Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പെരിയയിലെ രാഹുൽ ഗാന്ധിയുടെ സന്ദർശനം കവർ ചെയ്യാൻ മനോരമക്കേ അനുമതിയുള്ളൂവെന്ന് എസ്‌പിജി; മനോരമ ഫോട്ടോഗ്രാഫർ മറ്റുള്ളവർക്കെല്ലാം പടം നൽകുമെന്നും അറിയിപ്പ്; ഇക്കാര്യം മനോരമയുടെ രണ്ട് ഫോട്ടോഗ്രാഫർമാരും സമ്മതിച്ചു; പക്ഷേ രാഹുൽ ഗാന്ധി പോയതിന് ശേഷം ഓഫിസിൽ എത്തി പടം ചോദിച്ചപ്പോഴാണ് ഫോട്ടോഗ്രാഫർ തനിനിറം കാണിച്ചത്; പടം നൽകേണ്ടന്ന് മുതലാളി പറഞ്ഞുപോലും; മലയാള മനോരമയുടെ വഞ്ചന ചൂണ്ടിക്കാട്ടി കേരള കൗമുദി ഫോട്ടോഗ്രാഫർ രംഗത്ത്

പെരിയയിലെ രാഹുൽ ഗാന്ധിയുടെ സന്ദർശനം കവർ ചെയ്യാൻ മനോരമക്കേ അനുമതിയുള്ളൂവെന്ന് എസ്‌പിജി; മനോരമ ഫോട്ടോഗ്രാഫർ മറ്റുള്ളവർക്കെല്ലാം പടം നൽകുമെന്നും അറിയിപ്പ്; ഇക്കാര്യം മനോരമയുടെ രണ്ട് ഫോട്ടോഗ്രാഫർമാരും സമ്മതിച്ചു; പക്ഷേ രാഹുൽ ഗാന്ധി പോയതിന് ശേഷം ഓഫിസിൽ എത്തി പടം ചോദിച്ചപ്പോഴാണ് ഫോട്ടോഗ്രാഫർ തനിനിറം കാണിച്ചത്; പടം നൽകേണ്ടന്ന് മുതലാളി പറഞ്ഞുപോലും; മലയാള മനോരമയുടെ വഞ്ചന ചൂണ്ടിക്കാട്ടി കേരള കൗമുദി ഫോട്ടോഗ്രാഫർ രംഗത്ത്

കെ വി നിരഞ്ജൻ

കോഴിക്കോട്: പത്രങ്ങൾ തമ്മിലുള്ള കിടമത്സരവും അതിന്റെ ഭാഗമായി പത്രപ്രവർത്തകർ തമ്മിൽ ഉണ്ടാവുന്ന മത്സരബുദ്ധിയോടെയുള്ള പ്രവർത്തനങ്ങളും കാലങ്ങളായി ഉള്ളതാണ്. പത്രങ്ങൾ മാത്രമുണ്ടായിരുന്ന കാലത്ത്, മരണവീടുകളിൽ നിന്ന് മറ്റ് പത്രപ്രവർത്തകർക്ക് കിട്ടാതിരിക്കാൻ മരിച്ചയാളുടെ മുഴുവൻ ഫോട്ടോയും ആൽബവും എടുത്തുകൊണ്ടുപോയ പത്രപ്രവർത്തകരെക്കുറിച്ചെല്ലാം കേട്ടിട്ടുണ്ട്. ദിലീപ് നായകനായ 'സ്വലേ' എന്ന ചിത്രത്തിലും ഇത്തരത്തിലുള്ള പല രംഗങ്ങളും ഉണ്ടായിരുന്നു. കാലം മാറി ടെലിവിഷൻ ചാനലുകളും ഓൺലൈൻ മാധ്യമങ്ങളുമെല്ലാം സജീവമായതോടെ പത്രപ്രവർത്തകർ തമ്മിലുള്ള മത്സരം കുറഞ്ഞിട്ടുണ്ട്. എന്നാൽ ഫോട്ടോയുടെ പേരിൽ കബളിപ്പിക്കപ്പെട്ടതിനെത്തുടർന്ന് ഒരു മാധ്യമ ഫോട്ടോഗ്രാഫർ മറ്റൊരു പത്രത്തിന്റെ ഫോട്ടോഗ്രാഫർക്കെതിരെയും സ്ഥാപനത്തിനെതിരെയും രംഗത്ത് എത്തിയിരിക്കുകയാണ്. കേരള കൗമുദി ഫോട്ടോഗ്രാഫർ അരുൺ എ ആർ സിയാണ് മനോരമയ്‌ക്കെതിരെ രംഗത്ത് വന്നത്.

രാഹുൽ ഗാന്ധി പെരിയയിൽ എത്തിയപ്പോൾ ഉണ്ടായ സംഭവത്തെക്കുറിച്ച്, 'ആർക്കോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ' എന്ന തലക്കെട്ടിൽ അരുൺ ഫേസ്‌ബുക്കിൽ പോസ്റ്റിട്ടതോടെയാണ് വിവാദം പുറംലോകം അറിയിച്ചത്. പുലർച്ചെ എഴുന്നേറ്റാണ് പെരിയയിലേക്ക് പോയത്. കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിന്റെയും ശരത് ലാലിന്റെയും വീട്ടിൽ രാഹുൽ ഗാന്ധി സന്ദർശിക്കുന്നത് പകർത്തുകയായിരുന്നു ലക്ഷ്യം. മരിച്ചവരുടെ വീട് സന്ദർശിക്കുന്നതും അവരുടെ വീട്ടിലെ പടവും അത് മാത്രമാണ് ഒരു ഫോട്ടോഗ്രാഫർ എന്നനിലയിൽ ആകെ ലഭിക്കാനുണ്ടായിരുന്നത്. അതിനു വേണ്ടിയാണ് കടുത്ത ചൂടിൽ ഞാനുൾപ്പെടുന്ന ഫോട്ടോഗ്രാഫർമാർ പൊരിവെയിലിൽ കാത്തുനിന്നത്. ഡിസിസിയുടെ ഒഫീഷ്യൽ ഫോട്ടോഗ്രാഫി പാസ് കിട്ടിയ മാതൃഭൂമിയുടെ രാമനാഥ പൈയും അവിടെ രാവിലെ മുതൽ കാത്തുനിൽക്കുകയായിരുന്നുവെന്ന് അരുൺ പറയുന്നു.

കുറച്ചു കഴിഞ്ഞ് എസ്‌പിജി ടീം നിങ്ങൾ മനോരമ ആണോ എന്ന് ചോദിച്ച് മാതൃഭൂമി ഫോട്ടോഗ്രാഫരുടെ അടുത്തെത്തി. അല്ല സാർ ഞാൻ മാതൃഭൂമി ഫോട്ടോഗ്രാഫർ ആണെന്ന് പറഞ്ഞപ്പോൾ പിടിച്ചു പുറത്താക്കി. കുറച്ചു കഴിഞ്ഞാണ് അറിഞ്ഞത് മലയാള മനോരമ ഫോട്ടോഗ്രാഫർമാർക്ക് മാത്രമേ വീടിനുള്ളിൽ പ്രവേശിക്കാൻ കഴിയു എന്ന്. പിന്നെ എന്തിനാണ് ഈ ഫോട്ടോഗ്രാഫേഴ്‌സ് രാവിലെ മുതൽ അവിടെ വെയിലത്ത് കാത്തിരുന്നത്. ഇക്കാര്യം ചോദിച്ചപ്പോൾ മനോരമ ഫോട്ടോഗ്രാഫർ മറ്റുള്ളവർക്കെല്ലാം പടം നൽകുമെന്ന് എസ് പി ജി അറിയിച്ചു. ഇക്കാര്യം മനോരമയുടെ രണ്ട് ഫോട്ടോഗ്രാഫർമാരും സമ്മതിച്ചു. വ്യത്യസ്ത മാധ്യമങ്ങളിൽ ആണ് ജോലി ചെയ്യുന്നത് എങ്കിലും എല്ലാ ജീവനക്കാരും തമ്മിൽ നല്ല ബന്ധമാണുള്ളത്. പരസ്പരം പടം നൽകിയും മറ്റുമൊക്കെ സഹായിക്കുന്നത് ഫോട്ടോഗ്രാഫർമർക്കിടയിൽ പതിവാണ്. എസ്‌പിജി ഉറപ്പു തന്നതിനാലും എന്നും കാണുന്ന ഫോട്ടോഗ്രാഫർ പറഞ്ഞതിനാലും പടം ലഭിക്കുമെന്ന് എല്ലാവരും വിശ്വസിച്ചു. ആരും ഒരു പ്രശ്‌നങ്ങൾക്കും മുതിർന്നില്ല. അങ്ങനെ രാഹുൽ പോയതിന് ശേഷം ഓഫിസീൽ എത്തി പടം ചോദിച്ചപ്പോഴാണ് ഫോട്ടോഗ്രാഫർ തനിനിറം കാണിച്ചത്. പടം നൽകേണ്ടന്ന് മുതലാളി പറഞ്ഞുപോലും. അതും പറഞ്ഞു ഫോട്ടോഗ്രാഫർ കൈ കഴുകിയെന്ന് അരുൺ വ്യക്തമാക്കുന്നു.

എസ്‌പിജിയുടെയും മനോരമ ഫോട്ടോഗ്രാഫെർമരുടെയും വാക്കുവിശ്വസിച്ചാണ് മറ്റുള്ളവരെല്ലാം അടങ്ങിയത്. ഒരു കാര്യം മാത്രമേ പറയാനുള്ളു. ഇതല്ല പ്രൊഫെഷണലിസം. അങ്ങനെയാണെങ്കിൽ നിങ്ങളുടെ ഫോട്ടോഗ്രാഫർമാർ പടം നൽകുമെന്ന് സമ്മതിക്കരുതായിരുന്നു. എല്ലാം സമ്മതിച്ചു പടം കയ്യിലായപ്പോൾ സ്വാഭാവം മാറുന്നത് ശരിയല്ല. നാളെ ഈ ഫോട്ടോയും അടിച്ചുള്ള പത്രം നോക്കുമ്പോൾ നിങ്ങൾക്ക് അഭിമാനം തോന്നുന്നു എങ്കിൽ നിങ്ങൾ അൽപന്മാരാണ്. കാരണം നിങ്ങളുടെ വാക്കു വിശ്വസിച്ച ഒരുപാട് പേരുടെ ചങ്കിലാണ് നിങ്ങൾ കുത്തിയത് എന്ന് പറഞ്ഞാണാണ് അരുൺ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP