Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പൗരത്വ നിയമം നടപ്പാക്കില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായി നേരത്തെ യുഎപിഎ നടപ്പാക്കില്ലെന്ന് പറഞ്ഞിരുന്നു; അലന് സിപിഎമ്മിന്റെ പ്രാദേശിക ഘടകത്തിന്റെ പൂർണ പിന്തുണ ഉണ്ടായിരുന്നു; മുഖ്യമന്ത്രിയുടെ പ്രസ്താവനയോടെ അവരും നിസഹായരായി; പാർട്ടി പ്രാദേശിക ഘടകം കണ്ടെത്താത്ത കാര്യമാണ് അലൻ മാവോയിസ്റ്റ് ആണെന്ന പിണറായിയുടെ പ്രസ്താവന: അലന്റെ അമ്മ പൊട്ടിത്തെറിച്ചപ്പോൾ എൻഐഎയെ തള്ളി പറഞ്ഞ് സിപിഎം; മാവോയിസ്റ്റ് വേട്ടയിൽ മുഖ്യമന്ത്രി വിമർശിക്കപ്പെടുമ്പോൾ

പൗരത്വ നിയമം നടപ്പാക്കില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായി നേരത്തെ യുഎപിഎ നടപ്പാക്കില്ലെന്ന് പറഞ്ഞിരുന്നു; അലന് സിപിഎമ്മിന്റെ പ്രാദേശിക ഘടകത്തിന്റെ പൂർണ പിന്തുണ ഉണ്ടായിരുന്നു; മുഖ്യമന്ത്രിയുടെ പ്രസ്താവനയോടെ അവരും നിസഹായരായി; പാർട്ടി പ്രാദേശിക ഘടകം കണ്ടെത്താത്ത കാര്യമാണ് അലൻ മാവോയിസ്റ്റ് ആണെന്ന പിണറായിയുടെ പ്രസ്താവന: അലന്റെ അമ്മ പൊട്ടിത്തെറിച്ചപ്പോൾ എൻഐഎയെ തള്ളി പറഞ്ഞ് സിപിഎം; മാവോയിസ്റ്റ് വേട്ടയിൽ മുഖ്യമന്ത്രി വിമർശിക്കപ്പെടുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്നവർ എന്റെ മകനെ എന്തുകൊണ്ട് ഓർക്കുന്നില്ല? പൗരത്വ നിയമം നടപ്പാക്കില്ലെന്ന് പറയുന്നവർ എന്തുകൊണ്ട് യുഎപിഎ നടപ്പാക്കുന്നു? അലന്റെ അമ്മയുടെ ഈ ചോദ്യങ്ങൾ കൊള്ളേണ്ടിടത്തുകൊണ്ടു. ഇതോടെ ഈ വിഷയത്തിലും കേന്ദ്രത്തിന് കുറ്റപ്പെടുത്തുകയാണ് സിപിഎം. കോഴിക്കോട് യു.എ.പി.എ കേസ് എൻ.ഐ.എയ്ക്ക് വിട്ടതിനെതിരെ സിപിഎം. കേസ് എൻ.ഐ.എയെ ഏൽപ്പിച്ചത് പ്രതിഷേധാർഹമാണെന്നും സംസ്ഥാന പൊലീസ് വ്യക്തമായ അന്വേഷണം നടത്തുന്നതിനിടെയാണ് കേന്ദ്രസർക്കാർ എൻ.ഐ.എയ്ക്ക് വിട്ടതെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ കുറ്റപ്പെടുത്തി

ക്രമസമാധാനം സംസ്ഥാന സർക്കാരിന്റെ ചുമതലയിലായിരിക്കെ സംസ്ഥാന സർക്കാരുമായി ആലോചിക്കാതെ കേസ് എൻഐഎയ്ക്ക് കൈമാറിയതിലും സിപിഎം പ്രതിഷേധം രേഖപ്പെടുത്തി. ഫെഡറൽ സംവിധാനത്തെ ദുർബലപ്പെടുത്താൻ മാത്രമേ ഇത്തരം നടപടികൾ സഹായിക്കുകയുള്ളൂവെന്നും പ്രസ്താവനയിൽ പറഞ്ഞു. ദിവസങ്ങൾക്ക് മുമ്പാണ് കോഴിക്കോട് യുഎപിഎ കേസ് എൻഐഎ ഏറ്റെടുത്തത്. കേസിലെ പ്രതികളായ അലൻ, താഹ എന്നിവർക്കെതിരെ എൻഐഎ പ്രത്യേക കോടതിയിൽ എഫ്ഐആർ സമർപ്പിക്കുകയും ചെയ്തിരുന്നു. സംസ്ഥാന സർക്കാർ യുഎപിഎ ചുമത്തിയതു കൊണ്ടാണ് എൻഐഎയ്ക്ക് കേസ് ഏറ്റെടുക്കാനായത്.

മുഖ്യമന്ത്രി പിണറായി വിജയൻ യുഎപിഎയുടെ കാര്യത്തിൽ ഇരട്ടത്താപ്പ് കാണിക്കുന്നുവെന്ന് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റിലായ അലൻ ഷുഹൈബിന്റെ അമ്മ സബിതാ ശേഖർ ആരോപിച്ചിരുന്നു. പൗരത്വ നിയമം കേരളത്തിൽ നടപ്പാക്കില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ യുഎപിഎ നടപ്പാക്കില്ലെന്ന് പറഞ്ഞിരുന്നു. അലന് സിപിഎമ്മിന്റെ പ്രാദേശിക ഘടകത്തിന്റെ പൂർണ പിന്തുണ ഉണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ പ്രസ്താവനയോടെ അവരും നിസഹായരായി. സിപിഐഎം പ്രാദേശിക ഘടകം കണ്ടെത്താത്ത കാര്യമാണ് അലൻ മാവോയിസ്റ്റ് ആണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയെന്നും സബിതാ ശേഖർ കുറ്റപ്പെടുത്തിയിരുന്നു. ഭരണകൂടത്തിലും പാർട്ടിയിലും വിശ്വാസം നഷ്ടമായെന്നും സബിതാ ശേഖർ പറഞ്ഞു. ഇത് സിപിഎമ്മിന് എതിരെയുള്ള വിമർശനമായി. ഇതോടെയാണ് എൻഐഎ അന്വേഷണത്തെ എതിർത്ത് സിപിഎം രംഗത്ത് വന്നത്. .

മുഖ്യമന്ത്രിയെ കണ്ടപ്പോൾ യുഎപിഎ ചാർജ് ചെയ്യരുതെന്ന് അപേക്ഷിച്ചിരുന്നു. അലൻ അറസ്റ്റിലായിട്ട് അമ്പത്തി മൂന്ന് ദിവസം കഴിഞ്ഞു. ജനുവരി ഏഴിന് ഹൈക്കോടതിയിൽ ജാമ്യാപേക്ഷ കൊടുക്കാമെന്ന് ആലോചിച്ചിരുന്നു. സർക്കാരിൽ പ്രതീക്ഷയുണ്ടായിരുന്നു. കേസ് എൻഐഎ ഏറ്റെടുത്തു എന്നത് പത്രങ്ങളിലൂടെയാണ് അറിഞ്ഞത്. അത് ഇപ്പോഴും മാനസികമായി ഉൾക്കൊള്ളാൻ കഴിയുന്നില്ല. എൻഐഎ കേസ് ഏറ്റെടുത്തതോടെ അലൻ മാനസികമായി തകർന്നിരിക്കുകയാണ്. ജയിലിൽ നിന്ന് എല്ലാ പഠന പുസ്തകങ്ങളും അലൻ തിരിച്ചു തന്നു. അമ്മയെ ഇനി കാണണമെങ്കിൽ നാല് വർഷമാകുമെന്ന് പറയുന്നു. എല്ലാ പ്രതീക്ഷകളും കൈവിട്ട് പോയിരിക്കുകയാണ്. ഞങ്ങളെ ഞങ്ങളുടെ അമ്മ രാഷ്ട്രീയമായാണ് വളർത്തിയത്. മതേതരമായാണ് ജീവിച്ചത്, ഞങ്ങളുടെ കുട്ടിയെയും മതമില്ലാതെയാണ് വളർത്തിയത്. ഇടത് സർക്കാർ ഭരിക്കുമ്പോൾ ഞങ്ങളുടെ കുട്ടിയെ യുഎപിഎ ചുമത്തിയെന്ന് പറയുന്നത് നിരാശയാണ്. പൗരത്വ ബില്ലിനെതിരെ കുട്ടികൾ മുഴുവൻ സമരത്തിന് ഇറങ്ങിയപ്പോൾ അതിന് മുന്നിൽ നിൽക്കേണ്ട ആളായിരുന്നു അലൻ. മതേതരത്വത്തിന് വേണ്ടി നിലയുറപ്പിക്കുന്നവനായിരുന്നു അവൻ. യുഎപിഎ കേരളത്തിൽ നടപ്പാക്കില്ലെന്ന് പറഞ്ഞിരുന്നു സിപിഐഎം.

എന്ത് തെളിവുകളുടെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി അലനെ മാവോയിസ്റ്റ് എന്ന് വിളിച്ചത്. കോടതി പോലും പറഞ്ഞിട്ടില്ല അവർ മാവോയിസ്റ്റുകളാണെന്ന്, പിന്നെ എങ്ങനെയാണ് ഇത്രയും ഉത്തരവാദിത്വപ്പെട്ട മുഖ്യമന്ത്രി വളരെ നിസാരമായി അവർ മാവോയിസ്റ്റുകളല്ലേ എന്ന് പരിഹാസഭാവത്തിൽ അത് പറയുന്നത്. എന്തിനാണ് ആ കുട്ടിയോട് ഇങ്ങനെ ചെയ്യുന്നത് എന്നാണ് മുഖ്യമന്ത്രിയോ ചോദിക്കാനുള്ളത്. സിപിഎമ്മിലെ വലിയൊരു വിഭാഗവും അലന് ഇപ്പോഴും പിന്തുണ നൽകുന്നുണ്ട്. പന്തീരാങ്കാവിൽ മാവോയിസ്റ്റ് പ്രവർത്തനവുമായി ബന്ധപ്പെട്ട് കേരള പൊലീസ് ചാർജ് ചെയ്ത കേസ് കേന്ദ്ര സർക്കാർ ഇടപെട്ടൊണ് എൻഐഎയെ ഏൽപ്പിച്ചത്. ഇത് പ്രതിഷേധാർഹമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവയിൽ പറയുന്നത്. ഈ കേസിൽ പിണറായി സർക്കാർ അന്വേഷണവുമായി മുന്നോട്ടുപോകവെയാണ് കേന്ദ്ര സർക്കാർ അന്വേഷണം എൻഐഎയെ ഏൽപ്പിച്ചിരിക്കുന്നത്. ക്രമസമാധാനം സംസ്ഥാന സർക്കാരിന്റെ ചുമതലയായിരിക്കെ സംസ്ഥാന സർക്കാരുമായി ആലോചന പോലും നടത്താതെ കേസ് എൻഐഎയെ ഏൽപ്പിച്ച കേന്ദ്ര സർക്കാരിന്റെ നടപടി പ്രതിഷേധാർഹമാമെന്നാണ് ഇപ്പോൾ സിപിഎം പറയുന്നത്.

പന്തീരാങ്കാവിൽ അറസ്റ്റിലായ അലൻ ഷുഹൈബിനും താഹ ഫസലും മാവോയിസ്റ്റുകൾ തന്നെയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പത്രസമ്മേളനം വിളിച്ച് പറഞ്ഞിരുന്നു. ഇവർ സിപിഎമ്മിന്റെ പ്രവർത്തകരല്ല. മാവോയിസ്റ്റുകൾ തന്നെയാണ്. മാവോയിസ്റ്റുകൾക്ക് ഒരു പിന്തുണയും പാർട്ടിയും സർക്കാരും നൽകില്ലെന്നും അദേഹം വ്യക്തമാക്കി. അലൻ ഷുഹൈബിനും താഹ ഫസലും പിന്തുണ നൽകിയ മന്ത്രിസഭയിലെ മന്ത്രിമാരെയും ഘടകകക്ഷിയായ സിപിഐയെയും പൂർണമായും തള്ളിയാണ് മുഖ്യമന്ത്രി അന്ന് സംസാരിച്ചത്. കേന്ദ്ര സുരക്ഷാ ഏജൻസികളടക്കം കൃത്യമായ തെളിവുകൾ മുഖ്യമന്ത്രിക്ക് മുന്നിൽ ഹാജരാക്കിയതോടെയാണ് അലനെയും താഹയെയും അദേഹം തള്ളിപ്പറയാൻ തയാറായത്. എന്നാൽ, ഈ വാദങ്ങളെല്ലാം തള്ളിയാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവന പുറപ്പെടുവിച്ചിരിക്കുന്നത്.

നേരത്തെ യുഎപിഎ ചുമത്തി അറസ്റ്റിലായ രണ്ടു പ്രതികളുടെയും ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. അലൻ ഷുഹൈബിനും താഹ ഫസലും മാവോയിസ്റ്റുകളാണെന്നും തെളിവുകളുണ്ടെന്നുമുള്ള പ്രോസിക്യൂഷന്റെ വാദങ്ങൾ അംഗീകരിച്ചായിരുന്നു കോടതിയുടെ ഉത്തരവ്. പൊലീസ് ഹാജരാക്കിയ കേസ് ഡയറിയും മറ്റു തെളിവുകളും ഹൈക്കോടതി വിശദമായി പരിശോധിച്ചിരുന്നു. പ്രതികളുടെ മാവോവാദി ബന്ധം തെളിയിക്കുന്ന തെളിവുകളും യുഎപിഎ ചുമത്തിയതിന്റെ കാരണവും പൊലീസ് കോടതിയെ അറിയിച്ചു. ഇതെല്ലാം പരിശോധിച്ച് പൊലീസ് ചുമത്തിയ കുറ്റങ്ങൾ നിലനിൽക്കുമെന്ന് ചൂണ്ടിക്കാണിച്ചാണ് ജാമ്യം നിഷേധിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP