Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202309Saturday

'ഇനി എന്റെ ദേഹത്ത് തൊട്ടാൽ നീ മദ്രാസ് കാണില്ല എന്ന് പറഞ്ഞു; നമ്മളെ ചവിട്ടിയിട്ട് എന്തായാലും അയാൾ ഇവിടുന്ന് പോകില്ല; ഒരു ബോധമില്ലാത്ത നടനാണ് ഈ മൻസൂർ അലി ഖാൻ': തൃഷ, ഖാനെ വിമർശിച്ചതിന് പിന്നാലെ ഹരിശ്രീ അശോകന്റെ വാക്കുകൾ വൈറലാകുന്നു

'ഇനി എന്റെ ദേഹത്ത് തൊട്ടാൽ നീ മദ്രാസ് കാണില്ല എന്ന് പറഞ്ഞു; നമ്മളെ ചവിട്ടിയിട്ട് എന്തായാലും അയാൾ ഇവിടുന്ന് പോകില്ല; ഒരു ബോധമില്ലാത്ത നടനാണ് ഈ മൻസൂർ അലി ഖാൻ': തൃഷ, ഖാനെ വിമർശിച്ചതിന് പിന്നാലെ ഹരിശ്രീ അശോകന്റെ വാക്കുകൾ വൈറലാകുന്നു

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ലിയോയിൽ തൃഷയ്‌ക്കൊപ്പം കിടപ്പുമുറി സീനിൽ അഭിനയിക്കാൻ സാധിച്ചില്ലെന്ന നടൻ മൻസൂർ അലി ഖാന്റെ പരാമർശം വിവാദമായിരിക്കുകയാണ്. സ്ത്രീവിരുദ്ധ പരാമർശത്തിന് എതിരെ തൃഷ ശക്തമായ കുറിപ്പുമായി രംഗത്തെത്തി. ഇനി മേലിൽ ഖാനൊപ്പം അഭിനയിക്കില്ലെന്നും വ്യക്തമാക്കി. വില്ലൻ വേഷം ചെയ്ത ലിയോയിൽ മുൻകാല സിനിമകളിലേതുപോലെയുള്ള ചില രംഗങ്ങളൊക്കെ ഉണ്ടാകുമെന്നാണ് കരുതിയിരുന്നതെന്നും നായികയായ തൃഷയെ കട്ടിലിലേക്ക് എടുത്ത് ഇടാൻ സാധിച്ചില്ലെന്നും അതിൽ നിരാശയുണ്ടെന്നുമാണ് മൻസൂർ പറഞ്ഞത്. വീഡിയോ വൈറലായതിന് പിന്നാലെ, മലയാളി താരം ഹരിശ്രീ അശോകൻ മുൻപൊരിക്കൽ മൻസൂർ അലി ഖാനെക്കുറിച്ച് പറഞ്ഞ വാക്കുകളും പുതിയ സാഹചര്യത്തിൽ വൈറൽ ആയിരിക്കുകയാണ്.

താൻ കൂടി അഭിനയിച്ച സത്യം ശിവം സുന്ദരം എന്ന ചിത്രത്തിലെ മൻസൂർ അലി ഖാനുമൊത്തുള്ള ഷൂട്ടിങ് അനുഭവമാണ് ഹരിശ്രീ അശോകൻ പറയുന്നത്. അത് ഇങ്ങനെ- 'സത്യം ശിവം സുന്ദരം എന്ന് പറയുന്ന പടത്തിൽ ബസ് സ്റ്റാൻഡിൽ ഇട്ട് ഞങ്ങളെ തല്ലുന്നുണ്ട് മൻസൂർ അലി ഖാൻ. വില്ലനായി അഭിനയിക്കുന്നത് അയാളാണ്. എന്നെയും ഹനീഫ് ഇക്കയെയും (കൊച്ചിൻ ഹനീഫ) ആണ് തല്ലുന്നത്. അദ്ദേഹത്തിന്റെ കഥാപാത്രത്തിന് കണ്ണ് കാണാം. ഞങ്ങളുടെ കഥാപാത്രങ്ങൾക്ക് കണ്ണ് കാണില്ല. കണ്ണിന്റെ കൃഷ്ണമണി മുകളിലേക്ക് പിടിച്ചാണ് ഞങ്ങൾ അഭിനയിക്കുന്നത്. അതുകൊണ്ട് ഫൈറ്റ് സീനിൽ എതിരെ നിൽക്കുന്ന ആളുടെ കൈ എങ്ങനെ വരുന്നു എന്നൊന്നും ഞങ്ങൾക്ക് കാണാൻ പറ്റില്ല. ഇയാൾ രണ്ട് മൂന്ന് പ്രാവശ്യം കൈക്ക് ഇട്ട് ഇടിച്ചു, പിന്നെ നെഞ്ചിന് രണ്ട് പ്രാവശ്യം ചവിട്ടി. ഞാൻ ഒരു പ്രാവശ്യം പറഞ്ഞു, ചവിട്ടരുത്, നോക്കണം എന്ന്. ഇതിന്റെ ടൈമിങ് നിങ്ങളുടെ കൈയിലാണ് ഇരിക്കുന്നത്. അതിനനുസരിച്ച് ചെയ്യണം എന്ന്. പക്ഷേ അയാൾ അത് മൈൻഡ് ചെയ്തില്ല. രണ്ടാമത് വീണ്ടും ചവിട്ടി. ചവുട്ടിക്കഴിഞ്ഞപ്പോൾ നിർത്താൻ പറഞ്ഞു. നിന്നോട് ഒരു പ്രാവശ്യം പറഞ്ഞതാണ്, ചെയ്യരുതെന്ന്. ഇനി എന്റെ ദേഹത്ത് തൊട്ടാൽ നീ മദ്രാസ് കാണില്ല എന്ന് പറഞ്ഞു. പിന്നെ കുഴപ്പം ഉണ്ടായില്ല. കാരണം അപ്പോൾ പറഞ്ഞില്ലെങ്കിൽ ശരിയാവില്ല. എന്റെ നാലിരട്ടിയുണ്ട് ഇയാൾ. നമ്മളെ ചവിട്ടിയിട്ട് എന്തായാലും അയാൾ ഇവിടുന്ന് പോകില്ല. ഞാൻ ഇങ്ങനെ ഇരിക്കുന്നു എന്നേയുള്ളു. ഒരു ബോധമില്ലാത്ത നടനാണ് ഈ മൻസൂർ അലി ഖാൻ', ഹരിശ്രീ അശോകൻ പറയുന്നു.

മൻസൂർ അലി ഖാന്റെ വിവാദ പരാമർശം:

'തൃഷയ്ക്കൊപ്പം ലിയോയിൽ അഭിനയിക്കുന്നുവെന്ന് കേട്ടപ്പോൾ കിടപ്പുമുറി സീൻ ഉണ്ടാകുമെന്ന് ഞാൻ കരുതി. പഴയ സിനിമകളിൽ ബലാത്സംഗ സീനുകൾ ചെയ്തിട്ടുണ്ട്. മറ്റ് നടിമാരെ കിടപ്പുമുറിയിലേക്ക് കൊണ്ടുപോയതുപോലെ തൃഷയേയും കൊണ്ടുപോകാമെന്ന് കരുതി. എന്നാൽ കശ്മീരിലെ ഷൂട്ടിങ് സെറ്റിൽ തൃഷയെ അവർ കാണിച്ചില്ല', മൻസൂർ അലി ഖാന്റെ വാക്കുകൾ അടങ്ങിയ വീഡിയോ പങ്കുവച്ചുകൊണ്ടാണ് തൃഷ ശക്തമായി പ്രതികരിച്ചത്.

മൻസൂർ അലിഖാന്റെ പരാമർശം സ്ത്രീവിരുദ്ധവും സെക്‌സിസ്റ്റും ആണെന്ന് തൃഷ കുറിച്ചു. ' എന്നെ കുറിച്ച് നീചവും വെറുപ്പുളവാക്കുന്നതുമായി രീതിയിൽ മൻസൂർ അലി ഖാൻ സംസാരിക്കുന്ന വീഡിയോ എൻെ ശ്രദ്ധയിൽ പെട്ടു. ഞാൻ ആ പരാമർശത്തെ ശക്തമായി അപലപിക്കുന്നു. വളരെ മോശം അഭിരുചിയുള്ളതും, വെറുപ്പുളവാക്കുന്നതും, സ്ത്രീവിരുദ്ധവും, അനാദരവ് കാട്ടുന്നതും, ലിംഗവിവേചനപരവുമായ പരാമർശമാണത്. അദ്ദേഹത്തിന് ആഗ്രഹിച്ചുകൊണ്ടേയിരിക്കാം. എന്നാൽ, ഇത്രയും പരിതാപകരമായ സ്വഭാവമുള്ള ഒരാളുമൊത്ത് സ്‌ക്രീൻ സ്‌പേസ് പങ്കിടാത്തത് ആശ്വാസകരമാണ്. എന്റെ സിനിമാ ജീവിതത്തിൽ ഇനി ഒരിക്കലും ഞാൻ അയാളുടെ കൂടെ അഭിനയിക്കില്ല. ഇയാളെ പോലുള്ള ആളുകൾ മനുഷ്യരാശിക്ക് തന്നെ ചീത്തപ്പേരുണ്ടാക്കുന്നു', തൃഷ കുറിച്ചു.

തൃഷയെ പിന്തുണച്ച് ലോകേഷ് കനകരാജും രംഗത്തെത്തി. ''മൻസൂർ അലി ഖാൻ നടത്തിയ സ്ത്രീവിരുദ്ധ പരാമർശത്തിൽ നിരാശയും രോഷവും തോന്നി. സ്ത്രീകൾ, സഹ കലാകാരന്മാർ, പ്രഫഷനലുകൾ എന്നിവരോടുള്ള ബഹുമാനം വിലമതിക്കാനാവാത്ത ഒന്നായിരിക്കണം. അദ്ദേഹത്തിന്റെ ഈ പെരുമാറ്റത്തെ അപലപിക്കുന്നു'' അദ്ദേഹം എക്‌സിൽ പോസ്റ്റ് ചെയ്തു.

എന്തായാലും തന്റെ അഭിമുഖം മൻസൂർ അലി ഖാന്റെ വിലയിടിച്ചിരിക്കുകയാണ്. എന്നാൽ, സോഷ്യൽ മീഡിയയിൽ ചിലർ ഖാനെ പിന്തുണച്ചും കമന്റിടുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP