Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202126Tuesday

വിവാദങ്ങൾക്കിടെ മഞ്ജു വാര്യർ മാഞ്ചസ്റ്ററിൽ വിമാനം ഇറങ്ങി; ഭാവനയും നിവിൻ പോളിയും ഇന്നസെന്റും അടക്കമുള്ള താരനിര യുകെയിൽ; രണ്ടാം ആനന്ദ് ടിവി അവാർഡുമായി ഏഷ്യാനെറ്റ്

വിവാദങ്ങൾക്കിടെ മഞ്ജു വാര്യർ മാഞ്ചസ്റ്ററിൽ വിമാനം ഇറങ്ങി; ഭാവനയും നിവിൻ പോളിയും ഇന്നസെന്റും അടക്കമുള്ള താരനിര യുകെയിൽ; രണ്ടാം ആനന്ദ് ടിവി അവാർഡുമായി ഏഷ്യാനെറ്റ്

ശ്രീകുമാർ കല്ലിട്ടതിൽ

മാഞ്ചസ്റ്റർ: നടിയെ ആക്രമിച്ച കേസിൽ വിവാദങ്ങൾ പൊടിപൊടിക്കുമ്പോൾ പുഞ്ചിരിയുമായി മഞ്ജു വാര്യർ മാഞ്ചസ്റ്ററിൽ വിമാനം ഇറങ്ങി. നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചന പൊലീസ് ആദ്യം വിട്ടുകളഞ്ഞിരുന്നു. മഞ്ജുവിന്റെ ഇടപെടലാണ് അന്വേഷണത്തിന് പുതിയ തലം നൽകിയത്. ഇതിനിടെയാണ് ദിലീപും നാദിർഷായും ആരോപണവുമായെത്തിയത്. ഇതൊന്നും തന്നെ ബാധിക്കുന്നില്ലെന്ന തരത്തിലാണ് മഞ്ജു യുകെയിൽ എത്തിയത്. നടി ഭാവനയും സൂപ്പർതാരം നിവിൻ പോളിയും ഒപ്പമുണ്ടായിരുന്നു. അമ്മയുടെ പ്രസിഡന്റും എംപിയുമായ ഇന്നസെന്റും യുകെയിലുണ്ട്. ആനന്ദ് ടിവിയും ഏഷ്യാനെറ്റും ചേർന്നൊരുക്കുന്ന പരിപാടിയിൽ പങ്കെടുക്കാനാണ് വരവ്.

മലയാളത്തിന്റെ നിരവധി സൂപ്പർ താരങ്ങൾ മാഞ്ചസ്റ്ററിൽ എത്തിയിട്ടുണ്ട്. ഒ2 അപ്പോളോ ഓഡിറ്റോറിയത്തിലെ അവസാന ഘട്ട പരിശീലനവും പൂർത്തിയാക്കിയിരിക്കുകയാണ് താരങ്ങൾ. അനുശ്രീ, ഉണ്ണി മുകുന്ദൻ തുടങ്ങി അൻപതോളം താരങ്ങളാണ് ഇന്ന് അപ്പോളോയിൽ ആവേശക്കാഴ്ച ഒരുക്കുക. സ്വപ്ന തുല്യം പോലെ നമുക്ക് മുന്നിൽ അവർ ഒരുക്കുന്ന വിസ്മയ കാഴ്ച കാണാൻ ആവേശത്തോടെ കാത്തിരിക്കുകയാണ് യുകെ മലയാളികൾ. ദേശീയ അവാർഡ് താരം സുരാജ് വെഞ്ഞാറുംമൂട്, ഇന്നസെന്റ്, ധർമ്മജൻ, മുകേഷ്, അപർണ ബാലമുരളി, തെസ്‌നിഖാൻ എന്നീ മലയാളത്തിന്റെ വമ്പൻ താരനിരയുടെ വരവ് കാത്തിരിക്കുന്ന യുകെ മലയാളികളിൽ ആഹ്ലാദത്തിരയിളക്കമാണ്. മഞ്ജുവും ഭാവനയും നിവിൻ പോളിയും എത്തിയതോടെ ആവേശം പുതിയ തലത്തിലുമെത്തി.

മോഹൻലാലിനേയും ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നു. മഞ്ജുവും ഭാവനയും മോഹൻലാലും നിവിൻ പോളിയും ഒരുമിച്ചെത്തുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ അവസാന നിമിഷം ലാൽ യാത്ര ഒഴിവാക്കി. വലിയ ആഘോഷങ്ങളാണഅ ഏഷ്യനെറ്റും ആനന്ദ് ടിവിയും ചേർന്നൊരുക്കുന്തന്. മലയാളത്തിന്റെ എംപിയും എംഎൽഎയുമായ ഇന്നസെന്റും മുകേഷും ഒപ്പം സുരാജ്, ധർമ്മജൻ കൂട്ടുകെട്ടും കൂടി ഇന്ന് പ്രേക്ഷകരെ കുടുകുടാ ചിരിപ്പിക്കാൻ വ്യത്യസ്തമായ നമ്പറുകളുമായാണ് എത്തുന്നത്. വിരൽ തുമ്പുകൊണ്ടു കീബോഡിൽ അത്ഭുതം തീർക്കുന്ന ഏഷ്യനെറ്റിന്റെ ഐഡിയ സ്റ്റാർ സിംഗറിലെ താരം കൂടിയായ അനൂപ് കോവളം ആണ് കീബോഡ് കൈകാര്യം ചെയ്യുന്നത്.

മലയാളസിനിമയിൽ നിറസാന്നിധ്യമായി നിൽക്കുന്ന ഈ അത്ഭുത പ്രതിഭകളുടെ നൃത്തം, പാട്ട്, കോമഡി സ്‌കിറ്റുകൾ ഒപ്പം വമ്പൻ ഡാൻസ് ഗ്രൂപ്പുകളുടെ ചടുലമായ നൃത്തചുവടുകളും ഒക്കെ ചേരുമ്പോൾ മലയാളത്തിന്റെ തകർപ്പൻ ആഘോഷ വേദിയായി ആനന്ദ് ടിവി അവാർഡ് നൈറ്റ് മാറും. ഈ പ്രതീക്ഷകളാണ് യുകെയിലെ മലയാളി കലാ ആസ്വാദകരും പ്രതീക്ഷിക്കുന്നത്. അതിനാൽ പ്രതീക്ഷയ്ക്കപ്പുറം വിഭവങ്ങൾ സാങ്കേതിക മികവോടെ ആസ്വാദകർക്കായി ഒരുക്കുക എന്നതാണ് ആനന്ദ് ടി.വി 2017 ഫിലിം അവാർഡിന്റെ ലക്ഷ്യവും. ഈ മാമാങ്കം കണ്ണഞ്ചിപ്പിക്കുന്ന വിസ്മയകാഴ്‌ച്ചയാകും.

പരിപാടി നടക്കുന്ന മാഞ്ചസ്റ്റർ, സമീപ സ്ഥലങ്ങളായ സ്റ്റോക്ക് ഓൺ ട്രെന്റ്, ബർമിങ്ഹാം എന്നിവിടങ്ങളിൽ നിന്ന് നിരവധി പേരാണ് ടിക്കറ്റ് മുൻകൂട്ടി തന്നെ ടിക്കറ്റ് ബുക്ക് ചെയ്തിട്ടുള്ളത്. ആനന്ദ് ടിവി അവാർഡ് നൈറ്റ് ഏഷ്യാനെറ്റ് സംപ്രേഷണവും ചെയ്യും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP