Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ചികിത്സാ നിഷേധം മൂലം ഇരട്ടക്കുട്ടികൾ മരിച്ച സംഭവം: മഞ്ചേരി മെഡിക്കൽ കോളജ് സൂപ്രണ്ടിനും ഡ്യൂട്ടി ഡോക്ടർമാർക്കും എതിരെ മനഃപൂർവമായ നരഹത്യക്ക് കേസെടുക്കണം; മലപ്പുറം എസ്‌പിക്ക് പരാതി നൽകി കുട്ടികളുടെ പിതാവ് എൻ.സി.ഷരീഫ്; പരാതി കേസിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെ

ചികിത്സാ നിഷേധം മൂലം ഇരട്ടക്കുട്ടികൾ മരിച്ച സംഭവം: മഞ്ചേരി മെഡിക്കൽ കോളജ് സൂപ്രണ്ടിനും ഡ്യൂട്ടി ഡോക്ടർമാർക്കും എതിരെ മനഃപൂർവമായ നരഹത്യക്ക് കേസെടുക്കണം; മലപ്പുറം എസ്‌പിക്ക് പരാതി നൽകി കുട്ടികളുടെ പിതാവ് എൻ.സി.ഷരീഫ്; പരാതി കേസിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെ

ജംഷാദ് മലപ്പുറം


മലപ്പുറം: പൂർണ ഗർഭിണിയായ തന്റെ ഭാര്യക്ക് ചികിത്സ നിഷേധിച്ചതിനെ തുടർന്ന് ഇരട്ട കുട്ടികൾ മരിച്ച സംഭവത്തിൽ മഞ്ചേരി മെഡിക്കൽ കോളജിലെ ഡോക്ടർമാർക്കെതിരെ നരഹത്യക്ക് കേസെടുക്കണമെന്നാവശ്യപ്പെട്ട് പിതാവ് മലപ്പുറം ജില്ലാ പൊലിസ് മേധാവിക്ക് പരാതി നൽകി. എൻ.സി മുഹമ്മദ് ഷെരീഫാണ് മലപ്പുറം എസ്‌പി ഓഫീസിലെത്തി െപരാതി നൽകിയത്. മെഡിക്കൽ കോളജ് സൂപ്രണ്ട്, സംഭവ സമയം ജോലിയിൽ ഉണ്ടായിരുന്ന ഡോക്ടർമാർ എന്നിവർക്കെതിരെ മനഃപൂർവമായ നരഹത്യക്ക് കേസെടുക്കണമെന്നാണ് പരാതിയിലുള്ളത്.

26ന് പുലർച്ചെ 4.30ന് മഞ്ചേരി മെഡിക്കൽ കോളജിൽ എത്തിയിട്ടും സ്‌കാനിംങ് ചെയ്യാനൊ പരിശോധനാ നടത്താനൊ തയ്യാറായില്ലെന്നും പ്രസവ വേദനയാൽ കരഞ്ഞിട്ടും വേദന ഇല്ലെന്ന് പറഞ്ഞ് മടക്കി അയച്ചെന്നും പരാതിയിൽ പറയുന്നു. ചികിത്സ തേടേണ്ട ആശുപത്രി നിശ്ചയിച്ച് തന്നില്ലെന്നും ആംബുലൻസ് നൽകിയില്ലെന്നും കുട്ടികളുടെ പിതാവ് പറഞ്ഞു.

ചികിത്സാ നിഷേധത്തിനെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകാനാണ് കുടുംബത്തിന്റെ തീരുമാനം. ഇതിന്റെ ആദ്യഘട്ടമെന്ന നിലയിലാണ് ജില്ലാ പൊലിസ് മേധാവിക്ക് പരാതി നൽകിയത്. കഴിഞ്ഞ ദിവസം മലപ്പുറം ജില്ലാ കലക്ടർക്ക് പിതാവ് മൊഴി നൽകിയിരുന്നു. കലക്ടർ ആവശ്യപ്പെട്ടതിനെ തുടർന്ന് ചികിത്സാ വിവരങ്ങളും ഹാജരാക്കി. ഇത് സംബന്ധിച്ചുള്ള അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് കുറ്റക്കാർക്കെതിരെ നരഹത്യക്ക് കേസെടുക്കണമെന്നാവശ്യപ്പെട്ട് എസ്‌പിക്ക് പരാതി നൽകിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP