Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

ആശുപത്രി ക്വാഷ്വാലിറ്റിക്ക് മുമ്പിൽ നടന്ന സംഭവം സൂപ്രണ്ട് അറിഞ്ഞത് പത്രവാർത്തയിലൂടെ; 40 വെന്റിലേറ്ററുകൾ ഒഴിഞ്ഞുകിടന്നിട്ടും ഒഴിവില്ലെന്ന് പറഞ്ഞ് 78കാരിയെ മടക്കി അയച്ചു; ഒരുരാത്രി മുഴുവൻ ചികിത്സ തേടി അലഞ്ഞിട്ട് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോൾ മരണവും; മഞ്ചേരി മെഡിക്കൽ കോളേജിൽ സംഭവിച്ചത് എന്തെന്ന് പിടികിട്ടാതെ രണ്ടംഗ അന്വേഷണ കമ്മീഷനെ വച്ച് തടിതപ്പി അധികൃതർ

ആശുപത്രി ക്വാഷ്വാലിറ്റിക്ക് മുമ്പിൽ നടന്ന സംഭവം സൂപ്രണ്ട് അറിഞ്ഞത് പത്രവാർത്തയിലൂടെ; 40 വെന്റിലേറ്ററുകൾ ഒഴിഞ്ഞുകിടന്നിട്ടും ഒഴിവില്ലെന്ന് പറഞ്ഞ് 78കാരിയെ മടക്കി അയച്ചു; ഒരുരാത്രി മുഴുവൻ ചികിത്സ തേടി അലഞ്ഞിട്ട് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോൾ മരണവും; മഞ്ചേരി മെഡിക്കൽ കോളേജിൽ സംഭവിച്ചത് എന്തെന്ന് പിടികിട്ടാതെ രണ്ടംഗ അന്വേഷണ കമ്മീഷനെ വച്ച് തടിതപ്പി അധികൃതർ

ജംഷാദ് മലപ്പുറം


മലപ്പുറം: മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്നും കോവിഡ് ചികിത്സയ്ക്കു വെന്റിലേറ്റർ ഒഴിവില്ലെന്നു പറഞ്ഞ് മടക്കി അയച്ച വയോധിക മരണപ്പെട്ട സംഭവത്തിൽ അന്വേഷണത്തിനായി
രണ്ടംഗ കമ്മീഷനെ ചുമതലപ്പെടുത്തി. ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ടുമാരുടെ നേതൃത്വത്തിലാണ് അന്വേഷണം. തിരിച്ചയച്ച വയോധിക ഒരു രാത്രി മുഴുവൻ ചികിത്സ തേടിയലഞ്ഞ ശേഷം സ്വകാര്യ ആശുപത്രിയിൽ എത്തിച്ചതിനു പിന്നാലെയാണ് മരിച്ചത്. മലപ്പുറം മാറാക്കര പിലാത്തറയിൽ പരേതനായ കരപ്പാത്ത് യൂസുഫിന്റെ ഭാര്യ പാത്തുമ്മയാണു (78) മരിച്ചത്.

കോട്ടയ്ക്കൽ ചങ്കുവെട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ തിങ്കളാഴ്ച രാത്രി 11 നാണു കോവിഡ് സ്ഥിരീകരിച്ചത്. 12 ന് മെഡിക്കൽ കോളജ് കാഷ്വൽറ്റിയിൽ ചെന്നെങ്കിലും വെന്റിലേറ്റർ ഒഴിവില്ലെന്നാണ് അറിയിച്ചതെന്നാണ് വീട്ടുകാരുടെ പരാതി. തുടർന്ന് മൂന്നു മണിക്കൂർ പാത്തുമ്മയെ ആംബുലൻസിൽത്തന്നെ കിടത്തി. സൗകര്യം ഒരുക്കാമെന്ന് ചങ്കുവെട്ടിയിലെ ആശുപത്രി അധികൃതർ അറിയിച്ചതിനെ തുടർന്ന് പുലർച്ചെ 4നു വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചെങ്കിലും അഞ്ചരയോടെ മരിച്ചു.

അതേ സമയം സംഭവത്തെ കുറിച്ച് അറിയില്ലെന്നും ആശുപത്രി അത്യാഹിത വിഭാഗത്തിൽ രോഗിയെ എത്തിച്ചതിന് രേഖകൾ ഇല്ലെന്നും ജീവനക്കാർ മൊഴി നൽകി. അന്വേഷണ റിപ്പോർട്ട് വ്യാഴാഴ്ച ആശുപത്രി സൂപ്രണ്ടിന് സമർപ്പിക്കും. കുറ്റക്കാരെന്ന് കണ്ടാൽ നടപടിയുണ്ടാകുമെന്നും സൂപ്രണ്ട് ഡോ. കെ വി നന്ദകുമാർ പറഞ്ഞു.

രോഗിയെ മടക്കി അയക്കേണ്ട സാഹചര്യം ആശുപത്രിയിൽ ഇല്ല. 46 വെന്റിലേറ്ററുകളാണ് ആശുപത്രിയിൽ ക്രമീകരിച്ചത്. തിങ്കളാഴ്ച ഇതിൽ 40 എണ്ണവും ഒഴിഞ്ഞു കിടക്കുകയായിരിന്നു. ആശുപത്രിയിലെ ചികിൽസാ ക്രമീകരണങ്ങൾ ദിവസവും രണ്ടു നേരം വെബ്സൈറ്റിൽ പ്രസിദ്ധീരിക്കുന്നുണ്ട്. ഇതുവഴി ഐസിയു, കിടക്കകൾ, വാർഡുകളിലെയും ഒഴിവുകൾ ആരോഗ്യ പ്രവർത്തകർക്ക് കാണാനാവും.

ഈ സാഹചര്യത്തിൽ തെറ്റ് സംഭവിക്കാൻ ഇടയില്ലെന്നും പത്ര വാർത്തയിലൂടെയാണ് സംഭവം അറിഞ്ഞതെന്നുമാണ് ആശുപത്രി അധികൃതരുടെ വാദം. മരിച്ച പത്തുമ്മയുടെ മക്കൾ: മൊയ്തീൻകുട്ടി, ദാവൂദ്, നാസർ, ബഷീർ, സക്കറിയ, റാബിയ, സുബൈദ, മൈമൂന. മരുമക്കൾ: കുഞ്ഞാത്തു, കുൽസു, മുംതാസ്, സെറീന, ഹാജറ, മൂസ, സെയ്തലവി, പരേതനായ മുഹമ്മദ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP