Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നിവർന്നു നിന്നാൽ രക്ഷ; കുനിഞ്ഞിരുന്നാൽ ഇരയെന്ന് കരുതി പുലി ആക്രമിച്ചേക്കാം; മല-മൂത്ര വിസർജ്ജനത്തിനായി ആരും പുറത്തിറങ്ങരുത്; ഒഴിഞ്ഞു മാറലിനൊപ്പം ചില ട്രിക്കുകളും; മാങ്കുളം ഡി എഫ് ഒയുടെ വിശദീകരണം വിവാദത്തിൽ; കർഷകർ പ്രതിഷേധത്തിലേക്ക്

നിവർന്നു നിന്നാൽ രക്ഷ; കുനിഞ്ഞിരുന്നാൽ ഇരയെന്ന് കരുതി പുലി ആക്രമിച്ചേക്കാം; മല-മൂത്ര വിസർജ്ജനത്തിനായി ആരും പുറത്തിറങ്ങരുത്; ഒഴിഞ്ഞു മാറലിനൊപ്പം ചില ട്രിക്കുകളും; മാങ്കുളം ഡി എഫ് ഒയുടെ വിശദീകരണം വിവാദത്തിൽ; കർഷകർ പ്രതിഷേധത്തിലേക്ക്

പ്രകാശ് ചന്ദ്രശേഖർ

അടിമാലി;പുലി ആക്രമണ ഭീതിയുമായി വിളിച്ചപ്പോൾ നടപടിക്രമങ്ങൾ വിവരിച്ച് ഒഴിഞ്ഞുമാറൽ. പിന്നാലെ നിവർന്നു നിന്നാൽ രക്ഷയെന്നും കുനിഞ്ഞിരുന്നാൽ ഇരയെന്ന് കരുതി പുലി ആക്രമിച്ചേക്കാമെന്നും മറ്റുമുള്ള വെളിപ്പെടുത്തലും. ഇതുവരെ കേട്ടുകേൾവി പോലുമില്ലാത്ത ട്രിക്കെന്ന് നാട്ടുകാരും. മറുപടി ഭീതിയിൽക്കഴിയുന്ന കർഷകരെ വിഡ്ഡികളാക്കുന്ന തരത്തിലെന്നും ആക്ഷേപം. മാങ്കുളം ഡിഎഫ്ഒ കെ വി സുഭാഷിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്.

അടുത്തിടെ മാങ്കുളത്ത് വിവിധ മേഖലകളിൽ പുലി ഇറങ്ങിയിയിരുന്നെന്നും തൊട്ടടുത്ത് പലരും പുലിയെ കണ്ടെന്നും നാട്ടുകാരനായ യുവാവ് പുലിയുടെ പിടിയിൽ നിന്നും അത്ഭുതകരമായിട്ടാണ് രക്ഷപെട്ടതെന്നും തന്റെ വീടിന്റെ പിന്നിൽ വരെ പുലി എത്തിയെന്നും അതിനാൽ പുലിയെ ഉടൻ പിടികൂടണമെന്നുമായിരുന്നു ഡിഎഫ്ഒയെ വിളിച്ച പാമ്പുംകയം സ്വദേശിയായ റോബിൻ ഫിലിപ്പിന്റെ ആവശ്യം. പരാതികളുടെ അടിസ്ഥാനത്തിൽ ക്യാമറകൾ സ്ഥാപിച്ചിരുന്നെന്നും എന്നാൽ ഇതുവരെ പുലിയുടെ ദൃശ്യങ്ങൾ ലഭിച്ചിട്ടില്ലന്നും ദൃശ്യങ്ങൾ ലഭിക്കാതെ തങ്ങൾക്കൊന്നും ചെയ്യാനാകില്ലന്നുമായിരുന്നു പരാതി കേട്ടപ്പോൾ ഡിഎഫ്ഒയുടെ ആദ്യപ്രതികരണം.

വീണ്ടും റോബിൻ ആവലാതികൾ നിരത്തിയപ്പോഴാണ് ഭയപ്പെടേണ്ടെന്നും താൻ പറയുന്ന കാര്യങ്ങൾ ചെയ്താൽ പുലി ആക്രണമത്തിൽ നിന്നും രക്ഷപെടാമെന്നും പറഞ്ഞ് ട്രിക്കുകൾ ഓരോന്നായി പങ്കുവച്ചത്. മല-മൂത്ര വിസർജ്ജനത്തിനായി ആരും പുറത്തിറങ്ങരുത്,കുട്ടികളെ പ്രത്യേകിച്ചും ശ്രദ്ധിക്കണം ,കുനിഞ്ഞിരിക്കരുത്,നിവർന്ന് നടക്കണം തുടങ്ങിയവയായിരുന്നു നിർദ്ദേശങ്ങൾ.ആദ്യത്തെ രണ്ട് കാര്യങ്ങൾ ഫലപ്രദമാണെങ്കിലും നിവർന്നുനിന്നാൽ പുലി ആക്രമിക്കില്ലന്ന ഡിഎഫ്ഒയുടെ കണ്ടെത്തൽ ഒരുതരത്തിലും ഉൾക്കൊള്ളാനാവാത്തതാണെന്നാണ് നാട്ടുകാരുടെ വാദം.

റോബിൻ ഡിഎഫ്ഒയുമായി നടത്തിയ മൊബൈൽ സംഭാഷണത്തിന്റെ ശബ്ദരേഖ ഇതിനകം തന്നെ സാമൂഹക മാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്.കിഫ അടക്കം നിരവധി കർഷക കൂട്ടായ്മകൾ ഡിഎഫ്ഒയുടെ നടപടിയെ വിമർശിച്ച് രംഗത്തെത്തിക്കഴിഞ്ഞു.പുലിയെ എത്രയും വേഗം പിടികൂടണമെന്ന ആവശ്യത്തിൽ നാട്ടുകാർ ഉറച്ചുനിൽക്കുകയാണ്. ഇതിന് വനംവകുപ്പിന്റെ ഭാഗത്തുനിന്നും നീക്കം ഉണ്ടായില്ലങ്കിൽ ഡിഎഫ്ഒ ഓഫീസ് ഉപരോധം ഉൾപ്പെടെയുള്ള നടപടികളുമായി രംഗത്തിറങ്ങുന്നതിനാണ് കർഷകരുടെ തീരുമാനം.

മാങ്കുളം മേഖലയിൽ പുലിയെ കണ്ടതായുള്ള വിവരങ്ങൾ പ്രചരിക്കാൻ തുടങ്ങിയിട്ട് മാസങ്ങളായി.ഇത് സംബന്ധിച്ച് പലവട്ടം നാട്ടുകാർ വനംവകുപ്പ് ജീവനക്കാരെ നേരിൽക്കണ്ട് പരാതിപ്പെട്ടിരുന്നു.കൂടാതെ ബന്ധപ്പെട്ട് ഉദ്യോഗസ്ഥർക്ക് രേഖമൂലം പരാതി നൽകുകയും ചെയ്തിരുന്നു. ഇതുവരെ താനുൾപ്പെടെ നിരവധി പേർ ഈ വിഷയത്തിൽ പരാതി നൽകിയട്ടുണ്ട്. ഈ പരാതികളെ വനംവകുപ്പ് അധികൃതർ പലതും പറഞ്ഞ് നിസാരവൽക്കരിക്കുകയായിരുന്നു.വീടിന്റെ പിന്നിൽ പുലിയെക്കണ്ടപ്പോൾ വല്ലാത്ത ഭയപ്പാടിലായി.സഹികെട്ടാണ് ഡിഎഫ്ഒയെ നേരിൽ വിളിച്ച് പരാതി പറഞ്ഞത്.അദ്ദേഹത്തിൽ നിന്നും ഇത്തരത്തിൽ ഒരു ദുരനുഭവം ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.റോബിൻ ഫിലിപ്പ് പറഞ്ഞു.

നാട്ടുകാർ പുലിയെ കണ്ടെന്ന് പറയുന്ന സ്ഥലങ്ങലിൽ ഉൾപ്പെടെ വിവിധ മേഖലകളിലായി 5 ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ടെന്നും ഇവയിൽ ഒന്നിൽപ്പോലും ഇതുവരെ പുലിയുടെ ദൃശ്യങ്ങൾ ലഭിച്ചിട്ടില്ലന്നും പ്രചരിക്കുന്നത് മുൻകരുതൽ എന്ന നിലയ്ക്ക് മാത്രം താൻ പറഞ്ഞവിവരങ്ങളെന്നും ഡിഎഫ്ഒ പ്രതികരിച്ചു. വാലുകണ്ടെന്നും ശബ്ദം കേട്ടെന്നും മറ്റുമാണ് പുലിയെ കണ്ടെന്നുപറയുന്നവർ നൽകുന്ന വിവരം. പ്രദേശത്ത് പൂച്ചപ്പുലിയുണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

ഇത് അത്ര ഉപദ്രവകാരിയായ ജീവിയല്ല.പാമ്പുംകയം ഉൾപ്പെടെയുള്ള പ്രദേശത്ത് കൃഷിയില്ലാത്തതിനെത്തുടർന്ന് വനത്തിന് സമാനമായി മാറിയ സ്വകാര്യഭൂമിയുണ്ട്.ഇവിടെ വന്യമൃഗങ്ങളുടെ സാന്നിദ്ധ്യം ഉണ്ടാവാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.ഡിഎഫ്ഒ വിശദമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP