Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വീണിടത്ത് കിടന്നുരുണ്ട് മനോരമ; അൽഭുത മൊബെലിനെ കുറിച്ച് വീണ്ടും സ്‌പെഷ്യൽ പ്രോഗ്രാം; ലക്ഷ്യം ഒന്നാം പേജിൽ അച്ചടിച്ച പരസ്യത്തിന്റെ 93 ലക്ഷം ഊരിയെടുക്കൽ തന്നെ

വീണിടത്ത് കിടന്നുരുണ്ട് മനോരമ; അൽഭുത മൊബെലിനെ കുറിച്ച് വീണ്ടും സ്‌പെഷ്യൽ പ്രോഗ്രാം; ലക്ഷ്യം ഒന്നാം പേജിൽ അച്ചടിച്ച പരസ്യത്തിന്റെ 93 ലക്ഷം ഊരിയെടുക്കൽ തന്നെ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ആപ്പിളിനെ വെല്ലുന്ന മാംഗോയെന്ന അത്ഭുതഫോണിനെ കുറിച്ച് വിശദമായ വാർത്തയെഴുതിയത് മലയാള മനോരമായിരുന്നു. മാംഗോയുടെ 3000 കോടിയിലേറെ രൂപയുടെ നിക്ഷേപത്തെ കുറിച്ചും ചൈനയിലെ ഫാക്ടറിയെ കുറിച്ചുമൊക്കെ വിശദമായി വിവരിച്ചാണ് മനോരമ പത്രവും ചാനലും രംഗത്തെത്തിയത്. നിരവധി സാമ്പത്തിക തട്ടിപ്പു കേസിലെ പ്രതികളാണ് ഇവരെന്ന് അറിഞ്ഞു കൊണ്ടു തന്നെയാണ് മലയാളത്തിലെ മുത്തശ്ശി പത്രം അഗസ്റ്റിൻ സഹോദരന്മാരുടെ മാംഗോ ഫോണിനെ കുറിച്ച് വാചാലരായത്. ഇന്നലെ ബാങ്ക് ഓഫ് ബറോഡ നൽകിയ വഞ്ചനാ കേസിൽ ആന്റോ അഗസ്റ്റിനും ജോസുകുട്ടി അഗസ്റ്റിനും അറസ്റ്റിലായപ്പോൽ ഏറ്റവും ക്ഷീണം സംഭവിച്ചതും മനോരമയ്ക്കായിരുന്നു.

ആപ്പിളിനെ വെല്ലുന്ന ഫോണെന്ന് പുകഴ്‌ത്തിയ മനോരമയ്ക്ക് ഇവർ അറസ്റ്റിലായതോടെ വാർത്ത കൊടുക്കാൻ മടിയാകുകയും ചെയ്തു. ഇന്നലെ മാംഗോ ഫോൺ ലോഞ്ച് ചെയ്യുന്നതിന്റെ മുന്നോടിയായി മുൻപേജിൽ 93 ലക്ഷം രൂപയുടെ പരസ്യവും വന്നിരുന്നു. വഞ്ചനാ കേസിൽ ഫോൺ ഉടമകൾ അറസ്റ്റിലായതോടെ ഈ പണം ലഭിക്കുമോ എന്ന ആശങ്കയിലാണ് പത്രം. ഇതോടെ പണം നേടിയെടുക്കാൻ വേണ്ടി മാംഗോയെ കുറിച്ചുള്ള വിശദമായ വാർത്തയുമായി മനോരമ ന്യൂസ് രംഗത്തിറങ്ങി.

പതിവുപോലെ പുകഴ്‌ത്തലുമായി തന്നെയാണ് മനോരമ വാർത്ത. സ്മാർട്ട് ഫോൺ രംഗത്തെ മലയാളി തിളക്കം എന്നു പറഞ്ഞു കൊണ്ടാണ് മനോരമ വാർത്ത നൽകിയത്. സോഷ്യൽ മീഡിയയുടെ ആക്രമണത്തെ ഭയന്ന് ഓൺലൈനിലും ചാനലിലും ആദ്യം മാംഗോ ഫോൺ ഉടമകളെ അറസ്റ്റു ചെയ്ത വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. എന്നാൽ, ഇന്നിറങ്ങിയ മനോരമ പത്രം ഇവരുടെ അറസ്റ്റിനെ കുറിച്ച് മൗനം പാലിച്ചു. അറസ്റ്റുവാർത്ത പ്രസിദ്ധീകരിക്കാത്ത മനോരമ എം ഫോൺ ലോഞ്ച് ചെയ്‌തെന്ന വാർത്ത കൊടുക്കുകയും ചെയ്തു. ഇതിന് ശേഷമാണ് മനോരമ ചാനലിലും എം ഫോണിന്റെ ഗുണഗണങ്ങൾ വിവരിച്ചുകൊണ്ട് വാർത്ത നൽകിയത്.

മാതൃഭൂമി അടക്കമുള്ള മറ്റ് പത്രങ്ങളിലും ഇന്നലെ മാംഗോ ഫോണിന്റെ പരസ്യമുണ്ടായിരുന്നു. എന്നാൽ ഈ പത്രങ്ങൾ അറസ്റ്റു വാർത്തയ്ക്ക് നല്ല പ്രാധാന്യം തന്നെ നൽകി. കൂടാതെ മാംഗോ ഫോണിനെ കുറിച്ചു ഉയർന്ന ആക്ഷേപങ്ങൾ മുഖവിലയ്ക്ക് എടുക്കുകയും ചെയ്തു. സ്മാർട്ട് ഫോൺ രംഗത്തെ മലയാളി തിളക്കവുമായി എംഫോൺ എന്ന തലക്കെട്ടുമായാണ് മനോരമയുടെ വാർത്ത. മാംഗോ ഉടമകളുടെ അവകാശ വാദങ്ങളെ കുറിച്ച് വാചാലരായാണ് റിപ്പോർട്ട്.

മനോരമയെ പോലെ തന്നെ മുൻപേജിൽ പരസ്യം നൽകിയ മാദ്ധ്യമങ്ങളൊക്കെ പണം കിട്ടുമോ എന്ന ആശങ്കയിലാണ്. ഇന്നലെ പ്രസിദ്ധീകരിച്ച മാതൃഭൂമിയിലും മനോരമയിലും, ദേശാഭിമാനിയിലും ഒന്നാം പേജിൽ ഫുൾപേജ് പരസ്യമാണ് മാംഗോ മൊബൈലിനെ കുറിച്ച് ഉണ്ടായിരുന്നത്. കൂടാതെ മാദ്ധ്യമം ദിനപത്രത്തിന്റെ മലപ്പുറം, വിദേശ എഡിഷനുകളിലും ഒന്നാം പേജ് പരസ്യവുമുണ്ടായിരുന്നു. 'മലയാളത്തിന്റെ സ്വന്തം ഇന്ത്യയുടെ അഭിമാനം' എന്ന കാപ്ഷനോടെയാണ് മൊബൈൽ ലോഞ്ച് ചെയ്യുന്നു എന്ന് വ്യക്തമാക്കി കൊണ്ടുള്ള മാംഗോ ഫോണിന്റെ പരസ്യം. ഇതോടൊപ്പം ത്രീഡി സ്മാർട്ട് ഫോണിന്റെ ഫീച്ചേഴ്‌സ് വ്യക്തമാക്കികൊണ്ടുള്ള വിവരവും ഒന്നാം പേജ് പരസ്യത്തിലുണ്ടായിരുന്നു. ദീപിക, തേജസ്, കേരളാ കൗമുദി തുടങ്ങിയ പത്രങ്ങളിലും ഒന്നാം പേജിൽ തന്നെ മാംഗോ ഫോണിനെ കുറിച്ചുള്ള പരസ്യമുണ്ടായിരുന്നു.

മനോരമയിൽ മാത്രം പരസ്യത്തിനായി 90 ലക്ഷത്തോളം രൂപ ചെലവായിരുന്നു. ഈ പണം ലഭിക്കാൻ വേണ്ടിയാണ് മനോരമ തൽക്കാലത്തേക്ക് മാംഗോ ഫോണിനെ പുകഴ്‌ത്തി വാർത്തയെഴുതിയത് എന്നതാണ് അറിയുന്നത്. കൊറിയൻ സാങ്കേതിക വിദ്യയും മൊബൈലിന്റെ ഗുണഗണങ്ങളും മനോരമ വർണ്ണിക്കുമ്പോൾ അത് എത്രകണ്ട് ഫലം കാണുമെന്ന് കണ്ടു തന്നെ അറിയണം. മാംഗോയെ പുകഴ്‌ത്തി മനോരമ ന്യൂസ് നൽകിയ വാർത്തയുടെ വീഡിയോ ചുടവേ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP