Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'തന്നെ മാങ്കുളം ടൗണിൽ കെട്ടിയിട്ട് തല്ലും.. ഈ പറയുന്നത് സിപിഐ ലോക്കൽ സെക്രട്ടറിയാ താൻ ഓർത്തുവച്ചോ': മാങ്കുളത്ത് സർവേയ്ക്കെത്തിയ ഉദ്യോഗസ്ഥർക്ക് നേരെ ഭീഷണി മുഴക്കിയ സിപിഐ നേതാവ് വിശദീകരണവുമായി രംഗത്ത്; കഥയറിയാതെയാണ് പലരും ആട്ടം കാണുന്നത്; നാട്ടുകാർ പ്രതിഷേധിച്ചപ്പോൾ എല്ലാവരെയും കേസെടുത്ത് അകത്താക്കുമെന്ന് ഡിഎഫ്ഒ ഭീഷണി മുഴക്കി; ലോക്കൽ സെക്രട്ടറി പ്രവീൺ ജോസിന് പറയാനുള്ളത്

'തന്നെ മാങ്കുളം ടൗണിൽ കെട്ടിയിട്ട് തല്ലും.. ഈ പറയുന്നത് സിപിഐ ലോക്കൽ സെക്രട്ടറിയാ താൻ ഓർത്തുവച്ചോ': മാങ്കുളത്ത് സർവേയ്ക്കെത്തിയ ഉദ്യോഗസ്ഥർക്ക് നേരെ ഭീഷണി മുഴക്കിയ സിപിഐ നേതാവ് വിശദീകരണവുമായി രംഗത്ത്; കഥയറിയാതെയാണ് പലരും ആട്ടം കാണുന്നത്; നാട്ടുകാർ പ്രതിഷേധിച്ചപ്പോൾ എല്ലാവരെയും കേസെടുത്ത് അകത്താക്കുമെന്ന് ഡിഎഫ്ഒ ഭീഷണി മുഴക്കി; ലോക്കൽ സെക്രട്ടറി പ്രവീൺ ജോസിന് പറയാനുള്ളത്

പ്രകാശ് ചന്ദ്രശേഖർ

അടിമാലി: മാങ്കുളത്ത് റവന്യൂ-വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് നേരേ പരസ്യഭീഷണി മുഴക്കിയ സിപിഐ നേതാവ് വിശദീകരണവുമായി രംഗത്ത്. മാങ്കുളം ലോക്കൽ സെക്രട്ടറി പ്രവീൺ ജോസാണ് തന്റെ ഭാഗം ന്യായീകരിച്ചത്. ബംഗ്ലാവുതറ അമ്പതാംമൈലിൽ വനംവകുപ്പ് കിടങ്ങ് നിർമ്മിച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് പ്രശ്‌നങ്ങൾക്ക് കാരണം. കാട്ടാനശല്യം ഒഴിവാക്കാനാണ് വനംവകുപ്പ് കിടങ്ങ് നിർമ്മിച്ചത്. എന്നാൽ പ്രദേശത്തെ താമസക്കാരെ ഒഴിപ്പിക്കാനാണ് വനംവകുപ്പിന്റെ ശ്രമമെന്നും റോഡിലൂടെയാണ് കിടങ്ങ് നിർമ്മിച്ചതെന്നുമാണ് നാട്ടുകാരുടെ പരാതി. മണ്ണിടിച്ചിലിന് കാരണമായേക്കാവുന്ന കിടങ്ങ് ഇടിച്ച് നിരത്തണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ ജില്ലകളക്ടർക്ക് പരാതി നൽകിയിരുന്നു. ഇതേത്തുടർന്നാണ് തഹസീൽദാർ, ഡിഎഫ്ഒ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സംയുക്ത പരിശോധനയ്ക്ക് എത്തിയത്. ഈ പരിശോധനയ്ക്ക് ഒടുവിലായിരുന്നു വനപാലകർക്ക് എതിരെയുള്ള സിപിഐ ലോക്കൽ സെക്രട്ടറി പ്രവീൺ ജോസിന്റെ ഭീഷണി.

'ക്യാമ്പ് ഷെഡിന്റെ നവീകരണവുമായി ബന്ധപ്പെട്ട് മാങ്കുളം ബംഗ്ലാവ് തറയിൽ നടത്തിയ കിടങ്ങ് നിർമ്മാണം മൂലം 250-ളം കുടുംബങ്ങൾ ഉരുൾപൊട്ടൽ ദുരന്തത്തിലകപ്പെടാൻ സാധ്യത വർദ്ധിച്ചിരിക്കുകയാണ്. നാട്ടുകാർ ഒന്നടങ്കം പ്രതിഷേധവുമായി എത്തിയപ്പോൾ ഡി എഫ് പറഞ്ഞത് കേസെടുത്ത് അകത്താക്കുമെന്നാണ്. പുറത്തുവന്ന വീഡിയോ അവിടെ നടന്ന സംഭവങ്ങളുടെ ഒരു ഭാഗം മാത്രമാണ്', സി പി എം മാങ്കുളം ലോക്കൽ സെക്രട്ടറി പ്രവീൺ ജോസ് പറഞ്ഞു.

പ്രവീൺ മാങ്കുളം ഫോറസ്റ്റ് റെയിഞ്ചോഫീസറെ ഭീഷണിപ്പെടുത്തുന്ന വീഡിയോ ഇന്ന് പുറത്തുവന്നിരുന്നു.'ഞങ്ങൾ തന്നെ മാങ്കുളം ടൗണിൽ കെട്ടിയിട്ടു തല്ലും...തന്നെ സ്ഥലം മാറ്റാത്തത് തനിക്കൊട്ടു രണ്ടെണ്ണം തന്നുവിടണമെന്നുള്ളതുകൊണ്ടാണ് എന്നും മറ്റും പ്രവീൺ മാങ്കുളം ഫോറസ്റ്റ് റെയിഞ്ചോഫീസർ വി ബി ഉയസൂര്യനോട് പറയുന്ന വീഡിയോയാണ് പുറത്തുവന്നിട്ടുള്ളത്.

നേരത്തെ ബംഗ്ലാവ് തറയിൽ സ്ഥാപിച്ചിരുന്ന ക്യാമ്പ് ഷെഡ് പുതുക്കിപ്പണിയുന്നതിനായി വനംവകുപ്പ് നടത്തിയത് അശാസ്ത്രീയ നിർമ്മാണപ്രവർത്തനമാണെന്നും ഇതുമൂലം മേഖലയിലെ 150-ളം ആദിവാസികുടുബംംഗങ്ങളും 100-ളം ഇതരവിഭാഗത്തിൽപ്പെട്ട കുടുംബങ്ങളും ഉരുൾപൊട്ടൽ ഭീഷണി നേരിടുകയാണെന്നും പ്രവീൺ ആരോപിക്കുന്നു. സ്ഥലത്തിന്റെ അവകാശത്തെച്ചൊല്ലി വനം-റവന്യൂ വകുപ്പുകൾ തമ്മിൽ തർക്കം നിലനിന്നിരുന്നു. ഇത് പരിഹരി്ക്കണമെന്നാവശ്യപ്പെട്ട് പാർട്ടി വില്ലേജ് ഓഫീസിൽ നിവേദനം നൽകിയിരുന്നു .ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് കളക്ടർ ജോയിന്റ് വെരിഫിക്കേഷൻ നടത്താൻ ഇരുവകുപ്പുകളിലെ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു.

ഇതുപ്രകാരം ദേവികുളം തഹസീൽദാർ ,മാങ്കുളം ഡി എഫ് ഒ എന്നിവരുടെ നേതൃത്വത്തിൽ ഉദ്യഗസ്ഥ സംഘം സ്ഥലത്തെത്തി പരിശോധനകൾ നടത്തി. പരിശോധനക്ക് ശേഷം റിപ്പോർട്ടിൽ ഒപ്പുവയ്ക്കുന്ന സമയമായപ്പോൾ ഡി എഫ് ഒ ധാർഷ്ട്യത്തോടെ പെരുമാറുകയായിരുന്നു.ഈ സമയം ഇവിടെ 200-ളം നാട്ടുകാരുണ്ടായിരുന്നു.ഇവരെ വനനിയമപ്രകാരം കേസെടുത്ത് അകത്താക്കുമെന്ന് ഡി എഫ്ഒ ഭീഷണിപ്പെടുത്തുകയായിരുന്നു. ഇത് ചോദ്യം ചെയ്യവെ ഉദ്യോഗസ്ഥരുമായി നടത്തിയ സംഭാഷണത്തിന്റെ ഒരു ഭാഗം മാത്രമാണ് പുറത്തുവന്നത്.മുഴുവൻ ദൃശ്യങ്ങൾ പുറത്തുവിട്ടിരുന്നെങ്കിൽ കാര്യങ്ങൾ പൊതുസമൂഹത്തിന് ബോദ്ധ്യമാവുമായിരുന്നു.പ്രവീൺ കൂട്ടിച്ചേർത്തു.

എന്നാൽ മാങ്കുളം ഡി ഫ് ഓ .സുഹൈബ് പി ജെ, മാങ്കുളം റേഞ്ച് ഓഫീസർ ഉദയസൂര്യൻ എന്നിവരുൾപ്പെടുന്ന ഉദ്യോഗസ്ഥ സംഘത്തെ സിപിഐ മാങ്കുളം ലോക്കൽ സെക്രട്ടറി പ്രവീൺ ജോസിന്റെ നേതൃത്തത്തിലുള്ള സംഘം വഴിൽ തടഞ്ഞുവച്ച് കൊല്ലുമെന്ന് ഭീക്ഷണി മുഴക്കുകയായിരുന്നെന്നാണ് വനംവകുപ്പ് മൂന്നാർ പൊലീസിൽ നൽകിയ പരാതിയിൽ വ്യക്തമാക്കിയിട്ടുള്ളത്.പ്രവീൺ 2017-ൽ ചർജ്ജ് ചെയ്ത രണ്ട് ഫോറസ്റ്റ് കേസുകളിൽ പ്രതിയാണെന്നും അധികൃതർ വ്യക്തമാക്കി.

സംയുക്തസർവേക്കെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥരെ തടയുകയും കൂട്ടത്തിൽപ്പെട്ട ഉദ്യോഗസ്ഥനെ കെട്ടിയിട്ട് തല്ലുമെന്ന് ഭീഷണി മുഴക്കുകയും ചെയ്ത പ്രവീണിനോട് വിശദീകരണം തേടിയതായി സിപിഐ ജില്ലാ സെകട്ടറി കെ കെ ശിവരാമൻ അറിയിച്ചു.ഉദ്യോഗസ്ഥരെ വഴിയിൽ തടഞ്ഞു ഭീക്ഷണിപെടുത്തുന്നത് സിപിഐ യുടെ രാഷ്ട്രീയ നിലപാടല്ല. വനം വകുപ്പുമായി ബന്ധപ്പെട്ട പ്രശനങ്ങൾ ഉണ്ടങ്കിൽ അത് പരിഹരിക്കാൻ വേറെ മാർഗ്ഗങ്ങളുണ്ട് കേരളത്തിൽ ഒരു സർക്കാരുണ്ട്.അതിന് ഒരു മന്ത്രിയുമുണ്ട്.ഒരു ഉദ്യഗസ്ഥനെ റോഡിൽ കെട്ടിയിട്ട് തല്ലുമെന്ന് പറയാൻ ഒരു നേതാവിനും പാർട്ടി ലൈസൻസ് നൽകിയിട്ടില്ല കൊലവിളിനടത്തുന്നത് സിപിഐ യുടെ രാഷ്ട്രീയമല്ല ,പ്രശ്‌നം പഠിച്ചു റിപ്പോർട്ട് നല്കാൻ അടിമാലി മണ്ഡലം കമ്മറ്റിയുടെ ആവശ്യപ്പെ ട്ടിട്ടുണ്ട് .റിപ്പോർട്ട് ലഭിച്ചാൽ ഉടൻ നടപടി സ്വീകരിക്കും. അദ്ദേഹം നിലപാട് വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP