Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202028Saturday

സോഴ്സിന്റെ വിളി എത്തിയത് അഞ്ചു മണിയോടെ; ട്രാക്ക് സ്യൂട്ട് വേഷത്തിൽ പാഞ്ഞെത്തി വണ്ടി ഒതുക്കി കാത്തു നിൽക്കുമ്പോൾ പതിയെ പതിയെ പമ്മി പമ്മി വെളുത്ത കാർ എത്തി; ഉള്ളിലുള്ളത് മന്ത്രിയെന്ന വിശ്വാസത്തിൽ മൊബൈലിൽ ദൃശ്യമെടുത്തു; പോർച്ചിൽ ഇറങ്ങിയപ്പോൾ മിനിസ്റ്ററേ.. എന്ന വിളികേട്ട് ലജ്ജിച്ച് തലതാഴ്‌ത്തി ജലീൽ ഇന്ററോഗേഷൻ റൂമിലേക്ക് പോയത് എല്ലാം കേരളം അറിയുമെന്ന് ഉറപ്പിച്ചു തന്നെ; ജലീലിന്റെ ചോദ്യം ചെയ്യൽ നാടകം മനോരമയിലെ അനിൽ ഇമാനുവൽ പൊളിക്കുമ്പോൾ

സോഴ്സിന്റെ വിളി എത്തിയത് അഞ്ചു മണിയോടെ; ട്രാക്ക് സ്യൂട്ട് വേഷത്തിൽ പാഞ്ഞെത്തി വണ്ടി ഒതുക്കി കാത്തു നിൽക്കുമ്പോൾ പതിയെ പതിയെ പമ്മി പമ്മി വെളുത്ത കാർ എത്തി; ഉള്ളിലുള്ളത് മന്ത്രിയെന്ന വിശ്വാസത്തിൽ മൊബൈലിൽ ദൃശ്യമെടുത്തു; പോർച്ചിൽ ഇറങ്ങിയപ്പോൾ മിനിസ്റ്ററേ.. എന്ന വിളികേട്ട് ലജ്ജിച്ച് തലതാഴ്‌ത്തി ജലീൽ ഇന്ററോഗേഷൻ റൂമിലേക്ക് പോയത് എല്ലാം കേരളം അറിയുമെന്ന് ഉറപ്പിച്ചു തന്നെ; ജലീലിന്റെ ചോദ്യം ചെയ്യൽ നാടകം മനോരമയിലെ അനിൽ ഇമാനുവൽ പൊളിക്കുമ്പോൾ

ആർ പീയൂഷ്‌

കൊച്ചി: ഈച്ച പോലും അറിയാതെ എൻഐഎ ചോദ്യം ചെയ്യലിന് ഹാജരാകാനുള്ള മന്ത്രി കെടി ജലീലിന്റെ നീക്കം പൊളിച്ചത് മനോരമ ന്യൂസിലെ അനിൽ ഇമാനുവലായിരുന്നു. പുലർച്ച അഞ്ചു മണിയോടെ എൻഐഎ ഓഫീസിന് മുമ്പിൽ ഈ മാധ്യമ പ്രവർത്തകനെത്തി. ഉറക്കത്തിനിടെ അറിഞ്ഞ വാർത്തയുടെ സീരിയസ് മനസ്സിലാക്കി അനിൽ ഇമാനുവൽ പ്രവർച്ചിച്ചപ്പോൾ മന്ത്രി ജലീലിന്റെ ചോദ്യം ചെയ്യൽ വാർത്തയായി. തലകുമ്പിട്ട് എൻഐഎ ഓഫീസിലേക്ക് പോകുന്ന ജലീലിന്റെ എക്‌സ്‌ക്ലൂസീവ് ചിത്രം മനോരമയിൽ എത്തി. ഇതോടെ ജലീലിന്റെ ചോദ്യം ചെയ്യലിലെ പ്രതിഷേധങ്ങൾക്ക് പുതുമാനം കിട്ടി.

ഉറങ്ങുമ്പോഴായിരുന്നു അനിലിനെ തേടി ഫോൺ കോൾ എത്തുന്നത്. ഉടൻ വേഷം പോലും മാറാൻ നിൽക്കാതെ അതിവേഗം എൻഐഎ ഓഫീസിന് മുന്നിലേക്ക്. പിന്നെ വണ്ടി ഒതുക്കി കാത്തു നിൽക്കൽ. കുറച്ചു സമയം കഴിഞ്ഞപ്പോൾ വേഗത കുറച്ച് പതിയെ വരുന്ന വെള്ളക്കാർ. കൈയിലുണ്ടായിരുന്ന മൊബൈലിൽ അത് ചിത്രീകരിച്ചു. കാർ പോർച്ചിലേക്ക് കയറ്റിയ കാറിൽ നിന്ന് പതിയെ മന്ത്രി പുറത്തിറങ്ങി. പിന്നിൽ നിന്ന് മിനിസ്റ്ററേ എന്ന അനിൽ ഇമാനുവലിന്റെ വിളി കേട്ടതോടെ ജലീലിന് കള്ളം പൊളിഞ്ഞുവെന്ന് മനസ്സിലായി. തലകുനിച്ച് തലതാഴ്‌ത്തി എല്ലാം കേരളം അറിയുമെന്ന് മനസ്സിലാക്കി ജലീൽ ചോദ്യം ചെയ്യലിനും. എൻഐഎയുടെ ഇന്ററോഗേഷൻ റൂമിൽ ആരും അറിയാതെ എത്താനുള്ള ജലീലിന്റെ ശ്രമം അങ്ങനെ അനിൽ ഇമാനുവലിന്റെ മൊബൈൽ പൊളിച്ചു.

ദൃശ്യങ്ങൾ അതിവേഗം മനോരമ ഓഫീസിലെത്തി. പിന്നാലെ രാവിലെ ആറരയോടെ മനോരമയുടെ യൂണിറ്റും. ദൃശ്യങ്ങൾ മനോരമ പുറത്തു വിട്ടപ്പോഴാണ് എല്ലാ ചാനലും കാര്യം അറിയുന്നതും ഓടിയെത്തുന്നതും. മന്ത്രി വാഹനം ഒഴിവാക്കി സിപിഎം നേതാവും ആലുവ മുൻ എംഎൽഎയുമായ രാഷ്ട്രീയക്കാരന്റെ കാറിൽ എത്തിയിട്ടും ജലീലിന് രക്ഷയില്ല. അനിൽ ഇമാനുവലിന്റെ ജാഗ്രതയിൽ അത് പൊളിഞ്ഞു. സോളാറിൽ സരിതാ എസ് നായരുടെ കോൾ ലിസ്റ്റ് പുറത്തു വിട്ടതും മനോരമാ ന്യൂസിലെ ക്രൈം ബീറ്റ് നോക്കുന്ന അനിൽ ഇമാനുവലാണ്. പാലാരിവട്ടം പാളത്തിന്റെ നിലവാര തകർച്ച അടക്കം ചർച്ചയാക്കിയ ജേർണലിസ്റ്റ്. ഈ ജേർണലിസ്റ്റിന്റെ കരുതലാണ് വീമ്പു പറഞ്ഞ് പിടിച്ചു നിൽക്കാനുള്ള ജലീലിന്റെ നാടകം പൊളിച്ചത്.

എൻഐഎ ചോദ്യം ചെയ്യാൻ വിളിച്ചപ്പോൾ രണ്ട് കാര്യങ്ങളാണ് ജലീൽ ആവശ്യപ്പെട്ടത്. ആരും അറിയാതെ ഓൺലൈനിലെ മൊഴിയെടുക്കൽ. അത് പറ്റില്ലെന്നും സാങ്കേതിക പ്രശ്‌നങ്ങളും പറഞ്ഞപ്പോൾ അർദ്ധരാത്രി എത്തട്ടേ എന്നായി ചോദ്യം. മാധ്യമങ്ങളെ അറിയിക്കാതെ ഈച്ചപോലും അറിയാതെ എൻഐഎ ചോദ്യം ചെയ്യലിന് വിധേയനാകാനുള്ള തന്ത്രം. ഇതും എൻഐഎ അനുവദിച്ചില്ല. ഇതോടെയാണ് തനിക്ക് ചില അത്യാവശ്യങ്ങൾ ഉണ്ടെന്ന് പറഞ്ഞ് പുലർച്ചെ എത്തിക്കോട്ടെയെന്ന ചോദ്യം. ഇത് അനുവദിക്കുകയും ചെയ്യും. അങ്ങനെയാണ് കൊച്ചു വെളുപ്പാൻ കാലത്ത് എൻഐഎ ഓഫീസിൽ ചോദ്യം ചെയ്യലിന് എത്തുന്ന അപൂർവ്വത ജലീലിന് സ്വന്തമായത്.

എങ്ങനേയും ഈ ചോദ്യം ചെയ്യലും പുറംലോകത്ത് എത്തരുതെന്ന ആഗ്രഹമായിരുന്നു ജലീലിന്. ഇഡി രണ്ട് തവണ ചോദ്യം ചെയ്തതും തൽസമയം റിപ്പോർട്ട് ചെയ്യാൻ ചാനലുകൾക്കായില്ല. ഇതാണ് എൻഐഎയിലും സാധിച്ചെടുക്കാൻ ശ്രമിച്ചത്. മാധ്യമങ്ങളുടെ കണ്ണു വെട്ടിക്കുന്നതിനാണ് മന്ത്രി പുലർച്ചെ തന്നെ എൻഐഎ ഓഫിസിൽ എത്തിയത്. അതും ഔദ്യോഗിക വാഹനം ഒഴിവാക്കി സ്വകാര്യ വാഹനത്തിലായിരുന്നു മന്ത്രിയുടെ വരവ്. എങ്കിലും മനോരമ ന്യൂസ് പ്രിൻസിപ്പൽ കറസ്‌പോണ്ടന്റ് അനിൽ ഇമ്മാനുവൽ ക്യാമറയ്ക്കു മുന്നിലേക്കു തന്നെയായിരുന്നു മന്ത്രി എത്തിയത്.

ഗേറ്റിനു പുറത്ത് ഇറങ്ങി ഓഫിസിലേക്കു കയറാൻ തീരുമാനിച്ച മന്ത്രി, ക്യാമറ തന്നെ പിന്തുടരുന്നതു കണ്ടതോടെ ഓഫിസ് ഗേറ്റിനുള്ളിലേക്കു വാഹനം കയറ്റിയ ശേഷം തിരിഞ്ഞു ക്യാമറയ്ക്ക് മുഖം കൊടുക്കാതെ അകത്തേക്കു കയറിപ്പോകുകയായിരുന്നു എന്ന് ദൃശ്യങ്ങളിൽ വ്യക്തമാണ്. എൻഐഎ നോട്ടിസ് ലഭിച്ചതിനു പിന്നാലെ ഇന്നലെ അർധരാത്രിയിൽ ഓഫിസിൽ എത്താമെന്നായിരുന്നു മന്ത്രിയുടെ മറുപടി. എന്നാൽ എൻഐഎ ഉദ്യോഗസ്ഥർ ഇതു സമ്മതിക്കാതെ വന്നതോടെ രാവിലെ ആറുമണിക്ക് എത്തുന്നതിന് അനുമതി തേടുകയായിരുന്നു. ഇത് ഉദ്യോഗസ്ഥർ സമ്മതിച്ചതിനാലാണ് മന്ത്രി പുലർച്ചെ എത്തിയത് എന്നാണ് അറിയുന്നത്.

കഴിഞ്ഞ വട്ടം ചോദ്യം ചെയ്യലിനെക്കുറിച്ചുള്ള ചോദ്യങ്ങൾ നിഷേധിച്ച മന്ത്രി പിന്നീട് 'മറച്ചുവെക്കേണ്ടത് മറച്ചു വെച്ചും പറയേണ്ടത് പറയേണ്ടവരോട് പറഞ്ഞുമാണ് എല്ലാ ധർമ്മയുദ്ധങ്ങളും വിജയിച്ചിട്ടുള്ളത്' എന്നു പ്രതികരിച്ചിരുന്നു. തനിക്ക് പറയാനുള്ളത് ഫേസ്‌ബുക്കിൽ പറയുമെന്നും മന്ത്രി പറഞ്ഞിരുന്നു. ഇന്നത്തെ വരവും രഹസ്യമാക്കാനായിരുന്നു മന്ത്രി ഉദ്ദേശിച്ചത്. എന്നാൽ അനിൽ ഇമാനുവലിന്റെ കിട്ടിയ നിർണ്ണായക വിവരം എല്ലാത്തിനേയും പൊളിച്ചു.

ജീവൻ ടിവിയിലൂടെ ഏഷ്യാനെറ്റ് ന്യൂസിൽ എത്തിയ മാധ്യമ പ്രവർത്തകനാണ് അനിൽ ഇമാനുവൽ. മനോരമ തുടങ്ങിയതു മുതൽ ചാനലിലെ ക്രൈം ബീറ്റുകൾ കൈകാര്യം ചെയ്യുന്ന പ്രധാനി. തിരുവനന്തപുരത്തും ദീർഘനാൾ ജോലി നോക്കിയിട്ടുണ്ട്. ജീവൻ ടിവിയിൽ അവതാരകനുമായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP