Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

തിരുവനന്തപുരത്ത് കുമ്മനം ഒരു ശതമാനത്തിന് തരൂരിനെക്കാൾ മുന്നിൽ; പത്തനംതിട്ടയിൽ യുഡിഎഫിന് മുൻതൂക്കമെങ്കിലും 21 ശതമാനം വോട്ടുവിഹിതം സുരേന്ദ്രന്; മലപ്പുറത്ത് ലീഗിന് തന്നെ വിജയം; കോഴിക്കോട്ടും മാവേലിക്കരയും തൃശൂരും മത്സരം ടൈറ്റ്; പാലക്കാട് വൻ മുൻതൂക്കം നേടി എംബി രാജേഷ്; വടകരയിൽ പി ജയരാജൻ ഒരു ശതമാനത്തിന് മാത്രം മുന്നിൽ; 13 സീറ്റുവരെ യുഡിഎഫും മൂന്നു സീറ്റ് എൽഡിഎഫും നേടുമെന്നും നാലു സീറ്റിൽ ഫോട്ടോ ഫിനിഷും പ്രവചിച്ച് മനോരമ സർവേ

തിരുവനന്തപുരത്ത് കുമ്മനം ഒരു ശതമാനത്തിന് തരൂരിനെക്കാൾ മുന്നിൽ; പത്തനംതിട്ടയിൽ യുഡിഎഫിന് മുൻതൂക്കമെങ്കിലും 21 ശതമാനം വോട്ടുവിഹിതം സുരേന്ദ്രന്; മലപ്പുറത്ത് ലീഗിന് തന്നെ വിജയം; കോഴിക്കോട്ടും മാവേലിക്കരയും തൃശൂരും മത്സരം ടൈറ്റ്; പാലക്കാട് വൻ മുൻതൂക്കം നേടി എംബി രാജേഷ്; വടകരയിൽ പി ജയരാജൻ ഒരു ശതമാനത്തിന് മാത്രം മുന്നിൽ; 13 സീറ്റുവരെ യുഡിഎഫും മൂന്നു സീറ്റ് എൽഡിഎഫും നേടുമെന്നും നാലു സീറ്റിൽ ഫോട്ടോ ഫിനിഷും പ്രവചിച്ച് മനോരമ സർവേ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: തിരുവനന്തപുരത്ത് കടുത്ത ത്രികോണ മത്സരം പ്രവചിച്ച് മനരോമ സർവെ. കുമ്മനം രാജശേഖരൻ ഒരു ശതമാനം വോട്ടിന് ശശി തരൂരിനെക്കാൾ മുന്നിട്ടുനിൽക്കുന്നവെന്ന് സർവെയിൽ പങ്കെടുത്തവർ അഭിപ്രായപ്പെടുന്നു. കോഴിക്കോടും മാവേലിക്കരയിലും കടുത്ത മത്സരമെന്നും മലപ്പുറത്ത് ലീഗും പാലക്കാട് എൽഡിഎഫും ജയിക്കുമെന്നും പ്രവചിച്ച് മനോരമ-കാർവി സർവേയുടെ രണ്ടാം ദിനത്തിലെ പ്രവചനങ്ങൾ. ബിജെപി പ്രതീക്ഷ പുലർത്തുന്ന പത്തനം തിട്ടയിൽ പക്ഷേ, കോൺഗ്രസിനാണ് വിജയസാധ്യത സർവേ പ്രഖ്യാപിക്കുന്നത്. എന്നാൽ ഇവിടെ ബിജെപി 21 ശതമാനം വോട്ടുനേടാനുള്ള സാധ്യതയും പ്രവചിക്കുന്നു. തൃശൂരിൽ യുഡിഎഫിന് മുൻതൂക്കമുണ്ടെങ്കിലും നടക്കുന്നത് ശക്തമായ പോരാട്ടമാണെന്നും സർവേ പറയുന്നു.

ഇതോടൊപ്പം വടകരയിൽ സിപിഎമ്മിന്റെ പ്രസ്റ്റീജ് മത്സരം നടക്കുന്ന മണ്ഡലത്തിൽ സിപിഎമ്മിന്റെ പി ജയരാജൻ കോൺഗ്രസിന്റെ കെ മുരളീധരനെക്കാൾ ഒരു ശതമാനം വോട്ടിന് മാത്രം മുന്നിലാണ് സർവേയിൽ. വടകരയിൽ 44 ശതമാനം വോട്ടുവിഹിതം ജയരാജനും 43 ശതമാനം വോട്ടുവിഹിതം മുരളീധരനും നേടുമെന്നാണ് പ്രവചനം. വയനാട് രാഹുലിന് തന്നെയാണ് സർവേ സാധ്യത കൽപിക്കുന്നത്. കേരളത്തിലെ പത്തുമണ്ഡലങ്ങളിലെ ഫലങ്ങൾ അക്ഷരമാലാ ക്രമത്തിൽ ഇന്നലെ പ്രവചിച്ചിരുന്നു.ഇതിൽ എൽഡിഎഫിന് മൂന്നും യുഡിഎഫിന് ഏഴും സീറ്റുകളിലാണ് ജയസാധ്യത പ്രവചിച്ചിരുന്നത്. ഇന്ന് ശേഷിക്കുന്ന സീറ്റുകൾ കൂടെ തീർന്നപ്പോൾ 13 സീറ്റുവരെ യുഡിഎഫിന്, എൽഡിഎഫിന് മൂന്ന്, നാലു സീറ്റുകളിൽ കടുത്ത മത്സരം എന്നിങ്ങനെയാണ് സർവേ വിലയിരുത്തുന്നത്.

ബിജെപി താമര വിരിയിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന തിരുവനന്തപുരത്ത് ശക്തമായ ത്രികോണ മത്സരമാണ് നടക്കുന്നതെന്ന സൂചനകളാണ് വരുന്നത്. എൻഡിഎയ്ക്ക് നിലവിൽ നേരിയ മുൻതൂക്കംമാണ് പറയുന്നത്. കുമ്മനത്തിന് 36 ശതമാനം വോട്ടും തരൂരിന് 35 ശതമാനം വോട്ടും കിട്ടുമെന്നും സിപിഐയുടെ സി ദിവാകരന് 25 ശതമാനം വോട്ടാണ് കിട്ടുകയെന്നും പ്രവചിക്കുന്നു. സമാന രീതിയിൽ കെ സുരേന്ദ്രൻ മത്സരിക്കുന്ന പത്തനംതിട്ടയിലും ബിജെപി വിജയപ്രതീക്ഷ പുലർത്തിയിരുന്നു. ഇവിടെ യുഡിഎഫ് മുന്നിലെന്നാണ് സർവേ വ്യക്തമാക്കിയിട്ടുള്ളത്. എന്നാൽ എൻഡിഎയ്ക്ക് നിലവിലെ സാഹചര്യത്തിൽ 21 ശതമാനം വോട്ടുവിഹിതം കിട്ടുമെന്നാണ് പ്രവചനം.

എൻഡിഎ പ്രതീക്ഷ പുലർത്തുകയും അവസാന നിമിഷം നടൻസുരേഷ് ഗോപിയെ ഇറക്കുകയും ചെയ്ത തൃശൂരിലും കടുത്ത മത്സരമായിരിക്കും. തൃശൂരിൽ യുഡിഎഫിന് മുൻതൂക്കമുണ്ടെങ്കിലും നടക്കുന്നത് ശക്തമായ പോരാട്ടമെന്നാണ് സർവെ പ്രവചിക്കുന്നത്. യുഡിഎഫ് 41%, എൽഡിഎഫ് 37%, എൻഡിഎ 16% എന്നിങ്ങനെയാണ് വോട്ട് ഷെയർ. പക്ഷേ, സുരേഷ്‌ഗോപിയുടെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കുന്നതിന് മുമ്പായിരുന്നു സർവേ എന്നതിനാൽ ഇതിൽ വലിയ മാറ്റമുണ്ടാകാനാണ് സാധ്യത.

പൊന്നാനിയിൽ യുഡിഎഫ് തന്നെയെന്നും സർവേ വിലയിരുത്തുന്നു. ഇവിടെ എൽഡിഎഫിന്റെ പി വി അൻവറും ലീഗിന്റെ ഇ.ടി മുഹമ്മദ് ബഷീറും തമ്മിൽ ശക്തമായ മത്സരം നടക്കുമെന്ന സാധ്യത ചർച്ചയാകുമ്പോൾ പൊന്നാനിയിൽ യുഡിഎഫ് ബഹുദൂരം മുന്നിലെന്ന് സർവേ വ്യക്തമാക്കുന്നു. യുഡിഎഫ് 55%, എൽഡിഎഫ് 22%, എൻഡിഎ 15% എന്നിങ്ങനെയാണ് വോട്ടുനില. പറയുന്നത്.

അതേസമയം, പാലക്കാട് ബിജെപി വോട്ടുകൾ കാര്യമായി വിഷയമാകില്ലെന്നും ഉറച്ച വിജയം സിപിഎം നേടുമെന്നും ആണ് പ്രവചനം. എംബി രാജേഷിന് 51 ശതമാനം പിന്തുണയാണ് സർവേയിൽ ലഭിച്ചത്. എൽഡിഎഫ് 51%, യുഡിഎഫ് 27%, എൻഡിഎ 17% എന്നിങ്ങനെയാണ് വോട്ടുവിഹിതം. ഇരട്ടിയോളം വോട്ടുവിഹിതത്തിന്റെ മേൽക്കൈ ആണ് പാലക്കാട്ട് ഇടതുമുന്നണിക്ക് കിട്ടുന്നത്.

യുഡിഎഫ് സിറ്റിങ് സീറ്റായ മാവേലിക്കരയിൽ ഫോട്ടോ ഫിനിഷ് ആയിരിക്കും. മാവേലിക്കരയിൽ ഇരുമുന്നണികളും ഒപ്പത്തിനൊപ്പം മുന്നേറുന്നു. യുഡിഎഫ് 45%, എൽഡിഎഫ് 44%, എൻഡിഎ 8% എന്നിങ്ങനെയാണ് വോട്ടുവിഹിതം പറയുന്നത്. അതേസമയം ഒരു അട്ടിമറി ആരും പ്രതീക്ഷിക്കാത്ത ലീഗിന്റെ ഉറച്ചകോട്ടയായ മലപ്പുറത്ത് യുഡിഎഫ് തന്നെ വിജയിക്കുമെന്നാണ് പ്രവചനം. അതേസമയം ഇവിടെ എൽഡിഎഫിന് ശക്തമായ സാന്നിധ്യമറിയിക്കാൻ കഴിയുമെന്ന നിലയും പ്രവചിക്കപ്പെടുന്നുണ്ട്. യുഡിഎഫ് 44%, എൽഡിഎഫ് 36%, എൻഡിഎ 10% എന്നിങ്ങനെയാണ് വോട്ടുവിഹിതം.

ഇന്നത്തെ പത്തു മണ്ഡലങ്ങളിൽ ആദ്യം കോഴിക്കോട് ആണ് പ്രഖ്യാപിച്ചത്. കോഴിക്കോട് കടുത്ത മൽസരത്തിൽ യുഡിഎഫിന് മുൻതൂക്കമെന്ന് സർവേ പ്രവചിക്കുന്നു. യുഡിഎഫ് 42% വോട്ടും എൽഡിഎഫ് 38% വോട്ടും എൻഡിഎ 14% വോട്ടും നേടുമെന്ന് സർവേ പ്രവചിക്കുന്നു. എന്നാൽ ഇവിടെ എംകെ രാഘവനെതിരെ ഒളിക്യാമറ കോഴവിവാദം ഇന്നലെ ചർച്ചയായ സാഹചര്യത്തിൽ ഇത് പ്രതിഫലിക്കുമോ എന്ന കാര്യത്തിൽ ആശങ്കയുണ്ട്. അതിനാൽ തന്നെ വരും ദിനങ്ങളിൽ ഇത് ചർച്ചയായാൽ എൽഡിഎഫ് മുന്നോട്ടുവരാവുന്ന സാഹചര്യമാണുള്ളത്.

ഇന്നലെ പ്രവചിച്ച ഫലങ്ങൾ ഇങ്ങനെ:

ഇന്നലെ സർവേയുടെ ആദ്യ ഘട്ടം പുറത്തുവന്നപ്പോൾ യുഡിഎഫിനായിരുന്നു നേട്ടം. സർവേ ഫലം പുറത്തുവന്ന പത്തു മണ്ഡലങ്ങളിൽ ഏഴിലും യു.ഡി.എഫിനാണ് മുൻതൂക്കം. രണ്ടിടത്ത് ഇടതിനും. ചാലക്കുടിയിൽ ഇരുമുന്നണികളും ഒപ്പത്തിനൊപ്പമാണ് എന്നും സർവേ വിധിച്ചിരുന്നു. 20 മണ്ഡലങ്ങളിലെ 8616 വോട്ടർമാരിൽ നിന്ന് ബൃഹത്തായ വിവരശേഖരണം നടത്തിയാണ് മനോരമ ന്യൂസ്‌കാർവി അഭിപ്രായസർവേ ഒരുക്കിയത്.

യുഡിഎഫിന്റെ സിറ്റിങ് സീറ്റായ ആലപ്പുഴയിൽ നേരിയ വ്യത്യാസത്തിൽ ഇടതുമുന്നണി മുന്നിലാണെന്നാണ് സർവേ ഫലം. എൽ.ഡി.എഫിന് 47 യുഡിഎഫിന് 44, എൻഡിഎയ്ക്ക് നാലുശതമാനം. ആറ്റിങ്ങലിൽ 44 ശതമാനവുമായി എൽഡിഎഫ് മുന്നിൽ; യുഡിഎഫിന് 38, എൻഡിഎയ്ക്ക് 13. എൽ.ഡി.എഫ് സിറ്റിങ് മണ്ഡലമായ ആലത്തൂരിൽ 45 ശതമാനം പേരുടെ പിന്തുണയുമായി യുഡിഎഫ് മുൻതൂക്കം നേടി.

എൽഡിഎഫിന് 38%വും എൻഡിഎയ്ക്ക് 13%വും ലഭിച്ചു. ഫോട്ടോഫിനിഷിലേക്ക് നീങ്ങുന്ന ചാലക്കുടിയിൽ യുഡിഎഫ് 40, എൽഡിഎഫ് 39, എൻഡിഎ 13%. എറണാകുളത്ത് 41 ശതമാനവുമായി യുഡിഎഫിനാണ് മുൻതൂക്കം; എൽ.ഡി.എഫിന് 33ഉം എൻഡിഎയ്ക്ക് 11ഉം. ഇടുക്കിയിൽ സർവേയിൽ പങ്കെടുത്ത 44 ശതമാനവും യുഡിഎഫിനൊപ്പമാണ്. എൽഡിഎഫിന് 39ഉം എൻഡിഎയ്ക്ക് ഒമ്പതുശതമാനവും പിന്തുണ.

എൽ.ഡി.എഫ് സിറ്റിങ് മണ്ഡലങ്ങളായ കണ്ണൂരിൽ 49 ശതമാനവും കാസർകോട് 43 ശതമാനവുമായി യുഡിഎഫിനാണ് മുൻതൂക്കം. കണ്ണൂരിൽ എൽഡിഎഫിനെ 38 ശതമാനവും എൻഡിഎയെ 9ശതമാനവും പിന്തുണച്ചു.. ബിജെപിക്ക് നേരത്തെ തന്നെ സ്വാധീനമുള്ള കാസർകോട്ട് എൽഡിഎഫിന് 35 ശതമാനവും എൻഡിഎയ്ക്ക് 19 ശതമാനവും പിന്തുണ കിട്ടി.

സിറ്റിങ് സീറ്റുകളായ കൊല്ലത്തും കോട്ടയത്തും യുഡിഎഫിന് തന്നെയാണ് മേൽക്കൈ. കൊല്ലത്ത് യുഡിഎഫിന് 48 എൽഡിഎഫിന് 41 എൻഡിഎയ്ക്ക് 7. കോട്ടയത്ത് യുഡിഎഫ് 49, എൽഡിഎഫ് 39, എൻഡിഎ 10 ശതമാനം. സ്ഥാനാർത്ഥി നിർണയം പൂർത്തിയാകുന്നതിന് മുമ്പ് ഫെബ്രുവരി 23 മുതൽ മാർച്ച് 7വരെ നടന്ന സർവേയുടെ ഫലത്തെ പിന്നീട് മാറിയ സാഹചര്യങ്ങൾ സ്വാധീനിക്കാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP