Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

താങ്കൾ ഈ ചോദ്യം ചോദിക്കാനുണ്ടായ ഉപോത്ബലകമായ ഘടകം എന്താണ്; കുറ്റപത്രത്തിൽ പറഞ്ഞ മൊഴിയും ഇല്ലാത്ത മൊഴിയും തമ്മിൽ വല്യ വ്യത്യാസം എന്താണ്? ഉത്തരമുള്ള എന്നെ ഉത്തരം മുട്ടിയവനായി ചിത്രീകരിക്കാനാണ് ലക്ഷ്യമെങ്കിൽ ഉത്തരമില്ലാതെ സിപിഎം പ്രതിനിധി പോയി എന്ന് നിങ്ങൾക്ക് എഴുതാൻ കഴിയും..; ലൈഫ് ഇടപാട് ചർച്ചയിൽ ഷാനിയുടെ ചോദ്യങ്ങൾക്ക് മുന്നിൽ റഹീമിന്റെ തടി തപ്പൽ ഇങ്ങനെ; ചർച്ച വൈറൽ

മറുനാടൻ ഡെസ്‌ക്‌


തിരുവനന്തപുരം: ലൈഫ് മിഷൻ അഴിമതിയുമായി ബന്ധപ്പെട്ട മനോരമ ചർച്ചയിൽ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീമിനെ പൊളിച്ചടുക്കി ഷാനി പ്രഭാകർ. ലൈഫ് മിഷൻ പദ്ധതിയിലെ യുനീടാക്ക് കമ്പനിയുടെ ഇടപെടലും അഴിമതയും സംബന്ധിച്ച ചർച്ചയിലാണ് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയും ഐ.ടി സെക്രട്ടറിയുമായിരുന്ന ശിവശങ്കറിന്റെ പങ്കിനെ കുറിച്ച് ചോദ്യം നിരത്തിയത്. എന്നാൽ മാങ്ങാ എന്നു പറയുമ്പോൾ തേങ്ങാ എന്ന മറുപടിയാണ് ചർച്ചയിൽ ഡിവൈഎഫ്ഐ പ്രതിനിധിയിൽ നിന്ന് എത്തിയത്.

ചർച്ചയിലെ പ്രസക്ത ഭാഗങ്ങൾ ഇങ്ങനെ:-

ഷാനി: 15-ാം തീയതി സ്വപ്‌ന നൽകിയിരിക്കുന്ന മൊഴിയുടെ അടിസ്ഥാനത്തിൽ യുണിടാക്ക് എം.ഡി ശിവശങ്കറിനെ കണ്ടത് എന്ന് ഷാനി ചോദ്യം ആവർത്തിച്ചത്...

റഹീം:താങ്കൾ ഈ ചോദ്യം ചോദിക്കാനുണ്ടായ ഉപോൽബലകമായ ഘടകം എന്താണ്.ഷാനി: ഇ.ഡി എഴുതിവച്ചിരിക്കുന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് മൊഴിയെന്ന് ഷാനി പ്രഭാകർ ഉത്തരം നൽകുന്നു. (എന്നാൽ ഉത്തരം മുട്ടിയ റഹീം ചോദ്യത്തിൽ കൃത്യമായ ഉത്തരം നൽകാതെ സാഹിത്യം വിളമ്പുന്നു)

ചോദ്യം ആവർത്തിക്കുന്ന വേളയിൽ റഹീമിന്റെ മറുപടി ആ മൊഴിയെ പശ്ചാത്തലമാക്കി ചോദ്യം ചോദിക്കാൻ പാടുണ്ടോ എന്നാണ്...

എന്നാൽ വ്യക്തമായ മറുപടി നൽകാൻ റഹീം തയ്യാറാകണമെന്ന് ചാനൽ അവതാരക പറയുന്നു...

റഹീം ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞ് മാറുകയും, മൊഴി മാത്രമല്ല കുറ്റപത്രത്തിൽ രേഖപ്പെടുത്തിയിട്ടുള്ളതാണ് എന്ന് ഷാനി പ്രതികരിക്കുന്നു.

ഇതോടെ ചിരിച്ചു കൊണ്ടായി പിന്നീട് റഹീമിന്റെ ചർച്ച.... കുറ്റപത്രത്തിൽ പറഞ്ഞ മൊഴിയും കുറ്റപത്രത്തിൽ ഇല്ലാത്ത മൊഴിയും തമ്മിൽ വല്യ വ്യത്യാസം ഇല്ലായെന്നാണ് റഹീമിന്റെ മറുപടി... (ചർച്ചയിലുള്ള മറ്റ് അതിഥികൾ ചിരിക്കുന്നു)

മറുപടിയില്ലാതെ ഒഴിഞ്ഞു മാറുകയാണോ എന്ന് ചോദ്യം ആവർത്തിച്ചതോടെ. ചർച്ച അവസാനിപ്പിച്ച് എഴുനേറ്റ് പോകാനായിരുന്നു റഹീമിന്റെ നീക്കം. ഞാൻ ഫേസ്‌ബുക്കിലൂടെ കൃത്യമായ മറുപടി നൽകുമെന്ന് പറഞ്ഞ് റഹീം ചർച്ചയിൽ കയർത്തതോടെ മറുപടി പറഞ്ഞിട്ട് താങ്കൾ ഇവിടെ നിന്ന് പോയാൽ മതി എന്നായി അവതാരകയുടെ പക്ഷം. ചർച്ചയിൽ പങ്കെടുത്ത മറ്റ് അതിഥികളോട് ക്ഷമാപണം നടത്തിയാണ് ഷാനി ചർച്ച തുടർന്നത്. മൂന്ന് മിനിട്ട് നൽകിയാണ് റഹീമിന് ഉത്തരം പറയാൻ അവസരം നൽകിയത്.

എന്നാൽ തന്റെ ഊഴമെത്തിയ റഹീം ചർച്ചയിൽ കൃത്യമായ ഉത്തരമില്ലാതെ വിയർത്തതോടെ അവതാരികയ്ക്ക് നേരെയായി. അങ്ങ്.. ഓരോ കാര്യങ്ങളും മനസിലാക്കു.. ഇടയ്ക്ക് ഇടപെടരുത് എന്നായിരുന്നു മറുപടി....

ശിവശങ്കറിന് ചില ഉത്തരവാദിത്തങ്ങൾ ഉണ്ടെന്ന് പറയുമ്പോൾ എന്ത് ഉത്തരവാദിത്തം എന്നാണ് ഷാനി തിരികെ ചോദ്യം ആവർത്തിക്കുന്നത്.

എന്നാൽ എനിക്ക് സമയം തരാതെ സ്റ്റിക്കറാക്കി ഒട്ടിക്കാനാണ് പദ്ധതിയെങ്കിൽ നടക്കില്ലെന്നായി റഹീമിന്റെ വാദം. ഏകപക്ഷീയമായി നിറഞ്ഞാടി നിങ്ങൾ അവതരിപ്പിച്ചോളു എന്നാണ് അദ്ദേഹത്തിന്റെ രോഷാകുലമായ മറുപടി.

ചർച്ചയിൽ സിപിഎം പങ്കെടുക്കുന്നത് ഞങ്ങളുടെ ജനാധിപത്യ മര്യാദയാണ്.... ചർച്ചയിൽ ക്ഷണിച്ചതിനാൽ വന്നു... ഉത്തരമില്ലാത്തവരാണെങ്കിൽ വരേണ്ട സാഹചര്യമില്ല... ഒരു പൊളിറ്റിക്കൽ ചോദ്യം പോലും വിഷ്ണുനാഥിനോട് ചോദിച്ചിട്ടില്ല... ഉത്തരമുള്ള എന്നെ ഉത്തരംമുട്ടിയവനായി ചിത്രീകരിക്കാനാണ് ലക്ഷ്യം എങ്കിൽ ഉത്തരമില്ലാതെ സിപിഎം പ്രതിനിധി പോയി എന്ന് നിങ്ങൾക്ക് എഴുതാൻ കഴിയും. (ചർച്ച അവസാനിക്കുന്നു)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP