണ് കോളേജ് അധികൃതർ നൽകിയ നിർദ്ദേശം. വിദ്യാർത്ഥികളുടെ ബാങ്കോക്ക് ടൂറിൽ കോളേജ് അധികൃതരുടെ ഭാഗത്ത് നിന്നും വീഴ്ച വന്നുവന്നു തന്നെയാണ് ജില്ലാ ഭരണകൂടത്തിന്റെ വിലയിരുത്തൽ.

കഴിഞ്ഞയാഴ്ചയാണ് അദ്ധ്യാപകർ അടങ്ങിയ വിദ്യാർത്ഥി സംഘം ബാങ്കോക്കിന് തിരിച്ചത്. ബാങ്കോക്ക് ഉൾപ്പെടുന്ന തായ് ലണ്ട് കൊറോണ ബാധിത രാജ്യമാണ്. കൊറോണ ബാധിത രാജ്യങ്ങളിൽ സന്ദർശനം നടത്തരുതെന്ന് നിർദ്ദേശമുള്ളപ്പോൾ തന്നെയാണ് മാർ ഇവാനിയോസ് കോളേജിലെ വിദ്യാർത്ഥി സംഘം ബാങ്കോക്കിലേക്ക് തിരിച്ചത്. കേരള വിദ്യാർത്ഥി സംഘത്തിന്റെ ബാങ്കോക്ക് യാത്ര ആരോഗ്യവകുപ്പ് അധികൃതരെ ഞെട്ടിച്ചിരുന്നു. മറുനാടൻ വാർത്ത നൽകിയപ്പോഴാണ് ജില്ലാ ഭരണകൂടം തന്നെ യാത്രയെക്കുറിച്ച് അറിയുന്നത്. ആരോഗ്യവകുപ്പ് അധികൃതർ സംഭവത്തിൽ അന്വേഷണം തുടങ്ങിയിരുന്നു. ഈ വിദ്യാർത്ഥിസംഘത്തെ ഐസലോഷന് വിധേയമാക്കുമെന്നു യാത്ര അറിഞ്ഞപ്പോൾ തന്നെ ജില്ലാ ഭരണകൂടം തീരുമാനിച്ചിരുന്നു.

വിദ്യാർത്ഥി സംഘം ബാങ്കോക്കിൽ ആണുള്ളത് എന്ന് മാർ ഇവാനിയോസ് പ്രിൻസിപ്പാൾ ജോർജ് മറുനാടൻ മലയാളിയോട് സമ്മതിച്ചിരുന്നു. കഴിഞ്ഞയാഴ്കയാണ് ഇവർ യാത്ര തിരിച്ചത്. ബാങ്കോക്കിലുള്ള ഇവർ രണ്ടു ദിവസം കഴിഞ്ഞാൽ ഇവർ തിരികെ എത്തുമെന്നാണ് പ്രിൻസിപ്പാൾ പറഞ്ഞത്. കൊറോണ ബാധയുടെ കാര്യം പറഞ്ഞപ്പോൾ, ബാങ്കോക്ക് ഉൾപ്പെടുന്ന തായ്ലണ്ട് കൊറോണ ബാധിത രാജ്യമാണെന്ന് പറഞ്ഞപ്പോൾ ആ രണ്ടാം സ്റ്റെപ്പിലേക്ക് നിങ്ങൾ പോകരുത് എന്നാണ് പ്രിൻസിപ്പാൾ മറുപടി പറഞ്ഞത്. കേരളത്തിലെ വിദ്യാർത്ഥി സംഘത്തിന്റെ ബാങ്കോക്ക് യാത്ര ആരോഗ്യവകുപ്പ് അധികൃതരെയും ഞെട്ടിച്ചിട്ടുണ്ട്. സംഭവം അറിഞ്ഞില്ല. ഈ കാര്യം അന്വേഷിക്കും എന്നാണ് ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോക്ടർ സരിത ആർ.എൽ. മറുനാടനോട് പറഞ്ഞിരുന്നു. .

വിദ്യാർത്ഥി സംഘത്തിന്റെ തിരികെയുള്ള യാത്രയും അനിശ്ചിതത്വത്തിന്റെ നിഴലിലായിരുന്നു. കൊറോണ ബാധിത രാജ്യങ്ങളിൽ നിന്നുള്ള ഫ്ളൈറ്റുകൾ കൂട്ടത്തോടെ റദ്ദ് ചെയ്യുന്ന അവസ്ഥയായിരുന്നു. ഡൽഹി , ബാങ്കോക്ക്, സിങ്കപ്പുർ റൂട്ടിൽ ഉൾപ്പെടെ 54 രാജ്യാന്തര റൂട്ടുകളിലെ ഫ്ളൈറ്റുകൾ വിസ്താര ആ സമയം റദ്ദാക്കിയിരുന്നു. മുംബൈ-സിങ്കപ്പുർ ഫ്ളൈറ്റുകളും, ഡൽഹി-സിങ്കപ്പുർ ഫ്ളൈറ്റുകളും റദ്ദാക്കിയവയിൽ ഉൾപ്പെടുന്നു. വിദ്യാർത്ഥി സംഘമുള്ള ബാങ്കോക്കിലെ ഫ്ളൈറ്റാണ് വിസ്താര റദ്ദ് ചെയ്തിരുന്നത്. നിരവധി രാജ്യങ്ങൾ രാജ്യാന്തര യാത്രകൾക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി തന്നെയാണ് ഫ്ളൈറ്റുകൾ റദ്ദ് ചെയ്യപ്പെടുന്നതും.

കൊറോണ ഭീതി കാരണം കേരളവും അതി ജാഗ്രതയിലാണ്. പത്തനംതിട്ടയിൽ 5 പേർക്ക് കൊറോണ സ്ഥിരീകരിച്ചതോടെ പ്രതിരോധമാർഗനിർദ്ദേശങ്ങൾ ആരോഗ്യവകുപ്പ് വീണ്ടും പുറത്തിറക്കിയിട്ടുണ്ട്. വിദേശ രാജ്യങ്ങളിൽ നിന്നു വന്നവർ ജില്ലാ മെഡിക്കൽ ഓഫിസർമാരുമായോ അടുത്തുള്ള സർക്കാർ ആരോഗ്യ കേന്ദ്രവുമായോ നിർബന്ധമായും ഫോൺ മുഖേന ബന്ധപ്പെടണം. വൈറസ് ബാധയുടെ ലക്ഷണങ്ങൾ ഉള്ളവർ ഒപിയിലോ കാഷ്വൽറ്റിയിലോ പോകരുത്. നോഡൽ ഓഫിസറെ അറിയിച്ചശേഷം ഐസലേഷൻ സൗകര്യമുള്ള ആശുപത്രിയിൽ എത്തണം. ജാഗ്രത പുലർത്തിയില്ലെങ്കിൽ അതിവേഗം പടരുന്ന രോഗമായതിനാലാണ് വീണ്ടും നിർദ്ദേശം ആരോഗ്യവകുപ്പ് പുറപ്പെടുവിച്ചത്. പനി, തൊണ്ടവേദന, ചുമ എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.

വയറിളക്കവും വരാം. തീവ്രമാകുകയാണെങ്കിൽ മരണം വരെ സംഭവിക്കാൻ സാധ്യത. പ്രതിരോധ മരുന്നോ കൃത്യമായ ചികിത്സയോ നിലവിലില്ല. നിലവിൽ എന്തെങ്കിലും രോഗമുള്ളവർക്ക് വൈറസ് ബാധിക്കുന്നത് അപകടകരം. എല്ലാ രാജ്യാന്തര യാത്രക്കാർക്കും കണക്ഷൻ വിമാനങ്ങളിലെത്തുന്ന ആഭ്യന്തര യാത്രക്കാർക്കും പരിശോധന. രോഗസംശയമുണ്ടങ്കിൽ വീടുകളിൽ 28 ദിവസം നിരീക്ഷിക്കും. ഇവരും വീട്ടിലുള്ളവരും വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ ജോലിക്കോ പോകരുത്. മറ്റുള്ളവരുമായി സമ്പർക്കവും പാടില്ല എന്ന നിർദ്ദേശമാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP