Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

യാക്കോബായ സഭാ അധ്യക്ഷ സ്ഥാനത്ത് നിന്നും ശ്രേഷ്ഠ കതോലിക്കാ ബസേലിയോസ് തോമസ് പ്രഥമൻ ബാവയെ മാറ്റില്ല; മെത്രാപൊലീത്തൻ ട്രസ്റ്റി സ്ഥാനത്തുനിന്ന് ഒഴിവാക്കി ബാവയുടെ ആവശ്യത്തിന് ഭാഗിക അംഗീകാരം നൽകി പാത്രിയാർക്കീസ് ബാവ; സഭാ സ്വത്തുക്കളും ധനശേഖരണവുമായും ബന്ധപ്പെട്ട് സഭയിൽ ഗൂഢാലോചനയെന്ന തോമസ് പ്രഥമൻ ബാവയുടെ വാദം ഗൗരവത്തോടെ എടുത്ത് ആഗോള സഭ; ബാവയെ സഹായിക്കാൻ ഇനി മൂന്ന് സീനിയർ മെത്രാപൊലീത്തമാരും

യാക്കോബായ സഭാ അധ്യക്ഷ സ്ഥാനത്ത് നിന്നും ശ്രേഷ്ഠ കതോലിക്കാ ബസേലിയോസ് തോമസ് പ്രഥമൻ ബാവയെ മാറ്റില്ല; മെത്രാപൊലീത്തൻ ട്രസ്റ്റി സ്ഥാനത്തുനിന്ന് ഒഴിവാക്കി ബാവയുടെ ആവശ്യത്തിന് ഭാഗിക അംഗീകാരം നൽകി പാത്രിയാർക്കീസ് ബാവ; സഭാ സ്വത്തുക്കളും ധനശേഖരണവുമായും ബന്ധപ്പെട്ട് സഭയിൽ ഗൂഢാലോചനയെന്ന തോമസ് പ്രഥമൻ ബാവയുടെ വാദം ഗൗരവത്തോടെ എടുത്ത് ആഗോള സഭ; ബാവയെ സഹായിക്കാൻ ഇനി മൂന്ന് സീനിയർ മെത്രാപൊലീത്തമാരും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: യാക്കോബായ സഭയിലെ ആഭ്യന്തര കലഹത്തെ തുടർന്ന് രാജിക്കൊരുങ്ങിയ സഭാ അധ്യക്ഷൻ ശ്രേഷ്ഠ കതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവയ്ക്ക് പരമാധ്യക്ഷൻ പാത്രിയാർക്കീസ് ബാവയുടെ മറുപടി. മെത്രാപൊലീത്തൻ ട്രസ്റ്റി സ്ഥാനത്തുനിന്ന് ഒഴിവാക്കണമെന്ന ആവശ്യം അംഗീകരിച്ച പാത്രിയാർക്കീസ് ബാവ ശ്രേഷ്ഠ ബാവയോട് സഭാ അധ്യക്ഷനായി തുടരാൻ ആവശ്യപ്പെട്ടു. യാക്കോബായ സഭയുടെ മെത്രാപൊലീത്തൻ ട്രസ്റ്റി സ്ഥാനത്ത് നിന്നും കാതോലിക്ക ബാവയുടെ ചുമതലയിൽനിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടാണ് ശ്രേഷ്ഠബാവ പരമാധ്യക്ഷന് കത്ത് നൽകിയത്. ഇത് ഭാഗികമായി മാത്രമേ അംഗീകരിച്ചുള്ളൂ.

ശ്രേഷ്ഠ കതോലിക്കയുടെ ചുമതലയിൽ തുടരുന്നതിന് ബസേലിയോസ് തോമസ് പ്രഥമൻ ബാവയെ സഹായിക്കാൻ മൂന്ന് സീനിയർ മെത്രാപൊലീത്തന്മാരെ നിയമിക്കുമെന്നും പാത്രിയാർക്കീസ് ബാവ അറിയിച്ചു. ശ്രേഷ്ഠബാവയുടെ പ്രായാധിക്യം കണക്കിലെടുത്താണ് അദ്ദേഹത്തെ സഹായിക്കാനായി മൂന്ന് മെത്രാപൊലീത്തന്മാരെ നിയമിക്കുന്നത്. ജോസഫ് മാർ ഗ്രിഗോറിയോസ്, തോമസ് മാർ തിമോത്തിയോസ്, എബ്രഹാം മാർ സേവറിയോസ് എബ്രഹാം മാർ സേവറിയോസ് എന്നീ മെത്രാപ്പൊലീത്തമാരെയാണ് സമിതിയിൽ ഉൾപ്പെടുത്തിയത്. സഭയിലെ ആഭ്യന്തരകലഹമായിരുന്നു രാജിക്കൊരുങ്ങിയതിന് പിന്നിലെ കാരണം. സഭയിൽ അധികാരത്തിലെത്തിയ പുതിയ ഭരണസമിതിയും ബാവയും തമ്മിൽ കടുത്ത തർക്കം നിലനിന്നിരുന്നു.

സഭയിൽ നടക്കുന്ന ധനശേഖരണത്തെക്കുറിച്ച് സഭാ അധ്യക്ഷനെതിരേ സമൂഹമാധ്യമങ്ങളിലൂടെ ഇവർ തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചെന്നായിരുന്നു ആരോപണം. ദമാസ്‌കസിന് അയച്ച കത്തിൽ തന്നെ മെത്രാപ്പൊലീത്തൻ ട്രസ്റ്റി സ്ഥാനത്ത് നിന്നും കാതോലിക്കാ ബാവയുടെ ചുമതലയിൽ നിന്നും ഒഴിവാക്കണമെന്നും തനിക്കെതിരെ സഭയ്ക്കുള്ളിൽ ഗൂഢാലോചന നടക്കുന്നുണ്ടെന്നും ബാവാ വ്യക്തമാിയിരുന്നു. ഗൂഢാലോചനക്ക് പിന്നിൽ പുതിയ ഭരണ സമിതിയാണെന്നും താൻ ഇതേ ചൊല്ലി കടുത്ത മനോവിഷമത്തിലാണെന്നുമാണ് കത്തിൽ ബാവ പറയുന്നത്. എല്ലാ സ്വത്തുക്കളും സഭയ്ക്ക് കൈമാറിയിട്ടുണ്ടെന്നും ഒന്നും തന്റെ പേരിലല്ലെന്നും കത്തിൽ പറയുന്നു. യാക്കോബായ സഭയിൽ പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളെ ബാവാ അംഗീകരിക്കുന്നില്ലെന്ന ആരോപണമുന്നയിച്ച് മാനേജിങ് കമ്മറ്റി അംഗങ്ങൾ നേരത്തെ രംഗത്ത് വന്നിരുന്നു.

സഭ അധ്യക്ഷനായ കാതോലിക ബാവയുടെ തീരുമാനങ്ങളിൽ ബാഹ്യശക്തികളുടെ ഇടപെടലിലുണ്ടാകുന്നുവെന്നതടക്കമുള്ള ഗുരുതരമായ ആരോപണങ്ങളാണ് സഭ വൈദിക-അൽമായ ട്രസ്റ്റികൾ ഉന്നയിച്ചിരിക്കുന്നത്. ജനാധിപത്യ രീതിയിലൂടെ തെരഞ്ഞെടുക്കപ്പെട്ട മാനേജിങ് കമ്മറ്റി അംഗങ്ങളോട് ആലോചിക്കാതെയാണ് സഭ അധ്യക്ഷൻ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവ മാനേജിങ് കമ്മറ്റി യോഗങ്ങളുടെ പോലും അജണ്ട നിശ്ചയിക്കുന്നതെന്നാണ് ആരോപണം. വൈദിക ട്രസ്റ്റിയും അൽമായ ട്രസ്റ്റിയുമടക്കമുള്ളവരാണ് ഇത്തരം ഇടപെടലിനെതിരെ രൂക്ഷമായ വിമർശനവുമായി രംഗത്തെത്തിയിരിക്കുന്നത്. ഇത് സഭാ നിയമങ്ങൾക്ക് വിരുദ്ധമാണെന്നും കാതോലിക്ക ബാവയുടെ ഈ തീരുമാനങ്ങൾക്ക് പിന്നിൽ ബാഹ്യശക്തികളുടെ ഇടപെടലുണ്ടെന്നും ഇവർ ആരോപിക്കുന്നു.

മാസങ്ങൾക്ക് മുൻപാണ് പുതിയ ഭരണസമിതി ചുമതലയേറ്റത്. ഈ ഭരണസമിതിയുമായി തോമസ് പ്രഥമന് ബാവ സ്വരചേർച്ചയിലായിരുന്നില്ല എന്നാണ് ആദ്യം സൂചനകൾ പുറത്ത് വന്നത്.സമിതിയിലെ ചില അംഗങ്ങൾ തനിക്കെതിരെ സാമൂഹ്യ മാധ്യമങ്ങളിലുടെ ചില കാര്യങ്ങൾ പ്രചരിപ്പിച്ചു എന്നതാണ് തോമസ് പ്രഥമൻ ബാവയുടെ മുഖ്യ ആരോപണം. സഭ സ്വത്തുക്കളെ സംബന്ധിച്ചും സഭയ്ക്ക് വേണ്ടി നടക്കുന്ന ധനശേഖരണവുമായി ബന്ധപ്പെട്ടും തനിക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്നു. തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുവെന്നും തോമസ് പ്രഥമന് ബാവ കത്തിൽ വ്യക്തമാക്കിയതിന് പിന്നാലെ സഭയിൽ വിഷയം വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് പതിറ്റാണ്ടുകളായി സഭാധ്യക്ഷ സ്ഥാനത്ത് തുടരുന്ന തന്നെ സ്ഥാനം ഒഴിയാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് പാത്രീയാർക്കീസ് ബാവയ്ക്ക് കത്തുനൽകിയത്. ഇത് അംഗീകരിച്ചില്ല.

മെത്രാപ്പൊലീത്തന് ട്രസ്റ്റി സ്ഥാനത്ത് നിന്ന് ഒഴിവാക്കണമെന്നും കത്തില് ആവശ്യപ്പെട്ടിട്ടുണ്ട്. സഭയുടെ മുഴുവന് സ്വത്തുക്കളും സഭയുടെ പേരിലേക്ക് മാറ്റിയിട്ടുണ്ട്. മാത്രമല്ല പാത്രീയാർക്കീസ് ബാവയാണ് നിലവിൽ സ്വത്തുക്കളുടെ അവകാശി. അടുത്ത മാസം പാത്രീയാർക്കീസ് ബാവ കേരളത്തിൽ എത്താനിരിക്കേയാണ് സഭാധ്യക്ഷന്റെ നീക്കം. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ അടുത്ത ദിവസം സഭാ മാനേജ്മെന്റ് സമിതി ചേരാൻ തീരുമാനിച്ചിരുന്നു. പുതിയ സാഹചര്യത്തിൽ സഭാ മാനേജ്മെന്റ് കമ്മിറ്റി യോഗം മാറ്റിവെച്ചതായാണ് വിവരം. അതിനിടെയാണ് പുതിയ നീക്കങ്ങൾ ഉണ്ടാകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP