Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

റേഞ്ച് റോവർ ഓടിച്ചെത്തിയ ലേഡി സൂപ്പർ സ്റ്റാർ; നിങ്ങളിൽ നിന്നും ഒരുപാട് പോസിറ്റിവ് എനർജി എനിക്കു ലഭിച്ചു.... ഇവിടെ ഈ പരിപാടിയിൽ പങ്കെടുക്കാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം എന്ന വാക്കുകളിലൂടെ കൈയിലെടുത്തത് പുതു തലമുറയുടെ മനസ്സ്; കണ്ണാടി കൂടും കൂടി.. കണ്ണെഴുതി പൊട്ടും തൊട്ട് എന്ന പാട്ടിനൊപ്പം ചുവട് വച്ചത് വേദിയെ ആകെ ഇളക്കിമറിച്ചും; തേവര സേക്രട്ട് ഹാർട്ട് കോളജിൽ അടിച്ചു പൊളിച്ച് മഞ്ജു വാര്യർ: വൈറലാകുന്ന ഡാൻസ് വീഡിയോയ്ക്ക് പിന്നിൽ പ്രതി പൂവൻകോഴി!

റേഞ്ച് റോവർ ഓടിച്ചെത്തിയ ലേഡി സൂപ്പർ സ്റ്റാർ; നിങ്ങളിൽ നിന്നും ഒരുപാട് പോസിറ്റിവ് എനർജി എനിക്കു ലഭിച്ചു.... ഇവിടെ ഈ പരിപാടിയിൽ പങ്കെടുക്കാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം എന്ന വാക്കുകളിലൂടെ കൈയിലെടുത്തത് പുതു തലമുറയുടെ മനസ്സ്; കണ്ണാടി കൂടും കൂടി.. കണ്ണെഴുതി പൊട്ടും തൊട്ട് എന്ന പാട്ടിനൊപ്പം ചുവട് വച്ചത് വേദിയെ ആകെ ഇളക്കിമറിച്ചും; തേവര സേക്രട്ട് ഹാർട്ട് കോളജിൽ അടിച്ചു പൊളിച്ച് മഞ്ജു വാര്യർ: വൈറലാകുന്ന ഡാൻസ് വീഡിയോയ്ക്ക് പിന്നിൽ പ്രതി പൂവൻകോഴി!

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കണ്ണാടിക്കൂട്ടും കൂടി, കണ്ണെഴുതി പൊട്ടും തൊട്ട്.. പ്രണയവർണ്ണങ്ങളിലെ സൂപ്പർ ഹിറ്റ് പാട്ട്. മഞ്ജു വാര്യർ എന്ന അഭിനയ പ്രതിഭയുടെ കാമ്പസ് ചിത്രം. തേവര സേക്രട്ട് ഹാർട്ട് കോളജിൽ യൂണിയൻ ആഘോഷ പരിപാടിയിൽ അതിഥിയായി എത്തിയ മഞ്ജു വാര്യർ വേദിയിൽ വിദ്യാർത്ഥികൾക്കൊപ്പം നൃത്തം വച്ചതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. തേവര സേക്രഡ് ഹാർട്‌സ് കോളജ് യൂണിയൻ ഉദ്ഘാടനത്തിൽ അക്ഷരാർത്ഥത്തിൽ താരമാവുകയായിരുന്നു ലേഡി സൂപ്പർ സ്റ്റാർ.

തന്റെ പുതിയ വണ്ടിയായ റേഞ്ചർ റോവർ ഓടിച്ചായിരുന്നു നടി കോളജിലേയ്ക്ക് എത്തിയത്. യൂണിയൻ ഭാരവാഹികളും വിദ്യാർത്ഥികളും ചേർന്ന് നൽകിയത് ആവേശകരമായ സ്വീകരണവും. ഉദ്ഘാടന ശേഷം തന്റെ സിനിമകളിലെ പാട്ടുകൾ കോർത്തിണക്കി വിദ്യാർത്ഥികൾ ഒരുക്കിയ നൃത്ത പരിപാടിയുടെ അവസാനം മഞ്ജുവും അവർക്കൊപ്പം ചേർന്ന് ഡാൻസ് ചെയ്തു. ഈ വീഡിയോയാണ് വൈറലാകുന്നത്.

'നിങ്ങളിൽ നിന്നും ഒരുപാട് പോസിറ്റിവ് എനർജി എനിക്കു ലഭിച്ചു. ഇവിടെ ഈ പരിപാടിയിൽ പങ്കെടുക്കാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം. എന്റെ പുതിയ ചിത്രം പ്രതി പൂവൻകോഴിയെക്കുറിച്ചാണ് ഇവിടെ സംസാരിക്കാൻ ആഗ്രിക്കുന്നത്. ഇവിടെ അങ്ങനെ ആരെങ്കിലും ഉണ്ടോ? ഹൗ ഓൾഡ് ആർ യൂ എന്ന ചിത്രത്തിനു ശേഷം ഞാനും റോഷനും ഒന്നിക്കുന്ന ചിത്രമാണ് ഇത്. ആദ്യ ചിത്രത്തേക്കാൾ കൂടുതൽ പ്രാധാന്യമുള്ള വേഷമാണ് പ്രതി പൂവൻകോഴിയിലേത്.'മഞ്ജു പറഞ്ഞു.

'കണ്ണാടിക്കൂടു കൂട്ടി.....' എന്ന ഗാനത്തിനനുസരിച്ച് വിദ്യാർത്ഥികൾക്കൊപ്പം ആവേശത്തോടെ നൃത്തം വയ്ക്കുന്ന മഞ്ജു. നിരവധി പേരാണ് വിഡിയോ പങ്കു വച്ചത്. 1998ൽ പുറത്തിറങ്ങിയ 'പ്രണയവർണങ്ങൾ' എന്ന ചിത്രത്തിലെ ഗാനമാണിത്. വർഷങ്ങൾ കഴിഞ്ഞിട്ടും ഈ പാട്ടിന് ഇന്നും ആരാധകർ ഏറെയാണ്. ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾക്ക് വിദ്യാസാഗർ ആണ് ഈണം പകർന്നത്. കെ.ജെ.യേശുദാസും കെ.എസ് ചിത്രയും ചേർന്ന് ഗാനം ആലപിച്ചു.

പ്രതി പൂവൻകോഴി എന്ന തന്റെ പുതിയ സിനിമയുടെ പ്രമോഷന്റെ ഭാഗമായാണ് മഞ്ജു കോളജിലെത്തിയത്. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ഈ ചിത്രം ഡിസംബർ 20ന് റിലീസിനെത്തും. പ്രണയ വർണ്ണങ്ങളിൽ ഈ ഗാനം മനോഹരമായി ആടി തകർത്ത മഞ്ജു വർഷങ്ങൾക്ക് ശേഷമാണ് ഒരു വേദിയിൽ ഈ ഗാനത്തിന് ചുവടുവെക്കുന്നത്. 1998 ജനുവരി 23ന് റിലീസ് ചെയ്ത ചിത്രം തീയേറ്ററിൽ വൻ വിജയമായ ചിത്രങ്ങളിലൊന്നായിരുന്നു. കോളേജിലെ ഡാൻസ് കളി മഞ്ജു വാര്യരാണ് ട്വിറ്ററിലൂടെ പുറത്തു വിട്ടത്. അതിമനോഹരമായി ഡാൻസ് ചെയ്യുന്ന വീഡിയോ അതിവേഗം വൈറലാകുകയായിരുന്നു.

ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിനു ശേഷം മഞ്ജു വാരിയറും റോഷൻ ആൻഡ്രൂസും ഒന്നിക്കുന്ന ചിത്രമാണ് പ്രതി പൂവൻകോഴി. ഉണ്ണി ആർ. തിരക്കഥ എഴുതുന്നു. ചിത്രത്തിൽ മാധുരി എന്ന കഥാപാത്രമായാണ് മഞ്ജു എത്തുക. വസ്ത്രശാലയിലെ സെയിൽസ് ഗേൾ ആണ് മാധുരി. ഇവരുടെ ജീവിതത്തിലുണ്ടാകുന്ന അപ്രതീക്ഷിത സംഭവങ്ങളിലൂടെയാണ് ചിത്രം മുന്നോട്ടുപോകുന്നത്. സംവിധായകനായ റോഷൻ ആൻഡ്രൂസ് തന്നെ ചിത്രത്തിൽ വില്ലനായി എത്തുന്നു എന്നതാണ് മറ്റൊരു പ്രത്യേകത.

ശ്രീഗോകുലം മൂവീസ്സിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഉണ്ണി ആർ തന്നെയാണ്. അനുശ്രീ, സൈജു കുറുപ്പ്, അലൻസിയർ, എസ് പി ശ്രീകുമാർ, ഗ്രേസ് ആന്റണി തുടങ്ങിവരും അഭിനയിക്കുന്നു. ജി ബാലമുരുകൻ ഛായാഗ്രഹണം നിർവ്വഹിക്കുന്നു. സംഗീതം: ഗോപി സുന്ദർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP