Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വള്ളുവനാട് രാജാവ് നിർമ്മിച്ച 113 വർഷം പഴക്കമുള്ള ചരിത്ര പ്രാധാന്യമുള്ള മലപ്പുറത്തെ സ്‌കൂൾ കെട്ടിടം പൊളിച്ച് നീക്കുന്നു; നാലായിരത്തിലധികം വരുന്ന ഓടും, വൻ വിലമതിക്കുന്ന പഴയകാലത്തെ തേക്കുമരത്തിൽ നിർമ്മിച്ച മര ഉരുപ്പടികളുമുള്ള സ്‌കൂൾ കെട്ടിടത്തിന് വിലയിട്ടത് വെറും 3650രൂപ; കോവിഡ് കാലത്ത് ടെന്റർ ക്ഷണിച്ചതും വിവാദം

വള്ളുവനാട് രാജാവ് നിർമ്മിച്ച 113 വർഷം പഴക്കമുള്ള ചരിത്ര പ്രാധാന്യമുള്ള മലപ്പുറത്തെ സ്‌കൂൾ കെട്ടിടം പൊളിച്ച് നീക്കുന്നു; നാലായിരത്തിലധികം വരുന്ന ഓടും, വൻ വിലമതിക്കുന്ന പഴയകാലത്തെ തേക്കുമരത്തിൽ നിർമ്മിച്ച മര ഉരുപ്പടികളുമുള്ള സ്‌കൂൾ കെട്ടിടത്തിന് വിലയിട്ടത് വെറും 3650രൂപ; കോവിഡ് കാലത്ത് ടെന്റർ ക്ഷണിച്ചതും വിവാദം

ജംഷാദ് മലപ്പുറം

മലപ്പുറം: വള്ളുവനാട് രാജാവ് നിർമ്മിച്ച 113 വർഷം പഴക്കമുള്ള സ്‌കൂൾ കെട്ടിടം പൊളിച്ച് നീക്കുന്നു. സ്‌കൂൾ കെട്ടിടത്തിന് വിലയിട്ടത് നാലായിരം രൂപയിൽ താഴെ. കോവിഡ് കാലത്ത് ടെന്റർ ക്ഷണിച്ചതും വിവാദം. മലപ്പുറം മങ്കട ഗവ.ഹൈസ്‌കൂളിന് വേണ്ടി വള്ളുവനാട് രാജാവ് നിർമ്മിച്ച സ്‌കൂൾ കെട്ടിടതമാണ് പൊളിച്ച് നീക്കുന്നത്. വള്ളുവനാട്ടിലെ വിദ്യാഭ്യാസ മുന്നേറ്റത്തിന് തുടക്കമിട്ട് നിർമ്മിച്ച ഈ സ്‌കൂൾ കെട്ടിടത്തിന് ചരിത്രത്തോളംതന്നെ പ്രധാന്യമുള്ളപ്പോഴാണ് കെട്ടിടം പൊളിച്ച് നീക്കാൻ അധികൃതർ 3650 വിലയിട്ടത് നടപടി ആരംഭിച്ചത്. നാലായിരത്തിലധികം വരുന്ന ഓടും, വൻ വിലമതിക്കുന്ന പഴയകാലത്ത് തേക്ക് മരത്തിൽ നിർമ്മിച്ച മര ഉരുപ്പടികളും ഉള്ളപ്പോഴാണ് തുച്ഛമായ വിലക്ക് ചരിത്രപ്രാധാന്യമുള്ള കെട്ടിടം പൊളിച്ചു മാറ്റുന്നതെന്നാണ് നാട്ടുകാരുടെ അഭിപ്രായം. സ്‌കൂൾ കെട്ടിടം പൊളിച്ച് മാറ്റുന്നതിന് ടെന്റർ ക്ഷണിച്ചതും വിവാദത്തിലാണ് കോവിഡ് കാലത്ത് സ്‌കൂൾ നോട്ടീസ് ബോർഡിലും, പഞ്ചായത്തിലുമാണ് ടെന്റർ നോട്ടീസ് പതിച്ചിരിക്കുന്നത്. ആളുകൾ ആരും പുറത്തിറങ്ങാത്ത സാഹചര്യത്തിൽ രഹസ്യമായി ടെന്റർ ക്ഷണിച്ചതും ഏറെ വിവാദമായിട്ടുണ്ട്.

കെട്ടിടം പൊളിച്ച് നീക്കുന്നതിനായി കഴിഞ്ഞ ദിവസം ടെണ്ടർ ക്ഷണിച്ച് സ്‌കൂളിലും, ഗ്രാമപഞ്ചായത്ത് ഓഫീസിലും നോട്ടീസ് പതിച്ചിട്ടുണ്ടെന്നാണ് വിവരം. ഗോപാലകൃഷ്ണ ഗോകലെയുടെ വിദ്യാഭ്യാസ ആശയങ്ങൾ കടമെടുത്ത് വള്ളുവനാട് രാജാവായിരുന്ന മങ്കട കോവിലകത്തെ കൃഷ്ണവർമ്മ രാജ തന്റെ നാട്ടുരാജ്യത്ത് സ്ഥാപിക്കുന്ന ആദ്യ സ്‌കൂളിനായി 1907ൽ നിർമ്മിച്ച കെട്ടിടമാണിത്. അന്ന് ബ്രിട്ടീഷ് ഉദ്യോഗസ്ഥനായിരുന്ന മിസ്റ്റർ ഹിൽ ആണ് ഈ കെട്ടിടത്തിന് തറക്കല്ലിട്ടത്. കരിങ്കല്ലും, ചെങ്കല്ലും ചേർത്ത് നിർമ്മിച്ച കെട്ടിടം മരവും ഓടും ഉപയോഗിച്ചാണ് മേൽക്കൂര നിർമ്മിച്ചിരിക്കുന്നത്.

കാര്യമായ റിപ്പയർ വർക്കുകളൊന്നും ആവശ്യമായി വന്നിട്ടില്ലാത്ത ഈ കെട്ടിടം അനാവശ്യമായാണ് പൊളിച്ച് നീക്കാൻ സ്‌കൂൾ അധികൃതരും ജില്ലാ പഞ്ചായത്തും തീരുമാനിച്ചിരിക്കുന്നത്. മുറ്റം ട്രസ്സ് വർക്ക് ചെയ്യാനാണ് കെട്ടിടം പൊളിച്ച് മാറ്റുന്നതെന്നാണ് അധികൃതരുടെ വിശദീകരണം. എന്നാൽ സ്‌കൂളിന്റെ ലാബായും, ലൈബ്രറിയായും, സ്റ്റാഫ് റൂമായും, ക്ലാസ്സ് റൂമായും ഉപയോഗിച്ച് വന്നിരുന്ന കെട്ടിടം പഴമയുടെ അടയാളമായി സംരക്ഷിക്കേണ്ടതുണ്ട്. കെട്ടിടം റിപ്പയർ വർക്കുകൾ ചെയ്ത് സ്‌കൂളിന്റെ സ്ഥാപകനായ മങ്കട കൃഷ്ണ വർമ്മ രാജയുടെ പേരിലുള്ള അത്യാധുനിക ലൈബ്രറിയായി ഇതിനെ മാറ്റിയെടുക്കണമെന്നാണ് ആവശ്യം.

അതേ സമയം മങ്കട ഗവ. ഹൈസ്‌കൂൾ 1907ൽ നിർമ്മിച്ച കെട്ടിടം മലപ്പുറം ജില്ലാ പഞ്ചായത്ത് പൊളിച്ച് നീക്കാൻ തീരുമാനിച്ച നടപടിക്ക് എതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ സ്‌കൂളിന് മുമ്പിൽ നിൽപ്പ് സമരം നടത്തി. വള്ളുവനാട്ടിലെ സ്‌കൂൾ വിദ്യാഭ്യാസ ചരിത്രത്തിലെ പ്രധാനപ്പെട്ട കെട്ടിടമാണിത്. വള്ളുവനാട് രാജാവായിരുന്ന മങ്കട കോവിലകത്തെ കൃഷ്ണവർമ്മ രാജ നിർമ്മിച്ച സ്‌കൂൾ കെട്ടിടം. ബ്രിട്ടീഷ് ഉദ്യോഗസ്ഥയായ മിസിസ് ഹിൽ തറക്കല്ലിട്ടതാണിത്. ചരിത്ര പ്രാധാന്യമുള്ള ഒരു കെട്ടിടം ഇത്ര ലാഘവത്തോടെ പൊളിച്ച് നീക്കാനെടുത്ത തീരുമാനം ശരിയല്ല. നേരത്തെ കെട്ടിടം പൊളിച്ച് നീക്കുന്നതിന് തീരുമാനം ഉണ്ടായിരുന്നെങ്കിലും മങ്കടയിലെ ചരിത്ര സ്നേഹികളുടെ അഭ്യാർത്ഥനയെ തുടർന്ന് ഉപേക്ഷിച്ചതാണ്. ആയതിനാൽ കെട്ടിടം പൊളിക്കാനെടുത്ത പുതിയ തീരുമാനവും പുന പരിശോധിക്കണം.

ഈ കെട്ടിടം പൊളിച്ച് മാറ്റാനെടുത്ത തിടുക്കം തീരുമാനം പോലെ തന്നെയാണ് ആയത് കെട്ടിടത്തിന് വിലയിട്ട നടപടിയും. പഴയ കാലത്ത് വലിയ മരഉരുപ്പടികൾ ഉപയോഗിച്ച് നിർമ്മിച്ച കെട്ടിടത്തിന് നാലായിരം രൂപയിൽ താഴെയാണ് അസി.എഞ്ചിനീയർ വില നിശ്ചയിച്ചിരിക്കുന്നത്. ലക്ഷങ്ങൾ വിലമതിക്കുന്ന കെട്ടിടം ചുളുവിലക്ക് വിൽക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിത്. മാത്രമല്ല കോവിഡ് 19 തുടർന്ന് ലോക്ക് ഡൗൺ പ്രഖ്യാപിച്ച് ആളുകൾ വീട്ടിലിരിക്കുന്ന സമയത്ത് ടെണ്ടർ ക്ഷണിച്ച നടപടിയും ശരിയല്ല. പൊതുജന സമ്പർക്കമില്ലാത്ത സമയത്ത് നടത്തിയ ഇത്തരം നടപടികൾ അംഗീകരിക്കാവുന്നതല്ല.

മലപ്പുറം ജില്ലാ പഞ്ചായത്തിന് കീഴിലുള്ള മങ്കട ഹൈസ്‌കൂളിൽ വി.എച്ച്.എസ്.സി വിദ്യാർത്ഥികൾക്ക് ക്ലാസ് മുറികളില്ല. അവർക്കായി നിർമ്മിക്കുന്ന ഫണ്ട് തീർന്നതിന്റെ പേരിൽ നിർമ്മാണ പ്രവർത്തികൾ നിർത്തി വെച്ചിരിക്കുകയാണെന്നാണ് മനസ്സിലാക്കുന്നത്. ഈ കെട്ടിടം പൂർത്തീകരിക്കാൻ 15 ലക്ഷം രൂപ ആവശ്യമുണ്ടെന്നാണ് അനൗദ്യോഗിക വിവരം. ഈ സാഹചര്യം നിലനിൽക്കെ മങ്കട സ്‌കൂളിന്റെ നിലവിലുള്ള ഓഡിറ്റോറിയവും കെട്ടിടവും പൊളിച്ച് പുതിയ ഓഡിറ്റോറിയം നിർമ്മിക്കാൻ 25 ലക്ഷം രൂപ ചെലവഴിക്കുന്നുവെന്നത് വിചിത്രവുമാണ്.

മേൽ സാഹചര്യങ്ങൾ കണക്കിലെടുത്ത് സ്‌കൂളിന്റെ പൈതൃക കെട്ടിടം അറ്റകുറ്റപണി നടത്തി സംരക്ഷിക്കുകയും ഈ കെട്ടിടം ലൈബ്രറി ആക്കി മാറ്റണം എന്നും കെട്ടിടം പൊളിച്ച് മാറ്റുന്നതിന് കൈകൊണ്ട എല്ലാ നടപടികളും അവസാനിപ്പിക്കുന്നതിനും, ഓഡിറ്റോറിയത്തിനായി അനുവദിച്ച തുക വി.എച്ച്.എസ്.സി കെട്ടിടം നിർമ്മാണം പൂർത്തിയാക്കുന്നതിലേക്ക് മാറ്റി വെക്കണം എന്ന് യൂത്ത് കോൺഗ്രസ് നിൽപ്പ് ഉൽഘടനം ചെയ്തു മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ഠ നാരായണൻ ആവിശ്യപെട്ട .യൂത്ത് കോൺഗ്രസ് നേതാകന്മാരായ ഫർഷിൻ വെള്ളില്ല, നൗഷാദ് ചേരിയം , ശിഹാബ് പുളിക്കൽ പറബ് എന്നിവർ നേതൃത്വം നൽകി. ഈ വിഷയത്തിൽ നടപടി എടുക്കണം എന്ന് ആവിശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ജില്ലാ കളക്ടർക്ക് പരാതി നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP