Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

`ചെപ്പടി വിദ്യകൾ കൊണ്ടൊന്നും ഈ പ്രശ്നം പരിഹരിക്കാനാകില്ല`; വേണ്ടത് പ്രതിസന്ധി നേരിടുന്നുവെന്ന തിരിച്ചറിവും ഘടനാപരമായ പരിഷ്‌കാരങ്ങളും; ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ തകർച്ചയിൽ നിന്നും കരകയറ്റാൻ നരേന്ദ്ര മോദിക്ക് ടിപ്സുമായി മന്മോഹൻ സിങ്; അനുകൂലമായ ജനവിധി നേരായ രീതിയിൽ ഉപയോഗിക്കുന്നില്ല; സാമ്പത്തിക വികസനത്തിൽ ശ്രദ്ധിക്കാതെ സമയം പാഴാക്കുന്നുവെന്നും മുൻ പ്രധാനമന്ത്രിയുടെ വിമർശനം

`ചെപ്പടി വിദ്യകൾ കൊണ്ടൊന്നും ഈ പ്രശ്നം പരിഹരിക്കാനാകില്ല`; വേണ്ടത് പ്രതിസന്ധി നേരിടുന്നുവെന്ന തിരിച്ചറിവും ഘടനാപരമായ പരിഷ്‌കാരങ്ങളും; ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ തകർച്ചയിൽ നിന്നും കരകയറ്റാൻ നരേന്ദ്ര മോദിക്ക് ടിപ്സുമായി മന്മോഹൻ സിങ്; അനുകൂലമായ ജനവിധി നേരായ രീതിയിൽ ഉപയോഗിക്കുന്നില്ല; സാമ്പത്തിക വികസനത്തിൽ ശ്രദ്ധിക്കാതെ സമയം പാഴാക്കുന്നുവെന്നും മുൻ പ്രധാനമന്ത്രിയുടെ വിമർശനം

മറുനാടൻ ഡെസ്‌ക്‌

ഡൽഹി: ഇന്ത്യൻ സമ്പദ് രംഗം നേരിടുന്നത് ഗുരുതരമായ പ്രതിസന്ധിയെന്ന് ചൂണ്ടിക്കാട്ടി മുൻ പ്രധാനമന്ത്രി മന്മോഹൻ സിംങ്. കേന്ദ്രസർക്കാർ ഈ വിഷയത്തിൽ അടിയന്തിരമായി ഇടപെടണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. ക്രിയാത്മകമായ ഇടപെടൽ ഇല്ലെങ്കിൽ നിലവിലെ സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാൻ വർഷങ്ങൾ തന്നെ വേണ്ടിവരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ദൈനിക് ഭാസ്‌കറിനും ഹിന്ദു ബിസിനസ് ലൈനും നൽകിയ അഭിമുഖങ്ങളിൽ ഇപ്പോഴത്തെ പ്രതിസന്ധിയിൽ നിന്ന് കരകയറാൻ അഞ്ചിന നിർദേങ്ങളും അദ്ദേഹം മുന്നോട്ടുവക്കുന്നുണ്ട്.

തലക്കെട്ട് സൃഷ്ടിക്കൽ ശീലം മാറ്റിവച്ച് പ്രതിസന്ധി നേരിടുന്നു എന്ന് അംഗീകരിക്കാൻ തയ്യാറാകണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സർക്കാർ സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന് അംഗീകരിക്കാത്ത കാലത്തോളം, പ്രശ്നങ്ങൾ ഒരിക്കലും പരിഹരിക്കപ്പെടാൻ പോകുന്നില്ലെന്ന് മന്മോഹൻ പറയുന്നു. ഇപ്പോഴത്തേത് കൃത്യമായി പറഞ്ഞാൽ, ഓരോ മേഖലയെയും ശക്തമായി ബാധിച്ചിരിക്കുന്ന പ്രതിസന്ധിയാണ്. പക്ഷേ സർക്കാർ ഇത്ര വലിയ ജനവിധിയെ ശരിയായി ഉപയോഗപ്പെടുത്തുന്നില്ലെന്നും മന്മോഹൻ പറഞ്ഞു.

ഘടനാപരമായ പരിഷ്‌കാരങ്ങളാണ് ആവശ്യം. സാമ്പത്തിക വികസനത്തിൽ ശ്രദ്ധിക്കാതെ സർക്കാർ സമയം പാഴാക്കുകയാണ്. ഇന്ത്യ സാമ്പത്തിക പ്രതിസന്ധി നേരിടുന്നു എന്ന യാഥാർഥ്യം നിഷേധിച്ചിട്ട് കാര്യമില്ല. ഇപ്പോൾ തന്നെ വളരയധികം സമയം നഷ്ടപ്പെട്ട് കഴിഞ്ഞു. പൊടിക്കൈകൾ കൊണ്ടോ നോട്ട് നിരോധനം പോലുള്ള ഭീമാബദ്ധങ്ങൾ കൊണ്ടോ പ്രയോജനമില്ല.

തൊഴിലവസരം സൃഷ്ടിക്കാനുള്ള മേഖലകൾക്ക് സർക്കാർ സഹായം നൽകണം. ഘടനാപരമായ പരിഷ്‌കാരങ്ങൾ നടപ്പാക്കാനുള്ള സമയവും അതിക്രമിച്ചിരിക്കുന്നു. സാമ്പത്തിക രംഗത്ത് ഉണർവ്വുണ്ടാക്കാൻ നിർദ്ദേശങ്ങൾ പറയാമോ എന്ന ചോദ്യത്തിന് അഞ്ച് നിർദ്ദേശങ്ങൾ അദ്ദേഹം മുന്നോട്ടുവച്ചു.

1. ജിഎസ്ടി നിരക്ക് ഏകീകരിക്കുക

ജിഎസ്ടിയുടെ ന്യായമായ നടപ്പാക്കലാണ് മന്മോഹന്റെ ആദ്യ നിർദ്ദേശം. ഇത് ഹ്രസ്വകാലത്തേക്ക് വരുമാനത്തിൽ നഷ്ടമുണ്ടാക്കുമെങ്കിലും, ദീർഘകാലത്തിലേക്ക് വരുമാനം വർധിപ്പിക്കുന്നതിനും, അത് ഉൽപ്പാദനം കൂടുതൽ വർധിപ്പിക്കാനും, തൊഴിലവസരങ്ങൾ വർധിപ്പിക്കുന്നതിനും സഹായിക്കുമെന്ന് മന്മോഹൻ പറയുന്നു.

2. കാർഷിക മേഖല പുരുദ്ധരിക്കണം

ഗ്രാമീണമേഖലയിൽ വാങ്ങൽ ശേഷി കൂട്ടാൻ നടപടി വേണം. അത് തകർന്ന് കിടക്കുന്ന ഗ്രാമീണ മേഖലയെ പരിപോഷിപ്പിക്കും. കോൺഗ്രസിന്റെ പ്രകടനപത്രികയിൽ നിന്ന് തന്നെ വേണമെങ്കിൽ ക്ലൂ കണ്ടെത്താവുന്നതാണ്. കാർഷിക വിപണിയെ വളർച്ചയിലേക്ക നയിക്കാനാവുന്ന ന്യായ് പദ്ധതിയടക്കമുള്ള കാര്യങ്ങൾ കോൺഗ്രസിന്റെ പ്രകടന പത്രികയിലുണ്ടായിരുന്നു.

3. പണലഭ്യത കുറയുന്നത് ഗൗരവത്തോടെ കാണണം.

പൊതുമേഖലാ ബാങ്കുകൾ മാത്രമല്ല, മറ്റ് ധനകാര്യ സ്ഥാപനങ്ങളും പണലഭ്യതയില്ലാത്തതിന്റെ പ്രതിസന്ധി നേരിടുന്നുണ്ട്. കടബാധ്യതകൾ കൊണ്ടുള്ള പ്രശ്നങ്ങൾ സർക്കാർ കൂടുതൽ ഗൗരവത്തോടെ കാണണം. പൊതുമേഖലാ ബാങ്കുകൾ മാത്രമല്ല, ദേശീയ സാമ്പത്തിക വികസന കോർപ്പറേഷനും കടബാധ്യത കൊണ്ട് പ്രതിസന്ധിയിലാണ്. ഈ കാര്യങ്ങൾ സർക്കാർ ഇതുവരെ കണ്ടതായി പോലും ഭാവിച്ചിട്ടില്ല. സാമ്പത്തിക പ്രശ്നങ്ങൾ ബാങ്കുകൾ ലയിക്കുന്നതുകൊണ്ട് മാത്രം മാറില്ലെന്നും മന്മോഹൻ പറഞ്ഞു.

4. തൊഴിൽ മേഖലയിലെ അഴിച്ചുപണി

തൊഴിൽ കൂടുതലായി ഉണ്ടാക്കാൻ സാധ്യതയുള്ള മേഖലകളായ, ടെക്സ്‌റ്റൈൽ, വാഹന നിർമ്മാണ മേഖല, ഇലക്ട്രോണിക്സ് മേഖല, സബിസിഡികളുള്ള ഹൗസിങ് മേഖല എന്നിവയിൽ അഴിച്ചുപണികൾ ആവശ്യമാണ്. ഈ മേഖലകൾക്കായി എളുപ്പത്തിൽ വായ്പ ലഭിക്കാനുള്ള കാര്യങ്ങൾ സർക്കാർ ചെയ്യണം. ചെറുകിട ഇടത്തരം വ്യാപാര മേഖലയെ വളർത്തി വന്നാൽ സാമ്പത്തിക മേഖല തനിയെ വളരുമെന്നും മന്മോഹൻ വ്യക്തമാക്കി. നേരത്തെ മധ്യപ്രദേശ് സർക്കാർ ഇതേ നയങ്ങൾ നടപ്പാക്കിയിരുന്നു.

5.വ്യാപാര യുദ്ധത്തെ മറികടക്കാനാകണം

അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധം നടക്കുന്നതുകൊണ്ട് ഇന്ത്യ പുതിയ കയറ്റുമതി മാർക്കറ്റുകൾ കണ്ടെത്തണം. അവിടേക്ക് കയറ്റുമതി വിപുലീകരിക്കമെന്നും മന്മോഹൻ പറഞ്ഞു. ഇപ്പോഴുള്ള പ്രതിസന്ധി മനുഷ്യൻ ഉണ്ടാക്കിയ പ്രതിസന്ധിയാണെന്നും മന്മോഹൻ പറഞ്ഞു. നേരത്തെ ഇന്ത്യയുടെ കയറ്റുമതിയിൽ വലിയ കുറവുണ്ടായെന്നും, അത് പൂർണായ പ്രവർത്തനത്തെ ബാധിക്കുന്നുണ്ടെന്നും റിപ്പോർട്ടുണ്ടായിരുന്നു. ഇത് ഭൂരിപക്ഷമുള്ള സർക്കാരാണ്. അതില്ലായിരുന്നിട്ടും, ഞാൻ പരിഷ്‌കാരങ്ങൾ നടത്തി. ഈ സർക്കാരിന് അതിന് സാധിച്ചില്ലെന്നും മന്മോഹൻ കുറ്റപ്പെടുത്തി.

ധനകാര്യമന്ത്രി എന്നനിലയിലും പ്രധാനമന്ത്രി എന്ന നിലയിലും സമ്പദ് രംഗത്തെ കരകയറ്റാൻ കഴിഞ്ഞതിനെക്കുറിച്ച് ചോദിച്ചപ്പോൾ ഇപ്പോഴത്തേത് മനുഷ്യൻ തന്നെ വരുത്തിവച്ച പ്രതിസന്ധിയാണെന്നായിരുന്നു അദ്ദേഹത്തിന്റെ ഉത്തരം. ഒന്നല്ല രണ്ട് വട്ടം വലിയ ഭൂരിപക്ഷം കിട്ടിയ സർക്കാരാണിത്. താൻ ധനമന്ത്രിയായിരിക്കുമ്പോഴും പ്രധാനമന്ത്രിയായപ്പോഴും ഇതായിരുന്നില്ല സ്ഥിതി. എന്നിട്ട് പോലും വലിയ നേട്ടങ്ങളുണ്ടാക്കാനായി. 1991 ലേയും 2008 ലേയും ആഗോള പ്രതിസന്ധിയിൽ നിന്ന് വിജയകരമായി കരകയറാൻ കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP