Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇന്ത്യയുടെ പെൺസൗന്ദര്യം വീണ്ടും ലോകത്തിന്റെ നെറുകയിൽ; രാജ്യത്തിന്റെ യശസ്സുയർത്തി മാനുഷി ചില്ലർ എന്ന ഹരിയാന സുന്ദരി; 17 വർഷത്തിന് ശേഷം മിസ് വേൾഡ് കിരീടം വീണ്ടും ഇന്ത്യൻ സൗന്ദര്യത്തിന്റെ ശിരസിൽ; ഇന്ത്യയുടെ ആറാമത് മിസ് വേൾഡായ മെഡിക്കൽ സ്റ്റുഡന്റിന്റെ കഥ

ഇന്ത്യയുടെ പെൺസൗന്ദര്യം വീണ്ടും ലോകത്തിന്റെ നെറുകയിൽ; രാജ്യത്തിന്റെ യശസ്സുയർത്തി മാനുഷി ചില്ലർ എന്ന ഹരിയാന സുന്ദരി; 17 വർഷത്തിന് ശേഷം മിസ് വേൾഡ് കിരീടം വീണ്ടും ഇന്ത്യൻ സൗന്ദര്യത്തിന്റെ ശിരസിൽ; ഇന്ത്യയുടെ ആറാമത് മിസ് വേൾഡായ മെഡിക്കൽ സ്റ്റുഡന്റിന്റെ കഥ

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: വിവിധ രാജ്യങ്ങളിൽ നിന്നുമെത്തിയ 118 സുന്ദരിമാരെ കടത്തി വെട്ടി ഇന്ത്യൻസുന്ദരി മാനുഷി ചില്ലർ 2017ലെ മിസ് വേൾഡ് കിരീടം സ്വന്തമാക്കി. 17 വർഷത്തിന് ശേഷമാണ് മിസ് വേൾഡ് കിരീടം വീണ്ടും ഇന്ത്യൻ സൗന്ദര്യത്തിന്റെ ശിരസിലെത്തിച്ചിരിക്കുകയാണ് ഈ ഹരിയാനക്കാരി സുന്ദരി.

ഇന്നലെ ചൈനയിലെ സാന്യയിലെ സിറ്റി അരീനയിൽ വച്ച് നടന്ന വാശിയേറിയ മത്സരത്തിനൊടുവിലാണ് മാനുഷി അമൂല്യമായ പുരസ്‌കാരം കരസ്ഥമാക്കിയിരിക്കുന്നത്. മെക്സിക്കൻ സുന്ദരിയായ ആൻഡ്രിയ മെസയാണ് റണ്ണർ അപ്പായിരിക്കുന്നത്. മിസ് ഇംഗ്ലണ്ടായ സ്റ്റെഫാനി ഹില്ലാണ് സെക്കൻഡ് റണ്ണർ അപ്പ്.

കാർഡിയാക് സർജനാകണമെന്ന് സദാ സ്വപ്നം കണ്ട് നടക്കുന്ന മെഡിക്കൽ വിദ്യാർത്ഥിനി ലോക സൗന്ദര്യത്തിന്റെ നെറുകയിലെത്തിയെന്ന അപൂർവത കൂടി മാനുഷിയുടെ നേട്ടത്തിന് കൂടുതൽ തിളക്കമേകുന്നു. ഇന്റർനാഷണൽ പേജന്റിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് തിളങ്ങാനായി തന്റെ പഠനത്തിൽ നിന്നും ഒരു വർഷം അവധിയെടുത്ത് തയ്യാറെടുത്തായിരുന്നു മാനുഷി ചൈനയിലെ മത്സരഗോദയിലെത്തിയിരുന്നത്. ഇതിലൂടെ മിസ് വേൾഡ് കിരിടം ചൂടുന്ന ആറാമത് ഇന്ത്യൻ സുന്ദരിയായിത്തീർന്നിരിക്കുകയാണ് മാനുഷി. ഇതിന് മുമ്പ് 2000ത്തിൽ പ്രിയങ്ക ചോപ്രയായിരുന്നു ലോക സുന്ദരിപട്ടം ഇന്ത്യയിലേക്ക് കൊണ്ട് വന്നിരുന്നത്.

ഇന്ത്യയ്ക്ക് ഈ മഹത്തായ നേട്ടം കൈവരിക്കുന്നതിന് നിമിത്തമായതിൽ താൻ വളരെയേറെ അഭിമാനിക്കുന്നുവെന്നും ഈ അവിശ്വസനീയത കൊണ്ട് തനിക്ക് വാക്കുകൾ ലഭിക്കുന്നില്ലെന്നുമായിരുന്നു മാനുഷി ഫലപ്രഖ്യാപനം ഉണ്ടായ ഉടൻ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നത്. തന്റെ നേട്ടത്തിന് പുറകിൽ മാതാപിതാക്കളുടെ ഉറച്ച പിന്തുണ പ്രധാന ഘടകമായി വർത്തിച്ചുവെന്നും മാനുഷി നന്ദിയോടെ ഓർക്കുന്നു. മറ്റ് നിരവധി സുന്ദരിമാരോട് തോളോട് തോൾ ചേർന്ന തീപാറുന്ന മത്സരം കാഴ്ച വച്ചാണ് മാനുഷി കിരീടം ചൂടിയിരിക്കുന്നത്.

2016ലെ ലോക സുന്ദരിയായിരുന്ന മിസ് പ്യൂർട്ടോറിക്കോ സ്റ്റെഫാനി ഡെൽ വാലി ലോക സുന്ദരി കിരീടം മാനുഷിയെ അണിയിക്കുമ്പോൾ ഇന്ത്യയിലെ കോടിക്കണക്കിന് പേരായിരുന്നു രോമാഞ്ചമണിഞ്ഞത്. ഹരിയാണയിലെ ഭഗത്ഫൂൽ സിങ് മെഡിക്കൽ കോളജിലെ ഈ വിദ്യാർത്ഥിനിയെ തേടി ബ്യൂട്ടി വിത്ത് പർപ്പസ് പട്ടവും എത്തിയിട്ടുണ്ട്. ഇതിന് മുമ്പ് റീത്താ ഫാരിയ, ഐശ്വര്യാ റായ്, ഡയാന ഹെയ്ഡൻ, യുക്താമുഖി, പ്രിയങ്കാ ചോപ്ര എന്നീ ഇന്ത്യൻ സുന്ദരിമാർക്കായിരുന്നു മിസ് വേൾഡ് കിരീടം ലഭിച്ചിരുന്നത്. അവരുടെ പിന്മുറക്കാരിയായി ഇന്ത്യയുടെ അഭിമാനം വീണ്ടും ഉയർത്താൻ തന്റെ 20ാം വയസിൽ തന്നെ സാധിച്ചുവെന്നത് മാനുഷിയുടെ വിജയത്തിന് കൂടുതൽ തിളക്കമേകുന്നു.

മത്സരത്തിലുടനീളം ജഡ്ജുമാരെ ആകർഷിക്കുന്ന പ്രകടനമായിരുന്നു മാനുഷി നടത്തിയിരുന്നത്. കേക്കിന് മേൽ ഐസ് വയ്ക്കുന്നതിനെ പറ്റിയുള്ള ചോദ്യത്തിനായിരുന്നു മാനുഷി തന്റെ അവസാന റൗണ്ടിൽ ഉത്തരമേകിയിരുന്നത്. തന്റെ അമ്മയാണ് തനിക്ക് ഏറ്റവും കൂടുതൽ പ്രചോദനമായി വർത്തിച്ചതെന്നും മത്സരത്തിലെ ചോദ്യങ്ങൾക്ക് ഉത്തരമേകുന്നതിന്റെ ഭാഗമായി മാനുഷി വെളിപ്പെടുത്തിയിരുന്നു. തങ്ങളുടെ കുട്ടികൾക്ക് വേണ്ടി അമ്മമാർ നിരവധി കാര്യങ്ങൾ ത്യജിക്കാൻ തയ്യാറാവുന്നുണ്ടെന്നും ഈ സുന്ദരി നന്ദിയോടെ സ്മരിക്കുന്നു.

തങ്ങളുടെ പ്രിയപ്പെട്ട മാനുഷി ലോകസൗന്ദര്യറാണിയായി തെരഞ്ഞെടുക്കപ്പെടുന്നതിന് സാക്ഷികളാകാൻ സാധിച്ച അവരുടെ കുടുംബാംഗങ്ങൾക്ക് ഓഡിയൻസിനിടെ ഇരുന്ന് വിസ്മയം അടക്കാൻ സാധിച്ചിരുന്നില്ല. തന്റെ അച്ഛൻ ഫിസിഷ്യനായും അമ്മ ന്യൂറോകെമിസ്റ്റായും പ്രവർത്തിക്കുന്നുവെന്നാണ് ഇതിന് മുമ്പ് ഫെമിന മിസ് ഇന്ത്യ മത്സരത്തിൽ പങ്കെടുക്കവെ മാനുഷി വെളിപ്പെടുത്തിയിരുന്നത്.

ഈ വർഷം ജൂണിൽ നടന്ന എഫ്ബിബി കളേർസ് ഫെമിന മിസ് ഇന്ത്യ മത്സരത്തിൽ ഒന്നാം സ്ഥാനത്തെത്തിയതിന് ശേഷമായിരുന്നു മാനുഷി ലോക സുന്ദരീ മത്സരത്തിൽ പങ്കെടുക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ നടത്താൻ തുടങ്ങിയത്. സ്റ്റേജിൽ നിൽക്കാനും കഴിവുകൾ വളർത്താനുമുള്ള ആത്മവിശ്വാസം തനിക്ക് വിദ്യാഭ്യാസത്തിലൂടെയാണ് ലഭിച്ചതെന്നാണ് മാനുഷി വെളിപ്പെടുത്തുന്നത്.

ബ്യൂട്ടി വിത്ത് പർപ്പസ് പ്രൊജക്ടിന്റെ ഭാഗമായി മാനുഷി ആർത്തവകാലത്തെ ശുചിത്വത്തെക്കുറിച്ച് ബോധവൽക്കരണം നടത്തുകയായിരുന്നു. ഇതിനായി 20 ഗ്രാമങ്ങളിൽ പോയി 5000ത്തോളം സ്ത്രീകളുമായി അടുത്തിടപഴകുകയും അവരെ ബോധവൽക്കരിക്കുകയും ചെയ്തിരുന്നു.

മിസ് വേൾഡ് പോലുള്ള ഒരു ഓർഗനൈസേഷൻ ഈ ദൗത്യത്തെ പിന്തുണച്ചതിലൂടെ ഇത് അപ്രതീക്ഷിതമായ തലത്തിലേക്ക് ഉയരുകയായിരുന്നുവെന്നും മാനുഷി പ്രതികരിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP