Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202122Thursday

ഇടത് കാല് ഏതാണ്ട് പരാലൈസ്ഡ് ആയി; കടുത്ത വേദന കാരണം അനക്കാൻ പറ്റാത്ത അവസ്ഥയുമായിരുന്നു; വേദന മൂലം ഉറക്കം പോലും ഉണ്ടായില്ല; നട്ടെല്ലിന് സർജറി വേണ്ടി വരരുതേ എന്ന് പ്രാർത്ഥിക്കുന്നു; വീണ്ടും ഡാൻസ് ചെയ്യാനാകുമെന്ന് കരുതിയിരുന്നില്ല; ജീവിതത്തിൽ തനിക്ക് നേരിട്ട അപകടത്തെക്കുറിച്ച് വെളിപ്പെടുത്തി നടി മന്യ

ഇടത് കാല് ഏതാണ്ട് പരാലൈസ്ഡ് ആയി; കടുത്ത വേദന കാരണം അനക്കാൻ പറ്റാത്ത അവസ്ഥയുമായിരുന്നു; വേദന മൂലം ഉറക്കം പോലും ഉണ്ടായില്ല; നട്ടെല്ലിന് സർജറി വേണ്ടി വരരുതേ എന്ന് പ്രാർത്ഥിക്കുന്നു; വീണ്ടും ഡാൻസ് ചെയ്യാനാകുമെന്ന് കരുതിയിരുന്നില്ല; ജീവിതത്തിൽ തനിക്ക് നേരിട്ട അപകടത്തെക്കുറിച്ച് വെളിപ്പെടുത്തി നടി മന്യ

മറുനാടൻ ഡെസ്‌ക്‌

ചെന്നൈ: കുഞ്ഞിക്കൂനനിലൂടെയും വക്കാലത്ത് നാരായണൻ കുട്ടിയിലൂടെയുമെല്ലാം മലയാളികൾക്ക് പരിചിതയായ നടിയാണ് മന്യ. ഒരുകാലത്ത് മലയാള സിനിമയിൽ നിറസാന്നിധ്യമായിരുന്ന വ്യക്തിത്വം. ദിലീപ് അഭിനയിച്ച സൂപ്പർഹിറ്റ് ലോഹിതദാസ് ചിത്രമായ ജോക്കറിലൂടെയാണ് മന്യ മലയാളത്തിൽ എത്തിയത്. പിന്നീട് തെന്നിന്ത്യയിലെ തന്നെ അറിയപ്പെടുന്ന നടിയായി അവർ മാറി.

ലയാളം കൂടാതെ തമിഴ്,തെലുങ്ക്,കന്നഡ ചിത്രങ്ങളിലും മന്യ വേഷമിട്ടു. കുറച്ചുകാലമായി അഭിനയ രംഗത്തു നിന്നും വിട്ടു കുടുംബജീവിതം നയിക്കുകയാണ് നടി. ഇതിനിടെ ജീവിതത്തിൽ ഉണ്ടായ ഒരു ദുരനുഭവത്തെ കുറിച്ച് അവർ തുറന്നു പറഞ്ഞു. നടുവിനുണ്ടായ പരിക്ക് മൂലം നടക്കാനാകാത്ത അവസ്ഥയിൽ എത്തിയതെന്നാണ് മന് ഇൻസ്റ്റാഗ്രാം കുറിപ്പിലൂടെ വ്യക്തമാക്കിയത്. ജീവിതം പലപ്പോഴും പ്രതീക്ഷിച്ച വിധത്തിൽ പോകില്ലെന്നും മന്യ വ്യക്തമാക്കുന്നു. ജീവിതത്തിൽ വീണ്ടും ഡാൻസ് ചെയ്യാൻ കഴിയുമെന്ന് കരുതിയില്ലെന്നും അർ കുറിപ്പിൽ വ്യക്തമാക്കുന്നു.

മന്യയുടെ കുറിപ്പ്

ജീവിതത്തിലൊരു അപ്രതീക്ഷിത ട്വിസ്റ്റ്. മൂന്ന് ആഴ്ച മുമ്പ്, എനിക്കൊരു പരുക്ക് പറ്റി. ഹെർനിയേറ്റഡ് ഡിസ്‌ക് ആയി. അതെന്റെ ഇടത് കാലിനെ എതാണ്ട് പരാലൈസ്ഡ് ആക്കി. കടുത്ത വേദനയും ഇടതുകാൽ അനക്കാൻ പറ്റാത്ത അവസ്ഥയുമായിരുന്നു. എമർജെൻസി റൂമിലേക്ക് പോകേണ്ടി വന്നു. ഇന്ന് നട്ടെല്ലിൽ സ്റ്റെറോയിഡ് ഇഞ്ചക്ഷനെടുത്തു. ഈ ബിഫോർ-ആഫ്റ്റർ ചിത്രമെടുത്തത് ഞാൻ വല്ലാതെ നെർവസ് ആയിരുന്നതുകൊണ്ടാണ്. കോവിഡ് മൂലം മറ്റാരേയും അനുവദിച്ചിരുന്നില്ല, ഞാൻ ഒറ്റയ്ക്കായിരുന്നു.

ഞാൻ പ്രാർത്ഥനകളോടെ വേദനയെ നേരിട്ടു. ഈ തംപ്‌സ് അപ്പ് ഉടനെ എല്ലാം ഭേദമാകുമെന്ന പ്രതീക്ഷയാണ്. മൂന്ന് ആഴ്ചത്തേക്ക് എനിക്ക് ഇരിക്കാനാകില്ലായിരുന്നു. നടക്കാനാകില്ലായിരുന്നു. നിൽക്കാനോ ഉറങ്ങാനോ പോലും വേദന കാരണം സാധിച്ചിരുന്നില്ല. സുഖപ്പെടാനും തിരികെ വരാനും ഞാൻ പരമാവധി ചെയ്യുന്നുണ്ട്. അടുത്ത നിമിഷം എന്തു സംഭവിക്കുമെന്ന് നമുക്ക് ഒരിക്കലും അറിയില്ല. അതുകൊണ്ടാണ് പറയുന്നത് ഈ മൊമന്റിൽ ജീവിക്കണമെന്ന്.

നിങ്ങൾ ഇഷ്ടപ്പെടുന്നവരുടെ കൂടെ ജീവിക്കുക. ജീവിതം ക്ഷണികവും അപ്രതീക്ഷിതവുമാണ്. വീണ്ടും ഡാൻസ് ചെയ്യാനാകുമെന്ന് കരുതിയിരുന്നില്ല. എന്നാൽ എനിക്ക് പതിയെ കരുത്ത് വീണ്ടെടുക്കാനാകുമെന്ന് ഡോക്ടർ പറഞ്ഞു. നട്ടെല്ലിന് സർജറി വേണ്ടി വരരുതേ എന്ന് പ്രാർത്ഥിക്കുന്നു. കഴിഞ്ഞ മൂന്നാഴ്ചയായി ഇതാണ് എന്റെ ജിവിതം. എന്നെ സുഖപ്പെടുത്തുന്നതിന് ദൈവത്തിന് നന്ദി, ജീവിതത്തിന് ദൈവത്തിന് നന്ദി. കുടുംബത്തിനും എനിക്ക് വേണ്ടി പ്രാർത്ഥിച്ച ആരാധകർക്കും നന്ദി. എന്നും ഓർക്കുക, ജീവിതം ഈസിയല്ല. ഇതുപോലെയുള്ള സംഭവങ്ങളുണ്ടാകും. പക്ഷെ പൊരുതുക. തോറ്റു കൊടുക്കരുത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP