Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മണിച്ചന്റെ മോചനത്തോടെ സിപിഎമ്മിന്റെ പാപങ്ങൾ മാഞ്ഞുപോകുമോ? വിഷമദ്യ ലോബിയുമായി അന്നത്തെ ഭരണ കക്ഷിയിൽപെട്ടവർക്ക് പങ്കുണ്ടെന്ന കോടതി പരാമർശം ഇപ്പോഴും നിലനിൽക്കുന്നു; വിധിപ്രസ്താവത്തിലെ പരാമർശങ്ങൾ മാർക്‌സിസ്റ്റ് പാർട്ടിക്ക് തീരാകളങ്കം

മണിച്ചന്റെ മോചനത്തോടെ സിപിഎമ്മിന്റെ പാപങ്ങൾ മാഞ്ഞുപോകുമോ? വിഷമദ്യ ലോബിയുമായി അന്നത്തെ ഭരണ കക്ഷിയിൽപെട്ടവർക്ക് പങ്കുണ്ടെന്ന കോടതി പരാമർശം ഇപ്പോഴും നിലനിൽക്കുന്നു; വിധിപ്രസ്താവത്തിലെ പരാമർശങ്ങൾ മാർക്‌സിസ്റ്റ് പാർട്ടിക്ക് തീരാകളങ്കം

വരുൺ ചന്ദ്രൻ

തിരുവനന്തപുരം: കല്ലുവാതുക്കൽ മദ്യദുരന്തക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട മുഖ്യപ്രതി മണിച്ചന്റെ ജയിൽ മോചനം സംബന്ധിച്ച് നാലാഴ്ചയ്ക്കുള്ളിൽ തീരുമാനമെടുക്കണമെന്ന് സുപ്രീം കോടതി സംസ്ഥാന സർക്കാരിന് നിർദ്ദേശം നൽകി. 20 വർഷം മുൻപ് കേരളം ഭരിച്ചിരുന്ന ഇടതുപക്ഷ സർക്കാരിലെ ഉന്നതരുമായും സിപിഎം നേതാക്കളുമായും മണിച്ചന് അടുത്ത ബന്ധമുണ്ടായിരുന്നുവെന്ന വസ്തുത ബോധപൂർവ്വം മറച്ചുപിടിക്കാനും ശ്രമങ്ങൾ ഒരു വശത്ത് നടക്കുകയാണ്.

2011-ൽ മണിച്ചന്റെ ജാമ്യാപേക്ഷ നിരസിച്ചുകൊണ്ട് സുപ്രീം കോടതി പ്രഖ്യാപിച്ച വിധിന്യായത്തിൽ അന്നത്തെ ഭരണകക്ഷിയിലെ ഉന്നതരുമായി മണിച്ചന് അടുത്ത ബന്ധമുണ്ടായിരുന്നുവെന്ന് വ്യക്തമാക്കിയിരുന്നു. സർക്കാരിന്റെയും ഉന്നത ഉദ്യോഗസ്ഥരുടെയും ഭരണകക്ഷിനേതാക്കളുടെയും ഒത്താശയോടെയാണ് മണിച്ചനടക്കമുള്ള വിഷമദ്യലോബി ശക്തിപ്രാപിച്ചതെന്നും വിധിന്യായത്തിൽ പ്രസ്താവിച്ചിരുന്നു. ഇ.കെ നായനാർ മുഖ്യമന്ത്രിയായിരുന്ന 2000 ഒക്ടോബർ 21-നാണ് കൊല്ലം ജില്ലയിലെ കല്ലുവാതുക്കൽ 33 പേർ വിഷം കഴിച്ച് മരിക്കാനിടയായത്.

മണിച്ചന്റെ ഗോഡൗണിൽ നിന്നും വിവിധ സ്ഥലങ്ങളിലെത്തിച്ച മദ്യം കഴിച്ചവരാണ് ദുരന്തത്തിൽപ്പെട്ടത്. മണിച്ചന്റെ മാസപടി ഡയറിയിൽ പല ഉന്നത സിപിഎം നേതാക്കളുടെയും പേരുകളുണ്ടായിരുന്നു. വ്യാജവാറ്റ് സംഘത്തിന് സിപിഎം നേതാക്കളുടെ പരസ്യമായ പിന്തുണയുണ്ടായിരുന്നുവെന്നത് വ്യക്തമായിരുന്നു. സംസ്ഥാനം നേരിട്ട ഏറ്റവും വലിയ മദ്യദുരന്തത്തിന് അന്നത്തെ ഭരണകക്ഷിയിൽപ്പെട്ടവർക്കും പങ്കുണ്ടായിരുന്നുവെന്ന സുപ്രീം കോടതിയുടെ നിരീക്ഷണം സിപിഎമ്മിന് ഏൽപ്പിച്ച ആഘാതം കനത്തതായിരുന്നു.

സർക്കാരിന്റെ ഭാഗമായിരുന്നുകൊണ്ട് വിഷമദ്യലോബിക്ക് ഒത്താശകൾ ചെയ്തുകൊടുത്ത ഉദ്യോഗസ്ഥർക്കും മറ്റ് ഭരണകർത്താക്കൾക്കുമെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്നായിരുന്നു ജസ്റ്റിസുമാരായ വി എസ് സിർപുർകാർ, സിറിയക് ജോസഫ് എന്നിവരടങ്ങിയ ബെഞ്ചിന്റെ ഉത്തരവിൽ പറഞ്ഞിരുന്നത്. വിഷമദ്യലോബിക്ക് ഒത്താശ ചെയ്യുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടായില്ലെങ്കിൽ വീണ്ടും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാനിടയുണ്ടെന്നും കോടതി ചൂണ്ടികാണിച്ചു.

കേസിലെ മുഖ്യപ്രതിയായ മണിച്ചനിൽ നിന്ന് സിപിഎം നേതാക്കൾ പണം വാങ്ങിയെന്ന വിജിലൻസിന്റെ കണ്ടെത്തൽ നിഷേധിക്കാൻ പാർട്ടി ഇന്നുവരെ തയ്യാറായിട്ടില്ല. ആരോപണവിധേയരായ നേതാക്കൾ ഇപ്പോഴും സിപിഎമ്മിന്റെ ഉന്നത നേതൃത്വത്തിൽ തുടരുന്നുണ്ട്. കടകംപ്പള്ളി സുരേന്ദ്രൻ, പേരൂർക്കട സദാശിവൻ, സത്യനേശൻ തുടങ്ങിയവരുടെ പേരുകളായിരുന്നു രേഖയിലുണ്ടായിരുന്നത്. സിപിഐ നേതാവും മുൻ ഡെപ്യൂട്ടി സ്പീക്കറുമായിരുന്ന ഭാർഗവി തങ്കപ്പന്റെ പേരും മാസപടി ഡയറിയിലുണ്ടായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP